തൃശൂർ നഗരത്തിലെ നെല്ലിക്കുന്ന് എന്ന സ്ഥലത്താണ് ഞങ്ങളുടെ താമസം. അവിടെ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ പന്ത്രണ്ട് മിനിറ്റു യാത്ര ചെയ്താൽ തൃശൂർ നഗരത്തിലെത്താം.
തൃശൂരിനെയും തൃശൂർ നഗരത്തെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ആറു പേരടങ്ങുന്ന സംഘം രാവിലെ പത്ത് മണിയോടെ കാറിൽ തൃശൂർ നഗരത്തിലേക്ക് പുറപ്പെട്ടു.
കേരള സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് തൃശൂർ. കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായി തൃശൂർ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീർണ്ണമുണ്ട്.
കൊച്ചി രാജാവായിരുന്ന രാമവർമ്മ ശക്തൻ തമ്പുരാനാണ് തൃശൂർ നഗരത്തിന്റെ ശില്പി.
തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപം കൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്.
തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന ഹിന്ദു ക്ഷേത്രമാണ് വടക്കുംനാഥ ക്ഷേത്രം. വാസ്തുവിദ്യാ ശൈലിയുടെ ഒരു ക്ലാസിക് ഉദാഹരണമാണ് ഈ ക്ഷേത്രം, ഒരു കുട്ടമ്പലം കൂടാതെ നാല് വശത്തും ഓരോ സ്മാരക ഗോപുരവുമുണ്ട് . മഹാഭാരതത്തിലെ വിവിധ രംഗങ്ങൾ ചിത്രീകരിക്കുന്ന മ്യൂറൽ പെയിന്റിംഗുകളും ഈ ക്ഷേത്രത്തിനുള്ളിലെ ആകർക്ഷണങ്ങളാണ്.
പ്രസിദ്ധമായ പ്രാദേശിക ഐതിഹ്യമനുസരിച്ച് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ നിർമ്മിച്ച ആദ്യത്തെ ക്ഷേത്രമാണിതെന്ന് കരുതപ്പെടുന്നു.
ക്ഷേത്രം ദിവസവും പുലർച്ചെ നാലു മണിക്ക് തുറക്കുകയും രാവിലെ പത്ത് മണിയോടെ അടയ്ക്കുകയും ചെയ്യുന്നു. വൈകിട്ട് നാലരക്ക് വീണ്ടും തുറക്കുകയും ദിവസത്തിന്റെ അവസാന ചടങ്ങായ 'തൃപ്പുക' കഴിഞ്ഞ് രാത്രി എട്ടേഇരുപതിന് അടയ്ക്കുകയും ചെയ്യുന്നു.
വടക്കുംനാഥ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ് മഹാശിവരാത്രി, ആനയൂട്ട്, തൃശൂർ പൂരം.
ഉത്സവങ്ങളോടനുബദ്ധിച്ച് വിദേശത്ത് നിന്നും സ്വദേശത്തും നിന്നും നിരവധി വ്യക്തികളാണ് എല്ലാ കൊല്ലവും തൃശൂർ നഗരത്തിൽ എത്തിച്ചേരാറുള്ളത്.