മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Dr.K.Vinod Kumar)

ഗംഗയുടെ ഏറ്റവും നിർമ്മലമായ മുഖം കാണാവുന്നത് ഗംഗോത്രിയിലാണ്. ഭഗീരഥന്റെ പ്രാർത്ഥന കേട്ട് സ്വർഗ്ഗ ലോകത്തുനിന്നും പുറപ്പെട്ട ഗംഗ, മഹേശ്വരന്റെ തലയിൽ നിന്നും താഴേക്കു കുതിച്ചു ചാടി, ആഘാതത്തിന്റെ ശക്തിയിൽ ഭൂമിക്കടിയിലേക്ക് താണ്, കുറച്ചകലെ ഗോമുഖിൽ നിന്നു വീണ്ടും മണ്ണിനു പുറത്തേക്കു ഉയർന്നുവന്നു തിരിഞ്ഞൊഴുകിയവളാണെന്നാണു വിശ്വാസം.

ഗംഗോത്രിയിലെ ഗംഗ വെറുമൊരു നദിയല്ല, കോടാനുകോടി മുത്തുമണികൾ ഒന്നിച്ച് ആർത്തലച്ച് കുതിച്ചുപായുന്ന ഒരു ഇരമ്പമാണ്. പ്രഭാതത്തിലെ സൂര്യരശ്മികൾ ആദ്യം പതിക്കുന്ന സൂര്യകുണ്ഡിലെ സ്വർണവർണ്ണമുള്ള പാറകളിലും, ആർത്തു വിളിച്ച് താഴേക്കു ചാടി 700 അടി ഊളിയിട്ടു പൊങ്ങിവരുന്ന ഗൗരീകുണ്ഡിലും മലകൾക്കിടയിലെ നേരിയ വിടവുകളിലും ആ ഇരമ്പം പ്രകമ്പനം കൊള്ളുന്നു. മലമുകളിൽ നിന്നും ധൃതി കൂട്ടി എടുത്തു ചാടിയെത്തുന്ന കുഞ്ഞരുവിക്ക് പോലുമുണ്ട് ആ ഇരമ്പം! 

ഇവിടെ ഗംഗ യഥാർത്ഥത്തിലുള്ള പാപനാശിനിയാണ്. നമ്മുടെ മനസ്സിനെ നിർമ്മലമാക്കുന്ന അമ്മ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ