മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. മുഴുവൻ സമയവും ഇല്ലെങ്കിലും അതാവശ്യം അധികമായി കിട്ടുന്ന സമയങ്ങളിലെല്ലാം മൊബൈൽ ഫോണിൽ കുത്തിക്കളിക്കുന്നൊരു പതിവ് അവൾക്കുണ്ടായിരുന്നു.
ആ സമയത്താണ് മൊബൈലിലൂടെ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചുമുള്ള വാർത്തകൾ അവളുടെ കണ്ണിലുടക്കിയത്. കുറച്ചെറേ സമൂഹമാധ്യമപോസ്റ്റുകളും ശ്രദ്ധയിൽ പെട്ടതോടെ കുറച്ചു വിഷമത്തോടെയാണെങ്കിലും അവൾ തന്റെ മൊബൈൽ ഫോൺ ഉപയോഗം നിർത്താനുള്ള തീരുമാനത്തിലെത്തി.
പിറ്റേന്ന് ടൗണിലെത്തിയ അവൾ വീട്ടിലെക്കൊന്ന് വിളിക്കാൻ അടുത്തു നിന്ന സ്ത്രിയുടെ മൊബൈൽ ഫോൺ വാങ്ങി ഉപയോഗിച്ചൂ. "അമ്മേ ഞാൻ വരാൻ കുറച്ചു വൈകും.. ഞാൻ എന്റെ ആഭരണങ്ങൾ വച്ച അലമാര പൂട്ടാൻ മറന്നോ എന്നൊരു സംശയം. ഒന്ന് നോക്കിയേക്കണേ...". വിളിച്ച് കഴിഞ്ഞ അവൾ ആ സ്ത്രിയോട് നന്ദി പറഞ്ഞു. ആ സ്ത്രീ അവളോട് സ്നേഹത്തോടെയുള്ള കുശാലാന്വേഷണങ്ങളും വീട്ടുകാര്യങ്ങളും ആരാഞ്ഞു. തന്നെ സഹായിച്ച സ്ത്രീയെന്ന നിലയിൽ സ്വഭാവികമായ വാർത്തമാനങ്ങളെല്ലാം അവളും അവരുമായി പങ്കിട്ടു. "വീണ്ടും കാണാം "എന്ന വാചകത്തിൽ സംസാരമവസാനിപ്പിച്ചു പോകാൻ ശ്രമിക്കവേ ആ സ്ത്രീ ഫോണിൽ ധൃതിയിൽ കുത്തുന്നത് ശ്രദ്ധയിൽപെട്ടു. ആസ്വഭാവികമായ രീതിയിൽ ഒന്നും തോന്നാത്തതുകൊണ്ട് അവൾ ഒരിക്കൽ കൂടി നന്ദി പറഞ്ഞ് അവിടെ നിന്നും മറഞ്ഞു.
വൈകുന്നേരം വീട്ടിലെത്തിയ അവൾ വീട്ടുമുറ്റത്ത ആൾക്കൂട്ടവും പോലീസും കണ്ട് അന്ധാളിച്ചു. കൂടി നിന്നവരിൽ ആരോ ഒരാൾ അവളോട് പറഞ്ഞു. "വണ്ടിയിൽ വന്ന നാലഞ്ചു പേർ അമ്മയെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച് അലമാരയിലുണ്ടായിരുന്ന മാലയും ആഭരണങ്ങളും മോഷ്ടിച്ചുകൊണ്ട് പോയി". അത് കേട്ടതും ഓർമയുടെ പരിധിക്കപ്പുറത്തേക്ക് ഒരു കൂറ്റൻ ഇരമ്പൽ അവളുടെ മനസ്സിൽ അലയടിച്ചു.