സാർ എന്റെ ദൈവം ആണ്.
അങ്ങനെയൊന്നും പറയേണ്ട.
ട്രീസയ്ക്ക് നല്ല കഴിവുണ്ട് അതുകൊണ്ടാണ് സെലക്ട് ചെയ്തത്.
അപ്പോൾ നാളെത്തന്നെ ജോയിൻ ചെയ്തോളു.
ശരി സാർ.
ആദ്യ ശമ്പളവുമായി അവൾ അയാൾക്കരികിൽ എത്തി.
സാർ..
ആ വരൂ ട്രീസാ...
നിറഞ്ഞ കണ്ണുകളോടെ അവൾ അയാൾക്കുനേരെ കൈകൂപ്പി.
എന്താണിത്?
ഒരുപാട് നന്ദിയുണ്ട് സാർ
അതൊന്നും വേണ്ട താൻപോയി ജോലിചെയ്യാൻനോക്ക്.
(സമയം 7 മണി കഴിഞ്ഞു)
ട്രീസാ.. താൻ വീട്ടിൽ പോയില്ലേ?
സാർ.. അത് ഞാൻ നാളെ ലീവ് ആണ്,
അതുകൊണ്ട് കുറച്ച് വർക്ക് തീർത്തിട്ട് പോകാമെന്ന് കരുതി.
അതൊന്നും വേണ്ട
സമയം ഇത്രയും ആയില്ലേ,
വാ... ഞാൻ വീട്ടിൽ കൊണ്ടുപോയിവിടാം.
വേണ്ട സാർ ഞാൻ ബസ്സിൽ പൊയ്ക്കൊള്ളാം..
അത് പറഞ്ഞാൽ പറ്റില്ല വാ..
നിർബന്ധത്തിനുവഴങ്ങി അവൾ അയാൾക്കൊപ്പോം ഇറങ്ങി.
താൻ എന്നെ ഡ്രൈവർ ആക്കാതെടോ,
വാ ഫ്രണ്ടിൽ ഇരിക്ക്.
യാത്രക്കിടയിൽ അയാൾ ചോദിച്ചു,
ഇപ്പോഴുള്ള ശമ്പളം വീട്ടിലെ ആവശ്യങ്ങൾക്ക് തികയുന്നുണ്ടോ?
ഉണ്ട് സാർ.
ഇപ്പോൾ വലിയ ബുദ്ധിമുട്ടുകളൊന്നും ഇല്ല.
വിജനമായ പാതാകളിലൂടെ ആ കാർ സഞ്ചരിച്ചുകൊണ്ടിരുന്നു.
ഇടയ്ക്ക് കാർ നിർത്തി അയാൾ പറഞ്ഞു
ഇന്ന് താൻ പറഞ്ഞില്ലേ നന്ദിയുണ്ടെന്നൊക്കെ?
ആ നന്ദി കാണിക്കാനുള്ള സമയമാണിത്.
മനസ്സിലായില്ല സാർ.
കുറച്ച് മണിക്കൂറുകൾ എനിക്ക് തന്നാൽ ജീവിതകാലം മുഴുവൻ തനിക്ക് സൗഭാഗ്യത്തോടെ ജീവിക്കാം.
അങ്ങനെയൊന്നും പറയരുത് സാർ
ഞാൻ അങ്ങനെ അല്ല സാറിനെ കണ്ടത്.
ആയിരിക്കാം.. പക്ഷെ ഞാൻ യോഗ്യതയില്ലാതിരുന്നിട്ടും നിനക്ക് ജോലി തന്നത് നിന്റെ ശരീരം കണ്ടിട്ട് തന്നെയാ.
കണ്ണുചിമ്മുന്ന വേഗതയിൽ അയാൾ അവളുടെ വിറവാർന്ന കൈകളിൽ മുറുകെ പിടുത്തമിട്ടു.ഉച്ചത്തിൽ നിലവിളിച്ചെങ്കിലും അവളുടെ ശബ്ദം കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. മാനത്തിനുവേണ്ടിയുള്ള അവളുടെ അപേക്ഷകളൊന്നും അയാൾ ചെവിക്കൊണ്ടില്ല. പെട്ടെന്നുണ്ടായ ധൈര്യത്തിൽ അവൾ കൈവീശി അയാളുടെ മുഖത്തടിച്ചു. പക്ഷെ അത് അയാളിൽ വീണ്ടും ക്രോധം ഉളവാക്കി. പലതവണ അവളുടെ മുഖത്ത് അയാൾ ആഞ്ഞടിച്ചു. അബോധാവസ്ഥയിലേക്ക് അവൾ വഴുതിവീണു. ഡോർ തുറന്ന് അവളെ വലിച്ചിഴച്ച് അയാൾ ഒരു കുറ്റിക്കാട്ടിലെത്തിച്ചു. പിന്നെ സംഭവിച്ചത് മൃഗതുല്യനായ അയാളുടെ കാമ ചേഷ്‌ടകളായിരുന്നു. ബോധം തിരികെ ലഭിച്ചിട്ടും ഇറച്ചികടത്രാസ്സിൽ തൂങ്ങിക്കിടക്കുന്ന പച്ചയിറച്ചിക്ക് സാമാനമായി പ്രതികരണശേഷിയില്ലാതെ അവൾ കണ്ണീർ വാർത്തു. ഒടുവിൽ ശരീരം മുഴുവൻ പിച്ചിച്ചീന്തി അവളെ അവിടെ ഉപേക്ഷിച്ച് അയാൾ പോയി.
പതിവുപോലെ അയാൾ ഓഫീസിൽ എത്തി.
അവളെ കണ്ടില്ല.
പിറ്റേന്ന്.
നിറകണ്ണുകളോടെ ഒരു സ്ത്രീ അയാൾക്കരികിൽ എത്തി.
എന്റെ മോൾ ട്രീസ ഇവിടെ ജോലിക്ക് വന്നതാണ്,
രണ്ടുദിവസമായി വീട്ടിൽ എത്തിയിട്ടില്ല.
അമ്മേ ട്രീസയെ ഞാനാണല്ലോ ബസ്റ്റോപ്പിൽ കൊണ്ടുവിട്ടത്.
ഇന്നലെയും ഇവിടെ വന്നിട്ടില്ല.
പോലീസിൽ പരാതി കൊടുക്കാം നമുക്ക്.
ഇതെല്ലാം കേട്ട് അവർ അവിടെ അലറി നിലവിളിച്ചു.
ഇതൊരു പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ അയാൾ സുഹൃത്തായ ഒരു പോലീസ് ഉദ്യോഹസ്ഥനെ വിളിച്ച് വിവരം പറഞ്ഞു.
ഒടുവിൽ നിരത്തിവച്ച പണക്കെട്ടുകളുടെ ശക്തിയാൽ അവളുടെ തിരോഥാനം വഴിതെറ്റിയോഴുകി.
വർഷങ്ങലേറെ കടന്നുപോയി.
വിവാഹിതനായ അയാൾ
തിരക്കേറിയ ജീവിതയാത്രയിൽ എല്ലാം മറന്നിരുന്നു.
ഭാര്യയുടെ നെറ്റിയിൽ ഒരു ചുംബനം നൽകിക്കൊണ്ട് ഓഫീസ്സിലേക്ക് പോകാൻ അയാൾ കാറിനരികിലെത്തി.
പെട്ടെന്ന് ഗേറ്റിന് പുറത്ത് ഒരു ഓട്ടോറിക്ഷ വന്നുനിന്നു,
അതിൽനിന്നും കണ്ണുകൾ മാത്രം കാണത്തക്കവണ്ണം മുഖം മൂടികൊണ്ട് ഒരു സ്ത്രീ അയാൾക്കരികിലേക്ക് വന്നു.
സാർ...
ആ ശബ്ദം എവിടേയോ കേട്ടതുപോലെ അയാൾക്ക് തോന്നി.
ആകാംഷയോടെ, ആരാ? മനസ്സിലായില്ല.
ട്രീസ... പേരുപറഞ്ഞുകൊണ്ട് അവൾ മുഖത്തെ ഷാൾ അഴിച്ചുമാറ്റി.
ഉള്ളിൽ ഒരു പ്രളയമായിരുന്നു അയാൾക്ക്.
പതറിയ ശബ്ദത്തോടെ
ട്രീസാ.. നീ..
ഇതെല്ലാം കണ്ടുനിന്ന അയാളുടെ ഭാര്യയും അടുത്തുവന്നു.
ആരാ ചേട്ടാ ഇത്??
അയാൾ അടിമുടി വിറയ്ക്കാൻ തുടങ്ങി.
ഞാൻ പറയാം ചേച്ചി..
എന്റെ പേര് ട്രീസ,
പണ്ട് സാറിന്റെ കമ്പിനിയിൽ സ്റ്റാഫായിരുന്നു.
കല്യാണം കഴിഞ്ഞപ്പോൾ ജോലി നിർത്തേണ്ടി വന്നു, ഇപ്പോൾ എന്റെ ഭർത്താവ് മരിച്ചു. വേറെ ഒരു നിവർത്തിയും ഇല്ല.
അന്നും സാറാണ് എന്നെ സഹായിച്ചത് അതുകൊണ്ട് ഒരു ജോലി കിട്ടുമോ എന്നറിയാൻ വന്നതാ.
ഒന്നും മനസ്സിലാകാതെ അയാൾ പകച്ചുനിന്നു.
അവളുടെ മുഖത്തും ഒരു ഭാവമാറ്റവും ഇല്ല.
ചേട്ടാ.. ആ കുട്ടിക്ക് ഒരു ജോലി കൊടുക്ക്.
അതെ.. അതാണ് ഞാനും ആലോചിച്ചത്
ഭയത്തോടെ അയാൾ പറഞ്ഞു,
ട്രീസ ഓഫീസിലേക്ക് വാ..
ഒരു നന്ദിവാക്കു പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞുനടന്നു ഓട്ടോറിക്ഷയിലേക്ക് കയറി.
തല പുറത്തേക്കിട്ട് അവൾ,
സാർ ഒരു മിനിറ്റ്.
മുഖമെല്ലാം വിളറി വെളുത്ത് അയാൾ അവൾക്കരികിലെത്തി.
ഒന്നുമില്ല സാർ,
ദാ ഇത് എന്റെ മകനാണ്
അയാൾ തലയാട്ടി.
പേര് "ഗോഡ്സൺ ".
ഞാൻ പണ്ട് പറഞ്ഞിട്ടില്ലേ,
സാർ എന്റെ ദൈവം ആണെന്ന്?
ആ ദൈവം തന്ന ഭിക്ഷയാണിവൻ.
അയാൾ ഞെട്ടിത്തരിച്ചു.
ഇവന്റെ അച്ഛൻ പച്ചമാംസം തിന്നുജീവിക്കുന്ന ഒരു തെരുവുപട്ടിയാണെന്ന് പറയുന്നതിലും നല്ലതല്ലേ മരിച്ചു എന്ന് പറയുന്നത്.
ഇവനെ ഞാൻ വളർത്തും സാറിന്റെ കീഴിൽ ജോലിചെയ്തുകൊണ്ടുതന്നെ.
സാർ ഒന്ന് തിരിഞ്ഞ് നോക്കിക്കേ.
ഇപ്പോൾ സാറിന്റെ ഭാര്യയുടെ മുഖത്തെ ആ സന്തോഷം കണ്ടോ?
അതാണ് ഞാൻ സാറിനുതരുന്ന "ഭിക്ഷ".