മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(റുക്‌സാന അഷ്‌റഫ്‌)

പകൽ തന്റെ കറുത്ത കമ്പിളിപുതപ്പ്ലൂടെ ഊർന്നിറങ്ങി തന്റെ തല പുറത്തേക്കിട്ടു. അല്പം സുഖാവസ്ഥയിൽ ഇരുന്നിടം തന്നെ ഇരുന്നെങ്കിലും, ഇരുട്ടിനോട് കലഹിക്കേണ്ട എന്ന് തീരുമാനിച്ച് തപ്പി പിടഞ്ഞ് എണീറ്റു.

നേരിയ ഇരുട്ടിനെ വകുത്ത് മാറ്റി വെളിച്ചം അല്പസ്വല്പം തല പൊക്കിയിട്ടേ ഉണ്ടായിരുന്നുള്ളു. അയാൾ പതുക്കെ എണീറ്റു. പതിവ് പോലെ കുട്ടികൾ പഠിക്കുന്ന ശബ്‌ദം കേൾക്കാനില്ലല്ലോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും ഇന്ന് ഞാറാഴ്ചയാണല്ലോ എന്നോർത്തപ്പോൾ അയാൾ ആ ചിന്ത മാളത്തിലേക്കിട്ടു.

പുലർച്ചയുടെ വരവ് അറിയിച്ചു കൊണ്ട് പതിവ് പോലെ തന്നെ ഭൂമി മാതാവ് ഓരോരുത്തർക്കും നിർദ്ദേശം കൊടുക്കുന്നതനുസരിച്ചു , പക്ഷി കൂട്ടങ്ങൾ ഈണത്തിൽ പാടിയും, കല പില കൂടിയും, ചില്ലകൾ തോറും നൃത്തമാടിയും,നേർത്ത കാറ്റിന്റെ ഈരടികളിൽ ദലങ്ങൾ പടങ്ങൾ പൊഴിച്ചു മണ്ണിലേക്ക് അലിഞ്ഞിറങ്ങിയപ്പോ വൃക്ഷകൂട്ടങ്ങൾ പതിനാലാം രാവിന്റെ മനോഹരതയിൽ കുളിച്ചിറങ്ങി.

അയാൾ ജാലകത്തിന്റെ തിരശീല വകുത്ത് മാറ്റിയപ്പോ അകത്തേക്ക് പ്രവേശനം നിഷേധിച്ച മഞ്ഞുകണങ്ങൾ സ്ഫടികത്തിൽ തട്ടി നനവാർന്നത് തന്റെ വിരലുകൾ കൊണ്ട് തൊട്ട് നോക്കി കൈ പിൻവലിച്ചു. 

എന്നത്തേയും പോലെ വിരസത അയാളെ കാർന്നു തിന്നാൻ തുടങ്ങി.

അയാൾക്ക് ഏകദേശം 70നോട് അടുത്തു പ്രായം വരും. മലപ്പുറം ഒരു വിമെൻസ് ഹോസ്റ്റലിൽ കുട്ടികളുടെ രക്ഷകർത്തവ്യം അയാൾ ഭംഗിയായി നിർവഹിച്ചു പോന്നതായിരുന്നു. മാതാ പിതാക്കൾ അയാളെ കുട്ടികളെ എൽപ്പിച്ചു പോകുമ്പോൾ സ്വന്തം കുടുംബത്തെ അംഗത്തെ എൽപ്പിച്ചു പോകുമ്പോളുള്ള ഒരു സുരക്ഷിതത്വം എല്ലാവർക്കും ഉണ്ടായിരുന്നു.

എന്തൊക്കെയാണെങ്കിലും, അയാൾക്ക് ആകെ ഉള്ള ദോഷം സ്വന്തം ഭാര്യയുമായി ചില സമയത്ത്ഒത്തു പോകാൻ കഴിയുന്നില്ല എന്നത് തന്നെ. രാത്രിയും പകലും പോലെ ഇവർ വഴക്കിടുകയും, സ്നേഹിക്കുകയും ചെയ്തു.രണ്ട് പേർക്കും ഒരു നേരം കാണാതിരിക്കാനും, കഴിയൂല,  വഴക്കടിക്കടിക്കാതിരിക്കാനും കഴിയൂലായിരുന്നു.

എന്തൊക്കെയാണെങ്കിലും അയാളുടെ കാര്യങ്ങൾ ഭാര്യ കൃത്യമായി ചെയ്തു പോണു.

അങ്ങനെ കാര്യങ്ങൾ അല്പം താളഭംഗിയോടെ ഒഴുകി കൊണ്ടിരുക്കുമ്പോൾ ആണ് കൊറോണ വൈറസ് മനുഷ്യരെ മൊത്തത്തിൽ കാർന്നു തിന്നാൻ തുടങ്ങിയത്. അങ്ങനെ അയാളുടെ ജോലിയും, അയാളുടെ മകന്റെ ജോലിയും പോയി വീട്ടിൽ കുത്തിരിപ്പായി.

പുഴ അപ്പോഴേക്കും ഗതി മാറി ഒഴുകാൻ തുടങ്ങിയിരുന്നു. ഒഴിക്കിനെ തടസപെടുത്താൻ വെമ്പുന്ന പാറകൂട്ടങ്ങളെ കണ്ട് അയാൾ വല്ലാതെ വേവലാതി പെടുകയും, നിരാശ പെടുകയും ചെയ്തു. അയാൾക്ക് ആകെ ഉണ്ടായ സമ്പത്ത്, ഒരു മകനും, രണ്ട് പെൺകുട്ടികളും ആയിരുന്നു. അയാൾ തന്റെ അധ്വാനത്തിന്റെ ഫലം മുഴുവൻ മക്കൾക്ക് വേണ്ടി ചിലവഴിച്ചു. നന്നായി വിദ്യഭ്യാസം കൊടുത്തു.വീട് വാങ്ങാൻ സ്ഥലം വാങ്ങി അതിൽ വക്കീൽ ആയ മരുമകളും, ചാനലിൽ വർക്ക്‌ ചെയ്യുന്ന മകനും ചേർന്ന് വീട് വെച്ചു.

കൊറോണ കാലം, അതായിരുന്നു അയാളുടെ ജീവിതത്തിൽ വല്ലാത്തൊരു വേലിയേറ്റവും വേലിയിറക്കവും, ഉണ്ടാക്കിയത്.

ശാന്തമായി ഒഴുകുന്ന പുഴ ഒരു കടലായി മാറിയതും, ആ കടലിനുള്ളിലെ നിസഹായാവസ്ഥയുടെയും, നിരാശയുടെയും പ്രഷർ കാരണം, കടൽ വല്ലാതെ തിളച്ചു മറിയുന്നത് പോലെ അയാൾക്ക് തോന്നി. അതിന്റെ ഇടയിൽ ആണ് കൂനുംമ്മേൽ കുരു പോലെ അയാളുടെ ഭാര്യയുടെ മരണം.

കൊറോണ അവരെയും കുരുക്കിട്ട് പിടിച്ചിരുന്നു. അതിനു ശേഷം പലപ്പോഴും കഫംകെട്ടും, ശ്വാസം മുട്ടലും പതിവായിരുന്നു അവർക്ക്. ഇത്ര ത്തോളം വയ്യായ്ക ഉണ്ടെന്ന് തോന്നിയതെ ഇല്ല. അതൊന്നും വക വെക്കാതെ അവർ അയാളോട് മകനും, പിള്ളേരും കേൾക്കാതെ അടക്കം പറയും. 

ഏയ്. നോക്കീന്ന് ഇങ്ങളെ ഷുഗർ ഒന്ന് നോക്കണ്ടെ. മോനോട് ഒന്ന് പറഞ്ഞാലോ. ഷുഗർ കൂട്ടിയാ പ്രശ്‌നമാവൂലെ.

അത് വേണ്ടാ.... അവനും പണി പോയിരിക്കല്ലേ. എന്തിനാ വെറുതെ ബുദ്ധിമുട്ടിക്കുന്നത്. ആയ കാലത്ത് ഞാനും ഒന്നും കരുതിയില്ലല്ലോ....

ഞാൻ എത്ര ഇങ്ങളോട് പറഞ്ഞതാ... എന്തെങ്കിലും ഒന്ന് മിച്ചമായി നമ്മളെ കയ്യിൽ വേണെന്ന്. ഇവിടെപ്പം രണ്ട് പേർക്കും പണിയുള്ള സമയത്ത് ഇങ്ങളെന്തിനാ ചിലവാക്കിയേ. ഇനി അനുഭവിച്ചോ.

എടീ. നമ്മളെ മക്കൾക്ക് വേണ്ടിട്ടല്ലേ. എല്ലാത്തിനും മേലെ ഉള്ളവനുണ്ടല്ലോ ഒരു വഴികാണാതിരിക്കില്ല.മേലെ ഉള്ളവൻ ഒന്ന് കണ്ണടച്ച് എന്ന് തോന്നുന്നു.അയാളുടെ ഭാര്യ പെട്ടെന്ന്മരിച്ചു പോയി.

ആയ കാലത്ത് ഒത്ത നീളവും, നല്ല വണ്ണവും ഉള്ള അയാൾ, കുറെ നാൾ ഫ്രിഡ്ജിൽ വെച്ച പഴം പോലെ ശോഷിച്ചു പോയിരിക്കുന്നു. നടുവിന് ആണെങ്കിൽ ഒരു വളവും.

അയാളിലെ കടലും, പുഴയും, ഭാര്യഉള്ള സമയത്ത് തന്നെ വറ്റി തുടങ്ങിയിരുന്നു. തെളി നീരിനായി ശ്വാസം കിട്ടാതെ പിടിക്കുമ്പോൾ, അയാളും ഭാര്യയും, മൂത്ത മകളുടെ അടുത്തേക്ക് വിരുന്ന് പോകും. അഭിമാനിയായ അവർ രണ്ട് പേരും അവിടെയും നിൽക്കില്ല. കുറച്ചു ദിവസം കഴിഞ്ഞാൽ ഇളയ മകളെ അടുത്തേക്ക് പോകും. എങ്ങനെ ഒരു ത്രികോണം കണക്കെയായിരുന്നു അവർ ജീവിച്ചു പോന്നത്. സ്വന്തമാണെന്ന് വിശ്വാസിച്ചിരുന്ന മൂന്നു മക്കളും അന്യയാകുന്നത് അവർ തിരിച്ചറിയുന്നുണ്ടായിരുന്നു. ബാഗും തുണിതരങ്ങളും എടുത്തുള്ള അങ്ങോട്ടും, ഇങ്ങോട്ടും ഉള്ള യാത്ര അത്ര മാത്രം അവരെ മാനസികമായി തളർത്തിരുന്നു. എന്നാൽ മക്കൾ കർശനമായി ഇവിടെ നിന്ന് പോവരുത് എന്ന് പറയുമെന്ന് അവർ രണ്ട് പേരും വല്ലാതെ കൊതിച്ചു. എന്നാൽ അവരും പതുക്കെ ഒഴിവാക്കി കളിക്കുകയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അയാൾക്ക്.

എനി ഇപ്പൊ എന്ത്, അയാൾ നൊവോടെ ഓർത്തു. ഭാര്യ മരിച്ചതിൽ പിന്നെ യായിരുന്നു, അയാൾ തീർത്തും നിരാലംബനായിതീർന്നത്. വഴക്കിട്ട് അവളെ ചൊടിപ്പിക്കുന്നതിൽ അയാൾ സായൂജ്യം കൊണ്ടത് പലപ്പോഴും കുടുംബമായുള്ള സംസാരം ചെപ്പിലടച്ചപ്പോ അയാളുടെ വാക് ദാരിദ്ര്യം പുറത്തേക്ക് ഒഴുകുന്നത് വഴക്കിൽ ആയിരിക്കും.

ഭാര്യയെ സ്നേഹിച്ചിരുന്നു. അത് അവൾക്ക് മനസ്സിലായിരുന്നോ,? ഒന്നും വേണ്ടായിരുന്നു. ആവൾക്ക് അല്പം സ്നേഹം കൊടുക്കാമായിരുന്നു. ഉള്ളിൽ വെച്ചിട്ട് ഇപ്പൊ ആർക്ക് എന്ത് കിട്ടി. അയാളുടെ ഉള്ളിൽ നിന്ന് പലതും തികട്ടി.

ഒരു ദിവസം അവർ പറഞ്ഞു. ഞാൻ മരിച്ചാലേ ഇന്റെ വില ഇങ്ങൾ അറിയൂ...

അവരെ ദേഷ്യം പിടിപ്പിക്കാനായിട്ട് പറയും. അന്നേരം ഇനിക്കൊരു സ്വസ്ഥ കിട്ടും. മൂന്ന് മക്കളാ ഇനിക്കുള്ളത്, ഇന്നേ പൊന്നു പോലെ നോക്കും ഓര്.

പേരകുട്ടി വന്ന് പ്രാതൽ കഴിക്കാൻ വിളിച്ചപ്പോ അയാൾ ചിന്തയ്യിൽനിന്ന് ഉണർന്നു. ആ കടലിൽ എത്ര മാത്രം കയങ്ങളിലൂടെയാണ് അയാൾ സഞ്ചരിക്കുന്നത് എന്ന് അയാൾക്ക് മാത്രമേ അറിയൂ...മാനസികമായി സ്വയം ഫുഡ്‌ പോലും നിഷേധിക്കപ്പെട്ട സീനിയർസിറ്റിസൻ അതായിരുന്നു അയാൾ.

അയാളുടെ ഭാര്യയുണ്ടാവുമ്പോ കഴിക്കുന്നതിനു ഒരു കണക്കും ഇല്ലായിരുന്നു. മക്കളൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്ന സമയത്ത് ഊണ് മേശയിൽ തന്റെ പാത്രത്തിലേക്ക് വേഗത്തിൽ വിളമ്പുന്നതിൽ അവർ മിടുക്കി ആയിരുന്നു. അവൾക്കറി യാമായിരുന്നു, അയാളൊരു ഭക്ഷണ പ്രിയനാണെന്ന് .

ഇനിയെന്ത് എന്ന് തിരിച്ചറിയാതെ അയാൾ എല്ലാത്തിൽനിന്നും ഒറ്റപെടുകയായിരുന്നു. അയാളുടെ ദിനങ്ങൾ അയാൾ പകലിനെ വെറുത്തു തുടങ്ങിയിരുന്നു. രാത്രിയെ സ്നേഹിച്ചും തുടങ്ങിയിരുന്നു. ബാല്യവും, കൗമാരവും, യൗവനവും, കുഞ്ഞുങ്ങൾ പിറന്നത്, അവരെ ഊട്ടിയത്, ഉറക്കിയത് അവർക്ക് വേണ്ടി എന്തെല്ലാം ചെയ്യാം പറ്റും, അതെല്ലാം ചെയ്ത് ആത്മനിർവൃതി പൂണ്ടത് എല്ലാം ഓർത്തു കിടക്കുമ്പോൾ അയാൾക്ക് ഒന്നും കൂടെ പുറകോട്ട് നടണമെന്ന് തോന്നി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ