mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മൊഴിയിൽ വരുന്ന എല്ലാ രചനകളും പ്രൈം വിഭാഗത്തിൽ കൊള്ളിക്കത്തക്ക നിലവാരം ഉള്ളതായിരിക്കണേ എന്നാണു എഡിറ്റോറിയൽ ബോർഡിൻറെ നിരന്തരമായ പ്രാർഥന. മികച്ച സർഗ്ഗാത്മകതയും, ഭാഷാശുദ്ധിയുമുള്ള രചനകൾ എഡിറ്റോറിയൽ ബോർഡിന്റെ ആദ്യ വായനയിൽ തന്നെ പ്രൈം വിഭാഗത്തിൽ എത്തിയിരിക്കും. ഈ രണ്ടു കാര്യത്തിലും compromise ചെയ്യുന്ന രചനകളുടെ കർത്താക്കളെയാണ് മൊഴി കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്തെന്നാൽ അവരെ എഴുത്തിന്റെ അടുത്ത നിലയിലേക്ക് കൈപിടിച്ചു ഉയർത്തുക എന്നതാണ് മൊഴിയുടെ ലക്ഷ്യങ്ങളിൽ ഒന്ന്. അതുകൊണ്ടു മാത്രമാണ് സമയത്തിന്റെ കടുത്ത അപര്യാപ്തതയിലും എഴുത്തുകാർക്ക് feedback നൽകുകയും, തെറ്റുകൾ നേരിട്ട് ചൂണ്ടിക്കാട്ടുകയും, അവരെക്കൊണ്ടു തിരുത്തി എഴുതിക്കുകയും, ഭാഷാ-സാഹിത്യ സംബന്ധിയായ HELP FAQ files അവരെ വായിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത്. മുടിയനായ പുത്രനോടാണ് അച്ഛൻ കൂടുതൽ കരുതുൽ കാണിക്കേണ്ടത്.

ആദ്യകാലത്തെ പല പ്രൈം രചനകളും മൊഴിയുടെ quality standards അനുസരിച്ചു ആ വിഭാഗത്തിൽ വരാൻ യോഗ്യതയില്ലാത്തതായിരുന്നു. ചെറിയ പ്രോത്സാഹനം എന്ന നിലയിൽ മുൻകാലങ്ങളിൽ പലപ്പോഴും കണ്ണടച്ചിരുന്നു. പക്ഷേ ഇതിനു സാവധാനം മാറ്റമുണ്ടായിക്കൊണ്ടിരിക്കുകയാണ്. എഡിറ്റോറിയൽ ബോർഡ് ഈ കാര്യത്തിൽ ഉറച്ച നിലപാടിലാണ്. അഡ്മിൻ ടീമിന് എഡിറ്റോറിയൽ ബോർഡിനെ മറികടക്കാൻ കഴിയില്ല. അതുകൊണ്ട് ദയവായി മനസ്സിലാക്കുക, ഇത് അവഗണനയല്ല.

മൊഴി പബ്ലിഷിംഗ് ഗൈഡ് Read Mozhi Publishing Guide അനുസരിച്ചു രചനകൾ തയാറാക്കുക, എഴുത്തിൽ മൗലികതയുണ്ടോ, സർഗ്ഗാത്മകതയുണ്ടോ എന്നു സ്വയം വായിച്ചു പരിശോധിക്കുക. ചിഹ്നങ്ങൾ ഉൾപ്പടെയുള്ള ഭാഷാപരമായ കാര്യങ്ങൾ തെറ്റില്ലാതെ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. സ്വന്തം രചന പലവട്ടം വായിച്ചു, വേണ്ട തിരുത്തലുകൾ പലവട്ടം നടപ്പിലാക്കുക. അതിനുശേഷം രചനകൾ സമർപ്പിക്കുക.

പ്രസിദ്ധീകരിച്ച രചനകൾ ആണെങ്കിലും അവ നിങ്ങൾക്കു തിരുത്തിഎഴുതാവുന്നതാണ്. പക്ഷേ അവ unpublished ആയിപ്പോകും. അതിനാൽ resubmit ചെയ്തകാര്യം ഇമെയിൽ ചെയ്യേണ്ടതാണ്. പ്രൈമിലേക്ക് മാറ്റണമെങ്കിൽ അതു നിശ്ചയമായും മൊഴി ചെയ്തിരിക്കും.

മൊഴിയുടെ ക്വാളിറ്റിയിൽ ഉള്ള നിലപാടുകൾ ഏതെങ്കിലും തരത്തിൽ എഴുത്തുകാരെ വേദനിപ്പിച്ചിട്ടുണ്ടെകിൽ അതിൽ ഖേദമുണ്ട്. മഹത്തായ ഒരു ലക്ഷ്യമുള്ളതുകൊണ്ടാണ് ഇത്തരം ശക്തമായ നിലപാടുകൾ എടുക്കുന്നത് എന്നു ദയവായി മനസ്സിലാക്കുക.

Read Mozhi Publishing Guide

Read Help /FAQ/ സഹായം

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ