ജീവിതം ചില നിമിഷങ്ങളുടെ ഒരു ശേഖരമാണ്. ചില സന്തോഷങ്ങൾ, ചില സങ്കടങ്ങൾ, പിന്നെ മറക്കാൻ പറ്റാത്ത കുറെ ഓർമ്മകളും.
രേണുക ടീച്ചർ പഠിക്കുന്ന കാലത്ത് അരുണിനെ ആത്മാർത്ഥമായി സ്നേഹിച്ചതാണ്, പ്രണയിച്ചതാണ് എന്നാൽ തന്റെ ആത്മാർത്ഥത അവൻ വേറെ ചില കോണിൽക്കൂടി കണ്ടപ്പോൾ, അവർ അവനിൽ നിന്നും ഒഴിവായി. തന്റെ ആത്മാർത്ഥ സ്നേഹം തിരിച്ചറിയാൻ പറ്റാത്തവനെ പ്രണയിച്ചിട്ടെന്തു കാര്യം!
രേണുക ടീച്ചർ നഷ്ടപ്പെട്ട പ്രണയെത്തെ ഓർത്ത് ദുഖിക്കാതെ, ചില നല്ല തീരുമാനങ്ങൾ എടുത്തു. മനുഷ്യനെ സ്നേഹിക്കുന്നതിനു പകരം മരങ്ങളെ സ്നേഹിക്കുക. "മനുഷ്യെനെക്കാൾ , എത്രയോ ഭേതമാണ് മരങ്ങളും പക്ഷികളും."
അവർ തന്റെ സ്കൂളിലെ കുട്ടികളെക്കൊണ്ട് , അവരവരുടെ വീടുകളിൽ വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കാൻ നിർബന്ധിച്ചു. ക്ലാസ്സിലെ ഓരോ കുട്ടിയുടെയും ജന്മദിനത്തിന് അവരുടെ വകയായി എല്ലാവർക്കും മിഠായിയും, ഒപ്പം ജന്മദിനം ആഘോഷിക്കുന്ന കുട്ടിക്ക് ഒരു വൃക്ഷ തൈയും നൽകും.
ഈ വൃക്ഷ തൈ , ആ കൂട്ടിയെക്കൊണ്ട് സ്കൂൾ പരിസരത്ത് നടുവിപ്പിക്കും. ഇതിന്റെ സംരക്ഷണ ചുമലത ആ കുട്ടിക്കാണ്. ഓരോ വർഷവും തലേ വർഷത്തെ മരച്ചുവട്ടിൽ വെച്ച് അവന് അല്ലെങ്കിൽ അവൾക്ക് സമ്മാനം കൊടുക്കും. ഈ മരമാണ് "ബർത്ത്ഡേ ട്രീ "
"കൂട്ടികളെപ്പോലെ വൃക്ഷങ്ങളും സൗഹൃദം ആഗ്രഹിക്കുന്നു. എന്നാൽ നമ്മൾ കാരണമില്ലാതെ അവയുടെ ശാഖകൾ മുറിക്കുകയും, ഇലകൾ ചീന്തിക്കളയുകയും ചെയ്യുന്നു. അവയെ നിർദ്ദയം വെട്ടി നശിപ്പിക്കുന്നു " .
ടീച്ചറിന്റെ മര സ്നേഹം വാനോളം പുകഴ്ത്തി കുട്ടികൾ ഇന്നും മരങ്ങൾ വെച്ചു പിടിപ്പിക്കുന്നു.