mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കൊടൈക്കനാൽ തടാകത്തിൽ നിന്നും അഞ്ചര കിലോമീറ്റർ അകലെ സേക്രഡ് ഹാർട്ട് കോളേജിനോട് ചേർന്നാണ് ചെമ്പഗനൂർ മ്യൂസിയം സ്ഥിതിചെയ്യുന്നത്. 

1951ൽ സ്പാനിഷ് പിതാവായിരുന്ന  ഇ ഉഗാർത്തേയുടെ ശ്രമഫലമായി നിലവിൽ വന്നു.

നരവംശശാസ്ത്രം, കരകൗശല വസ്തുക്കൾ, സസ്യജന്തുജാലങ്ങൾ എന്നിവയാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങൾ. ഇതു കൂടാതെ രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന സസ്യങ്ങൾ, വിവിധ തരം ചിത്രശലഭങ്ങൾ പാമ്പുകൾ സസ്തനികൾ നിശാശലഭങ്ങൾ എന്നിവയുടെ സമാഹാരമായി ഏകദേശം മുന്നൂറ് ഇനം മരങ്ങളും പുഷ്പ സസ്യങ്ങളും മ്യൂസിയത്തിലുണ്ട്. 

ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായി എന്നെ ആകർഷിച്ചത് രണ്ടു പേപ്പർ മാഷെ സഹായ മാപ്പുകളാണ്. ഒന്നിൽ പളനി മലയുടെ മുഴുവൻ ശ്രേണിയും മറ്റേതിൽ നഗരത്തിലെയും പരിസരങ്ങളിലെയും പ്രകൃതിദത്ത രൂപങ്ങൾ, സാമ്പത്തിക വികസനങ്ങൾ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവയെ കുറിച്ചുള്ള ആശയം പരിചയപ്പെടുത്തുന്നു. 

1954 ഫാദർ കെ എം മാത്യുവിന് 'ദ ബോട്ടാനിക്കൽ ഇൻവെൻ്ററി ഇൻ ദി മ്യൂസിയം'  എന്ന റെക്കോർഡ് ലഭിച്ചു. 1963 ൽ 'എ മ്യൂസിയം ഓഫ് ദി പളനീസ്' എന്ന പേരിൽ മ്യൂസിയത്തിലെ പ്രധാന ആസ്ഥികൾ ഉഗാർത്തേ വിവരിച്ചു.

രാജ്യത്തെ മികച്ച മ്യൂസിയങ്ങളിൽ ഒന്നായി ചെമ്പഗനൂർ മ്യൂസിയത്തെ പറയാമെങ്കിലും സ്ഥലപരിമിതി മ്യൂസിയത്തിൻ്റെ ആകർക്ഷതയുടെ മാറ്റ് കുറയ്ക്കുന്നു. 

രാവിലെ പത്തുമണി മുതൽ പതിനൊന്നര വരെയും വൈകിട്ട് മൂന്നുമണി മുതൽ അഞ്ചു വരെയുമാണ് പ്രവേശന സമയം. ഇരുപതു രൂപയാണ് പ്രവേശന ഫീസ്. 

കൊടൈക്കനാലിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ചെമ്പഗനൂർ പ്രകൃതി ചരിത്ര മ്യൂസിയം എന്നതിൽ സംശയമില്ല.  

കൊടൈക്കനാലിലേക്ക് പോകും വഴിയോ അല്ലെങ്കിൽ മടക്കയാത്രയിലോ മ്യൂസിയം സന്ദർശിക്കുന്നതാണ് ഉചിതം.

Shembaganur Museum of Natural History, Kodaikanal, Dindigul, Tamil Nadu, 624101, India managed by maintained by the Sacred Heart College – Theological Seminary

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ