മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എടീ! നീ ഇത് സെറ്റാക്കിത്തരണം. നിന്റെ ചങ്ങായിച്ചിയല്ലെ.

അയിന്? ങ്ങൾ മുസ്ലിം അല്ലേ ഓൾ ഹിന്ദുവും.

പ്രേമത്തിന് കണ്ണും മൂക്കും ഉണ്ടോ?

ജാതി ഇല്ലാ മതം ഇല്ലാ 

ഓൾക്ക് അമ്പലത്തിൽ ഇടക്കിടെ പോണം.

അനക്കറിയോ ഞാൻ ഓക്കുവേണ്ടി അമ്പലംവേണേൽ പെരേല് പണിയും ഓളെ പെരുത്തിഷ്ടാണ്.

 

ആ ജ്ജ് എന്താ ഒറ്റക്ക് . ഇണ്ക്ക് ഞാൻ ഒന്നിനെ സെറ്റാക്കിതരാം.. ന്താ !

മാണ്ട നിക്ക് പ്രേമിക്കാൻ പൂതിഇല്ല.

ആണോ നീ ബഷീറിന്റെ മതിലുകൾ വായിച്ചിട്ടുണ്ടോ.

പരസ്പരം മതിലിനപ്പുറത്തൂന്ന് പ്രേമിച്ച ...

പിന്നെ 

സുഹ്റയെയും മജീദിനെയും വായിച്ചിട്ടുണ്ടോ. ഖലീല് ജിബ്രാന്റെ കഥകള് വായിച്ചിക്കോ ?

ഇതൊന്നും വായിക്കാത്ത മൊയന്താണോ നീ.

എന്തായാലും ജ്ജ് ഈ കത്ത് ഓക്ക് കൊട്.

മറുപടി ഓളെക്കൊണ്ട് എഴുതിച്ച്ന്റെ കയ്യില് തരണം അതാണ് നെന്റെ മുടുക്ക് ഒക്കെ...

ബെല്ലടിച്ചു ഞാൻ പോട്ടെ

കൂയ്! മൊയന്തേ .

ന്തായി!

ന്റെ മൊഞ്ചത്തിക്ക്കൊടുത്തോ.

ഓള് പറഞ്ഞ്! 

ങ്ങളെ ഇഷ്ടം അല്ലാന്ന്. വേണെങ്കിൽ ഞ് നോക്കിക്കോന്ന്.

 ഞ് ...മതിമ്മക്ക്. ഇത് സെറ്റ് 

മൊഞ്ചത്തിക്ക് കൊടുക്കാനായി വച്ച ലെറ്ററെല്ലാം വായിച്ച് പ്രേമം തലക്ക് കയറിയ ഈ മൊയന്ത് കത്ത് കൾ എല്ലാം കീറി ഓനെ അങ്ങ് കേറി പ്രേമിച്ച് കെട്ടിയ വിവരം ഞാനല്ലാതെ ആരും അറിഞ്ഞില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ