മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
പഴയ കാല അനുഭവങ്ങൾക്ക് മായാത്ത സൗന്ദര്യവും, മങ്ങാത്ത പ്രഭയും, മറയാത്ത മണവുമുണ്ടായിരിക്കും. അവയിൽ ചിലതെല്ലാം മാനത്തു കണ്ണി പോലെ ഓർമ്മയുടെ ജലപ്പരപ്പിനു മുകളിലേക്ക് ഒന്ന് എത്തിനോക്കാൻ വരും. തൽക്ഷണം പ്രജ്ഞയാകുന്ന ചൂണ്ട വലിക്കാൻ നമ്മൾ റെഡി യായാൽ ഒരു സൃഷ്ടി പിറവിയെടുക്കുകയായി.
പണ്ട് പണ്ട്, ഒരു വൈകുന്നേരം കാപ്പികുടി കഴിഞ്ഞനേരം രാജിയെളേച്ചൻ ബ്രോ നമ്പർ വൺ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ചൂരിയെ വിളിച്ചു. ഒരു തോർത്ത് മാത്രം ഉടുത്തു വന്നാൽ നിന്നെ പറപ്പിക്കാമെന്നു പറഞ്ഞു. തലയിൽ ലഡ്ഡു പൊട്ടിയ ചൂരി വെറും തോർത്തുമുടുത്തു കൊക്കി മാവിൻ ചുവട്ടിൽ നിന്നു. അവന്റെ തോളിനു സമാന്തരമായി നീട്ടിയ കൈകൾ മടക്കാൻ പറ്റാത്തവിധം ചിറക് പോലെ ഒരു മുളവടി കെട്ടിവെച്ചു. മാട്ടുതൊട്ടിയിൽ നിന്നും എടുത്ത ഒരുചിരട്ട വെള്ളത്തിൽ തുളസിപ്പൂവിട്ടു രണ്ടു നിമിഷത്തെ മന്ത്രം ചൊല്ലൽ. ക്ലൈമാക്സിൽ തോർത്തിന്റെ കുത്തഴിക്കുന്നു..ചൂരി പൊതുജന മധ്യത്തിൽ പ്ലിങ്.. ശേഷം ചിന്ത്യം.
മുത്തശ്ശന്റെ സാന്ത്വനങ്ങളിൽ കലിപ്പ് തീരാതെ ചൂരി കണ്ണിലെ വെള്ളം വറ്റും വരെയും തൊണ്ടയിലെ ചെത്തം പോണവരെയും അകിറിയത്രെ. വർഷങ്ങൾക്ക് ശേഷം അയിലൂർ പുഴയിലൂടെ പിന്നെ ഒരുപാടു വെള്ളം ഒഴുകിയ ശേഷം ചൂരി, ഈ സംഭവം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഡ്രൈവർ ശശി "ന്നാലും ആ കുട്ടിന്ടടുത്തു ഇങ്ങനെ ഒന്നും ചെയ്യാൻ പാങ്ങില്ല്യാർന്നു" ന്നു കമന്റ് ഇട്ടൂവെ.