വയസ്സ് തൊണ്ണൂറ് അടുത്തെങ്കിലും ഉസ്മാൻ ഹാജി നല്ല ആരോഗ്യവാനാണ്. പണവും പത്രാസ്സും ഒക്കെ ഉണ്ടെങ്കിലും "മറവി" അദ്ദേഹത്തിനെ വല്ലാതെ അലട്ടുന്ന ഒന്നാണ്. പല കാര്യങ്ങളും ചെയ്യണമെന്നോർത്ത് തീരുമാനമെടുക്കുമെങ്കിലും സമയമാകുമ്പോൾ അതെല്ലാം മറന്നു പോകും.
ഹാജിയാർക്ക് രണ്ടു ഭാര്യമാരായിരുന്നു. രണ്ടു പേരും മരിച്ചു പോയി. രണ്ടു ഭാര്യമാരിലും കൂടി ഒൻപതു മക്കളാണ് അദ്ദേഹത്തിന്. മക്കളെല്ലാം നല്ല നിലയിൽ വിദേശത്തും സ്വദേശത്തുമായി കഴിയുന്നു. മക്കൾക്കെല്ലാം തിരക്കായതുകൊണ്ട് ഹാജിയാരെ നോക്കാൻ ആർക്കും സമയമില്ല. മക്കളെല്ലാവരും സ്വന്തമായി വീടുവെച്ച് വേറെയാണ് താമസം. ഹാജിയാരാകട്ടെ തൻ്റെ പഴയ രണ്ടുനില വീട്ടിൽ ഒറ്റയ്ക്കാണ് താമസം. സഹായത്തിനായി രണ്ടുവേലക്കാരെ നിറുത്തിയിട്ടുണ്ട്. അവരാണ് അദ്ദേഹത്തിൻ്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത്. ഹാജിയാർക്ക് മനസ്സു തുറന്ന് സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥ. ദിവസവങ്ങൾ ചെല്ലുംതോറും ഹാജിയാർ നിരാശനായിക്കൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ നിരാശയും, പ്രയാസവും കണ്ടു മനസ്സിലാക്കിയ വേലക്കാരിലൊരാൾ ഹാജിയാരുമായി ഉള്ളുതുറന്ന് സംസാരിച്ചു. ഹാജിയാർ തൻ്റെ ദു:ഖസത്യങ്ങൾ എല്ലാം വേലക്കാരനോട് തുറന്നു പറഞ്ഞു. അവസാനം തൻ്റെ ഒരു ആഗ്രഹം കൂടി അവതരിപ്പിച്ചു. _
"തനിക്ക് ഒരു വിവാഹം കൂടി കഴിച്ചാൽ കൊള്ളാമെന്നുണ്ട്." എന്ന്. ഹാജിയാരുടെ ആഗ്രഹം നല്ലതാണെങ്കിലും, ബാപ്പാ ഇനി ഒരു കല്യാണം കഴിക്കുന്നത് മക്കൾ ആരും സമ്മതിക്കില്ല. അവരുടെ ആരുടെയും സമ്മതം ചോദിക്കാതെ ഹാജിയാർ സ്വന്തമായി വിവാഹ ആലോചനകൾ തുടങ്ങി. ആലോചനകളുടെ അവസാനം തൊട്ടടുത്ത നാട്ടിലെ ഒരു യത്തീംഖാനയിൽ നിന്ന് തൻ്റെ കൊച്ചുമകളുടെ പ്രായമുള്ള ഒരു പതിമൂന്നുകാരി പെൺകുട്ടിയെ കല്യാണം ഉറപ്പിച്ചു. ആറാം ക്ലാസ്സിൽ വെച്ച് പഠനം നിറുത്തേണ്ടി വന്ന അനാഥയായ ഒരു സാധു പെൺകുട്ടി. കല്യാണം എന്തെന്നോ?വിവാഹ ജീവിതം എന്തെന്നോ അറിയാത്ത ഒരു പാവം പെൺകൊച്ച്. ആദ്യമൊക്കെ മടിച്ചെങ്കിലും ഹാജിയാരുടെ പളപ്പൻ നോട്ടുകൾ കണ്ടപ്പോൾ യത്തീംഖാനക്കാർ തുറന്ന മനസ്സോടെ അവളെ ഹാജിയാർക്ക് നിക്കാഹ് ചെയ്തു കൊടുത്തു. മക്കളോ ബന്ധുക്കളോ ഒന്നും അറിയാതെ വളരെ രഹസ്യമായിട്ടായിരുന്നു നിക്കാഹ്. വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയ ഹാജിയാർ നേരം ഇരുട്ടുന്നതു വരെ കാത്തു നിൽക്കാതെ മണവാട്ടി പെണ്ണിനെ അടുത്ത് വിളിച്ചിരുത്തി. തൻ്റെ ഭാര്യമാർ മരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഒരു പെണ്ണിനെ അടുത്തിരുത്തുന്നത്. പെൺകുട്ടിയുടെ കൈവെള്ളയിൽ പിടിച്ച് തലോടിക്കൊണ്ടിരുന്നപ്പോൾ ഹാജിയാരുടെ ഉള്ളിൽ തണുത്തുറഞ്ഞു കിടന്നിരുന്ന വികാരങ്ങൾ ഞെട്ടിയുണർന്നു. പിന്നെ ക്ഷമയെ പരീക്ഷിച്ചു കൊണ്ട് അദ്ദേഹം കാര്യത്തിലേക്കു കടക്കാൻ ശ്രമിച്ചു. നിർഭാഗ്യവശാൽ "മറവി" അദ്ദേഹത്തെ വലച്ചു. ഇനി എന്തു ചെയ്യണം എന്നറിയാതെ ഹാജിയാർ വിഷമിച്ചു. എന്നാൽ എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിക്ക് ഹാജിയാരുടെ മറവിക്കു മുൻപുള്ള പരാക്രമം എന്തിനായിരുന്നു എന്നറിയാതെ തൻ്റെ കരിവളകളിൽ തലോടിക്കൊണ്ടിരുന്നു.