mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

രാത്രി പത്തുമണിയോടെ തൃശ്ശൂരിൽ നിന്നും കയറിയ ഞങ്ങൾ പല സ്റ്റേഷനുകളും പിന്നിട്ട് രാവിലെ ആറുമണിക്ക് ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി.

സ്റ്റേഷനിൽ നിന്നും പുറത്തു കടന്ന് ഞാൻ ആദ്യം കണ്ടത് തീവണ്ടിയിറങ്ങി വരുന്ന ജനങ്ങളെ സുരക്ഷിതമായി അവരുടെ താമസസ്ഥലത്ത് എത്തിക്കാൻ വരിയായി നില്ക്കുന്ന ഓട്ടോറിക്ഷകളും ടാക്സി കാറുകളുമാണ്.

റോഡിൽ ഒരു തരി സ്ഥലം പോലും ഇല്ലാത്ത രീതിയിൽ ട്രാഫിക് ബ്ലോക്കുകളാൽ സമൃദ്ധമാണ് അവിടം. ഇരുവശങ്ങളിലും കൂറ്റൻ കെട്ടിടങ്ങൾ.

ഒരുപാട് ഐ.ടി സ്ഥാപനങ്ങൾ അവിടെ ഉള്ളതിനാൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും  ജോലി തേടി വരുന്നവരും ജോലി സാധ്യതകളും കൂടുതലുള്ള സ്ഥലമായി എനിക്കവിടെ അനുഭവപ്പെട്ടു.

രാത്രി ഏകദേശം പതിനൊന്നു മണിവരെ കടകൾ തുറന്ന് പ്രവർത്തിക്കുന്ന കച്ചവടക്കാർ. അത്തരത്തിൽ തുറന്നു പ്രവർത്തിക്കുന്ന കച്ചവടക്കാരെ ഒട്ടും വിഷമിപ്പിക്കാത്ത വിധത്തിലായിരുന്നു രാത്രിയിലും സ്ത്രീ പുരുഷ ഭേദമന്യേ സാധനസാമഗ്രികൾ വാങ്ങാൻ വരുന്ന ജനങ്ങളുടെ തിരക്കും. എനിക്കത് വിത്യസ്ത അനുഭൂതിയാണ് സമ്മാനിച്ചത്.

വഴിവിളക്കുകളുടെ വെളിച്ചവും കടകളിൽ നിന്നുയരുന്ന പ്രകാശവും രാത്രി കാഴ്ച അതിമനോഹരമാക്കുന്നു.

പൊതുവേ പൂക്കളോടും ചെടികളോടും താല്പര്യം കൂടുതൽ ഉള്ളതു കൊണ്ടാകാം ബാംഗ്ലൂർ കൊട്ടാരത്തിലെ പൂന്തോട്ടമാണ് എന്നെ ആകർഷിച്ച മറ്റൊരു കാഴ്ച.

മനോഹരമായ പൂക്കൾ നിറഞ്ഞു നിൽക്കുന്ന ചെടികളും മരങ്ങളും കാണുമ്പോൾ മനസ്സിന് കുളിർമയും സന്തോഷവും ലഭിക്കാത്തവരായി ആരാണ് ഉള്ളത് അല്ലേ. അതെല്ലാം ഭംഗിയായി കൈകാര്യം ചെയ്യുന്ന തോട്ടം തൊഴിലാളികളെ അഭിനന്ദിക്കണമെന്ന് എനിക്ക് തോന്നി.

ജനങ്ങളുടെ യാത്ര സൗകര്യം എളുപ്പമാക്കുന്നതിനുവേണ്ടി ബാംഗ്ലൂർ നഗരത്തിൽ തീവണ്ടിയും ചെറു സ്റ്റേഷനുകളും ഉണ്ട്. മെട്രോ ട്രെയിൻ ഒരു മിനിറ്റു മാത്രമേ ഒരു സ്റ്റേഷനിൽ നിർത്തുകയുള്ളൂ. ആളുകൾ സ്റ്റേഷനിലും തീവണ്ടിയിലും എഴുതി കാണിക്കുന്ന പേരുകൾ നോക്കി വേഗത്തിൽ ഒരു വശത്തുക്കൂടെ ഇറങ്ങുകയും മറുവശത്തുക്കൂടെ കയറുകയും ചെയ്യണം. 

ബാംഗ്ലൂർ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലാൽബാഗ് ബൊട്ടാനിക്കൽ ഗാർഡൻ. 

കണ്ട കാഴ്ചകൾ മനോഹരം അതിലേറെ കാണാത്ത കാഴ്ചകളും അതിമനോഹരം എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഞങ്ങൾ അവിടെ നിന്നും മടങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ