മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
"സുഗുമാമാ സുഗുമാമാ എന്നാ ഈ കൊറോണ തീരുന്നത്?" മഴ കാരണം വാർക്കപ്പണി ഇല്ലാത്ത കുറവ് മാറ്റാൻ എടുത്ത കാരുണ്യ ലോട്ടറി ഫലം നോക്കി മുടക്കുമുതൽ പോയ വിഷമത്തിൽ ഇരുന്ന പള്ളിവേട്ട സുകുവിനോടാണ് പെങ്ങളുടെ ഇളയ കുരുപ്പ് ഈ ചോദ്യം ചോദിച്ചത്.
സാക്ഷാൽ പടച്ചതമ്പുരാനുപോലും ഉത്തരം കിട്ടാത്ത ചോദ്യമാണ് ചെറുക്കൻ ചോദിച്ചേക്കുന്നത്. എന്തെങ്കിലും ഉത്തരം പറഞ്ഞേ പറ്റൂ "അത് പിന്നെ ഈ കൊറോണ വൈറസ് എല്ലാം ചാകുമ്പോൾ കൊറോണയും തീരും " അവിടേം ഇല്ല ഇവിടേം ഇല്ല എന്ന രീതിയിൽ പള്ളിവേട്ട സുകു ഒരു കാച്ചു കാച്ചി "വൈറസ് എന്നാ ചാകുന്നത് " കുരിപ്പ് വിടുന്ന മട്ടില്ല " അതോ അത് ഈ വാക്സിൻ ഇല്ലേ അതെടുത്താൽ പിന്നെ കൊറോണ വൈറസ് ആരുടേയും ദേഹത്ത് കേറില്ല. അപ്പോൾ പിന്നെ ആഹാരം കിട്ടാതെ വിശന്നു വലഞ്ഞു ഊപ്പാട് വന്നു വൈറസ് മരിക്കും " "അല്ലപിന്നെ നമ്മളോടാ കളി " എന്ന മുഖഭാവത്തോടെ സുകു ഇരിന്നു. "മാമൻ വൈറസിനെ കണ്ടിട്ടുണ്ടോ " " പിന്നേ ഇന്നലെ വൈകുന്നേരം റേഷൻകടയിൽ പോയപ്പോൾ അതിഭീകരന്മാരായ അഞ്ചു വൈറസുകൾ നമ്മുടെ ആഹ്ലാദം ആനന്ദന്റെ പറമ്പിൽ ഇരുന്നു ഗുലാം പരിശു കളിക്കുന്നു. മാമനെ കണ്ടതും ലവന്മാർ പാഞ്ഞു കളഞ്ഞു " എടാ കൊച്ചനെ ഈ വൈറസിനെ ഒന്നും കാണാൻ പറ്റൂല്ല. തീരെ ചെറുതാ നമ്മുടെ കണ്ണ് കൊണ്ട് നേരിട്ട് കാണാൻ പറ്റില്ല " ജീവശാസ്ത്രത്തിലുള്ള തന്റെ അഗാധമായ അറിവ് പറഞ്ഞു കൊടുത്ത ഗറ്റപ്പിൽ സുകു ഞെളിഞ്ഞിരിന്നു. " ഈ സുഗുമാമന് ഒന്നും അറിയില്ല. എപ്പഴും കള്ളമേ പറയൂ അമ്മ പറഞ്ഞല്ലോ ഇതാണ് കൊറോണ വൈറസ് എന്ന്. ദേ റംബൂട്ടാന്റെ പോലെ. ഇതിനെ കാണാല്ലോ. ദേ ഞാൻ കണ്ടു. അമ്മേം കണ്ടു. മാമൻ പറയുന്നു കാണാൻ പറ്റില്ലാന്ന്. കള്ള മാമൻ " മനോരമ ദിനപത്രത്തിലെ ഉഗ്രൻ ഒരു കൊറോണയുടെ ഫോട്ടോ എടുത്തു പിടിച്ചുകൊണ്ട് കുരുപ്പ് പറഞ്ഞു. കിളിപോയ പള്ളിവേട്ട സുകു ഉത്തരം ഇല്ലാതെ തകർന്നു തരിപ്പണമായി താടിക്കു കൈ കൊടുത്ത് ഇരുന്നുപോയി.