mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

"ഏയ്‌ ഗായത്രി ഇതുവരെ റെഡിയായില്ലേ .?"

'സുഭദ്രാമ്മയുടെ' വിളി കേട്ടുകൊണ്ടാണ് ഗായത്രി ഉറക്കത്തിൽനിന്ന് ഉണർന്നത്. അവൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. സമയം ആറുമണി. ഇന്ന് മാസാവസാന  ശനിയാഴ്ച, ജോലിക്കാർക്കൊക്കെ ശമ്പളം കിട്ടുന്ന ദിവസം. അതുകൊണ്ടുതന്നെ ഏറ്റവുംകൂടുതൽ ആളുകൾ സന്ദർശനത്തിന് എത്തുന്ന ദിവസവുമാണ്.

കസ്റ്റമേഴ്സിനെ സ്വീകരിക്കാനുള്ള വിളിയാണ് .ഉച്ചക്കുശേഷം കുളിയും ,ഭക്ഷണവും കഴിഞ്ഞു വെറുതേ കിടന്നതാണ് .തലേരാത്രിയിലെ ഉറക്കശീണവും മറ്റും കൊണ്ട് സമയം കടന്നുപോയതറിഞ്ഞില്ല .അവൾ ഉടൻതന്നെ എഴുന്നേറ്റു ഡ്രസ്സുമാറി റെഡിയായി .

ഇന്നത്തെ തന്റെ അവസ്ഥ പരിതാപകരം തന്നെ. ഇന്ന് മാസാവസാന ശനിയാഴ്ച. ഇനി പുലരിവരെ തനികുറക്കമില്ല. ഇന്ന് പുലർച്ചവരേയും തന്നെക്കാണാനെത്തുന്നവരുടെ തിരക്കുതന്ന... വിവിധദേശക്കാർ ,ഭാഷക്കാർ...അവൾക്കെല്ലാം വേണ്ടുന്നത് തന്റെ ശരീരവും .സുഭദ്രേച്ചിയുടെ കീഴിൽ വേറെയും പെകുട്ടികളുണ്ടെങ്കിലും പുതുതായി എത്തിയ ,പ്രായത്തിൽകുറഞ്ഞ  തന്നെയാണ് എല്ലാവർക്കും രാത്രി പങ്കിടാൻ വേണ്ടത് .അതിനായി സുഭദ്രേച്ചിക്ക് എത്രരൂപവേണമെങ്കിലും നൽകാൻ അവർ തയ്യാറാണ്.

ഒരാൾ എപ്പോൾ മരിക്കുമെന്ന് ആർക്കുമറിയില്ല. പക്ഷേ തനിക്കറിയാം ... ഇന്ന് തന്റെ മരണമാണ്.
ഇവിടെ ബോംബെയിലെ, വേശ്യാലയത്തിൽ രാത്രിസുഖം തേടിയെത്തുന്നവർ അവരുടെ രതിക്രീഡകളിലൂടെ തന്നെ കൊല്ലാതെ കൊല്ലും. കഴിഞ്ഞ മാസാവസാനദിവസം താനത് അനുഭവിച്ചറിഞ്ഞതാണ്.

കാമുകനെ വിശ്വസിച്ചു വീട്ടുകാരേയും, നാട്ടുകാരേയും വിട്ടുകൊണ്ട് ഒളിച്ചോടിപ്പോന്ന തന്റെ അവസ്ഥ ... ഓർത്തപ്പോൾ അവളുടെ മനസ്സ് മരവിച്ചുപോയി.

തന്റെ അച്ഛനും, അമ്മയും ഇപ്പോൾ എന്തെടുക്കുകയാവും .അവർ തന്നെയോർത്ത് എത്രമാത്രം സങ്കടപ്പെടുന്നുണ്ടാവും. തന്റെ സഹോദരിയിപ്പോൾ എന്തെടുക്കുകയാവും .അവളിപ്പോഴും കോളേജിൽപോകുന്നുണ്ടോ .വിധവയായ ചേച്ചിയും മോനും ഇപ്പോൾ എന്തെടുക്കുകയാവും. മോനിപ്പോൾ തന്റെ പേരുപറഞ്ഞു കരയുന്നുണ്ടാവുമോ.?

കുടുംബാംഗങ്ങളുടെ മുഖം മനസ്സിൽ നിറയുന്നു അവരറിഞ്ഞിട്ടുണ്ടാവുമോ ഇന്ന് താൻ ,ഒരു പാട് സ്വപ്നങ്ങളുമായി വീട്ടിൽനിന്നും നെഞ്ചുപൊട്ടുന്ന വേദനയോടെ നല്ലൊരു ജീവിതം മുന്നിൽക്കണ്ടുകൊണ്ട് കാമുകനൊപ്പം യാത്ര പുറപ്പെട്ട ...തന്റെ അവസ്ഥ ഇതാണെന്ന് .തന്നെ കാമുകൻ വേശ്യാലയത്തിൽ വിലപേശി വിറ്റെന്ന് .

ബോംബെയിലെത്തി രണ്ടാംനാൾ ഭർത്താവ് തന്നെയുംകൂട്ടി സുഭദ്രേച്ചിയുടെ വീട്ടിലെത്തി. എന്നിട്ട് അവരെചൂണ്ടി തന്നോട് പറഞ്ഞു .

"ഇതാണ് ഇനിമുതൽ നിന്റെ വാസസ്ഥലം...ജോലിസ്ഥലവും. ഈ സുഭദ്രേച്ചി നിനക്ക് വേണ്ടുന്നതൊക്കെ ചെയ്തുതരും. നിന്നെപ്പോലെ ഒരുപാട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയിട്ടുള്ള ആളാണ്‌ സുഭദ്രേച്ചി. നോക്കിയുംകണ്ടുമൊക്കെ നിന്നാൽ നിനക്ക് നന്നായി കഴിയാം."അന്നുപോയതാണ് അയാളെ പിന്നീട് കണ്ടിട്ടില്ല .

തന്റെ ഇന്നത്തെ അവസ്ഥയൊന്നും കുടുംബത്തിലാരും അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ അവർ ഹൃദയംപൊട്ടി മരിക്കും .അവരുടെ മനസ്സിൽ താനിന്നും കാമുകനുമൊത്ത് ബോംബെയിലെ കമ്പനിയിൽ ജോലിചെയ്തു സന്തോഷത്തോടെ ജീവിക്കുകയാണ്.

ഈശ്വരാ ,ഈ അഴുക്കുചാലിലെ ജീവിതത്തിൽപ്പെട്ടു മരിക്കുന്നതിനുമുന്നെ ഒരിക്കൽക്കൂടി തന്റെ കുടുംബാംഗങ്ങളുടെ മുഖമൊന്ന് അവസാനമായി കാണാൻ കഴിഞ്ഞെങ്കിൽ ...
അവരെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു അവർക്കിത് താങ്ങാനുളള സഹനശക്തി കൊടുക്കണെ ഈശ്വരാ. കണ്ണുകൾനിറഞ്ഞു കാഴ്ച്ചമങ്ങി വീഴാൻപോയ അവൾ ചുമരിൽചാരി താഴേയ്ക്കിരുന്നു .

"ഗായത്രി നീ ഇതുവരേയും റെഡിയായില്ലേ? ആളുകൾ വന്നുതുടങ്ങി .എല്ലാവർക്കും വേണ്ടത് നിന്നെയാണ് .ഇന്ന് മാസാവസാനം ആണെന്ന് അറിയില്ലേ.?" സുഭദ്രേച്ചിയുടെ ദേഷ്യംകലർന്ന വാക്കുകൾ. ഒപ്പം വാതിലിൽ തുടരെത്തുടരെയുള്ള മുട്ടലുകളും. അവൾ മുഖം കഴുകിയിട്ടു ചെന്ന് വാതിൽതുറന്നു .

"ഉം ...തുറക്കാനെന്താണ് ഇത്ര താമസം?" സുഭദ്ര ഗൗരവത്തിൽ അവളെനോക്കി.

"സുഭദ്രേച്ചി, ഒരുപാട് ആളുകളെ എന്റെ മുറിയിലേയ്ക്ക് അയയ്ക്കരുതേ ...എല്ലാംകൂടി എനിക്കുവയ്യ... ഞാൻ മരിച്ചുപോകും." അവൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.

"നീ പറഞ്ഞതൊക്കെ ശരിതന്നെ .പക്ഷേ ,എന്തുചെയ്യാം വരുന്നവർക്കൊക്കെ പുതിയപെൺകുട്ടിയെ മതി. അപ്പോൾ പിന്നെ .?ഒരുനിമിഷം നിർത്തിയിട്ടു സുഭദ്ര അർത്ഥഗർഭമായി ചിരിച്ചു .അല്ലെങ്കിൽത്തന്നെ പറ്റില്ലെന്നുപറഞ്ഞാൽ എങ്ങനെയാ .?നിന്റെ ഭർത്താവാണെന്നും പറഞ്ഞുകൊണ്ട് നിന്നെ ഇവിടെക്കൊണ്ടുവന്നാക്കിയവൻ ,രൂപ ഒന്നുംരണ്ടുമല്ല നിന്റെപേരിൽ വാങ്ങിക്കൊണ്ടുപോയത് .ഒരുലക്ഷമാണ് .അതെങ്കിലും മുതലാകണ്ടേ .?എന്തായാലും പുതിയൊരുവൾ വരുന്നതുവരെ കുറച്ചു സഹിച്ചേപറ്റൂ ."പറഞ്ഞിട്ട് സുഭദ്ര മുറിവിട്ടിറങ്ങിപ്പോകാനൊരുങ്ങി.

"ചേച്ചി, എന്നെ ഇവിടെനിന്നും വിട്ടയക്കാമോ ... ഞാൻ പാവമാണ് .എന്നെ എന്റെ ഭർത്താവെന്നു പറയുന്നയാൾ ചതിച്ചതാ എന്നെ രക്ഷിക്കാമോ .? വീട്ടില് എല്ലാവരും എന്റെ വിവരം അറിയാതെ വിഷമിക്കുകയാവും "സുഭദ്രയുടെ കരംകവർന്നുകൊണ്ട്‌ അവൾ തേങ്ങി.

സുഭദ്ര നിസ്സഹായയായി ഗായത്രിയുടെ കരംപിടിച്ചുകൊണ്ട് കണ്ണുകളിലേക്ക് നോക്കി ഏതാനുംനിമിഷം നിന്നു .

"ഇവിടെയെത്തിച്ചേരുന്ന എല്ലാപെൺകുട്ടികളുടേയും അവസ്ഥ ഇങ്ങനൊക്കെയാണ്.അ വർക്കെല്ലാം പറയാനുള്ളത് ഇതൊക്കെത്തന്നെയാണ്. പക്ഷേ, എന്തുചെയ്യാംസഹിച്ചേപറ്റൂ. നിന്നെപ്പോലെതന്നെ ഒരുനാൾ കാമുകന്റെ ചതിയിൽപ്പെട്ടുകൊണ്ട് ഈ അഴുക്കുചാലിൽ എത്തിപ്പെട്ടതാണ് ഞാനും?" പറഞ്ഞിട്ട് ഒരു ദീർഘനിശ്വാസത്തോടെ അവർ തിരിഞ്ഞുനടന്നു.

ഇവിടെനിന്നും തനിക്ക് തൽക്കാലം മോചനമില്ല. ഇവിടെത്തിപ്പെട്ട ആർക്കും .മനസ്സിൽ ചിന്തിച്ചുകൊണ്ടവൾ കസ്റ്റമേഴ്സ്റ്റിനെ സ്വീകരിക്കുന്ന മുറിയിലേയ്ക്ക് നടന്നു .ഒച്ചിഴയുന്നത് പോലാണ് സമയം നീങ്ങുന്നത് .ഇതൊന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ ഇന്നത്തെരാത്രിയൊന്നു പുലർന്നുകിട്ടിയെങ്കിൽ .

"ഈശ്വരാ, എന്റെ ഗതി നീ മറ്റൊരു പെൺകുട്ടിക്കും വരുത്തല്ലേ." അവൾ മനസ്സിൽ പറഞ്ഞു.

ഏതാനും സമയം കഴിഞ്ഞപ്പോൾ തടിച്ചുകറുത്ത കുടവയറനായ ഒരു മാർവാടി, മുറിയിലേയ്ക്ക് കടന്നുവന്നു. തന്റെ ഇന്നത്തെ ആദ്യഅതിഥി. ഇനി പുലരുന്നതുവരെ ഇങ്ങനെയെത്രയോപേർ. ഗായത്രിയുടെ മിഴികൾ അറിയാതെ നിറഞ്ഞുതൂവി .

തന്റെ പിൻ കഴുത്തിൽ ചുണ്ടു പതിയുമ്പോഴും, കരവലയത്തിലൊതുങ്ങിക്കൊണ്ട് ബെഡ്‌ഡിലേക്ക് മറിഞ്ഞുവീഴുമ്പോഴും, ആ അവസ്ഥയിൽ കിടന്നു നീറിപ്പിടയുമ്പോഴും നാട്ടില് ഇനിയും തന്റെ ഓർമ്മകളുമായി കാത്തിരിക്കുന്ന ആറു മനുഷ്യരൂപങ്ങളുടെ മുഖമായിരുന്നു അവളുടെ മനസ്സുനിറച്ചും .

ഈ സമയം തന്റെ വലയിലകപ്പെട്ട മറ്റൊരുപെൺകുട്ടിയേയും കൊണ്ട് ...മറ്റൊരു ഇരയേയുംകൊണ്ട് നാട്ടിൽനിന്നും ബോംബെയ്ക്ക് യാത്ര തിരിക്കുകയായിരുന്നു അവളുടെ കാമുകൻ. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ