mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

തമിഴ്നാട് ജില്ലയിൽ കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ അകലെയാണ് ഡോൾഫിൻ നോസ്. ഒരു ഡോൾഫിൻ്റെ മൂക്കിന്റെ ആകൃതിയിൽ 6600 അടി ഉയരത്തിൽ പരന്നതും നീണ്ടുനിൽക്കുന്നതുമായ ഒരു പാറക്കെട്ട് രൂപപ്പെടുന്നു. 

പാമ്പാർ പാലത്തിനു തൊട്ടു പിന്നാലെയാണ് ഡോൾഫിൻ നോസിലേക്കുള്ള പാത ആരംഭിക്കുന്നത്. അവിടേക്ക് എത്താൻ സാധാരണ ബസുകളും   ക്യാമ്പ് അല്ലെങ്കിൽ ഓട്ടോ സൗകര്യവും ലഭ്യമാണ്.

താഴ്ന്നു പോകുന്ന താഴ്‌വരകൾ പഴനി ഹിൽ റേഞ്ചിലെ പൈൻ മരങ്ങൾ, പാറക്കൂട്ടങ്ങൾ എന്നിവയ്ക്ക് ഇടയിലൂടെ മൂന്ന് കിലോമീറ്റർ കാൽനടയായി ദുർഘടമായ പ്രദേശത്തുക്കൂടെ നടന്നെത്തുന്നത് തെളിഞ്ഞ ആകാശം കോത്തഗിരി കുന്നുകൾ, മേട്ടുപാളയം സമതലങ്ങൾ എന്നിവയ്ക്കൊപ്പം പ്രകൃതി സൗന്ദര്യം കൂടാതെ കാലാവസ്ഥ തെളിഞ്ഞതാണെങ്കിൽ പെരിയകുളം നഗരവും വൈഗ തടാകവും ദൂരെയായി കാണാം. 

ഡോൾഫിൻ നോസിൻ്റെ ഫിനിഷിംഗ് പോയിന്റാണ് എക്കോ പോയിന്റ്. പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വര കുത്തനെയുള്ള വശങ്ങളിലേക്കാണ് നമ്മളെ എത്തിക്കുന്നത്. അവിടെയെത്താൻ കൂടുതൽ പരിശ്രമം ആവശ്യമാണ്. കാഴ്ച ഒരുപോലെ അമ്പരിപ്പിക്കുന്നതാണ്.

മൺസൂണിന് ശേഷം അതായത് ഒക്ടോബർ മുതൽ മാർച്ച്  വരെയുള്ള സമയമാണ് ഈ വ്യൂ പോയിന്റ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായത്. കാരണം കാലാവസ്ഥയിലുള്ള തെളിഞ്ഞ ആകാശം മനോഹരമായ കാഴ്ച പൂർണ്ണമായും ആസ്വദിക്കാൻ നമ്മെ സഹായിക്കുന്നു.

സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഡോൾഫിൻ നോസ് കാണാനുള്ള സമയം അനുവദിക്കുന്നുണ്ടെങ്കിലും രാവിലെ ഒമ്പത് മണിക്ക് മുമ്പ് സന്ദർശനം ആസൂത്രണം ചെയ്താൽ മികച്ച അനുഭവം പ്രധാനം ചെയ്യാൻ സാധിക്കും. പ്രവേശന ഫീസില്ല. കാലാവസ്ഥ പരിശോധിച്ച് തെളിഞ്ഞ ആകാശം അല്ലെന്ന് ഉറപ്പുവരുത്തുക. വ്യൂ പോയിന്റിലേക്കുള്ള ഇറക്കം ചില സ്ഥലങ്ങളിൽ വഴുവഴുപ്പുള്ളതായതിനാൽ അനുയോജ്യമായ വസ്ത്രങ്ങളും ഷൂകളും ധരിക്കാൻ ശ്രദ്ധിക്കുക. പാദരക്ഷകൾക്ക് നല്ല പിടി ഉണ്ടായിരിക്കണം. സമീപത്ത് ഭക്ഷണശാലകൾ ലഭ്യമാണെങ്കിലും ലഘുഭക്ഷണവും ആവശ്യത്തിന് ഭക്ഷണവും കരുതുന്നതാണ് ഉത്തമം. 

പാറക്കെട്ടുകളും ദുർഘടങ്ങളും നിറഞ്ഞ പാത ആയതിനാൽ ചെറിയ കുട്ടികൾക്കും പ്രായമായവർക്കും ഈ ട്രെക്കിങ്ങ് അനുയോജ്യമല്ല. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ