മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

രണ്ടുപേരും രണ്ടു തരക്കാരാണ്.
പക്ഷെ പൊതുവായ ചിലതുണ്ട്.
മടിക്കുത്തിൽ മുഖം പൊത്തി 
കരയാനിഷ്ടമുള്ളോർ.

ചുംബിയ്ക്കുമ്പോൾ മേൽച്ചുണ്ടുകൾ 
തമ്മിൽ രഹസ്യം കൈമാറാനിഷ്ടമുള്ളോർ.
മുലകൾ, നിതംബങ്ങൾ, അരക്കെട്ട്
കാൽവിടവുകൾ, തുടകൾ
സാമ്യങ്ങളുണ്ടെങ്കിലും 
അതിലിരുവരും രണ്ടു തരക്കാരാണ്.

എന്നിരുന്നാലും ചില ഒറ്റനോട്ടങ്ങളിൽ
പൊതുവായ മാറ്റങ്ങളുണ്ട്.
ഒരാളൊറ്റമുലച്ചിയും മറ്റേയാൾ
മുലകളില്ലാത്തവളും.

രണ്ടും പെണ്ണുങ്ങളാണ്.
പെണ്ണ് പെണ്ണിനെ ചേർത്താലും
ആണ് ആണിനെ ചേർത്താലും
ആണും പെണ്ണും ചേർന്നാലും
ചുംബനങ്ങളിൽ പ്രണയമുണ്ടെങ്കിൽ
ചോദ്യങ്ങൾ അപ്രസക്തമാണ്.

രണ്ടും പെണ്ണുങ്ങളാണ്.
പക്ഷെ രണ്ടു തരക്കാരാണ്.
പൊതുവായ ചിലതിൽ 
കൊരുത്തിട്ടാലും ഇല്ലെങ്കിലും
അവർ പ്രണയത്തിലാണ്.

തുറിച്ചു വരുന്ന കണ്ണുകളിലേയ്ക്ക്
ഇടംകൈ പൊത്തിപ്പിടിയ്ക്കൂ.
അവർ സ്വയം മറന്ന്
ചുംബിയ്ക്കട്ടെ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ