മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Shylesh Kumar Kanmanam)


'ഈ മനോഹര തീരത്തു തരുമോ.. ഇനിയൊരു ജൻമം കൂടി...' ഗാനം കേൾക്കുമ്പോൾ ജീവിതത്തോട് ആർക്കായാലും എന്തെന്നില്ലാത്ത ഒരു ഭ്രമം തോന്നും. കവിഭാവനയാണെങ്കിലും, അതുപോലൊരു തീരത്തു ജീവിക്കാൻ നമ്മൾ മനുഷ്യരായിട്ടുള്ളവർ ഒരിക്കലെങ്കിലും കൊതിക്കാതിരിക്കില്ല. പക്ഷേ, അങ്ങനെ കൊതിക്കുമ്പോൾ അതിമോഹങ്ങളുടെ ചില സാങ്കൽപ്പികലിസ്റ്റും നമ്മുടെ മനസ്സിലുണ്ടാകും.

ചർമ്മ മൊന്നും ചുളിയാതെ 70 വയസ്സിലും 30 ന്റെ യുവത്വം വേണം. സൗന്ദര്യത്തിന് ഒട്ടും മങ്ങലേൽക്കരുത്. രോഗം വരരുത്. ദീർഘനാൾ ജീവിക്കണം. ഇങ്ങനെ നാം തന്നെ വിധികൽപ്പിച്ച 'നടക്കാത്ത സ്വപ്ന 'ങ്ങളുടെ ആ വലിയ ലിസ്റ്റ്. എന്നാൽ അപ്രകാരമൊരു സ്ഥലം സ്ഥലം ഈ ഭൂലോകത്തുണ്ടെങ്കിലോ...?! ഉണ്ട്!.വെറുതെ പറയുന്നതല്ല... ദൈവത്തിന്റെ സ്വന്തം നാട് എന്ന യഥാർത്ഥ വിശേഷണത്തിനർഹമായ ഒരു പറുദീസയുണ്ട് ഭൂഖണ്ഡത്തിൽ. പക്ഷേ, അങ്ങകലെ പാകിസ്ഥാനിൽ ആണെന്ന് മാത്രം .കലാപങ്ങളുടെയും, ഭീകരവാദങ്ങളുടെയും, ബോംബ് സ്ഫോടനങ്ങളുടെയെല്ലാം പൈശാചിക കരങ്ങളിൽ നിന്ന് മോചിതമായി, ഭൂമിയിലെ പറുദീസയായി മാറിയ സ്വപ്നതുല്യമായ ആ താഴ് വരയുടെ പേരാണ് ഹൻസാ താഴ്‌വര. വടക്കൻ പാക്കിസ്ഥാനിലാണ് ഹൻസാ താഴ്‌വര (Hunza valley) സ്ഥിതി ചെയ്യുന്നത്.

 

ഇവിടെ സ്ത്രീകൾ അറുപത് വയസ്സ് കഴിഞ്ഞാലും അമ്മമാരാകുകയും, പുരുഷൻമാർ തൊണ്ണൂറ് വയസ്സ് കഴിഞ്ഞാലും അച്ഛൻമാരുകയും ചെയ്യുന്നു.. 90% സാക്ഷരത നേടിയ ഹൻസാ താഴ്‌വരയിലെ ആളുടെ ആയുർദൈർഘ്യം ശരാശരി120 വർഷം വരെയത്രെ! അതി മനോഹരമായ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന നീർച്ചോലകൾ കൊണ്ട് സമൃദ്ധമാണിവിടം. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറി കളും, പഴങ്ങളുമാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഭക്ഷണം. ഇതു തന്നെയാണ് ഇവരുടെ ആരോഗ്യരഹസ്യവും. ഭൂമിയിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ ഇവരാണെന്നാണ് പൊതുവെ പറയുന്നത്.1933-ൽ പുറത്തിറങ്ങിയ ജയിംസ് ഹിൽട്ടന്റെ 'Lost Horizone '  എന്ന നോവലിലെ ശാഘ്രീലാ എന്ന സാങ്കൽപ്പിക താഴ്വര ഹൻസാ താഴ് വരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് എഴുതിയത്. മങ്ങാത്ത സൗന്ദര്യവും, ഉടയാത്ത ആകാര സൗഷ്ഠവുമുള്ള ഹൻസാ നിവാസികളിൽ നിന്ന് നമുക്കും ഏറെ പഠിക്കാനുണ്ട്. പ്രകൃതിയോട് ഇഴുകി ചേർന്ന ജീവിത ശൈലിയും, രാസവസ്തുക്കളില്ലാത്ത പ്രകൃതി ഭക്ഷണങ്ങളും ഹൻസാ ക്കാരുടെ മുഖമുദ്രയാണ്.

ചരിത്രത്തിൽ ഇന്നേ വരെ കാൻസർ എന്ന മഹാരോഗം ഹൻസാ താഴ്‌വരയിൽ എത്തിനോക്കിയിട്ടു പോലുമില്ല എന്നതാണ് മറ്റൊരു മഹാത്ഭുതം! ഇവിടെയുള്ള ഒരാൾക്കു പോലും കാൻസർ പിടിപെട്ടിട്ടില്ല എന്നത് കേൾക്കുന്നവർക്കൊക്കെ അവിശ്വസനീയമായി തോന്നും. പക്ഷേ സത്യം അതാണ്. തന്നെയുമല്ല; ആധുനിക ജീവിതത്തെ വലക്കുന്ന പല രോഗങ്ങളെക്കുറിച്ചും ഇവിടുത്തുകാർക്ക് കേട്ടുകേൾവി പോലുമില്ല. താഴ്‌വരയിലെ കാലാവസ്ഥയും, പരിസ്ഥിതിയുമെല്ലാം ഹൻസാ നിവാസികളെ വളരെയധികം സ്വാധീനിക്കുന്നു. നേരത്തെ പറഞ്ഞതു പോലെ പ്രകൃതിയുടെ താളത്തിലലിഞ്ഞ ജീവിത ശൈലിയും, സംശുദ്ധമായ പ്രകൃതി ഭക്ഷണവുമാണ് ഹൻസ വാസികളെ ആരോഗ്യ ചിരഞ്ജീവികളാക്കുന്നത്.

ഏകദേശം 87500 പേരടങ്ങുന്നതാണ് ഇവിടുത്തെ ജനസംഖ്യയുടെ ഏകദേശ കണക്ക്. പഴയ രാജഭരണ പ്രദേശമായ ഹൻസ ഗിൽജിറ്റ്, ബ്ലാക്കിസ്ഥാൻ എന്നിവ ഉൾപ്പെട്ട മലനിരപ്രദേശം ഉൾപ്പെട്ട സ്ഥലമാണ് ഹൻസ താഴ് വര. അതി മനോഹരമായ കാരാ ഗോരം ഹൈവ യിൽ 100 Km അകലെയാണ് ഹൻസ. ഇത്രയൊക്കെ വിശേഷണങ്ങളും, മനോഹരവുമായ സ്ഥലമാണെങ്കിലും അടുത്ത കാലത്തായി ഹൻ സയിലെത്തുന്ന വിനോദ സഞ്ചാരികളുടെകളുടെ എണ്ണം തുലോം കുറവാണ്. വർഷം ശരാശരി ആയിരം പേർ മാത്രമേ ഇവിടെയെത്തുന്നുള്ളൂ.. വസന്തകാലത്ത് ഹൻസ സന്ദർശിച്ചാൽ സ്വർഗ്ഗീയ പൂന്തോട്ടത്തിന്റെ പ്രതീതിയായിരിക്കും സന്ദർശകർക്ക് ! മാനം മുട്ടെ നിൽക്കുന്ന മഞ്ഞു മൂടിയ മലനിരകളും, മലനിരകളിലൂടെ ഒഴുകുന്ന ഹരിത നീലിമയാർന്ന നദികളും, പിങ്കും, മഞ്ഞയും നിറത്തിലുള്ള പൂക്കളുമെല്ലാം ഹൻസയെ സ്വർഗീയ അപ്സര സുന്ദരിയാക്കുന്നു. മുൻ കാലങ്ങളിൽ ക്യാംപിംഗ്, സ്വിമ്മിംഗ്, ഹണ്ടിംഗ്, ഹൈക്കിംഗ്, ട്രക്കിംഗ്, സൈക്കിളിംഗ്, ഫിഷിംഗ്, കുതിര സവാരി, തുടങ്ങിയ കായിക വിനോദങ്ങൾ വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരുന്നു. പക്ഷേ പെട്ടെന്നുണ്ടായ ചില ആഭ്യന്തര പ്രശ്നങ്ങൾ മൂലം സർക്കാർ അത് നിറുത്തി വെച്ചു. ഇക്കോ ടൂറിസത്തിലാണ് ഹൻസ താഴ്‌വര ഏറെ ശ്രദ്ധ ചെലുത്തുന്നത്.

ഇവിടുത്തെ ജനങ്ങൾ ബി.സി.നാലാo നൂറ്റാണ്ടിൽ അലക്സാണ്ടർ ചക്രവർത്തിയുടെ കൂടെയെത്തിയ ഗ്രീക്ക് സൈനികരുടെ തലമുറയിൽ പെട്ടവരാണെന്ന് പറയുന്നു.'നിങ്ങൾ കഴിക്കുന്നതെന്താണോ ,അതാണ് നിങ്ങൾ ' എന്ന തത്വം അന്വർത്ഥമാക്കുന്നതാണ് ഹാൻസാ നിവാസികളുടെ ജീവിതം. കാൻസർ  വിമുക്ത സമൂഹമായ ഇവരെപ്പറ്റി വൈദ്യശാസ്ത്രം പതിറ്റാണ്ടുകളായി പഠനം നടത്തി വരികയാണ്. തങ്ങൾ സ്വയം കൃഷി ചെയ്തെടുക്കുന്ന ആപ്രിക്കോട്ടാണ് ഇവിടുള്ളവർ പ്രധാന ആഹാരം. അതിൽ അടങ്ങിയിരിക്കുന്ന അമിഡാലിൻ എന്ന വസ്തുവാണ്  കാൻസർ വരാതിരിക്കാനുള്ള കാരണമായി കരുതുന്നത്. ഇവരുടെ സ്ഥിരമായ ഭക്ഷണ രീതിയിൽ നിന്ന് മാറി ഒന്ന്, രണ്ട് മാസംമുതൽ നാല് മാസം വരെ ഉണങ്ങിയ ആപ്രിക്കോട്ടിൽ നിന്നുള്ള ജ്യൂസ് കഴിക്കുന്ന രീതിയുമുണ്ട്. അറുപത് വയസ്സിലും ഇവർ എത്ര ചെറുപ്പമാണെന്ന് കണ്ടു തന്നെ അറിയണം. ഹിമാലയത്തിൽ ഹൃദയഭാഗത്തു തന്നെ സ്ഥാനം പിടിച്ച ഹൻസാ താഴ് വര ആയുരാരോഗ്യ സൗഖ്യം എന്തെണെന്ന് യഥാർത്ഥത്തിൽ  അനുഭവിച്ചറിയുവാനുള്ള പ്രകൃതിയുടെ വരദാന ഭൂമിയാണെന്നതിൽ യാതൊരു സംശയവുമില്ല.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ