നിർത്താതെയുള്ള കോളിംഗ് ബെല്ലിന്റെ കരച്ചിൽ കേട്ടാണ് ഉണർന്നത്. രാത്രി വൈകിയാണയാൾ ചേച്ചിയുടെ വീട്ടിലെത്തിയത്. നീണ്ട ഇരുപതുവർഷത്ത പ്രവാസ ജീവിതം കഴിഞ്ഞ് അധിക നാഴികകൾ
കഴിയാതിരുന്നതിനാൽ അയാളുടെ ദിനചര്യ സമയം ക്രമപെട്ടിരുന്നില്ല. നേരം വെളുത്തു വരുന്നതേയുള്ളു. ചേട്ടന്റെ കൂടെ രാവിലെ നടക്കാൻ ചേച്ചി ബെല്ലടിച്ചതായിരുന്നു. അളിയൻ ടോർച്ചുമെടുത്തു അയാളുടെ കൂടെ പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ചേച്ചി ഒരു കവറുമായിഓടിയെത്തി നിങ്ങളിതു മറന്നോ?"ശരിയാണ് ഞാൻ ഓർത്തില്ല.", അളിയൻ ധൃതഗതിയിൽ വാങ്ങി അരയിൽ തിരുകുന്നതു കണ്ടു നടക്കാനിറങ്ങിയപ്പോൾ മനസ്സിൽ നാടെത്തിപ്പെട്ടതിന്റെ ഒരു ആശ്വാസം അയാൾക്ക് ഫീൽ ചെയ്തുവെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവം ഓർത്തപ്പോൾ അയാളുടെ മനസ് നൊന്തു. എറണാകുളം സ്റ്റാൻഡിൽ നിന്ന് തലേന്ന് അര മണിക്കൂറോളം കാത്തു നിന്നാണ് പെരുമ്പാവൂർക്ക് അയാൾക്ക് വണ്ടി കിട്ടിയത്. യാത്രക്കിടക്ക് എപ്പോഴോ അയാൾ ഉറക്കത്തിലേക്ക് വീണിരുന്നു.
കണ്ടക്ടർ വന്നു ഇറങ്ങുന്നില്ലെന്നു ചോദിച്ചു തട്ടി വിളിച്ചപ്പോഴാണ് ചാടിയെഴുനേറ്റത്. ലെഗേജ് ക്യാരിയറിൽ നിന്ന് ബ്യാഗ് എടുക്കാൻ കൈ നീട്ടിയ അയാൾ ഞെട്ടി... തന്റെ ബ്യാഗ് അരോ എടുത്തിരിക്കുന്നു. നീണ്ട ഗൾഫിലെ ജയിൽവാസം കഴിഞ്ഞു വന്നതിനാൽ ഒരു പാട് വിലപിടിച്ചതൊന്നും അതിൽ ഇല്ലാരുന്നു. അയാളുടെ വിഷണ്ണത കണ്ടു കണ്ടക്ടർ പറഞ്ഞു "നിങ്ങെടെ ബ്യാഗാരുന്ന, അടുത്തിരുന്ന ഭായിവാലാ പയ്യൻ എടുത്തോണ്ട്പോയത്? അപ്പോഴാണ് തന്റെ അടുത്തിരുന്ന മീശമൊളയ്കാത്ത ഒരു ഹിന്ദി ചെക്കന ഓർമ്മ വന്നത്, അവൻ രണ്ടു സ്റ്റോപ്പ് മുൻപേ വണ്ടിയിൽ നിന്ന് ഇറങ്ങിയത്രേ. ചേച്ചിക്കും കുടുംബത്തിനുമുള്ള ഗിഫ്റ്റ് നഷ്ടപ്പെട്ടതിൽ അയാൾക്ക് വിഷമം തോന്നിയെങ്കിലും കണ്ടുപിടിക്കാനുള്ള വൈഷമ്യം ഓർത്തു അയാൾ തന്നെ തന്നെ പഴി പറഞ്ഞു ബസ്സിൽ നിന്നിറങ്ങി.
"നിന്റെ പ്ലാനെന്താ, ഇവിടെ കൂടരുതോ?", അളിയന്റെ ഉറക്കെയുള്ള സംസാരം അയാളെ ഓർമ്മയിൽ നിന്നു പിന്തിരിപ്പിച്ചു.
"ഒന്നും തീരുമാനിച്ചില്ല".നാട്ടിൽ പോയിട്ടു തിരുമാനിക്കാന്നു വെച്ചു". അളിയൻ ദിനവും നടക്കുന്നതു കൊണ്ട് അയാൾ ഒപ്പം നടന്നെത്താൻ ആയാസപ്പെട്ടു." നമ്മൾക്ക് തിരിച്ചു വരുമ്പോൾ സുജയുടെ വീട്ടിൽ കയറാം .നീ കല്യാണം കഴിഞ്ഞവളെ കണ്ടിട്ടില്ലലോ?
"ഞാനവളുടെ കല്യാണ സമയത്ത് ജയിലല്ലേ അളിയാ"." ശരിയാ അതു മറന്നു"
ചേച്ചിയുടെ മൂത്ത മോളാണ് സുജ. അവളുടെ കല്യാണത്തിന് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിരിക്കേയാണ് താൻ ജയിലിലായതെന്ന ഓർമ്മ അയാളെ അലോസരപ്പെടുത്തി. വർക്കു പെർമിറ്റിന്റെ പേരിൽ നീണ്ട ഇരുപതു വർഷം!
നടത്തതിന്റെ സ്പീഡ് പോലെ തന്നെയാണ് അളിയന്റെ മരുമോൻ വർണ്ണന., ബീഹാറി മരുമോന് കെട്ടിടം പണികളും ലോറികളും രണ്ടു മൂന്നു വീടുകളും ഒക്കെ ഉണ്ടത്രേ, അവന്റെ കൂടെ നോക്കി നടത്താൻ കൂടെ നിൽക്കാനാ പുള്ളി പറയുന്നേ!
മെയിൻ റോഡിൽ നിന്നു സുജയുടെ വീട്ടിലേക്ക് കയറുമ്പോൾ അയാൾക്കു വലിയ തിരക്ക് ഫീൽ ചെയ്തു. റ്വീടിന്റെ മുറ്റം നിറച്ചു പശുക്കളും ചാണകവും പോരാത്തതിന് ഹിന്ദിക്കാരും. ഇതെല്ലാം അവന്റ പണിക്കാരാ.
അകത്ത് പഴയ ഒരു കയറുവരി കട്ടിലിൽ കുട്ടകം കമഴ്ത്തിയ വയറോട് ഒരു മീശക്കാരൻ ഇരിക്കുന്നു. ആയിയേ ആയിയേ. മാമാജി .... ആപ് ടീക്ക് ഹേനാ?. പെരുമ്പാപ്പൂർ ഇസ്ടമായോ
ഹിന്ദിക്കാരൻ മരുമോന്റെ കനത്ത സ്വരം കേട്ട് യാന്ത്രികമെന്നോണം അയാൾ കൈകൂപ്പി. "അരേ സുജ ഇതർ ആവോ"
ബീഹാറി അടുക്കളേയിലേക്ക് നീട്ടി വിളിച്ചു, രാവിലെ അമ്മ വിളിച്ചു പറഞ്ഞതു കൊണ്ട് അവൾ കാത്തിരിക്കുകയായിരുന്നു. ചായ ട്രേയുമായി കടന്നുവന്ന മരുമകളെ പെട്ടന്ന് അയാൾക്ക് മനസ്സിലായില്ല. ശരിക്കും ഒരു ബീഹാറി. അയാളുടെ കൺസ്ട്രക്ഷൻ ക്യാമ്പിൽ ഉണ്ടായിരുന്ന ബീഹാറി പണിക്കാരെ പോലെ തോന്നി അവളെ കണ്ടപ്പോൾ ., ചായ കുടിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ അവർക്ക് കൊണ്ടുവന്ന സാധനങ്ങൾ തന്റെ അശ്രദ്ധ കൊണ്ട് നഷ്ട്ടപെട്ടതോർത്ത് അയാൾക്ക് കുണ്ഠിതം തോന്നി. യാത്ര പറയുവാനായി സുജയെ കാത്തുനിന്നപ്പോഴേക്ക് അവൾ മകനുമായി എത്തി. അവൻ അച്ഛന്റെ സൈറ്റ് സൂപ്പർവൈസറാണ്. വന്നപാടെ അളിയന്റെയും അച്‌ഛന്റെയും കാലു വന്ദിച്ച് അനുഗ്രഹം വാങ്ങിക്കുന്നതു കണ്ടപ്പോൾ അയാൾക്ക് സന്തോഷം തോന്നി.... സുജ എന്നെ ചൂണ്ടികാണിച്ച് വണ്ടങ്ങുവാൻ പറഞ്ഞപ്പോൾ പെട്ടന്ന് അയാൾ വിലക്കി. ബിഹാറി ഭായി മുഖമുള്ള പൊടി മീശക്കാരൻ പയ്യന്റെ മഞ്ഞളിച്ച മുഖം അടുത്തു കണ്ടപ്പോൾ അയാൾക്ക് വെറുതെ ഒരു പരിചയം തോന്നി.
ഇന്നലെ തന്റെ അടുത്തിരുന്നത് ഇതുപോലൊരെണ്ണമായിരുന്നല്ലോ? നേപ്പാളികളെപ്പോലെ ഇവൻമാർക്കും ഒരേ മുഖഛായ ആയിരിക്കുമെന്നും, താൻ വെറുതെ സംശയിച്ചതാണെന്നും അയാൾ
സമാധാനിച്ചു..പക്ഷേ താൻ ബീഹാറി മരുമകന് വാങ്ങിയ മുന്തിയ വാച്ച് അവന്റെ മകന്റെ കൈയിലും ചെറിയ ലെതർ ബാഗ് ഹാളിന്റെ മൂലയിലും കണ്ടതോടെ അയാൾ സമാധാനിച്ചു. എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു. എല്ലാം ശരിയായി വരുന്നു!!!!! യാത്ര പറഞ്ഞിറങ്ങുമ്പോൾ അളിയൻ വാത്സല്യത്തോടെ കൊച്ചുമകന് അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു കൊടുത്തിട്ടു പറഞ്ഞു. സൂക്ഷിക്കണം ഇതു വീട്ടിലെ നേപ്പാളി അവന്റെ നാട്ടിൽ പോയിട്ടു വന്നപ്പോൾ കൊണ്ടുവന്നതാ.....നിനക്കു സൈറ്റിലേക്കു വേണമെന്നുപറഞ്ഞോണ്ട് പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാ".
തിരികെ നാട്ടിലേക്ക് പോകുമ്പോഴും ഉറക്കം അയളെ ശല്യപ്പെടുത്തിയിരുന്നു. എന്നാലും അളിയന്റെ കത്തി ഓർമ്മയിലുളളതു കൊണ്ട് ഇടയക്കിടക്ക് കഴുത്തു തപ്പി കൊണ്ടിരുന്നു.