മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

എൽ ഇ ടി ബൾബിനു നല്ല വെളിച്ചമാണ്. നിയോൺ ബൾബാണെങ്കിൽ ചോപ്പ്വെളിച്ചം വിതറി ആണ് നിൽക്കുക. ഇതിനേക്കാൾ നല്ലത് അതാണ്. കാരണം നല്ല കാഴ്ച കിട്ടും, നല്ല ഒരു ബാക്ക്ഗ്രൗണ്ടും നമ്മളെ അധികം കാണിക്കാത്തതും എന്നാൽ

സംഗതി നടക്കുന്നതുമായ നിറമാണത്. വരുന്നവൻ എന്തെങ്കിലും തരാൻ കെൽപ്പുള്ളവനാണോ എന്നു അറിയുകയും ചെയ്യാം. ഞാൻ മുടി ഒന്നു കൂടി കോതി ഒതുക്കി. കൈക്കണ്ണാടിയിൽ നോക്കി ചുണ്ട് ചുവപ്പിച്ചു. ആരെയും കാണുന്നില്ലല്ലോ. ഈയിടെയായി കസ്റ്റമേഴ്‌സ് കുറവാണ്. പറഞ്ഞുറപ്പിച്ചു ചെല്ലാൻ പറയുന്നവരെ കൂടി കിട്ടുന്നില്ല. വാടക കൊടുത്തു മുടിഞ്ഞു. ഒരു വീടും രണ്ടു തയ്യൽ മെഷീനും കിട്ടിയാൽ ഈ പണി നിർത്തി അടങ്ങി ഒതുങ്ങി കഴിയാമായിരുന്നു. തയ്യൽക്കാരൻ തന്നെയാണ് ഈ പണിയും പറഞ്ഞു തന്നത്. നിനക്ക് പൈസ ആണ് വേണ്ടതെങ്കിൽ ഇതുപോലെ ചില കാര്യങ്ങൾ ചെയ്തു പണമുണ്ടാക്കുന്നവർ ഉണ്ട്. അതെനിക്കുമറിയാം. എൽ ഇ ടി ബൾബിനു നല്ല വെളിച്ചമാണ്. നിയോൺ ബൾബാണെങ്കിൽ ചോപ്പ്വെളിച്ചം വിതറി ആണ് നിൽക്കുക. ഇതിനേക്കാൾ നല്ലത് അതാണ്. കാരണം നല്ല കാഴ്ച കിട്ടും, നല്ല ഒരു ബാക്ക്ഗ്രൗണ്ടും നമ്മളെ അധികം കാണിക്കാത്തതും എന്നാൽ സംഗതി നടക്കുന്നതുമായ നിറമാണത്. വരുന്നവൻ എന്തെങ്കിലും തരാൻ കെൽപ്പുള്ളവനാണോ എന്നു അറിയുകയും ചെയ്യാം. ഞാൻ മുടി ഒന്നു കൂടി കോതി ഒതുക്കി. കൈക്കണ്ണാടിയിൽ നോക്കി ചുണ്ട് ചുവപ്പിച്ചു. ആരെയും കാണുന്നില്ലല്ലോ. ഈയിടെയായി കസ്റ്റമേഴ്‌സ് കുറവാണ്. പറഞ്ഞുറപ്പിച്ചു ചെല്ലാൻ പറയുന്നവരെ കൂടി കിട്ടുന്നില്ല. വാടക കൊടുത്തു മുടിഞ്ഞു. ഒരു വീടും രണ്ടു തയ്യൽ മെഷീനും കിട്ടിയാൽ ഈ പണി നിർത്തി അടങ്ങി ഒതുങ്ങി കഴിയാമായിരുന്നു. തയ്യൽക്കാരൻ തന്നെയാണ് ഈ പണിയും പറഞ്ഞു തന്നത്. നിനക്ക് പൈസ ആണ് വേണ്ടതെങ്കിൽ ഇതുപോലെ ചില കാര്യങ്ങൾ ചെയ്തു പണമുണ്ടാക്കുന്നവർ ഉണ്ട്. അതെനിക്കുമറിയാം. അടുത്തത് അയാൾക്ക് വഴങ്ങിക്കൊടുക്കാൻ ആയിരിക്കും എന്നാണ് കരുതിയത്, പക്ഷെ നിന്നെപ്പോലെ ഒരാളെ ആ തൊഴിലിൽ കാണുന്നത് എനിക്ക് സങ്കടമാണ്. കഴിവതും അതിൽ നിന്നും നീ മാറി നിൽക്കാൻ നോക്ക് എന്നു ഉപദേശവും തന്നു. എല്ലാം നിന്റെ ഇഷ്ട്ടാണ് എന്നും പറഞ്ഞു അവസാനം അയാൾ കയ്യൊഴിയുകയും ചെയ്തു. പണമായിരുന്നു ഇവിടെ എത്തിച്ചത്. കീറൽ തുന്നിയ നിറഭേദം ചൂണ്ടി കാണിച്ചാണ് ആദ്യം രാഘവ് കളിയാക്കിയത്. പിന്നെ ഓരോ ദിവസവും മാറിയിടുന്ന വെറും രണ്ടു ജോഡി ചുരിദാറ് കണ്ടും. പിന്നെ അവൻ കാണിച്ച വഴികളിലൂടെ പണത്തിനു പിന്നാലെ പറന്ന് റോഡ് സൈഡിൽ കാത്തുനിൽക്കുന്നു. എന്തെല്ലാം ആളുകൾ.

ഒരു വെള്ള മാരുതി കാർ മുന്നിൽ നിന്നു. മാരുതി കാറോ?? ഇപ്പോഴും..!! ഇതൊക്കെ മ്യൂസിയത്തിൽ എടുത്തില്ലേ എന്നു തോന്നി. അയാൾ എന്നെ വിളിക്കുകയാണ്. പോകണ്ട, കാറുകണ്ടാൽ അറിയാം എച്ചിയാണ്. പതം പറഞ്ഞു കൂടെ കൂടി മുങ്ങുന്നവൻ. ഒരുമാതിരി ഉപയോഗമില്ലാത്ത ബുദ്ധിജീവികളെപ്പോലെ. അയാൾ വീണ്ടും ഹോണടിച്ചു. മൈൻഡ് ചെയ്തില്ല. കാർ റിവേഴ്സ് എടുത്ത പത്തടി ദൂരെ ഡോർ ഓപ്പൺ ചെയ്ത അയാൾ കാത്തിരിപ്പായി. ഇയാൾ എന്തിനുള്ള പുറപ്പാടിലാണ്? സമയം പത്തര കഴിഞ്ഞു. പതിനൊന്നായാൽ പിന്നെ ഒന്നും നടക്കില്ല. പോലീസിന്റെ വിസില് മുഴങ്ങാൻ തുടങ്ങും. പിന്നെ നിത്യയെപ്പോലെ ഇരുട്ടത്ത് നിക്കേണ്ടി വരും. നിത്യയെ അവൾ എന്നു വിളിച്ചാൽ ശരിയാവുമോ അതോ അവൻ എന്നു വിളിക്കണോ? രാത്രി അവളാണ് നിത്യ, നേരം വെളുത്താൽ അത് അവൻ അശോക് ആയി മാറും. ഇരുട്ടത്ത് ആണ് നിൽപ്പ്. വെളിച്ചത്തിൽ പേടി ആണത്രേ. ഇരുട്ടിലാണ് സത്യങ്ങൾ ഉള്ളതെന്നും വെളിച്ചം മനസ്സു മഞ്ഞളിപ്പിക്കുന്ന നുണയുമാണ് എന്ന് അവൻ ഒരിക്കെ പറഞ്ഞു. രണ്ടു ലാർജ് അകത്താക്കിയൽ പിന്നെ അവന് വേണ്ടത് കേൾക്കാൻ ഒരാളെ മാത്രമാണ്. നാലുമാസത്തിനിടയിൽ എന്നോട് മാത്രമാണത്രേ അവൻ സംസാരിച്ചത്. എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു. കാരണം ഞാൻ എന്ത് പറയാനാണ്. അവരുടെ ഒക്കെ സംസാരം കേൾക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ ഒന്നുമല്ലാതെയായി തോന്നും.
മൂന്നു വിസില്, ഇവന്മാർ നേരത്തെ ഇറങ്ങിയോ? മാരുതി കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം അയാൾ പോകാൻ തുടങ്ങുന്നു. അയാൾക്ക് വഴങ്ങിക്കൊടുക്കാൻ ആയിരിക്കും എന്നാണ് കരുതിയത്, പക്ഷെ നിന്നെപ്പോലെ ഒരാളെ ആ തൊഴിലിൽ കാണുന്നത് എനിക്ക് സങ്കടമാണ്. കഴിവതും അതിൽ നിന്നും നീ മാറി നിൽക്കാൻ നോക്ക് എന്നു ഉപദേശവും തന്നു. എല്ലാം നിന്റെ ഇഷ്ട്ടാണ് എന്നും പറഞ്ഞു അവസാനം അയാൾ കയ്യൊഴിയുകയും ചെയ്തു. പണമായിരുന്നു ഇവിടെ എത്തിച്ചത്. കീറൽ തുന്നിയ നിറഭേദം ചൂണ്ടി കാണിച്ചാണ് ആദ്യം രാഘവ് കളിയാക്കിയത്. പിന്നെ ഓരോ ദിവസവും മാറിയിടുന്ന വെറും രണ്ടു ജോഡി ചുരിദാറ് കണ്ടും. പിന്നെ അവൻ കാണിച്ച വഴികളിലൂടെ പണത്തിനു പിന്നാലെ പറന്ന് റോഡ് സൈഡിൽ കാത്തുനിൽക്കുന്നു. എന്തെല്ലാം ആളുകൾ.

ഒരു വെള്ള മാരുതി കാർ മുന്നിൽ നിന്നു. മാരുതി കാറോ?? ഇപ്പോഴും..!! ഇതൊക്കെ മ്യൂസിയത്തിൽ എടുത്തില്ലേ എന്നു തോന്നി. അയാൾ എന്നെ വിളിക്കുകയാണ്. പോകണ്ട, കാറുകണ്ടാൽ അറിയാം എച്ചിയാണ്. പതം പറഞ്ഞു കൂടെ കൂടി മുങ്ങുന്നവൻ. ഒരുമാതിരി ഉപയോഗമില്ലാത്ത ബുദ്ധിജീവികളെപ്പോലെ. അയാൾ വീണ്ടും ഹോണടിച്ചു. മൈൻഡ് ചെയ്തില്ല. കാർ റിവേഴ്സ് എടുത്ത പത്തടി ദൂരെ ഡോർ ഓപ്പൺ ചെയ്ത അയാൾ കാത്തിരിപ്പായി. ഇയാൾ എന്തിനുള്ള പുറപ്പാടിലാണ്? സമയം പത്തര കഴിഞ്ഞു. പതിനൊന്നായാൽ പിന്നെ ഒന്നും നടക്കില്ല. പോലീസിന്റെ വിസില് മുഴങ്ങാൻ തുടങ്ങും. പിന്നെ നിത്യയെപ്പോലെ ഇരുട്ടത്ത് നിക്കേണ്ടി വരും. നിത്യയെ അവൾ എന്നു വിളിച്ചാൽ ശരിയാവുമോ അതോ അവൻ എന്നു വിളിക്കണോ? രാത്രി അവളാണ് നിത്യ, നേരം വെളുത്താൽ അത് അവൻ അശോക് ആയി മാറും. ഇരുട്ടത്ത് ആണ് നിൽപ്പ്. വെളിച്ചത്തിൽ പേടി ആണത്രേ. ഇരുട്ടിലാണ് സത്യങ്ങൾ ഉള്ളതെന്നും വെളിച്ചം മനസ്സു മഞ്ഞളിപ്പിക്കുന്ന നുണയുമാണ് എന്ന് അവൻ ഒരിക്കെ പറഞ്ഞു. രണ്ടു ലാർജ് അകത്താക്കിയൽ പിന്നെ അവന് വേണ്ടത് കേൾക്കാൻ ഒരാളെ മാത്രമാണ്. നാലുമാസത്തിനിടയിൽ എന്നോട് മാത്രമാണത്രേ അവൻ സംസാരിച്ചത്. എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു. കാരണം ഞാൻ എന്ത് പറയാനാണ്. അവരുടെ ഒക്കെ സംസാരം കേൾക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ ഒന്നുമല്ലാതെയായി തോന്നും.
മൂന്നു വിസില്, ഇവന്മാർ നേരത്തെ ഇറങ്ങിയോ? മാരുതി കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം അയാൾ പോകാൻ തുടങ്ങുന്നു. ||||


വെറുതെ കിട്ടിയത് കളയണ്ട. നേരെ ചെന്നു വണ്ടിയിൽ കയറി ഡോർ അടച്ചു. പത്തോ നൂറോ കിട്ടിയാൽ അതായല്ലോ.
വതിലടച്ചപ്പോൾ തന്നെ കാർ നീങ്ങിത്തുടങ്ങി. ഡ്രൈവിംഗ് സീറ്റിൽ ഒരു മുപ്പത്തഞ്ചു തോന്നിക്കുന്നവൻ ആണ്. ഒന്നും മിണ്ടുന്നില്ല. നേരെ നോക്കി ഓടിക്കുക തന്നെയാണ്. ഇങ്ങോട്ട് തുടങ്ങാൻ ചിലർക്ക് മടി കാണും അങ്ങോട്ട് തുടങ്ങുക തന്നെ. എന്തു കിട്ടും എന്ന് അറിയണമല്ലോ.
"നിങ്ങടെ പേരെന്താ?"
"ങേ.."
"നിങ്ങടെ പേരെന്താ ന്നു.?"
"ഓ..സമീർ"
ഓ അപ്പൊ മാപ്പിള ചെക്കൻ ആണല്ലേ. ആരായാലെന്താ പൈസ കിട്ടണം.
"ഞാൻ ഊർമിള.."
പ്രായം കണ്ടിട്ട് കല്യാണം കഴിഞ്ഞിട്ടുണ്ടാകും.
ആ ഭാര്യ ഗർഭിണി ആയിരിക്കും അതാണ് പാതിരായ്ക്ക് എണ്ണയും കത്തിച്ചു ഇറങ്ങിയത്. "എവിടാ വീട്?"
അയാൾ ദൂരേക്ക് കൈ ചൂണ്ടി ദ അവിടെ എന്നു പറഞ്ഞു.നടുറോട്ടിലാണോ കെഴങ്ങാ തന്റെ വീട് എന്നു ചോദിക്കാൻ വന്നെങ്കിലും അയാളുടെ തമാശക്ക് കത്തി വെക്കേണ്ട എന്നു കരുതി ചിരിച്ചു കൊടുത്തു.

കാർ നീങ്ങിക്കൊണ്ടേയിരിക്കുകയാണ്. അര മണിക്കൂർ ആയി ഓട്ടം തന്നെ എവിടെയും നിർത്തിയില്ല. ഇയാളാണെങ്കി കല്ലുപോലെ ഇരിക്കുന്നു. വല്ലതും ചോദിച്ചാൽ എന്തെങ്കിലും പറഞ്ഞാലായി. വീട്ടിലേക്ക് എന്തായാലും പോക്ക് നടക്കില്ല എന്നറിയാം വല്ല ഹോട്ടലും ആയിരിക്കും.

വണ്ടി നഗരം കടന്നു. ഒരു പ്രാന്ത പ്രദേശത്തിനുമപ്പുറം ഒഴിഞ്ഞ പാടങ്ങൾക്കിടയിലൂടെ ഓടുകയാണ്. അയാൾ ഗ്ലാസ് താഴ്ത്താൻ പറഞ്ഞു. മണ്ണിന്റെ മണം ഉള്ളിലേക്ക് ഊർന്നിറങ്ങി. ആവോളം ശുദ്ധവായു ശ്വസിച്ചു. കാറുനിന്നത് ഒരു വീടിനു മുൻപിലാണ്. സാധാരണ ഓടിട്ട വീട്. ആഡംബരങ്ങൾ ഒട്ടുമില്ല. എന്നാലോ സൗകര്യങ്ങൾ എല്ലാം ഉണ്ട്. അയാൾ വീടിനു മുൻപിൽ വണ്ടി നിർത്തി .
"കയറി വാ"
അപ്പൊ ഇതാണ് സ്ഥലം. ഒറ്റപ്പെട്ട വീടാണ്. ഇയാൾ ഇനി വല്ല പ്രാന്തനും ആണോ. രണ്ടു പേരെ ഇപ്പൊ തന്നെ കാണാനില്ല എന്ന പരാതി ഉണ്ട്. ആരന്വേഷിക്കാൻ . പോലീസിനോട് പറയാൻ പറ്റുമോ. വീട്ടുകാർ അറിയാതെ ചെയ്യുന്ന തൊഴിലാണിത് പലർക്കും. ജീവിക്കണ്ടേ.. അയാൾ അകത്തു കയറി ലൈറ്റിട്ടു. കൊള്ളാം നല്ല വീട്.. ഒരു ഐശ്വര്യം ഒക്കെ ഉണ്ട്.
"ഊർമിള പോയി ചായ കൊണ്ടുവാ. സാധനങ്ങൾ അടുക്കളയിൽ ഉണ്ട്."
പാതിരായ്ക്ക് ആണോ ഇയാൾക്ക് ചായ?? എനിക്ക് ദേഷ്യം വന്നു. പക്ഷെ കസ്റ്റമർ ആണ് ആദ്യം. അയാളുടെ ആവശ്യത്തിനു ചായ ഉണ്ടാക്കണോ ഉണ്ടാക്കണം, എന്തു വേണേലും ചെയ്യണം. അങ്ങനെ ചായ ഉണ്ടാക്കി വന്നപ്പോൾ മൂപ്പര് ഒരു പുസ്തകം വായിക്കുന്നു.
"ചായ ഇവിടെ വെച്ചേക്ക്."
ഒരു കവിൾകുടിച്ച ശേഷം അയാൾ പറഞ്ഞു; "മധുരം അല്പം കുറവാണ് "
ഞാൻ അൽപ്പം കൂടി മധുരം കൂട്ടി വെച്ചു കൊടുത്തു. ഇയാളുടെ പുറപ്പാട് എന്താണാവോ.. എന്നെ വിളിച്ചു വരുത്തി പുസ്തകം വായിക്കുന്നു. ഇനി നട്ടപ്പാതിര ടൈപ്പ് ആണെങ്കിൽ കട്ടപ്പുക ആവും. ഞാൻ മെല്ലെ അയാളുടെ തോളിൽ കൈ വെച്ചു. പുറത്തു മെല്ലെ തലോടിക്കൊണ്ടിരുന്നു. എന്തെങ്കിലും ഈ കല്ലിന് തോന്നിയാലോ.
"ഊർമിള ചായ നന്നായിട്ടുണ്ട്."
ഹാവൂ മിണ്ടി. സമാധാനമായി. അപ്പൊ അയാളുടെ കൂടെ തന്നെ കസേരയുടെ കൈവരിയിൽ ഇരുന്നു. "ഊർമിള കിടന്നോ ഞാൻ വരാം."
ഇയാള് എന്തോന്ന് പോത്ത്.
"ചെല്ലൂ."
അയാൾ വീണ്ടും പറഞ്ഞു. ഞാൻ പിന്നെ ബെഡ്റൂമിലോട്ട് നടന്നു. നല്ല കട്ടിൽ, നല്ല അന്തരീക്ഷം. ഇയാൾ ഇനി എപ്പൊ വരും എന്നാലോചിച്ച ഞാൻ കിടന്നു. കണ്ണ് തുറന്നപ്പോൾ നേരം വെളുത്തിരിക്കുന്നു. കോട മഞ്ഞു പാടത്ത് കാണാം. ചുവന്ന സൂര്യവെളിച്ചം അതിനിടയിലൂടെ അരിച്ചിറങ്ങുന്നു. പുൽതുമ്പത് മഞ്ഞു തുള്ളികൾ വെയിലേറ്റ് ചിരിക്കുന്നു. അയാൾ എണീറ്റിട്ടില്ല. എങ്ങനെ തിരിച്ച് പോവും. ടൗണിലേക്ക് കൊറേ ദൂരം ഉണ്ട്. കൊണ്ടു വിട്ടാൽ മാത്രം രക്ഷ. അയാൾ ഇപ്പോഴും തലേന്ന് വായിച്ച പുസ്തകത്തിൽ തലവെച്ച ഉറങ്ങുകയാണ്. നേർത്ത മീശ രോമങ്ങൾക്കിടയിൽ ഒരു നെയ്യുറുമ്പ് അലഞ്ഞു തിരിയുന്നു. അതെങ്ങാനും കടിച്ചാൽ പിന്നെ അയാളെ കാണാൻ ഒരു ഭംഗിയും കാണില്ല. ചുണ്ട് ചീർത്ത അയാളെ ഒന്നു മനസ്സിൽ കണ്ട് നോക്കി. ചെ... വേണ്ട. ചെറുവിരലിൽ വളർത്തിയ നഖം കൊണ്ട് ഞാൻ മെല്ലെ അതിനെ തോണ്ടി കളഞ്ഞു. പെട്ടന്നയാൾ ഉണർന്നു.
"ഊർമിള ഗുഡ് മോർണിംഗ്. എനിക്കൊരു കട്ടഞ്ചായ."
ഇയ്യാൾക്കാരെങ്കിലുംചായയിൽ കൈവിഷംകൊടുത്തോ? അനങ്ങിയാൽ ചായ വേണമല്ലോ?. ഏതായാലും അയാൾ കനിയാതെ പണം കിട്ടില്ല, നാട്ടിൽ എത്താനും പറ്റില്ല. ചായ തിളപ്പിക്കുന്നതിനിടയിൽ ചകിരിയെടുത് പല്ല് തേച്ചു. അതേ നടക്കു.സാധാരണ റൂമിൽ എത്തിയിട്ടാണ് ഈ കർമങ്ങൾ. ആരും ചായ ചോദിച്ചിട്ടില്ല ഇതു വരെ. കാര്യം കഴിഞ്ഞാൽ പൈസ എടുക്കുക പോകുക. അത്ര തന്നെ. അയാൾക്ക് മധുരം കൂടുതൽ വേണം. ഇന്നലത്തെ പോലെ ചായ ഉണ്ടാക്കാൻ പഞ്ചസാര പത്രം എടുത്തപ്പോഴാണ് അരിപ്പൊടിയുണ്ട് പ്രാതൽ ഉണ്ടാക്കിയാൽ ഒരു മിച്ച് കഴിക്കാം എന്നു പറയുന്നത്. ഓ ഈ കാട്ടുമുക്കിൽ കുടുങ്ങിയല്ലോ എന്നുമാലോചിച്ച് ചായയും കാപ്പിയും എല്ലാം ഉണ്ടാക്കി വിളമ്പി കൊടുത്തപ്പോ അടുത്ത ആഗ്രഹം. കൂടെ ഇരുന്നു കഴിക്കണം. ആയിക്കോട്ടെ .
"നന്നായി ഉറങ്ങിയോ..?"
"ഉറക്കം പകലല്ലേ മാഷേ.."
"ഓ..."
അയാൾ ചിരിച്ചു. എവിടെയാ താമസം.
ആ തുടങ്ങി. ഇയാൾ രാവിലെ ജീവി ആണല്ലേ. കുഴപ്പമില്ല. കസ്റ്റമർ ഈസ് ഗോഡ്.
"ഞാ ഒരു റൂമെടുത്തു, ടൗണിൽ അവിടെ താമസം."
"വീട്.?"
"വീട് അങ്ങു ദൂരെയാ സാറേ. അങ്ങു തമിഴ്നാട് ബോർഡർ പലക്കാട്."
"ഒക്കെ"
അയാൾ കഴിച്ചു കഴിഞ്ഞ പാത്രം ബേസിനിൽ വെച്ച്കഴുകാൻ ആരംഭിച്ചു. ഇതെന്ത് കൂത്ത് ..എല്ലാം ഞാനുണ്ടാക്കി ഇപ്പൊ അയാൾ സഹായിക്കുന്നു. ആ എന്തെങ്കിലും വട്ടെ. പാന്റും ഷർട്ടുമിട്ട അയാൾ കാറിലേക്ക് കയറാൻ തുടങ്ങിയ ശബ്ദം കേട്ടത് പാത്രം അടുക്കിവെക്കുമ്പോൾ ആണ്.ഓടി ഉമ്മറത്തെത്തിയപ്പോഴേക്ക് അയാൾ പോയിക്കഴിഞ്ഞു.
ശോ വല്ലാത്ത ഒരവസ്ഥ ആകെ ബുദ്ധിമുട്ട് ആയല്ലോ. അയാളെ വായിൽ വന്ന തെറി മുഴുവൻവിളിച്ചു അൽപ്പം സമാധാനപ്പെട്ടു. ഇനി തിരിച്ചു വരട്ടെ. വീട് എനിക്കിഷ്ടപ്പെട്ടത് കൊണ്ട് മാത്രം നിൽക്കണമെന്ന് ഞാനാശിച്ചു. എന്തായാലും ഒരു വീട് നൽകുന്ന ഒരു അന്തരീക്ഷവും സമാധാനവും ഇന്നെങ്കിലും ആസ്വദിക്കാമല്ലോ. മുറ്റത്ത് ഒരു നെല്ലിക്ക മരം ഉണ്ട്. ചെറിയ ഇലകൾ വീണ് മുറ്റം നിറഞ്ഞിരിക്കുന്നു. ആകെ ചെയ്യാവുന്നത് അടിച്ചു വാരൽആണ്. മുറ്റം വൃത്തിയാക്കി. ഭക്ഷണം വെച്ചു വീടും വൃത്തിയാക്കി ഉമ്മറത് കസേരയിൽ വന്നിരുന്നപ്പോൾ വല്ലാത്ത ഒരു സംതൃപ്തി.

വൈകുന്നേരം ആയപ്പോൾ അയാൾ വന്നു. "സോറി ആയിഷഞാൻ വൈകി. വല്ലാത്ത ട്രാഫിക്."
ഞാൻ ആയിഷ അല്ലെന്ന് പറയാനൊരുങ്ങിയതാണ്. അപ്പോഴത്തേക്ക് ആൾ കുളിക്കാൻ കയറി. ഒരു ഗ്ലാസ് ചായ തരില്ലേ.. എന്നു ചോദിച്ചപ്പോ ദേഷ്യം വന്നതാണ്. പിന്നെ വേണ്ടന്നു വെച്ചു. ചായ ഉണ്ടാക്കി. ചായ കുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു. "ആയിഷ ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു?"
"ഞാൻ ആയിഷ അല്ല ഊർമിള ആണ്."
"സോറി.'
എന്നും പറഞ്ഞ അയാൾ പുഞ്ചിരിച്ചു. വല്ലാത്ത പുഞ്ചിരിതന്നെ. നോക്കി നിന്നു പോയി.
"നീ ചായ കുടിച്ചോ?"
"ഇല്ല."
"അതെന്തേ.. വ ഒരു ഗ്ലാസ്സെടുക്ക നമുക്ക് കുടിക്കാം."
......
ചെറിയപൂഴിമണൽനിറഞ്ഞ മുറ്റത്തു നോക്കി അയാൾ വാതിൽ പടിയിൽ ഇരുന്നു. തന്റെ പുറകിൽ ഇരിക്കാനാണ് അയാൾ പറഞ്ഞത്. എന്നിട്ട്.മുടിയിലൂടെകൈ വിരലുകൾ ഓടിക്കണം. ഓ മസാജ്. ആയിക്കോട്ടെ. ഇരു ചെവികൾക്കു മുകളിലൂടെ പിറകിൽ നിന്നും അമർത്തി മുന്നോട്ട് കൈ എടുത്തുമുൻവശത്തെ മുടി വാരിപ്പിടിച്ച പിറകിലേക്ക് വലിക്കണം. അതാണ് തുടക്കം.
"ആയിഷാ....നിനക്ക് ഒരു ദിവസം എത്ര രൂപ കിട്ടും?"
ആയിഷയെങ്കി ആയിഷ, ഓരോരുതർക്ക്ഓരോ പ്രാന്ത്.
"എനിക്ക് പലതും കിട്ടാറുണ്ട്. അഞ്ഞൂറ് മുതൽ രണ്ടായിരം വരെ."
ചെ പറയേണ്ടിയിരുന്നില്ല. ഇയാൾ അഞ്ഞൂർ തന്നാലോ. രണ്ടായിരം എന്നു മാത്രം പറഞ്ഞ മതിയായിരുന്നു.
"ഒരു മുഴുവൻ ദിവസത്തിനു ഞാൻ രണ്ടായിരംതരട്ടെ."
"എതെങ്കിലും തന്നാൽ മതി."
അയാൾ എന്റെ മുഖത്തു നോക്കി. മുഖത്തു അല്ല കണ്ണിൽ നോക്കി. ഹോ വല്ലാത്ത ഒരു കണ്ണു തന്നെ. ഉള്ളിലേക്ക് പിടിച്ചു വലിക്കുന്ന പോലെ.
"ആയിഷ എനിക്ക് ഒരു ഉമ്മ തരുമോ.."
വളരെ ആർദ്രമായ ശബ്ദത്തിൽ അയാൾ ചോദിച്ചു.
"പിന്നെന്താ.."
ഞാൻ അയാളുടെ ചുണ്ടിൽ ഒരുമ്മകൊടുത്തു.
വീണ്ടും ആ ഹൃദ്യമായ പുഞ്ചിരിതന്നെ.
"ആയിഷ കല്യാണം കഴിഞ്ഞതാണോ?"
"അല്ല"
"എന്റെ ഭാര്യയാവാൻപറ്റുമോ?"
എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. കുറച്ച ഉയർന്നു തന്നെ ഞാൻ ചിരിച്ചു. നന്നായി ചിരിച്ചു.
അയാളുംഒന്നു ചിരിച്ചു.
"ഞാൻ രണ്ടു മൂന്നു മാസമായി ഊർമിളയെ ശ്രദ്ധിക്കുന്നു. വേണ്ടെന്നു വച്ചതാണ്. പക്ഷെ വിട്ടു പോവാൻ തോന്നിയില്ല."
എന്റെ ചിരി നിന്നു. ഇയാൾ എന്തൊക്കെയാ പറയുന്നത്.?
"നിങ്ങൾ എന്തിനാണ് എന്നെ നോക്കി നിക്കുന്നത്?"
"ഞാൻ ഊർമിളയെ കുറിച്ച്തിരക്കി. അച്ഛനുമമ്മയും മരിച്ചതും, ചേച്ചി ആത്മഹത്യ ചെയ്തതും ഞാൻ അറിഞ്ഞു."
ഇയാൾ ഇതെങ്ങനെ... ഒറ്റക്കായി പോയത് കൊണ്ടാണല്ലോ ജീവിക്കാൻ ഈ തൊഴിൽ തുടങ്ങിയത്. ആർക്കും അറിയാത്ത കഥകൾ. എന്നോ മനസ്സിന്റെ ഉള്ളിൽ കുഴിച്ചു മൂടിയത്.
"ഊർമിള, ഞാനും ആരും ഇല്ലാത്തവനാണ്. രണ്ടാം വയസ്സുമുതൽ എന്നെ വളർത്തിയ സ്ത്രീ ഒരു തൂപ്പുകാരിആയിരുന്നു. കുടുസ്സുമുറിയിൽ എനിക്ക്കൂടി സ്ഥലം തന്നു അവർ എന്നെ വളർത്തി. എനിക്ക് വേണ്ടി അവർ ജീവിച്ചു. ആയ കാലത്ത്അവരും ഒരു ഊർമിളയെപോലെഒരാൾ ആയിരുന്നു. എന്നെ സ്നേഹിക്കാൻപഠിപ്പിച്ചിട്ടു അവർ പോയി. ഞാൻ ഒറ്റയാണ്. ഊർമിളയെപോലെ."
ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ ഒരു തിളക്കമാണ്. ഏകദേശം എനിക്കൊരു കാര്യം തീർച്ചയായി. ഇയാൾക്ക് ഭ്രാന്ത്തന്നെ. അല്ലെങ്കിൽ എന്നെ പോലെ ഒരു പെണ്ണിനോട് ഇങ്ങനെയൊക്കെ ചോദിക്കുമോ? ആവശ്യം കഴിഞ്ഞ മാറിക്കോളും. ഇതുപോലെ എത്ര പേരെ കണ്ടിരിക്കുന്നു.
"ഊർമിളക്കെന്താപറയാനുള്ളത്?"
"ഒന്നുമില്ല. നമുക്ക് ആലോചിക്കാം. ഇപ്പൊ ഇവിടിരുന്ന മതിയോ.എനിക്ക് ഡ്രസ് ഒന്നുമില്ല. റൂമിൽ പോയി അത് എടുക്കണം."
"ഓ ആയിക്കോട്ടെ. വരു"
അന്നയാളോടൊപ്പം പോയ് വസ്ത്രങ്ങൾഎടുത്തു. പുതിയത് വാങ്ങിച്ചു.
രാത്രി അയാൾ വായനമുറിയിൽ കിടക്കും. ഞാൻ കിടപ്പ് മുറിയിൽ കാത്തിരുന്നുഉറങ്ങിപ്പോകും. അയാൾ സംസാരിക്കും പലതിനെപ്പറ്റിയും, എന്നോട് ചോദിക്കും എന്നെ കുറിച്ച്, സ്വപ്നങ്ങളെക്കുറിച്, ഞാൻ പോലും മറന്നു പോയ താത്പര്യങ്ങളെക്കുറിച്. അങ്ങനെ ടൗണിലേക്ക് പോകാൻ താത്പര്യക്കുറവ് ആയി. എപ്പോൾവേണമെങ്കിലും പോകാൻ സമ്മതിച്ചിരുന്നു, കൂടെ ഒരു ടാക്സിക്കാരന്റെ നമ്പറും തന്നിട്ട്. അയാളെ വിളിച്ചതെ ഇല്ല.
ഇപ്പൊ ഒരാഴ്ചയായി. സമീർ വന്നാൽ ഭക്ഷണം കഴിക്കും, ക്ഷേമം അന്വേഷിക്കും, ആവശ്യങ്ങൾ ചോദിച്ചറിയും, എപ്പോഴും കട്ടഞ്ചായ വേണം.
ഇന്നലെ വീണ്ടും പറഞ്ഞു ഒരുമിച് ജീവിക്കുന്നതിനെ കുറിച്ച്.
"എന്നെ പോലെ ഒരാൾക്ക്ജീവിതംഇല്ല. സമീറിനെപ്പോലെയുള്ള ആളുകൾ എന്നെ നോക്കുന്നത് പോലും മോശമാണ്"
"എന്നെ വളർത്തിയത് നിന്നെപ്പോലെ ഒരാൾ ആണ്. നിങ്ങളും മനുഷ്യർ അല്ലെ. പിന്നെന്തുകൊണ്ട്ആയിക്കൂടാ."
"അതൊന്നും സമീറിനു മനസ്സിലാവില്ല."
"എനിക്ക് ഒന്നും മനസ്സിലാവണ്ട. ഊർമിളയെ എനിക്കിഷ്ടമായത് കൊണ്ടാണ് ഞാൻ ചോദിച്ചത്. എനിക്കാരെയും ബോധ്യപ്പെടുത്താൻ ഇല്ല."
"എനിക്ക് ആരെയും സ്നേഹിക്കാൻ കഴിയില്ല സമീർ. ഞാൻ ഒരു ശരീരം മാത്രമാണ്. "

അയാൾ എന്നെ ഇമ വെട്ടാതെ നോക്കി. എന്തു സങ്കടമാണ് ആ നോട്ടം കാണുന്നത്. പറഞ്ഞത് വിഷമിപ്പിച്ചു എന്നു മനസ്സിലായി. എന്തിനാണ് വെറുതെ അയാളുടെ ജീവിതം കളയുന്നത്. നല്ല ഒരാളെ വിവാഹം ചെയ്ത നന്നായി ജീവിക്കട്ടെ.
സമീർ ഇറങ്ങിപ്പോയി. ആ വീട്ടിൽഞാൻ ഒറ്റക്കായി. അയാൾ പിന്നെ വന്നില്ല. രണ്ടു ദിവസം കാത്തിരുന്നു. വന്നില്ല. ടാക്സി കാരനെ വിളിച്ചു ചോദിച്ചപ്പോൾ അറിയില്ല എന്നണ് പറഞ്ഞത്. ഇയാൾ എന്തു മനുഷ്യൻ ആണ്. പറയാതെ എങ്ങോട്ട് പോയി?
ഒരാഴ്ച കഴിഞ്ഞിട്ടും ആളെ കാണുന്നില്ല. രാത്രിയിൽ ഉറക്കം കുറഞ്ഞു. എന്താണിത്? വണ്ടിയുടെ ശബ്ദം കേട്ടാൽ ഒന്നു പുറത്തു വന്നു നോക്കണം എന്നായിപ്പോയി. വിട്ടേച്ചു പോയാലോ എന്നാലോചിച്ചു. പക്ഷെ എന്തോ ഒന്ന് പിടിച്ചു നിർത്തി.
ഇന്നലെ രാത്രി ഒരു വണ്ടി നിറുത്തുന്ന ശബ്ദം. ഓടിച്ചെന്നപ്പോൾ സമീറാണ്. വണ്ടി നിർത്തി അയാൾ അകത്തേക്കു കയറി വന്നു.
"എന്താ ഊർമിള ഉറങ്ങിയില്ലേ?"
ദേഷ്യമാണ് ഉള്ളിൽ വന്നത് ഇയ്യക്ക് പറഞ്ഞിട്ടു പോകരുതോ?
"ഓ ഇങ്ങനെ ഒരാളെക്കുറിച് ഓർമയുണ്ടല്ലേ..ഞാൻ കരുതി മറന്നു പോയെന്ന്.."
"നീ ദേഷ്യപ്പെടുന്നതെന്തിന്...?"
"പിന്നെ ദേഷ്യം വരാതെ..മനുഷ്യൻ എന്നും കാതിരിക്കയ ഇവിടെ. ഇപ്പൊ വരും ഇപ്പോ വരും ന്നു കരുതി. ഒരാഴ്ചയായി പോയിട്ട്. വല്ല ബോധവും ഉണ്ടോ?"
"നിനക്ക് പോയിക്കൂടെ...ഞാൻ നിക്കണം എന്നെന്നും പറഞ്ഞില്ലലോ?"
"അങ്ങനെ അങ് പോകാൻ പറ്റുമോ? ഞാൻ ...ഞാൻ...."
എനിക്ക് ഒന്നും പറയാൻ കിട്ടിയില്ല. കരച്ചിൽ വന്നു. എനിക്കെന്തു സംഭവിച്ചു. ഞാൻ എന്തിനാ കരയുന്നത്. അയാൾ എന്റെ ഇരു തോളത്തും കൈവച്ചു. എന്നെ മാറോട് ചേർത്തു. ഞാൻ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു...

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ