mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഹൈദരാബാദിൽ നിന്നും പ്ലേഗ് നിർമാർജനം ചെയ്തതിൻ്റെ ഓർമ്മക്കായി 1591ൽ കുത്തബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുത്തബ് ഷാ ആണ് ചാർമിനാർ നിർമ്മിച്ചത്.

ചാർമിനാർ എന്നാൽ നാല് മിനാരങ്ങളുള്ള പള്ളി എന്നാണർത്ഥം.

ചാർമിനാറിലെ നാല് മിനാരങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിലെ നാല് ഖലീഫകളെയാണ്. ഇസ്ലാം മതത്തിലെ ആദ്യ ഖലീഫയായ അബൂബക്കർ സുൽത്താൻ  തലസ്ഥാനനഗരി ഗോൾക്കോണ്ടയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാർമിനാർ നിർമ്മാണം തുടങ്ങിയത്. ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവ കൊണ്ടാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.

ചാർമിനാറിൻ്റെ ഓരോ വശത്തിനും ഇരുപതു മീറ്റർ നീളവും മിനാരങ്ങൾക്ക് 48.7 മീറ്റർ നീളവും  മിനാരങ്ങൾക്കുള്ളിൽ 149 പടവുകളുമുണ്ട്. പടികളിലൂടെ മുകളിലേക്ക് എത്തുന്നവർക്ക് ഹൈദരാബാദ് നഗരസൗന്ദര്യം പൂർണമായും ആസ്വദിക്കാൻ സാധിക്കും.

ഹൈദരാബാദ് നഗരത്തിൻ്റെ മദ്ധ്യഭാഗത്തായി പേർഷ്യൻ നിർമ്മാണ രീതികളുപയോഗിച്ചാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.

2012 ൽ യുനെസ്കോ അംഗീകരിച്ച ലോകപൈത്യക പട്ടികയിൽ ഇടം നേടാൻ ചാർമിനാർ എന്ന ചരിത്ര സ്മാരകത്തിന് സാധിച്ചു.

ചിർമിനാറിന് തറക്കല്ലിടുന്ന വേളയിൽ കുതുബ് ഷാ ഇപ്രകാരം പ്രാർത്ഥിച്ചു- "അള്ളാഹുവേ, നഗരത്തിനു ശാന്തിയും ഐശ്വര്യവും നൽകേണമേ. എല്ലാ ജാതിയിലും മതത്തിലും പെട്ട കോടിക്കണക്കിന് ആളുകൾക്ക് ഈ നഗരം തണലേകണമേ."

ഹൈദരാബാദ്; ചാർമിനാറിനോട് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മഹാത്മാഗാന്ധി റോഡിൽ ഗ്രീൻ ലൈൻ മെട്രോ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ചാർമിനാർ.

എല്ലാ ദിവസവും രാവിലെ ഒമ്പതു മണിമുതൽ അഞ്ചര വരെയാണ് പ്രവേശന സമയം. ഇന്ത്യൻ പൗരന്മാർക്ക് ഒരാൾക്ക് അഞ്ച് രൂപയും വിദേശിയർക്ക് നൂറു രൂപയുമാണ് പ്രവേശന ഫീസ്.

ചാർമിനാറിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള ചൂഡി ബസാർ അല്ലെങ്കിൽ ലാൻഡ് ബസാർ ആരെയും ആകർഷിക്കുന്ന ചാർമിനാർ ബിരിയാണിക്ക് പേരുകേട്ട സ്ഥലമാണ്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ