മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Deepa Nair)

ഒന്നുതിരിഞ്ഞൊട്ടു നോക്കിയില്ലന്നു നീ
എന്നെപ്പിരിഞ്ഞങ്ങു പോയിടിമ്പോൾ
ചൊല്ലിയില്ലന്നാരുമെന്നോടു നീയെന്റെ
നെഞ്ചിലെനീറ്റലായ് മാറുമെന്ന്

അക്കൊടും താപമേറ്റുള്ളം കലങ്ങുമ്പോൾ
കണ്മണി നിന്നെ ഞാനോർത്തുപോകും
നെഞ്ചകം പൊട്ടിച്ചിതറുന്നപോലെ നിൻ
പൊട്ടിച്ചിരിയെന്റെ കാതിലെത്തും

രാക്കിളിപ്പാട്ടിനു കാതോർത്തു നിന്നെത്ര
രാവുകൾ നമ്മൾ മനോഞ്ജമാക്കി
രാതാരം വാനിൽ മറയുന്നപോലിന്നു
മിന്നിമറഞ്ഞു നീ എങ്ങു പോയി

താരകക്കുഞ്ഞിനെ താരാട്ടുപാടുന്ന
തിങ്കൾ പുണരും നിലാവ് പോലെ
എന്തിത്ര വേഗം മറഞ്ഞു നീ എന്നിലെ
ചൈതന്യമൊക്കെ ഇരുണ്ടു പോയി

തുള്ളിക്കളിക്കുന്ന മേഘത്തിൽ നിന്നോരോ
തുള്ളികൾ താഴോട്ടാടർന്നിടുമ്പോൾ
എന്നെയുപേക്ഷിച്ചു പോകുമെന്നാത്മാവും
നിന്നെ തിരയുകയായിരിക്കും

അക്കാണും മാമരച്ചോട്ടിലെ കൂനയിൽ
രാമഴ കാതോർത്തു ഞാൻ കിടക്കെ
ഓർക്കുമെൻ ആത്മാവിൽ പൂക്കൾ വിരിയിച്ച
നീയെന്ന കൗതുകത്തേൻകണത്തെ

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ