നല്ല തിരക്കുണ്ടായിരുന്നു ആ വഴിയോരങ്ങളിൽ. ബന്ധുക്കളും ശത്രുക്കളും അടക്കം പറയലുക്കരടങ്ങുന്ന വലിയൊരു കൂട്ടം. ഏറെ പേരെയും അവൾക്കറിയില്ല എന്നതാണ് യാഥാർഥ്യം, പിന്നെ എന്തിന് അവളെ കാണാൻ വന്നു. അതൊരു ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു.
"അവളുടെ മരണം "
ജീവിച്ച് കൊതി തീരും മുൻപേ ആത്മഹത്യയോ, കൊലപാതകമോ എന്ന് ഇപ്പോഴും തെളിയത്തൊരു മരണം.
"അന്ത്യ ചുംബനം നൽകാൻ ഇനി ആരേലും ബാക്കി ഉണ്ടോ?"
അങ്ങും ഇങ്ങും എത്താത്ത കരച്ചിലുകൾ ബാക്കിയാക്കി മുൻനിരയിൽ നിന്നൊരു കൂട്ടം അപ്പുറം ഇപ്പുറം നോക്കി ഇല്ല എന്നുറപ്പിച്ചു.
"ഇല്ല, ഒരാള് കൂടി ഉണ്ട് പ്രിയമോളെ വന്ന് അവൾക്ക് ചുംബനം നൽക്കു, അതില്ലാതെ എന്റെ മോള് എങ്ങനെ ഇവിടം വിട്ട് പോകും. വാ മോളെ...വാ.. "
ഷേർലി ആന്റി, അല്ല ഞങ്ങളുടെ അമ്മ പറഞ്ഞവസനിപ്പിച്ചു.
ഞാനിപ്പോഴും തണുത്തുറഞ്ഞ ഹിമ പാളികൾ പോലെ ഉറച്ചു തന്നെ നില്കുന്നു.. കൺത്തടങ്ങൾക്ക് താഴെ നീർവീക്കം തട്ടി ഉയർന്നു പൊങ്ങിയ മലകൾക്കിടയിലൂടെ എനിക്കെന്റെ മാലാഖയെ കാണാം. മഞ്ഞ പെട്ടിക്കുള്ളിൽ വെളുത്ത പൂക്കളുടെ അകംമ്പടിയോട് കൂടി ചിരിച്ചങ്ങനെ എന്റെ എസ്തർ.
പൂച്ചകണ്ണുള്ള എസ്തർ കോളേജിലെ എന്റെ ജൂനിയർ ആയി വരുമ്പോൾ ആയിരുന്നു ഞാനവളെ ആദ്യം കാണുന്നത്. വെളുത്തു മെലിഞ്ഞ നിണ്ട മൂക്കുള്ള പൂച്ചകണ്ണുള്ള ഒരു കുഞ്ഞുമാലാഖ. കുറുകിയ കുഞ്ഞു ശരീരം ഇളക്കി ഇളക്കിയുള്ള ആ വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്.
ഒരു കഥാരചന മത്സരത്തിനിടക്ക് ആയിരുന്നു. അവളെ അടുത്ത് അറിയാൻ കഴിഞ്ഞത്. പ്രായത്തിന്റെതായ കുറുമ്പുകൾ എനിക്ക് ഒത്തിരി ഇഷ്ട്ടായിരുന്നു.
"പ്രിയേച്ചി, പ്രിയേച്ചി എന്നും പറഞ്ഞും" പുറകിൽ നിന്നും മറുന്നുണ്ടായിരുന്നില്ല പെണ്ണ്, വാസ്തവത്തിൽ ഒരു പൊട്ടി പെണ്ണ്.
"എടി, എച്ചി പെണ്ണെ എന്റെ ഫസ്റ്റ് പ്രൈസ് തട്ടിയെടുത്തിട്ട് മിണ്ടാതെ ഇവിടെ വന്ന് ഇരിക്കുകയാണല്ലേ?"
പുസ്തകം തിന്നു കൊണ്ടിരുന്ന എന്റെ ശ്രദ്ധ തിരിച്ചുകൊണ്ട് പുറത്തൊരു അടിയും തന്ന് അവളെന്നോട് ചേർന്നിരുന്നു. വൈകും നേരത്തെ സ്ഥിരം ലൈബ്രറി സന്ദർശനത്തിനിടക്ക് എന്നെ ശല്യപ്പെടുത്തുന്നത് ഇപ്പോൾ അവൾക്കൊരു ശീലമായി തുടങ്ങി.
"നീ എന്താണീ പറയുന്നത്?"
"അന്ന് നമ്മളെല്ലാരും ഒരു മത്സരത്തിന് പോയില്ലേ, അതിന്റെ ഫലം വന്നു. First prize goes to Priya Vasudevan"
"ഉം,"
"അതെന്നെ കേട്ടിട്ടൊരു ആശ്ചര്യം ഇല്ലാത്തത്?"
"ഇത് പ്രതീക്ഷിച്ചിരുന്നു കുട്ടി?"
"ഒ, വല്യ എഴുത്ത്ക്കാരി... പോട്ടെ പൊട്ട കണ്ണട" ഇത്രയും പറഞ്ഞവൾ എന്റെ മുഖത്തിരുന്ന കണ്ണട ഊരി നിലത്തിറഞ്ഞു ഉടച്ചു.
"എസ്തർ " കനപ്പെട്ട് ഒരു നോട്ടം നോക്കി. അടുത്ത വാക്ക് പറയും മുന്നേ അവളിൽ നിന്നും കരച്ചിൽ ഉയർന്നു പൊങ്ങി.
"എസ്തർ, ഇത് ലൈബ്രറി ആണ് keep silence.. മനസ്സിലായോ. വാ എഴുന്നേൽക്ക് "
വെളുത്തു വെളുത്തു ചോരതുള്ളികൾ പുറമെ കാണുന്നതായിരുന്നു അവളുടെ ശരീരം. അവ ഒന്നുകൂടെ കട്ടിയിൽ പുറമേക്ക് തള്ളിനിന്നും. ഇപ്പോൾ ശരിക്കും ജനിച്ചു വീണ ചോരകുഞ്ഞുപോലെ അവൾ കാണപ്പെട്ടു.
"കരയണ്ട, തെറ്റു ചെയ്തത് കൊണ്ടല്ലേ ചീത്ത പറഞ്ഞത്. എന്റെ കുട്ടി എപ്പോഴും നല്ല കുട്ടി ആയിട്ട് ഇരിക്കണം."
"ഉം, " അവളൊന്നു മൂളി.
"ഇനിയും വഴക്ക് മാറിയില്ലേ, ഇനി ഇത് മാറാൻ ഞാനെന്തു ചെയ്യണം നീ തന്നെ പറ."
രണ്ടും കൈകൊണ്ടും ഒഴുകി തീർന്ന കണ്ണുനീരിന്റെ അവസാന തുള്ളിയും തുടച്ചിടുത്തു.
"എനിക്കൊരു ഉമ്മ തരോ ചേച്ചി?"
അപ്രതീക്ഷിതമായി എന്തോ കേട്ടത് മാതിരി ഒരു നോട്ടം അവളെ നോക്കി ഞാനവിടെന്ന് പോയി. ഞാൻ മറയും വരയും നോക്കി നിൽക്കുന്ന എസ്തറിന്റെ വെള്ളാരം കണ്ണുകൾ തേങ്ങുന്നത് എനിക്ക് കാണാമയിരുന്നു.. അന്ന് രാത്രി ഏറെ ഞാൻ ചിന്തിച്ചു അതിനെ പറ്റി എന്തിനവളിങ്ങനെ എന്നോട് അമിതമായി സ്നേഹം കാണിക്കുന്നു.
അറിയില്ല. ഉത്തരം കിട്ടാത്തൊരു ചോദ്യം.
കോളേജ് കാലഘട്ടത്തിന്റെ അവസാനനാളുകളിലേക്ക് അടുക്കുന്ന ഞങ്ങൾക്ക് ഒഴിവു സമയങ്ങൾ കിട്ടുന്നത് വളെരെ അപൂർവം ആയിരുന്നു. വീണു കിട്ടുന്ന ചുരുങ്ങിയ സമയങ്ങൾ ഏറെയും ചിലവിട്ടിരുന്നത് പുസ്തകങ്ങൾക്കൊപ്പം ആയിരുന്നു. ഇപ്പോഴത് ഏറെ മാറിയിരിക്കുന്നു. എന്റെ ഒഴിവ് സമയങ്ങളെ പോലും എസ്തർ സ്വന്തം ആക്കിയിരിക്കുന്നു...
വല്ലാത്തൊരു പെണ്ണ്...
ഒരു പൊട്ടിപെണ്ണ്..
ഇടക്ക് ഇടക്ക് വന്ന് കൈവെള്ളയിൽ കോറി ഇടും എന്തേലും ഒരു വാചകം ഇല്ലേൽ ഒരു ചിത്രം, ചിത്രത്തിൽ എപ്പോഴും രണ്ടേ രണ്ട് കഥ പത്രങ്ങൾ മാത്രം..
ഞാനും അവളും എന്നാണ് അവളെപ്പോഴും പറയാറ്.
അവരുടെ കൈകൾ പരസ്പരം കോർത്തിണക്കി കിടന്നിരുന്നു, അത് എന്നും അങ്ങനെ തന്നെ വേണം
അത് പറയുമ്പോൾ അവളെന്റെ കൈകളിൽ മുറുക്കി പിടിച്ചിരുന്നു. പിന്നെ കൈയെടുത്ത് നെഞ്ചോട് ചേർത്ത് വയ്ക്കും അപ്പോഴൊക്കെയും ആ വെള്ളാരം കണ്ണുകളിൽ നിന്നടർന്ന് വീണ ഹിമകണം കൊണ്ട് നനവ് പടർന്നിരുന്നു എന്റെ കൈകളിൽ.
"എന്തിയേ "
എന്ന ചോദ്യത്തിനുത്തരം എപ്പോഴും മൗനം മാത്രമായിരുന്നു.
ചിലപ്പോഴൊക്കെ അവൾ വെറുതെ തോളോട് തോൾ ചേർന്ന് മൂളിപാട്ടുകൾ പാടി കാലിട്ടടിച്ചു കൊണ്ടിരിക്കും. ഇടക്ക് മൗനം ആയിരിക്കും, പൂർണ്ണ മൗനം. വെറുതെ എന്നെ നോക്കി കൊണ്ടിരിക്കും. ആ മാത്രയിൽ ഒന്നും സംസാരിക്കാൻ കൂടി കൂട്ടാക്കാറില്ല. എല്ലാ അവസ്ഥയിലും ആവർത്തിച്ച് തുടർന്ന് പോന്ന ഒന്നുണ്ടായിരുന്നു. പിരിയുന്നതിന് മുന്നേ ഒരു ചുംബനം അത് എന്നും എനിക്ക് ലഭിച്ചിരുന്നു. കൂടെ തിരികെ ഒന്നാവിശ്യപ്പെടുകയും ചെയ്യും.
അപ്പോഴോക്കെയും തിരികെ ഒരു ചിരിക്ക മാത്രം ചെയിതു . നിരാശയോടെ അവളും പോയി.
ആ നിരാശകൾ ദിവസങ്ങൾ കഴിയും തോറും വലുതായി കൊണ്ടിരുന്നു. അടർത്തി മാറ്റാൻ കഴിയാത്തൊരു ബന്ധം ഉടെലെടുത്തു ഇരുവർക്ക് ഇടയിലും, അതിന്റെ പ്രകടമായ മാറ്റങ്ങൾ വലുതായിരുന്നു.
ഇനിയുള്ള ഓരോ ദിനങ്ങളും വിലയേറിയതാണ് ക്യാമ്പസിലെ അവസാന ദിനങ്ങൾ ഇനി ഇതുപോലൊരു കാലം ഉണ്ടാവുമോ എന്നറിയില്ല. ഒന്നിച്ചിരിക്കാനും കൈ കോർത്തു പിടിക്കാനും ഒരിക്കൽ കൂടി കഴിയുമോ?
ബന്ധങ്ങൾ കാലം കഴിയുമ്പോൾ അറുത്ത് മാറ്റപ്പെടെണ്ടത്തല്ല മറിച്ചു ആഴത്തിൽ ഇഴപിരിച്ചു മുറുക്കി കെട്ടണം. ആ ബോധ്യം ഉള്ളിടത്തോളം ഒന്നും അവസാനിക്കുന്നില്ല.
അവസാന പരീക്ഷയും കഴിഞ്ഞ ദിവസം എസ്തർ എനിക്കായി ബോഗൻവില്ല പൂക്കളുടെ കീഴെ കാത്തിരുന്നു. മുൻകൂട്ടി അങ്ങനെ ഒരു കൂടി കാഴ്ച്ച നിച്ഛയിച്ചിരുന്നില്ല ഞാനും അവളും. കുറെ ഏറെ നേരം നിശബ്ദതയുടെ സമാന്തരരേഖയിൽ നടന്നു കൊണ്ടിരുന്നു.നിലത്ത് വീണ് ചിതറി കിടക്കുന്ന ബോഗൻവില്ല പൂക്കൾ കയ്യിലെടുത്ത് പിച്ചിപ്പറിച്ച് മോക്ഷം നൽകിക്കൊണ്ടിരുന്നു എസ്തർ.
"സഹതാപം തോന്നുന്നു എനിക്ക് "
"എന്നോടോ " അവൾ മുഖത്തു നോക്കാതെ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തി തുടർന്നു കൊണ്ട് ചോയിച്ചു.
"അല്ല, ആ പൂക്കളോട് "
"അപ്പോ എന്നോട് "
"നിന്നോടും അല്പം സഹതാപ ഉണ്ടെന്ന് കൂട്ടികൊള്ളു ".
"എന്തിന് " ചെയുന്ന ജോലി നിർത്തി മുഖഉയർത്തി അവൾ പറഞ്ഞു.
"വെറുതെ കുറെ സ്വപ്‌നങ്ങൾ നെയ്തു കൂട്ടുന്നത് കൊണ്ട്. ചിലരൊക്കെ അങ്ങനെ ആണ് പരസ്പരം അടുക്കും സ്നേഹിക്കും, ആത്മവിന്റെ ആഴങ്ങൾ വരെ സഞ്ചരിക്കും. പക്ഷേ ഒടുക്കും ചില ശക്തികൾ അവരെ അടർത്തി മറ്റും, ഹൃദയത്തിൽ മുറിവുകൾ ഏൽപ്പിക്കും. കുത്തി നോവിക്കും. ആ നോവ് നിന്റെ കുഞ്ഞു മനസ്സിന് തങ്ങാൻ കഴിയില്ല എസ്തർ.
നഷ്ട്ട പ്രണയ വസന്തമേ
നീയെന്‍ അരികിലെത്തിടും
നേരം ഞാൻ
വേരുകളാറ്റൊരു ചെടിയല്ലോ..
പോകുവാൻ നേരമായി എനിക്കിന്നു
നിന്റെ വസന്തത്തിലും പൊടിയുന്ന
എന്റെ കണ്ണുനീർ കണങ്ങളേറ്റു
നിന്റെ ചില്ലകൾ ഇനിയും
പൂവിടുക....
വീണ്ടും ഒരു വേർപിരിയലിനായി..
വെള്ള പഞ്ഞിക്കെട്ടുപോലുള്ള ആ കുഞ്ഞു മേഘത്തിന്റെ വെള്ളാരം കണ്ണുകൾ നിറഞ്ഞൊഴുകി. ഇടതടവ് ഇല്ലാതെ എങ്ങാൽ അടികൾ ഉയർന്നു കൊണ്ടിരുന്നു..
"എസ്തർ" ഞാനാവളെ വലിച്ച് നെഞ്ചോട് അടുപ്പിച്ചു, ആ കണ്ണുനീർ വീണ് നനഞ്ഞ മാറിടങ്ങളിൽ ഒരു കൊച്ചു കുഞ്ഞിന്റെ വാത്സല്യത്തോടെ അവൾ ചേർന്നു നിന്നു..
എസ്തർ എന്ന മാലാഖ നീ എനിക്കായി കരുതി വയ്ക്കുന്നത് എന്താണ്... എന്റെ ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ചുരുൾ അഴിയുന്നു. ഓരോന്നായി ഓരോന്നായി അഴിഞ്ഞു വരുമ്പോഴും എനിക്ക് എന്നെ അറിയാൻ കഴിയുന്നു. നിന്നെ മനസിലാക്കാനും.
"പ്രിയേച്ചി "
"ഉം "
"എനിക്കൊരു ഉമ്മ തരോ?"
ചാഞ്ഞു എന്നോട് ചേർന്ന് കിടന്ന അവളെ പിന്നിലേക്ക് തള്ളി മാറ്റി. ആ മുഖത്ത് നോക്കി ഒന്നു ചിരിച്ചു. പോകാൻ തിരിയവേ. എന്റെ കൈ പിടിച്ചു കൈവെള്ളയിൽ ഒരു കുഞ്ഞു പുസ്തകം വെച്ചു തന്നു.
എന്നത്തെയും പോലെ മറയുന്നത് വരെ വെള്ളാരം കണ്ണുകൾ എന്നെ നോക്കി നിറഞ്ഞുകൊണ്ടിരുന്നു.
അവസാനമായി ഞങ്ങൾ തമ്മിൽ കണ്ട ദിവസം അതായിരുന്നു. പിന്നീട് ഇടക്ക് ഇടക്കുള്ള ഫോൺ കാൾളുകളിലൂടെയും കത്തുകളിലുടെയും മാത്രം വിശേഷങ്ങൾ പങ്കുവെച്ചു. പത്ത് പതിനെട്ടു പേജുകളിൽ നിറഞ്ഞതായിരുന്നു എസ്തർറിന്റെ കത്തുകൾ കൂടെ എന്തേലും ഒന്ന് അവളുടെതായത് ഒട്ടിച്ചു ചേർക്കുകയും ചെയ്യും. പൊട്ട്, ക്ലിപ്പ്, വളച്ചില്ല്, കണ്മഷി, കൊലുസിന്റെ മണികൾ, മുത്തുകൾ അങ്ങനെ അയച്ചു തരുന്ന ഓരോന്നും അമൂല്യ വസ്തുക്കൾ ആയി ഞാൻ സൂക്ഷിച്ചു പോന്നു.
രണ്ട് ദിവസം മുന്നേ വിളിച്ചപ്പോൾ എസ്തർ വളരെയധികം സന്തോഷത്തിൽ ആയിരുന്നു.
"അപ്പനോടും അമ്മച്ചിയോടും ഞാൻ സംസാരിച്ചു, നമ്മളെ പറ്റി കൊറേ കൊറേ നേരം. ആദ്യമൊക്കെ എതിർത്തെങ്കിലും അവർക്ക് പിന്നെ കാര്യങ്ങളുടെ ഇരിപ്പ് വശം മനസ്സിൽ ആയതോടെ സമ്മതിച്ചു. ചേച്ചിയെ കാണണം എന്നു പറയുന്നു എന്നാ ഇനി ഇങ്ങോട്ട് വരുന്നത്?"
എന്തൊക്കെയോ സന്തോഷകൊണ്ട് പെണ്ണ് പുലമ്പുനുണ്ടായിരുന്നു.
എന്തിനായിരുന്നു അന്ന് നീ അത്ര സന്തോഷിച്ചത്ഇ? ന്നിങ്ങനെ തണുത്ത് മരവിച്ചു കിടക്കാൻ ആയിരുന്നോ?
എസ്തർ, എന്തായിരുന്നു നിന്റെ ഉള്ളിൽ. ഞാനറിയാതെതായി ഒന്നുമില്ലാതിരുന്ന നീ, എന്നെ ഇ ഭൂമിയിൽ തനിച്ചാക്കി. നിനക്ക് നൽകാൻ കഴിയുന്ന വലിയൊരു ശിക്ഷ..
മുൻനിരയിലെ ആളുകളെയും പിന്നിൽ ആക്കി ഞാൻ എന്റെ കുഞ്ഞു മാലാഖയോട് ചേർന്നു നിന്നു. ആ വെള്ളാരം കണ്ണുകൾ ചിണുങ്ങി ചിണുങ്ങി എന്നോട് ആവർത്തിച്ച് കൊണ്ടിരുന്നു. ഒരു ചുംബനത്തിനായി.
എന്നെനിക് ഒരു ചിരി മാത്രം നൽകി മടങ്ങി പോകാൻ കഴിയുന്നില്ല.
തണുത്തുറഞ്ഞ നെറ്റി തടങ്ങളിലേക്ക് അധരങ്ങൾ ചേർക്കുമ്പോൾ ആ നീല കണ്ണുകൾ എന്നെ നോക്കി കണ്ണ് ചിമ്മുന്നുണ്ടയിരുന്നു.
എസ്തർ.......
വശ്യമായ സൗന്ദര്യത്തിൽ ഈരേഴു
ദിക്കിലെയും കാമദേവൻന്മാരുടെ
ഉറക്കത്തിലെ സ്വപ്നമായവൾ മാറി...
കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും സ്പർശമേറ്റവർ
അവളെ മാലാഖയോട് ഉപമിച്ചു.
കറുത്ത രാത്രിയെ ആർത്തിയോടവൾ രുചിച്ചു.
പകലിൽ എന്ന പോലെ രാത്രിയിലും സൗന്ദര്യം കിനിയുന്നവൾ പാടി നടന്നു.
നീലക്കല്ല് കണക്കെ വെട്ടിത്തിളങ്ങുന്ന ആ കണ്ണുകൾക്കു പിന്നിൽ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നു.
ഒരു പക്ഷേ പുഞ്ചിരിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന നൊമ്പരങ്ങളുടെ ഒരു മണ്‍കൂനയാവാം.
മറ്റൊരു പക്ഷേ... എന്നോ കൊളുത്തി വിട്ട ഒരു അഗ്നി അണയാതെ കനലായി എരിയുന്നതാവാം.
സ്പടിക പാത്രം പോലെ നേർത്ത ഹൃദയത്തിലെന്നോ ആരോ ഏല്പിച്ച പൊട്ടിയ മുറിവിന്റെ അവശേഷിപ്പുകാളകാം.
ഇനിയും ഏറെ നിഗുഢതകൾ ആ നീലക്കണ്ണുകള്‍ക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്നു.
ഇന്നും ഞാൻ അറിയാത്തത്......
എസ്തർ ഒരു നോവല്ല... ഒരു സുഖമുള്ള ഓർമ്മയാണ്.