mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
(Sabu Chakkalayil)
 
യുനെസ്കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ വെനീസ്. വെനീസ് (ഇറ്റലി) - റോഡുകൾ ഇല്ലാത്ത നാട്, ജലത്തിന്റെ നഗരം, പാലങ്ങളുടെ നഗരം, പ്രകാശത്തിന്റെ നഗരം, ഗൊണ്ടോല തുഴച്ചിൽകാരുടെ നാട്, എന്നീ പേരുകളിൽ വെനീസ് അറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.
 
കനാലുകൾ സിരകളായ നാടാണ് വെനീസ്. വെനീസിന്റെ ജീവരക്തമോടുന്നത്  ഈ കനാൽ ഞരമ്പുകളിലൂടെയാണ്. കനാലിന്റെ അരികിലെല്ലാം ചെറിയ വഞ്ചികൾ കെട്ടിയിട്ടിട്ടുണ്ട്. വെനീസുകാരുടെ പ്രധാന വാഹനമാണിത്. വഞ്ചികളുടെ ചരിത്രത്തിന് വെനീസിന്റെ ഉത്ഭവത്തോളം ചെന്നെത്തുന്ന ചരിത്രമുണ്ട് . 118 ദ്വീപുകൾ ചേർന്ന ഒന്നാണ് വെനീസ്. കടൽ വഴി വന്നിരുന്ന ആക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സുരക്ഷിത താവളങ്ങൾ തേടിയ ഒരു വിഭാഗം ജനങ്ങളാണ് വെനീസ് എന്ന നഗരത്തിന്റെ പിറവിക്ക് പിന്നിലെന്ന് ചരിത്രം പറയുന്നു. സുരക്ഷിത താവളം തേടിവരുന്ന ജനങ്ങളെ ഉൾക്കൊള്ളാൻ അന്നത്തെ വെനീസിന് പറ്റുമായിരുന്നില്ല. അതിനുവേണ്ടി ചില ദ്വീപുകൾ മണ്ണിട്ട് മൂടി അവർ സ്ഥലങ്ങൾ കണ്ടെത്തി. കനാലുകൾ നിർമിച്ച് ജലപാതയും ദ്വീപുകളെ ബന്ധിപ്പിക്കാൻ പാലങ്ങളും നിർമിച്ചു. അവരുടെ അതിജീവനത്തിന്റെ ചുരുക്കെഴുത്താണ് വെനീസ് എന്ന പേര്.
 
 
കായലിനു നടുവിൽ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ നഗരം കൂടിയാണു വെനീസ്. ഹോട്ടലുകളും സർക്കാർ ഓഫിസുകളും വൻകിട ബിസിനസ് സ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കുന്നത് കായലിനരികിലാണ്. ഫ്ളോട്ടിങ് സിറ്റിയെന്നാണ് വെനീസ് അറിയപ്പെടുന്നത്. പോ, പൈവ എന്നിങ്ങനെ രണ്ടു നദികളുടെ നടുവിലാണ് ഈ തുറമുഖ നഗരം. 
 
വെനീസ് ചരിത്ര നഗരമാണ്. അതുകൊണ്ടു തന്നെ ചരിത്രം വിശദീകരിക്കാതെ ഈ രാജ്യത്തെക്കുറിച്ച് പറയാനാകില്ല. റോമാസാമ്രാജ്യത്തിൽ നിന്ന് രക്ഷപ്പെട്ട് ദ്വീപിൽ അഭയം തേടിയവരാണ് വെനീസിലെ ജനങ്ങളുടെ പൂർവികർ. ചതുപ്പു നിലം നികത്തി തൂണുകൾ നാട്ടിയ ശേഷം അതിനു മുകളിൽ കെട്ടിടം നിർമിച്ച് അവർ വീടുകളുണ്ടാക്കി. കെട്ടിടങ്ങൾക്കു നടുവിലൂടെ ജലപാതകൾ തെളിച്ചു. ഗ്രാന്റ് കനാൽ ഉൾപ്പെടെ, വെനീസിൽ ബോട്ട് സവാരി നടത്തുന്ന വഴികളെല്ലാം അങ്ങനെ ഉണ്ടായതാണ്.
 
വെനീസിലെ പ്രധാനപ്പെട്ട സ്ഥലമാണു സെന്റ്‌ മാർക്ക് സ്ക്വയർ. അമ്പതിനായിരത്തിലേറെയാളുകളാണ് ഓരോ ആഴ്ചയും ഇവിടെ വന്നുപോകുന്നത്. ക്രിസ്തുവിന്റെ ശിഷ്യനായ മാർക്കോസിന്റെ മൃതദേഹം വെനീസിൽ ഖബറടക്കിയെന്നും സ്മാരകമായി പള്ളി നിർമിച്ചെന്നുമാണു ചരിത്രം. സെന്റ് മാർക്കിന്റെ സ്മരണയ്ക്കായി പിൻതലമുറക്കാർ പ്രതിമയും ചത്വരവും നിർമിച്ചു. അതാണു സെന്റ് മാർക്ക് സ്ക്വയർ. ചിറകുള്ള സിംഹമാണ് മാർക്കിന്റെ പ്രതീകം. സ്വാതന്ത്രത്തിന്റെ അടയാളമായി ഈ ചിഹ്നം നാട്ടിലുടനീളം പതിച്ചിട്ടുണ്ട്. മാർക്ക് ചത്വരത്തിന്റെ ഗോപുരത്തിലും ദീപസ്തംഭത്തിലും കാണുന്നത് ഈ ചിഹ്നമാണ്. കുതിച്ചു പായുന്ന നാലു കുതിരകളുടെ ശിൽപ്പമാണു മറ്റൊന്ന്. പിത്തളയിൽ നിർമിച്ചിട്ടുള്ള ഈ ശിൽപ്പത്തിനു മുന്നിൽ നിന്നു ഫോട്ടോയെടുത്താൽ, വെനീസ് സന്ദർശിച്ചതിനു തെളിവായി..?
 
 
വെനീസിൽ കെട്ടിടങ്ങളേക്കാൾ കൂടുതലുള്ളതു ഗൊണ്ടോളയാണ്. കറുത്ത നിറത്തിലുള്ള ചെറുവള്ളമാണു ഗൊണ്ടോള. യാത്രക്കാർ ഒറ്റയ്ക്കും കൂട്ടമായും ഗൊണ്ടോളകളിൽ സ ഞ്ചരിക്കുന്നു. അതുപോലെ നമ്മുടെ
ആറന്മുളക്കണ്ണാടി പോലെ പ്രശസ്തമാണ് വെനീസിലെ മുറാനോ ദ്വീപിൽ നിർമിക്കുന്ന കണ്ണാടികൾ. പരമ്പരാഗതമായി കണ്ണാടി നിർമിക്കുന്ന കുടുംബങ്ങൾ നിരവധിയുണ്ട് മുറാനോയിൽ. വെനീസിലെ ഗ്രാൻഡ് കനാലിലൂടെ ഒരു തോണി യാത്ര, അതൊരു അനുഭവം തന്നെയാണ്. കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന നമ്മുടെ ആലപ്പുഴ പട്ടണത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ കിഴക്കിന്റെ വെനീസ് എന്ന പേരിൽ വിശേഷിപ്പിക്കാൻ കാരണം ഇറ്റലി യിലെ വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് അടിസ്ഥാനം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ