നോവൽ പോലുള്ള തുടർ-രചനകൾ ഒന്നായി (മുഴുവനായി) സമർപ്പിക്കേണ്ടതില്ല. ഓരോ ഭാഗവും, പ്രത്യകം സമർപ്പിക്കുക. ടൈറ്റിലിനോടൊപ്പം ഭാഗം 1, ഭാഗം 2 എന്നിവ ചേർക്കുക. ഉദാഹരണം: രണ്ടാമൂഴം - ഭാഗം 1, രണ്ടാമൂഴം - ഭാഗം 2 എന്നിങ്ങനെ)
നോവലിന്റെ ഓരോ ഭാഗവും (chapter) കുറഞ്ഞ പക്ഷം 500 വാക്കുകൾ ഉള്ളതാവണം. അഥവാ A4 പേജിൽ 12 വലുപ്പമുള്ള ഫോണ്ടിൽ ഒരു പേജ്, അല്ലെങ്കിൽ സാധാരണ വായനയ്ക്കു മൂന്നര മിനിറ്റ് ഉള്ളതാവണം. ഓരോ ഭാഗവും നോവലിന്റെ ഭാഗമായിരിക്കെ തന്നെ സ്വതന്ത്രമായി ഒരാശയം, ഒരു സംഭവം, അല്ലെങ്കിൽ ഒരു കൂട്ടം പ്രവൃത്തികൾ, വ്യക്തമായി അവതരിപ്പിക്കുന്നതായിരിക്കണം. അനാവശ്യമായി വലിച്ചുനീട്ടിയ അപ്രസക്ത വിവരണങ്ങൾ വായനാക്കാരെ നിങ്ങളിൽ നിന്നും അകറ്റും എന്ന് ഓർക്കുക. അവർ നെഗറ്റീവ് ഫീഡ്ബാക്ക് നൽകാനും സാധ്യതയുണ്ട്. ധാരാളമായി നെഗറ്റീവ് ഫീഡ്ബാക്ക് ലഭിക്കുന്ന രചനകൾ, മൊഴി പിൻവലിക്കും.