മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

നാലു വർഷങ്ങൾക്ക്‌ ശേഷം ആവണിയുടെ മെസ്സേജ് വീണ്ടും വന്നു. ഒരിക്കൽ എല്ലാം ഉപേക്ഷിച്ചു പോയവളാണ് ഇനിയിപ്പോ എന്തിനാണാവോ, അവൻ്റെ മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റമായി.

അവൾ ആയിരുന്നു എന്നും അനിരുദ്ധന് സാന്ത്വനവും പ്രത്യാശയും നല്‍കിയിരുന്നത്. അകലെ ഉള്ള ഈ നഗരത്തില്‍ വന്നു ജീവിക്കാനും ജോലി ചെയ്യുവാനും ശക്തി തന്നത് അവർ ഒരുമിച്ചു നെയ്ത സ്വപ്‌നങ്ങള്‍ ആയിരുന്നു.

നഷ്ടപ്രണയത്തിൻ്റെ വേദനകൾ മറക്കാനായി അവൻ ആവോളം ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അത് വേദനിപ്പിക്കാനായി ഓടി വരാറുണ്ട്.

ഇന്നും ഓർമ്മകളിലും സ്വപ്നങ്ങളിലും എല്ലാം അവളുടെ മുഖം മാത്രമാണ് എന്ന് വേദനയോടെ അവൻ ഓർത്തു. ഈ ഓർമ്മകളാണ് അവളോട് ഉള്ള പ്രണയം എത്ര തീവ്രമായിരുന്നു എന്ന് മനസിലാക്കി തരുന്നത്.
അവന്റെ പ്രാണന്റെ തുടിപ്പ് പോലും അവൾക്കായി മാത്രം ആണ്.

കോളേജിൽ വച്ച് അവൾ മുൻകൈയെടുത്താണ് അവനെ പ്രണയിച്ചു തുടങ്ങിയത്. പല വിഷമ ഘട്ടങ്ങളിലും അവൾ പകർന്ന സ്നേഹവും കരുതലും അവൻ്റെ കോളേജ് ജീവിതത്തിലും തുടർ വേളകളിലുംപിടിച്ച് നിൽക്കുവാൻ തുണച്ചു.

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പാവപെട്ടവനായ അവനെ ഒഴിവാക്കി വലിയചുറ്റുപാടുള്ള ഒരു വീട്ടിൽ നിന്നും വന്ന ആലോചനയ്ക്ക് അവൾ സമ്മതം മൂളിയപ്പോൾ നെഞ്ചു പൊട്ടുന്ന വിഷമം തോന്നിയെങ്കിലും ഇന്നും അവൻ്റെ മനസിൽ അവൾ മാത്രമാണ്.

അവളോടുള്ള പ്രണയം അവനൊരിക്കലും അന്യമായിരുന്നില്ല. അവൻ്റെ മജ്ജയിൽ, മാംസത്തിൽ, ജീവന്റെ ഓരോ അണുവിലും അഗാധമായ പ്രണയമുണ്ട്. അവന്റെ പ്രണയങ്ങൾ കടന്നു വന്ന ഓരോ വഴികളിലും നോവിന്റെ ജലനാരുകൾ പൊടിഞ്ഞു കിടപ്പുണ്ട്. ഒന്നെന്നു നിനച്ച നേരങ്ങളിൽ ഒക്കെ ആ പ്രണയങ്ങൾ ആ നിമിഷങ്ങളുടെ സൗന്ദര്യം കനിവ് കാണിച്ചല്ലോ എന്നോർക്കുമ്പോൾ ഓർമ്മകളുടെ ഓളങ്ങളിൽ ഒരു ചെറു പുഞ്ചിരി വിടരാറുണ്ട്.

വർഷങ്ങളുടെ തപസ്യയാൽ പതുക്കെ പതുക്കെ അവൻ ദുഖ: ക്കയത്തിൽ നിന്നും മോചനം നേടി തുടങ്ങി.അമ്മയുടെ ആഗ്രഹം പോലെ ഒരു സാധുപെൺകുട്ടിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കൂട്ടണം.

പക്ഷേ..
ഇന്നീ മെസേജ്, ആഹ്ളാദവും അതിനേക്കാളേറെ ആശങ്കയും തോന്നി അവന്. ആകാംക്ഷയോടെ, ശക്തമായി മിടിക്കുന്ന ഹൃദയത്തോടെ അവൻ മെസ്സേജ് തുറന്നു.
"അനിരുദ്ധ് നീ എൻ്റെ യൂട്യൂബ് ചാനൽ സസ്ക്രൈബ് ചെയ്ത് ലൈക്കും തരണം കേട്ടോ . "

അവളോടുള്ള ഒടുങ്ങാത്ത സ്നേഹത്തെ കരുതി അവൻസസ്ക്രൈബ് ചെയ്തു, ലൈക്ക് കൊടുത്തു .
അല്ലാതെ എന്ത് ചെയ്യാൻ!

എന്നാലും വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു പഹയത്തി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ