mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

mohan das

ബി സി അയ്യായിരാമാണ്ടിൽ ഭൂമിയെന്ന ഗ്രഹത്തിൽ   ഉണ്ടായിരുന്ന   ഒരു ദ്വീപിലെ  രാജ്യമായിരുന്നു ഋഷസിംഗിരാജ്യം. ഈ രാജ്യത്തെ ജനങ്ങളുടെ ഭൂരിഭാഗവും സ്ത്രീകൾ ആയിരുന്നു. ആ രാജ്യം ഭരിച്ചിരുന്നത് ഗ്രിഗോറി എന്ന രാജ്ഞി ആയിരുന്നു.  ആ രാജ്യത്തെ പുരുഷ പ്രജകൾ വീടുകളിലെ എല്ലാ  ജോലികളും, കാർഷിക ജോലികളും ചെയ്തിരുന്നു.  

വീടുകളിൽ പണിയെടുക്കുക മാത്രം ആയിരുന്നു പുരുഷ പ്രജകളുടെ ജോലി അല്ലാതെ സ്ത്രീകളുടെ വീടുകളിൽ താമസിക്കുവാനോ രാജ്യത്തെ നിയമം അനുവദിച്ചിരുന്നില്ല.

ആ ദ്വീപ്  രാജ്യത്തിന്റെ വിസ്തൃതി ആയിരം മൈൽ സ്കയർ മീറ്റർ ആയിരുന്നു.  ആ രാജ്യത്തിന്റെ അതിർത്തി  സൂക്ഷിക്കുക സ്ത്രീ നാവികർ ആയിരുന്നു. രാജ്ഞിയുടെ കൊട്ടാരം കാവൽ സുരക്ഷാ സംവിധാനങ്ങൾ എല്ലാം നിയന്ത്രിച്ചിരുന്നത് കരുത്തുറ്റ സ്ത്രീ പ്രജകൾ ആയിരുന്നു.  പുരുഷ പ്രജകൾക്കായി പ്രത്യേക പ്രദേശം താമസത്തിന് ആയി നൽകിയിരുന്നു. അവരുടെ സംരക്ഷണം സ്ത്രീ പട്ടാളക്കാരുടെ അധീനതയിൽ ആയിരുന്നു.  സ്ത്രീകളുമായി സംബന്ധം നടത്താം എന്നല്ലാതെ പുരുഷ പ്രജകൾക്ക് സ്ത്രീയുടെ മേൽ ഒരു ആധിപത്യവും ഉണ്ടായിരിക്കുവാൻ നിയമം അനുവദിച്ചിരുന്നില്ല.  ആ രാജ്യത്തെ സ്ത്രീ ഭവനങ്ങളിൽ  ഭരണം നടത്തിയിരുന്നത് ഏറ്റവും പ്രായം കൂടിയ സ്ത്രീകളായിരുന്നു. 

സ്ത്രീ പുരുഷ സംബന്ധത്തിൽ ജനിക്കുന്ന പുരുഷ  സന്താനങ്ങളെയും  സ്ത്രീ സന്താനങ്ങളെയും  പരിപാലിക്കാനായി ആ രാജ്യത്ത് പ്രത്യേക സംവിധാനങ്ങൾ  ഉണ്ടായിരുന്നു. പ്രസാവാനന്തര സന്താന പരിപാലന കേന്ദ്രം എന്നതായിരുന്നു അത്.  ഒരു വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പൽ നിർബന്ധമായും  കൊടുത്തിരിക്കണ മെന്ന വ്യവസ്ഥ  തെറ്റിക്കുന്നവർക്ക് കടുത്ത ശിക്ഷകൾ ഉണ്ടായിരുന്നു. പ്രസവിച്ച ഏത് സ്ത്രീക്കും ഏതു കുഞ്ഞുങ്ങൾക്കും തന്റെ മുലപ്പാൽ  കൊടുക്കാം. ജോലിക്കിടയിൽ കിട്ടുന്ന  വിശ്രമ സമയത്ത് പ്രസവിച്ച സ്ത്രീകൾ ശിശു പരിപാലന കേന്ദ്രത്തിൽ എത്തി ശിശുക്കൾക്ക് പാലു കൊടുത്തിരിക്കണം . ഈ രാജ്യത്ത്   "എന്റെ"  "എനിക്ക് "   " ഞാൻ" എന്നി പ്രയോഗങ്ങൾ ഉണ്ടായിരുന്നില്ല. അത് കൊണ്ട് സ്ത്രീകളിൽ കുശുംമ്പ്, അസൂയ, അഹങ്കാരം,  ആധിപത്യം എന്നീ ദുർഗുണങ്ങൾക്ക്   സ്ഥാനമേ ഉണ്ടായിരുന്നില്ല. ഭുമിയും വാസസ്ഥലങ്ങളുമൊക്കെ ആരാണോ രാജ്ഞി പദം അലങ്കരിക്കുന്നത് അവരിൽ നിക്ഷിപ്തമായിരുന്നു. കള്ളത്തരം ചതി അസത്യം അധർമ്മം അനീതി ഇവക്കതിരെ കർശ്ശന ശിക്ഷ നൽകിയിരുന്നു. 

അവിടെ ഏത് ജോലിയും എല്ലാവരും അതാത് സമയക്രമം വരുമ്പോൾ ചെയ്യേണ്ടുന്നതായിരുന്നു. അവിടെയുള്ള കൃഷി സംരക്ഷണം പുരുഷന്മാരിൽ നിക്ഷിപ്തമായിരുന്നു. ദ്വീപിലെ എല്ലാ  ഭൂമിയും അതാത് രാജ്ഞിമാരുടെതായിരുന്നു.  എല്ലാ ജോലികളും ആത്മാർത്ഥതയോടെ  സ്വയം ചെയ്തു തീർക്കാൻ കഴിവുള്ള സ്ത്രീ പ്രജ രാജ്ഞീ പദത്തിന് അർഹയാകുന്നു. ആ രാജ്യം വളരെ സമ്പൽസംമൃദ്ധി നേടിയിരുന്നു. മറ്റു ദ്വീപിൽ നിന്നും സാധനങ്ങൾ വാങ്ങുകയം അവർക്ക് ഈ രാജ്യത്തെ സാധനങ്ങൾ വിൽക്കുകയും ചെയ്തിരുന്നു. ഓരോ വസ്തുവും സ്വയം ഉണ്ടാക്കിയിരുന്നു.  ഓരോ വിഭാഗത്തിലും വളരെ പ്രാഗല്ഭ്യം നേടിയവർ മറ്റുള്ളവർക്ക് അത് പകർന്നു നൽകിയിരുന്നു. ആദ്യ വർഷം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം അവരുടെ ഭാഷയിൽ നൽകാനുള്ള പദ്ധതികൾ ആ രാജ്യത്ത് ആവിഷ്കരിച്ചിരുന്നു. ഭാഷ പഠനത്തോടൊപ്പം കായിക, മാനസിക, തൊഴിലാധീഷ്ഠിത പഠന സംമ്പൃദായവും ആ രാജ്യത്ത്  നിലവിൽ  ഉണ്ടായിരുന്നു. ആദ്ധ്യാത്മിക പഠനം നിർബന്ധമായിരുന്നു. പുരുഷ പ്രജ കുഞ്ഞുങ്ങൾക്ക് ഭാഷാ പഠനത്തിനോടൊപ്പം  കൃഷികളിൽ വൈദഗ്ദ്ധ്യവും  നഗരവും വീടുകളും വൃത്തിയാക്കുന്നതിനുള്ള   പ്രാവീണ്യവും നിർബന്ധമായി   നൽകപ്പെട്ടിരുന്നു. രാജ്യ കൊട്ടാരവും മറ്റു കെട്ടിടങ്ങളും ഒരേ വിസ്തൃതിയും ഉയരവും ആകൃതിയും ആയിരുന്നു. ആ രാജ്യത്ത് വലുപ്പ ചെറുപ്പം എന്നത് മനുഷ്യരുടെ ഉയരത്തിൽ മാത്രമെ ഉണ്ടായിരുന്നുള്ളൂ. രാജ്ഞിയുടെ ഭരണസമിതിയിൽ സകലകലാ വൈദഗ്ദ്ധ്യം നേടിയവരായിരുന്നു. അതായത് ഏല്ലാ മേഖലകളിലും ജോലി ചെയ്ത് നല്ല പ്രവീണ്യം നേടിയവരായിരുന്നു അവർ. പുരുഷന്മാർക്കിടയിലും അവരുടെതായ ജോലികൾ മാറി മാറി ചെയ്യേണ്ടതുണ്ടായിരുന്നു. പുരുഷ പ്രജകളുടെ ജോലി മേൽനോട്ടം സ്ത്രീകൾക്കായിരുന്നു.

മാനസോല്ലാസത്തിന് പലതരം കേളികൾ ഉണ്ടായിരുന്നു. മത്സരങ്ങൾ മനസ്സിനെ സ്വാധീനിച്ച് പകയും അസൂയയും വളർത്തുമെന്നതിനാൽ മാത്സര്യ കേളികൾ നടത്തിയിരുന്നില്ല. തോൽവിയും ജയവും ഇല്ലാ എന്നർത്ഥം. കലാ കവിതാ സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകിയിരുന്നു.  അഭിനയ കേളികൾ നിഷേധിച്ചിരുന്നു കാരണം അഭിനയം ജീവിതത്തെ മാത്സര്യത്തിലേക്ക് നയിക്കുമെന്നതിനാൽ . സ്ത്രീ ശക്തിയുടെ ശാക്തീകരണം അവിടെ ജ്വലിച്ചു കൊണ്ടിരുന്നു. മറ്റു ദ്വീപിലെ ജനങ്ങൾക്ക് അവിടെ പ്രവേശനം നൽകിയിരുന്നില്ല. കച്ചവടത്തിന് വരുന്നവർ തുറമുഖത്ത് പായകപ്പലിൽ വച്ചു തന്നെ വ്യാപാരം നടത്തി തിരിച്ചു പോകണം . വളരെ സൗഹൃദ രാജ്യമായിരുന്നു അത്. ആ നൂറ്റാണ്ടിലെ ഏക സ്ത്രീ സമത്വ രാജ്യമായിരുന്നു അത്.  ഗ്രിഗ്രോറി  രാജ്യകുമാരി ആയോധന കലകളിൽ പ്രാവീണ്യം നേടിയവരായിരുന്നു. അവരുടെ ശിക്ഷണത്തിൽ പതിനായിരം സ്ത്രീ  സൈനികർ രാജ്യ രക്ഷിക്കായി നാവിക, വൈമാനിക,  കരയാൾ പടകളായി ഉണ്ടായിരുന്നു. കരയാൾ പടക്ക് സഹായത്തിനായി ശൂര പരാകൃമികളായ ചെന്നായ്ക്കൾ, ആന, കുതിര, ഒട്ടകം , പരിശീലനം നൽകിയ ഹിംസൃജന്തുക്കൾ എന്നിവയുണ്ടായിരുന്നു. വൈമാനിക പടയുടെ സഹായത്തിന് പറക്കും ദിനോസറുകളെ പരിശീലിപ്പിച്ച് കൂടെ നിർത്തിയിരുന്നു. അതിന് പുറമെ പരിശീലനം നൽകിയ കഴുകന്മാരും സഹായത്തിന് ഉണ്ടായിരുന്നു. നാവിക പടയുടെ സഹായത്തിന് ഡോൾഫിനുകളെ ഉപയോഗിച്ചിരുന്നു. ഇതേ ഡോൾഫിനുകളെ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്നു. ഇത്രയും വിശാലമായ സൈനികവ്യൂഹം ഉണ്ടാക്കിയെടുത്തത് ഗ്രിഗോറി രാജഞിയുടെ അക്ഷീണ പ്രയത്നാത്താലായിരുന്നു. മാരക വിഷലിപ്തമായ അമ്പുകൾ, കുന്തങ്ങൾ, പലതരം  പ്രഹര ശക്തിയുള്ള വാളുകൾ, ഒടിയാത്ത വടിവാൾ,  ഇങ്ങനെയുള്ള  ആയുധങ്ങൾ എല്ലാം പ്രത്യാകൃമണത്തിന് സജ്ജമാക്കിയിരുന്നു.

ആരോഗ്യ സംരക്ഷണ വിഭാഗം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക നാട്ടു ചികിത്സ പ്രാഗൽഭ്യം നേടിയവർ ഉണ്ടായിരുന്നു. വളരെയധികം ആയുർവേദ ചെടികളും മരങ്ങളും ആ ദ്വീപിൽ ഉണ്ടായിരുന്നു. ഏതൊരു രോഗത്തെയും നേരിടൻ തക്ക ആയുർവേദ കൂട്ടുകൾ അവിടെ നിർമ്മിച്ചിരുന്നു. പുറം നാടുകളിലേക്ക്  മരുന്ന് കയറ്റി    വ്യാപാരം നടത്തിയിരുന്നു.  ദ്വീപിലെ വസ്തുക്കൾക്ക് പകരം രാജ്യത്തിന് ആവശ്യമായ വസ്തുക്കൾ കൈമാറ്റ വ്യാപാരത്തിലുടെ സംഭരിച്ചിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം പുരുഷ പ്രജകൾ പാകം ചെയ്തു വീടുകളിൽ എത്തിക്കാനുള്ള സംവിധാനം ജില്ലകൾ തോറും ഏർപ്പെടുത്തിയിരുന്നു. പുരുഷന്മാരുടെ മറ്റൊരു ജോലി വാഹനം ഓടിക്കുക എന്നതായിരുന്നു. അന്നത്തെ പ്രധാന വാഹനം മരചക്രങ്ങൾ കൊണ്ടുള്ളതും കുതിര ശക്തി കൊണ്ട് നിയന്ത്രിക്കുന്നതും ആയിരുന്നു.  ഈ കുതിരകളുടെ നിയന്ത്രണം പുരുഷന്മാരിൽ ആയിരുന്നു.  ഇതിന് പുറമെ പുരുഷന്മാർ വലിച്ച് കൊണ്ട് പോകുന്ന വാഹനങ്ങളും അന്നാ രാജ്യത്ത് ഉണ്ടായിരുന്നു. 

എല്ലാ മേഖലകളിലും സ്ത്രീ ശക്തിയുടെ പ്രഭാവം നിഴലിച്ചു നിന്നിരുന്നു. ഒരിക്കലും പുരുഷ പ്രജകളെ നിന്ദിക്കാൻ അവിടുത്തെ വ്യവസ്ഥ സമ്മതിച്ചിരുന്നില്ല. പുരുഷന്മാരുടെ അദ്ധ്വാനശേഷിക്ക് എപ്പോഴും ആ രാജ്യം ബഹുമാനം നൽകിയിരുന്നു. വ്യവസ്ഥകൾ ലംഘിക്കുന്നവരെ ഹിംസൃജന്തുക്കൾക്ക് ഭോജനമായി നൽകിയിരുന്നു അതിൽ സ്ത്രീ പുരുഷ ഭേദം ഉണ്ടായിരുന്നില്ല. 
  
നൂറ്റാണ്ടുകളോളം സമ്പൽസമൃദ്ധമായി ആ രാജ്യം നിലനിന്നു. ഏതൊരു സംവിധാനങ്ങൾക്കും  സമയം വരുമ്പോൾ പ്രകൃതിയുടെ ശക്തിക്ക് മുന്നിൽ കീഴടങ്ങേണ്ടി വരുമെന്ന സത്യം ഈ സ്ത്രീ ശാക്തീകരണ ദ്വീപിനും നേരിടേണ്ടി വന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ പുരുഷാധിപത്യ രാജ്യങ്ങൾ അവരുടെ   പുതിയ സൈനിക  ഉപകരണങ്ങളുടെ സഹായത്തോടെ ഈ ദ്വീപിനേയും ആകൃമിച്ച് അവരുടെ അധീനതയിലാക്കി. 

ആ ജീനുകൾ  പല നൂറ്റാണ്ടുകൾതോറും സ്ത്രീ ശക്തി തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ