കൊടൈക്കനാൽ ബസ്സ്റ്റാൻഡിൽ നിന്നും അഞ്ചര കിലോമീറ്റർ അകലെയാണ് ഗ്രീൻ വാലി വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സമതലങ്ങളുടെയും താഴ്വരകളുടെയും കുന്നുകളുടെയും അതിശയകരമായ പ്രകൃതി സൗന്ദര്യമാണ് നമ്മുക്കിടെ നിരീക്ഷിക്കാൻ സാധിക്കുന്നത്.
വൈഗ അണക്കെട്ടിൻ്റെ ശ്വാസോച്ഛ്വാസം ഓർമ്മിപ്പിക്കുന്ന അനുഭവവും ഗ്രീൻ വാലി വ്യൂ പോയിന്റ് സമ്മാനിക്കുന്നു.
ആഴമേറിയതും ഇടതൂർന്നതുമായ അപകടകരമായ താഴ്‌വര ഉള്ളതിനാൽ ആത്മഹത്യ പോയിന്റ് എന്നും ഈ സ്ഥലത്തെ വിളിച്ചിരുന്നു. വ്യൂ പോയിന്റിന് താഴെയുള്ള താഴ്‌വര അയ്യായിരം അടിയിലധികം താഴ്ചയുള്ളതാണ്.
രാവിലെ പത്തുമണിക്കും ഉച്ചതിരിഞ്ഞ് മൂന്നുമണിക്കും ഇടയിലാണ് ഗ്രീൻ വാലി വ്യൂ പോയിന്റ് സന്ദർശിക്കാൻ അനുയോജ്യമയ സമയം കാരണം പകൽ പുരോഗമിക്കുന്നതോടെ മൂടൽ മഞ്ഞ് നിറയുകയും വ്യൂ പോയിന്റിലെ വ്യക്തമായ കാഴ്ചയ്ക്ക് ഭംഗം ഏൽക്കുന്നു.
സഞ്ചാരികളെ താഴ്വരയിലേക്ക് ആകർക്ഷിക്കുന്നതിൽ പ്രധാന കാരണങ്ങൾ വിശാലമായ കാഴ്ച സൗന്ദര്യം മാത്രമല്ല മറിച്ച് ഈ സ്ഥലത്തെ അസംഖ്യം കുരങ്ങുകളും കൊടൈക്കനാലിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പില്ലർ റോക്ക്, കൊടൈക്കനാൽ ഗോൾഫ് ക്ലബ് എന്നിവയുടെ അടുത്തായാണ് ഗ്രീൻ വാലി വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.
വ്യൂ പോയിന്റിലേക്കുള്ള യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത് ഹോം മെയ്ഡ് ചോക്ലേറ്റ്കളും ആഭരണങ്ങളും പൂക്കളും വിൽക്കുന്ന നിരവധി കടകൾ പാതയുടെ ഇരുവശത്തും കാണാൻ സാധിക്കും. അവിടെ എത്തുന്ന ആർക്കും രുചികരമായ ചോക്ലേറ്റും കൊടൈക്കനാൽ പൂക്കളും കാണുമ്പോൾ വാങ്ങാതിരിക്കാനാവില്ല.
വലിയവർക്ക് മുപ്പത് രൂപയും കുട്ടികൾക്ക് പതിനഞ്ച് രൂപയും ക്യാമറയ്ക്ക് അമ്പത് രൂപയാണ് പ്രവേശന ഫീസ്.
കുരങ്ങുകളുടെ സാന്നിധ്യവും അവിസ്മരണീയമായ പ്രകൃതി സൗന്ദര്യവും ഗ്രീൻ വാലി വ്യൂ പോയിന്റ് നമ്മുക്ക് നൽകുന്നത് വിലമതിക്കാനാവാത്ത അനുഭവമാണ്.