മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(Sabeesh Guruthipala)

അവൾ അന്നാദൃമായിട്ടാണ് പാവക്കുട്ടികളെ മാത്രം വിൽക്കുന്ന ഷോപ്പിൽ കയറിയത്. ചിരിക്കുന്നതും കരയുന്നതും ചിരിപ്പിക്കുന്നതും നൃത്തം ചെയ്യുന്നതുമൊക്കെ യുള്ള പാവകളുടെ ശേഖരങ്ങൾക്കിടയിൽ തുള്ളി ചാടുന്ന പാവയെ കണ്ടപ്പോൾ അവളൊന്ന് ഞെട്ടി. താനൊരു പേക്കോലം ആയി തീർന്നോ എന്നവൾക്ക് തോന്നിപ്പോയി.

"ആ പാവ മതിയോ...? മുകളിൽ വേറൊരു സെക്ഷനുണ്ട്...!!" മുപ്പത് വയസ്സിലധികം പ്രായമില്ലാത്ത സെയിൽസ് ഗേൾ അവിടേക്ക് വന്നു.

"ങാ..."അവളൊന്നു മൂളി. അവൾക്കിഷ്ടമായ പാവയെടുത്ത് സെയിൽസ് ഗേൾ കൗണ്ടറിലേക്ക് നടന്നു. പാവ വാങ്ങാൻ കൗണ്ടറിലേക്ക് നടക്കുന്നതിനിടയിൽ അവളുടെ മൊബൈൽ ഫോൺ ശബ്ദിച്ചു.

"രാമേട്ടനാണല്ലോ....ഇന്നലെ വൈകുന്നേരം കൂടി കണ്ടതാണല്ലോ... പിന്നെ എന്താണാവോ....?" ആധി കൊണ്ട് അവളുടെ മുഖം മ്ലാനമായി.

"മേഡം ഇരുപത് രൂപ ഡിസ്കൗണ്ട് ചെയ്തിട്ടുണ്ട്...."ബില്ല് കൊടുത്ത് ടോയ്സിന്റെ പായ്ക്കറ്റുമായി പുറത്തേക്കു നടന്നു.

റോഡ് മുറിച്ചു കടക്കുമ്പോൾ പതുക്കെ മഴ ചാറാൻ തുടങ്ങി. പെട്ടെന്നൊരു വണ്ടി വന്ന് അവളുടെ മുന്നിൽ എതിർവശത്ത് നിന്ന് സഡൻബ്രേക്കിട്ടു നിന്നു. ഡ്രൈവർ കണ്ണ് പൊട്ടുന്ന തരത്തിൽ അവളെ തെറി പറഞ്ഞു. അത് ഗൗനിക്കാതെ അപ്പുറത്തെ വലിയ ഫ്ലക്സിൽ ഒരു കുട്ടിയെ കഴുത്തിൽ പൊക്കി പിടിച്ചു നിൽക്കുന്ന തുറിച്ച കണ്ണുകളുള്ള വില്ലൻ നിൽക്കുന്ന ഒരു സിനിമ പോസ്റ്റർ  കണ്ടു. അറിയാതെ അവളുടെ ഉളെളാന്ന് കിടുങ്ങി."മോള് വീട്ടിൽ ഒറ്റക്കാണല്ലൊ.... ഭർത്താവ് ആണെങ്കിലും വിശ്വാസിക്കാൻ പറ്റില്ല.." അവൾ വേഗത്തിൽ വീട്ടിലേക്ക് നടന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ