മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

2025 മാർച്ച്‌ 25
യദുവിനും മോനുമൊപ്പം അവധിക്കാലം ചിലവഴിക്കാൻ ഡൽഹിയിൽ എത്തി ചേർന്നിരിക്കുന്നു! യാത്രയുടെ ക്ഷീണം മൂന്നു പേരെയും നന്നായി ബാധിച്ചിട്ടുണ്ട്. തുടക്കത്തിൽ കളിയും ചിരിയും ഒക്കെ

ആയിരുന്നുവെങ്കിലും ഇവിടെ എത്തി കഴിഞ്ഞപ്പോൾ മോന്റെ മട്ടാകെ മാറിയിട്ടുണ്ട്. എല്ലാറ്റിനും പിടിവാശി. നാളെ മുതൽ ഓരോരോ സ്ഥലങ്ങൾ ചുറ്റിക്കറങ്ങണം. കുറെ പുസ്തകങ്ങൾ വാങ്ങണം. ശെരിക്കും ത്രില്ലിലാണ് ഞാൻ...! ഉറക്കം കണ്ണുകളെ വലം വച്ച് തുടങ്ങി.

മാർച്ച്‌  26
പൊരി വെയിലിൽ ഒരു മണിക്കൂർ നീണ്ട ക്യൂ വിൽ നിന്നിട്ടാണ്‌ അക്ഷർ ദാം ടെമ്പിൾ സന്ദർശിക്കാനുള്ള ടിക്കറ്റ്‌ കിട്ടിയത്."അക്ഷർ ദാമിന്റെ ഭംഗി ശെരിക്കും ആസ്വദിക്കണമെങ്കിൽ വൈകും നേരം വരണമായിരുന്നു..ദീപാലങ്കാരത്തിൽ കുളിച്ചുള്ള കാഴ്ച കാണേണ്ടത് തന്നെയാണ്". എന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാകണം അടുത്ത് നിന്ന മലയാളി കുടുംബത്തിന്റെ അഭിപ്രായം കേട്ടിട്ടും, സ്വതവേ സംസാര പ്രിയനായ യദു മറുപടിയൊന്നും പറയാതെ മുൻപോട്ടു നടന്നത്. ആ പരിസരം എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു .അക്ഷർ ദാമിന്റെ സൗന്ദ്യരം പകർത്തണമെന്നുണ്ടായിരുന്നു.ക്യാമറ അനുവദനീയമല്ലാത്തതിനാൽ ആഗ്രഹം പാടെ ഉപേക്ഷിക്കേണ്ടി വന്നു. കാഴ്ചകൾ കണ്ടങ്ങനെ നടക്കുമ്പോഴാണ് പെട്ടന്ന് പരിചയം തോന്നിക്കുന്ന ഒരു മുഖം ശ്രദ്ധയിൽ പെട്ടത്. ആ കണ്ണുകൾ! അതെ, അവളുടേത്‌ പോലെ..! പക്ഷേ സംശയത്തിന്റെ നിഴൽ ബാക്കിയാക്കി, ഇന്ന് കണ്ട മുഖം പത്തു വർഷം പഴക്കമുള്ള ഫോട്ടോയിലെ മുഖവുമായി ചേരാത്തത് പോലെ.. ഒന്ന് കൂടി നോക്കുന്നതിനു മുൻപ് ആ സ്ത്രീ തിരക്കിൽ മറഞ്ഞു കടന്നു പോകുന്ന വർഷങ്ങൾക്ക് ഒരാളിൽ ഇത്രയൊക്കെ മാറ്റങ്ങൾ വരുത്താനാകുമോ? എന്ത് തന്നെ ആയാലും ആ കണ്ണുകള ഏത് ആൾക്കൂട്ടത്തിനു നടുവിലും എനിക്ക് തിരിച്ചറിയാനാകും...!അതവളായിരുന്നില്ലേ? എന്റെ ആമി...

സ്വാദിഷ്ടമായ ഡിന്നർ കഴിഞ്ഞു മുറിയിൽ എത്തിയിട്ടും മനസ് അക്ഷർദാമിന്റെ പ്രാന്തപ്രദേശങ്ങളിൽ തന്നെ അലഞ്ഞു തിരിയുകയാണ് ഇപ്പോഴും. ആമി എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു.മുഖത്തെ ടെൻഷൻ കണ്ടിട്ടാകും യദു കാര്യം തിരക്കിയിരുന്നു. എന്റെ സംശയം പറഞ്ഞു കഴിഞ്ഞപ്പോൾ നിനക്ക് തോന്നിയതാകുമെന്ന ഒഴുക്കാൻ മറുപടിയാണുണ്ടായത്.

"അല്ല യദു, ഇത് തോന്നൽ അല്ല. ഞാൻ ശെരിക്കും കണ്ടതാ."
"കൂട്ടുകാരിയെ കാണാനുള്ള ആഗ്രഹം കൊണ്ട് തനിക്ക്‌ തോന്നിയതാകും.ഒരാളെ പോലെ ഏഴുപേർ ഉണ്ടാകുമെന്നാണല്ലോ.!"

"അതൊന്നും എനിക്ക് അറിയില്ല..പക്ഷെ എനിക്കുറപ്പുണ്ട്,അത് അവൾ തന്നെ ആണ്,ആമി...എപ്പോഴും ഹൃദയത്തോട് ചേർത്ത് നിർത്തണമെന്ന് ആഗ്രഹിച്ച കോളേജിലെ എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ... ക്ലാസിലെ ഏക നോർത്ത് ഇന്ത്യൻ പെണ്‍കുട്ടി. മോഡേണ്‍ ഡ്രസ്സ്‌ ധരിച്ചു വരുന്ന,ഇളം നീല കണ്ണുകളുള്ള ആ പഴയ ആമി..യദുവിനറിയോ എന്റെ അമ്മ ഉണ്ടാക്കുമായിരുന്ന ഉരുളകിഴങ്ങ് കൊണ്ടുള്ള ഉപ്പേരി ആയിരുന്നു അവളുടെ ഇഷ്ടവിഭവം.അധികമാരോടും ചങ്ങാത്തം കൂടാത്ത, മറ്റുള്ളവരുടെ ശ്രദ്ധ കാംഷിക്കാത്ത പെണ്‍കുട്ടി. ചെറിയ കാര്യങ്ങൾക്കു പോലും ടെൻഷൻ അടിക്കുമായിരുന്ന എന്നെ ഇന്നത്തെ അമൃതയാക്കി മാറ്റിയതിൽ അവൾക്കും പങ്കുണ്ട്..."

"അതിനിപ്പോഴും ആ സ്വഭാവത്തിനു കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലല്ലോ..!"

"യദു.....തമാശ കളയ്......തളർന്നു പോകുന്നുവെന്ന് തോന്നിയപ്പോഴെല്ലാം ആത്മവിശ്വാസം പകർന്നു കൂടെ നിന്ന ബോൾഡ് ആയ പെണ്‍കുട്ടി....! സ്നേഹത്തെക്കാൾ ഉപരി ബഹുമാനം തോന്നിയിരുന്നു,പലപ്പോഴും! മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്ന എന്തോ ഒരു പ്രത്യേകത അവൾക്കുണ്ടായിരുന്നു. കംപൈൻ സ്റ്റഡിക്കിരിക്കുംപോഴൊക്കെ മനസു തുറന്നു സംസാരിക്കുമായിരുന്നു ഇരുവരും. എവിടെയൊക്കെയോ എന്തൊക്കെയോ മറച്ചു പിടിക്കുന്നുവെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.പിന്നെ ഒരാളുടെ സ്വകാര്യതയിൽ അത്രയ്ക്ക് അങ്ങ് ഇടപെടാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാനും മൗനം പാലിച്ചു. ഒരിക്കലും സ്നേഹം പ്രകടിപ്പിക്കുന്ന കൂട്ടത്തിൽ ആയിരുന്നില്ല ആമി..മിക്ക പരീക്ഷകൾക്കും ഞങ്ങൾക്ക് ഒരേ മാർക്കുമായിരുന്നു."

"അപ്പൊ കോപ്പി അടിച്ചെന്നു സാരം...!"

"യദു... പ്ലീസ്... ഞാനാ നൊസ്റ്റാൽജിയയിലൂടെ ഒന്ന് സഞ്ചരിച്ചോട്ടെ....."

" ശെരി, ശെരി....ബാക്കി കൂടി കേൾക്കട്ടെ..."

"കോളേജിലെ പരിപാടികളിൽ ഒന്നും ചിരിച്ച മുഖത്തോട് കൂടി ഞാൻ അവളെ കണ്ടിട്ടില്ല!അതിനും വേണ്ടി പ്രശ്നങ്ങൾ അവൾക്കുള്ളതായി അറിയില്ല.ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും അനിയനും അനിയത്തിയും അടങ്ങുന്ന കുടുംബം. പിന്നെ ഞാൻ വായിച്ചു കൂട്ടിയിരുന്ന കഥകൾ അവൾക്കു പറഞ്ഞു കൊടുക്കുക എന്നത് ഞങ്ങൾ ഇരുവരും ഏറെ ആസ്വദിച്ചിരുന്ന ശീലമായിരുന്നു.അന്നവൾ പറഞ്ഞിരുന്നതിൽ ഞാൻ കളിയായി കണ്ട ഒന്നുണ്ട് 'കോളേജ് ജീവിതം കഴിഞ്ഞു ഒരു ജോലി സമ്പാദിച്ച് നിങ്ങൾ പരിചയക്കാർ ആരും കടന്നു വരാത്ത ഒരിടത്ത് പോയി ഞാൻ താമസിക്കും,ഒറ്റയ്ക്ക്..'. വിവാഹം' എന്ന എന്റെ ചോദ്യത്തിന് സ്വതസിദ്ധമായ ചിരിയോടെ 'No way 'എന്നായിരുന്നു മറുപടി. പത്തു വർഷങ്ങളായി ഒരു തരത്തിലുമുള്ള contact ഇല്ലാത്ത ഒരേയൊരു സുഹൃത്ത്. എനിക്ക് അവളോടൊന്ന് സംസാരിക്കണം, ഒരിക്കൽ മാത്രം." 

"തന്റെ സുഹൃത്തിന്റെ കഥ interesting ആണല്ലോ...ഇത്രത്തോളം ആഗ്രഹിക്കുന്ന സ്ഥിതിക്ക് നാളെ ഒന്ന് കൂടി നമുക്ക് അന്വേഷിക്കാം.."
"യദു..you are really a wonderful man !"
"love you ..!"


മാർച്ച് 27
ആമിക്കു വേണ്ടി തിരക്കിൽ ഒരുപാടലഞ്ഞു. നിരാശയായിരുന്നു ഫലം. ഫോണിൽ സേവ് ചെയ്തിരുന്ന പണ്ടത്തെ അവളുടെ നമ്പർ വെറുതെ ഒന്ന് ഡയൽ ചെയ്തു. 'നിങ്ങൾ വിളിക്കുന്ന നമ്പർ നിലവിലില്ല' എന്ന പ്രതീക്ഷിച്ച മറുപടി പല ഭാഷകളിൽ ഉടനെ വന്നു. ഇവിടെ നിന്ന് തിരിക്കും മുൻപ് ആർക്കും പിടി തരാതെ നടക്കുന്ന അവളെ കണ്ടു പിടിക്കണം, അതൊരു വാശി പോലെ മനസിൽ ഉറച്ചു കഴിഞ്ഞിരിക്കുന്നു...
 
"താൻ ഇങ്ങനെ വിഷമിക്കാതെ. ശ്രമിക്കാഞ്ഞിട്ടല്ലല്ലോ. ഒരിക്കൽ അവൾ നിന്റെ മുൻപിലെത്തും. അത് വരെ..."

മാർച്ച് 28
ഇന്നത്തെ 11.15 നുള്ള ഫ്ലൈറ്റിൽ ഞങ്ങൾ നാട്ടിലേയ്ക്ക് തിരിച്ചു പോകുകയാണ്. ആമി ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി തന്നെ നില്ക്കുന്നു... !

"ഫ്ലൈറ്റ് പുറപ്പെടാൻ ഇനിയും ഉണ്ട് ഒരു മണിക്കൂർ..."
"യദു..ദെ,അങ്ങോട്ട്‌ നോക്കിയേ...ആ കസേരയിലിരിക്കുന്ന സ്തീയെ. ആമി അല്ലേ അത്. ?!"
"Excuse me..എവിടെയോ കണ്ടു നല്ല പരിചയം..!"
"sorry..?"
"Amy? "
"Eva! "
"oh! I 'm really sorry..But you look like a friend of mine !um..i miss her so much..!"
"Its OK .."

മാർച്ച്‌ 29  
നാട്ടിലെത്തിയിട്ടും മനസ് അസ്വസ്ഥമാണ്. ഞാൻ കണ്ട സ്ത്രീ! അവൾ ആമി തന്നെ അല്ലെ? ആ ഇളം നീല കണ്ണുകൾ. അവൾക്കെന്നെ മനസിലാകാഞ്ഞതോ, അതോ അങ്ങനെ നടിച്ചതോ? "i miss my friend" എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ പതർച്ച ഞാൻ ശ്രദ്ധിച്ചതാണ്! ഇപ്പോൾ അവൾ എവിടെ ആയിരിക്കും? ഈ പത്തു വർഷങ്ങൾക്കിടയിൽ ഒരിക്കലെങ്കിലും അവൾ ഞങ്ങളെ കുറിച്ച്, എന്നെക്കുറിച്ച് ഓർക്കാതിരിക്കുമോ? 'പോട്ടെടോ. തനിക്ക് ആളു മാറിയതാ. ഒരിക്കൽ നമുക്ക് അവളെ കണ്ടെത്താം.'എന്ന് ആശ്വാസ വാക്കുകൾ ചൊരിഞ്ഞു കൊണ്ട് യദു എന്നെ ചേർത്ത് പിടിച്ചു നടന്നപ്പോഴും മനസ് എന്നോട് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു, അത് ആമി തന്നെ ആണെന്ന്...!

പ്രിയ കൂട്ടുകാരി,വിധി അനുവദിക്കുകയാനെങ്കിൽ ഈ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ വച്ച് നമുക്കിനിയും കണ്ടുമുട്ടാം...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ