മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

സ്നേഹം നിറഞ്ഞ ചേച്ചിക്ക് കുഞ്ഞനുജത്തി എഴുതുന്ന കത്ത് ....

സുഖം ആണോ എന്നൊരു ചോദ്യത്തിന് പ്രസക്തി ഇല്ല എന്നറിയാം.. ഞാൻ അയക്കുന്ന കത്തിന് ഒന്നും മറുപടി തരുന്നില്ല. ചേച്ചിയോട് അല്ലാതെ ആരോടാണ് എന്റെ സങ്കടങ്ങൾ പറയുന്നത്? എന്നെ ആരെക്കാളും നന്നായി ചേച്ചിക്ക് അറിയാല്ലോ.

എന്നിട്ടും… ചേച്ചി എന്നെ കുറിച്ച് നന്നായി അറിഞ്ഞിട്ടും എന്തേ അയക്കുന്ന ഓരോ കത്തിലും മറുപടി കിട്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഈ നിമിഷം വരെയും ഞാൻ ജീവിക്കുന്നത് തന്നെ.

കൂടുതൽ ഒന്നും വേണ്ട സാരമില്ല എന്ന ഒരു വാക്ക് മതി. എന്റെ മനസ്സിന്റെ വേദന ചേച്ചി എന്താണ് ആലോചിക്കാത്തത്. ഇത്രേം ദേഷ്യം തോന്നാനും മാത്രം വലിയ തെറ്റാണോ ഞാൻ ചെയ്തത്? എനിക്ക് ഒരു ഇഷ്ടമുണ്ടെന്നും അത് വിട്ട് കളയാൻ പറ്റില്ല എന്നും കാല് പിടിച്ച് പറഞ്ഞിട്ടും കേൾക്കാതെ വേറെ ഒരു കല്യാണത്തിന് എന്നെ നിർബന്ധിച്ചത് കൊണ്ട് അല്ലേ, എനിക്ക് ഇറങ്ങി പോകേണ്ടി വന്നത്? ചേട്ടൻ പോവുന്ന വരെ പൊന്ന് പോലെയാണ് നോക്കിയത് ആ സ്നേഹവും സന്തോഷവും അതികം അനുഭവിക്കാൻ ആയില്ല… എന്റെ വിധി അല്ലാതെ എന്താ പറയ്യാ.

നാട്ടിലെ ഓരോ മഴക്കാലവും ഓരോ നോവുന്ന നിറയെ ഓർമകൾ സമ്മാനിച്ചാണ് മടങ്ങാറ്ഈ. മഴക്കാലവും അങ്ങനെ തന്നെയാണ്, നാട്ടിലാണെങ്കിൽ ആ മഴയത്ത് ആരും കാണാതെ ഒന്ന് കരയാമായിരുന്നു.

ചേച്ചി കരുതുന്നുണ്ടാവും ഇവൾക്കെപ്പോഴും സങ്കടം മാത്രമേ ഉള്ളോ എന്നോട് പറയാനെന്ന് അല്ലേ? എന്ത് ചെയ്യാനാ എനിക്കെന്നും സങ്കടങ്ങളും നഷ്ടങ്ങളുമാണെന്ന് തോന്നുന്നു. ആദ്യം ഭർത്താവിനെ, ഇപ്പോൾ എന്റെ മോളെ. അതേ ചേച്ചി എനിക്ക് എന്റെ മോളെയും നഷ്ടപ്പെട്ടു. ഇത്രേം നാൾ അവൾക്ക് വേണ്ടി ജീവിച്ച ഞാൻ. ഞാൻ ആരുമല്ല. ഇന്നലെ കണ്ട ഒരുത്തനെ മതി പോലും, അവളുടെ ഇഷ്ടം അല്ലേ അത് നടത്തി കൊടുക്കാം എന്ന് വിചാരിച്ച്, ആ പയ്യനെ പറ്റി അന്വേഷിച്ചു ചേച്ചി. അവൻ ആള് ശരിയല്ല, എന്നിട്ടും അവനെ മതി അവൾക്ക്. അങ്ങനെ ഞാനവനോട് സംസാരിച്ചു, കല്യാണത്തിന് പോയിട്ട് അവളോട് പ്രണയം പോലുമില്ല. ജെസ്റ്റ് ടൈം പാസ്സാണ് ജീവിതം ആഘോഷിക്കാൻ ഉള്ളതല്ലേ അതിനിങ്ങനെയൊക്കെ ഉണ്ടാവും എന്ന്. അവൾ മാത്രമല്ല വേറെയും ഒരുപാട് പെൺകുട്ടികൾ ഉണ്ട്, കെട്ടാൻ നിന്നാൽ അവരെയെല്ലാം കെട്ടേണ്ടി വരും. അതു കൊണ്ട് കല്യാണമൊന്നും വേണ്ട ഇങ്ങനെ മതി അവളും ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാ എന്റെ അടുത്ത് വന്നത്. അതിന് ഞാൻ തടസ്സം നിൽക്കുന്നു അതുവേണ്ട എന്ന് എന്റെ മുഖത്ത് നോക്കി കൂസാതെ പറഞ്ഞു. ഇവിടെയൊക്കെ അങ്ങനെ ഒരുമിച്ച് കഴിയാറുണ്ട് എന്ന്.

അത് കേട്ടപ്പോൾ ഞാൻ അറിയാതെ തന്നെ വായിൽ കൈവച്ചു പോയി. കുട്ടികൾക്ക് ജിവിതം ഒരു കുട്ടി കളിയാണ്. സിനിമ പോലെ ആണ് ജിവിതം. ഞാൻ ഇവിടെ ഉണ്ടായിട്ടും അവളിങ്ങനെയാണെങ്കിൽ ഒറ്റയ്ക്ക് വന്ന് നിൽക്കുന്ന കുട്ടികൾ എന്താവും ചെയ്യുന്നത്! അവിടെ ഫുൾ ഫ്രീഡം ആണ്. ആരാ അതൊക്കെ ചോദിക്കാനും പറയാനും ഒക്കെ എന്നെ ഒരു വിലയും ഇല്ല ചെറിയ പ്രായത്തിൽ തന്നെ ഒന്നിനെയും കുറിച്ചും സമൂഹത്തെയും പേടി ഒട്ടും ഇല്ല.

ഇന്നലെ ഉണ്ടല്ലോ ചേച്ചി ഞാൻ വാർത്ത കണ്ടു അത് കണ്ടപ്പോൾ ഞാൻ മോളെ ഓർത്ത് പോയി. കൽക്കട്ട യില് പഠിക്കാൻ പോയതാ അവിടെ ഒരു ചെറുക്കൻ ആയി ഇഷ്ടതിൽ ആയി.. അവനെ കൂടെ ആരെയും വക വയ്ക്കാതെ ജീവിക്കാൻ തുടങ്ങി. അവസാനം അവന്റെ കൈകൊണ്ട് തന്നെ മരണം.

അവളുടെ മുഖം എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല.. ഇങ്ങനെ നടക്കുന്ന സംഭവങ്ങൾ അവളെ പറഞ്ഞ് തിരുത്താൻ നോക്കി അതും രക്ഷയില്ല. തല്ലി നോക്കി, ഭീഷണിപ്പെടുത്തി നോക്കി എന്നിട്ടും ഒട്ടും കൂസല്ലില്ല.

ഞാൻ നമ്മുടെ കുട്ടിക്കാലം ഓർത്തു പോയി ചേച്ചി. ഒരാൺകുട്ടിയുടെ നേരെ നോക്കാനൊക്കെയെന്ത് പേടിയായിരുന്നു. ഇന്നോ കൂടെ കഴിയാൻ പോലും ഒരു മടിയും ഇല്ല. എന്റെ വിഷമങ്ങൾ പറഞ്ഞ് ബോർ അടിപ്പിക്കുന്നില്ല.. എല്ലാം എന്റെ വിധി അങ്ങനെ കരുതി സ്വയം സമാധാനിക്കുന്നു…

ഓർക്കുന്നുണ്ടോ നമ്മുടെ ആ ബാല്യ കാലം ..നമ്മുക്ക് രണ്ട് പേർക്കും ഒത്തിരി ഇഷ്ടം മഴയോട് ആയിരുന്നു.. നനഞ്ഞ് ആവോളം ആസ്വദിക്കും. കളിവഞ്ചി ഉണ്ടാക്കി പാഞ്ഞു വരുന്ന മഴ വെള്ളത്തിൽ ഒഴുകി വിടും.. അങ്ങനെ അങ്ങനെ എത്ര മനോഹരമായ ഓർമ്മകൾ അല്ലേ ചേച്ചി.. ഇന്ന് കാലം മുഴുവനായി മാറി പേടി തോന്നുന്നു ഓരോ ദിവസവും കേൾക്കുന്ന വാർത്തകൾ എന്താണ് അല്ലേ ചേച്ചി..

ഈ കത്തിനു മറുപടി കിട്ടും എന്ന് പ്രതീക്ഷയോടെ.

സ്വന്തം

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ