മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഓപ്പറേഷൻ തീയറ്ററിണ് പുറത്തെ കസേരയിൽ  ഒന്നു ചാരി ഇരുന്നത് മാത്രമേ ഓര്മയുള്ളൂ .ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ഞെട്ടി എണീറ്റത്. ചേച്ചിയണല്ലോ വിളിക്കുന്നത് "എന്തായി രോഹിത് ? "അവളെ

ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റിയിട്ടു പത്തു പതിനഞ്ച്ഹഹു മിനിറ്റ് ആയി ചേച്ചീ. കൺസൻറ് ഫോമിൽ ഒപ്പിട്ടു കൊടുത്തിട്ട് ഞാനൊന്നു മായങ്ങിയെ ഉള്ളു അപ്പോഴാ ചേച്ചി വിളിച്ചത്.ഇവിടെ ഒരാൾ മതിന്നു പറഞ്ഞു .അമ്മയേം മിനീടമ്മയേം റൂമിലാക്കിട്ടു ഞാനിപ്പോ വന്നേ ഉള്ളൂ".

"ഹാ ശരി നീ കഴിയുമ്പോ വിളിക്കു."
"ശരി ചേച്ചി."

ഈശ്വരാ ഈ രംഗമൊക്കെ സിനിമ യിൽ കണ്ടിട്ടേ ഉള്ളൂ. ഇപ്പൊ സ്വന്തം ജീവിതത്തിൽ വന്നപ്പോഴല്ലേ ഒരു അച്ഛൻ അനുഭവിക്കുന്ന ടെന്ഷന് എന്താന്നു അറിയുന്നെ.എന്തൊക്കെയായാലും ഹോസ്പിറ്റലുകാർ ഇതിനെ എങ്ങനെയെങ്കിലും സിസേറിയൻ ആക്കുമെന്നു എനിക്കുറപ്പായിരുന്നു.പിന്നെ മിനിയും മോശമല്ല. പ്രസവിക്കാൻ പേടിയാണെന്നാണല്ലോ ആദ്യമേ അവളുടെ പല്ലവി. പെട്ടെന്നാണ് ചിന്തകൾക്ക് വിലങ്ങുവച്ച പോലെ സിസ്റ്ററുടെ വിളി

"മിനിയുടെ ഹസ്ബൻഡ് ആരാ?"

"ഞാനാ "എന്നു പറഞ്ഞു വാതിൽക്കലേക്ക് തിരിഞ്ഞതും  നേഴ്‌സിന്റെ മുഖം കണ്ടു സ്തംഭിച്ചുപോയി ഞാൻ ..അഞ്ജു.. എന്റെ ചുണ്ടുകൾ യാന്ത്രികമായി മന്ത്രിച്ചപ്പോഴും ഒരു കൂസലുമില്ലാതെ കുഞ്ഞിനെ എന്റെ കയ്യിൽ വച്ചു ,"പെണ്കുട്ടിയാ  "എന്നു പറഞ്ഞു അവൾ  രണ്ടു സെക്കണ്ടിനുള്ളിൽ കുഞ്ഞിനെയും തിരികെവാങ്ങി അകത്തേക്ക് പോയി..

ഞാൻ ആകെ തരിച്ചുപോയി.ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടരുത് എന്നു ഞാൻ ആഗ്രഹിച്ചവൾ, എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു നിമിഷത്തിൽ എനിക്കുമുന്നിൽ. ഒരു പക്ഷെ എന്റെ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്ന് വങ്ങണമെന്നുള്ളത് ദൈവ നിയോഗമാവും. പണമില്ലാത്തതിനാൽ ഞാൻ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയവൾ.

ബാംഗ്ളൂർ എന്ജിനീറിങ് പടിക്കുന്നസമായതാണ് നഴ്സിങ് പഠി ക്കുന്ന അവളെ പരിചയപ്പെടുന്നത്. പിന്നീടത് പ്രണയമായി. നാട്ടിലേക്കുള്ള വരവും പോക്കുമെല്ലാം ഒരുമിച്ചായി. പിന്നീട്  ബാംഗ്ലൂര് വിട്ടപ്പോഴും ജോലി കിട്ടി ഗൾഫിലേക്ക് പോയപ്പോഴും പതുക്കെ പതുക്കെ അവളും അവളുടെ പ്രാരാബ്ധങ്ങളും മനസിൽ നിന്നു മാഞ്ഞു പോയി. വലിയ കാശുകാരന്റെ മകളായ മിനിയുടെ ആലോചന വന്നപ്പോഴേക്കും കാശു കൊണ്ട്  മാത്രം ജീവിതത്തെ അളക്കാൻ ഞാൻ പഠിച്ചിരുന്നു. അവളെന്താണ് എന്നെ കണ്ടിട്ടു ഒരു ഭവഭേദവുമില്ലാതെ, ഇനി അവൾക്കെന്നെ മനസിലായിട്ടുണ്ടാവില്ലേ? അതോ അങ്ങനെ അഭിനയിക്കുന്നതോ. ഇതിനിടക്ക് അമ്മയും മിനീടമ്മയും വന്നു. അകത്തു നിന്നും മറ്റൊരു നേഴ്‌സ് വന്നു ബർത്ത് സർട്ടിഫിക്കറ്റിൽ ചേർക്കാൻ കുഞ്ഞിന്റെ പേര് സെലക്ട് ചെയ്തു പറയാൻ പറഞ്ഞിട്ടു പോയി. അവളെ കണ്ട ഷോക്കിൽ നിന്നു പുറത്തു വന്നില്ലെങ്കിലും കുഞ്ഞിന്റെ മുഖം നേരെ നോക്കാൻ പറ്റി.

എല്ലാം ദൈവത്തിന്റെ വികൃതികൾ.അപ്പോഴും  മനസ്സ് സന്തമായിരുന്നില്ല.പിറ്റേന്ന് രാവിലെ അവളെ കുറിച്ചു കൂടെയുള്ള നഴ്‌സിനോട് ചോദിച്ചു."അഞ്ജു സിസ്റ്റർ ഇന്ന് വന്നിട്ടില്ല,ഇന്നലെ അവരുടെ അവസാനത്തെ ദിവസമായിരുന്നു ഈ ഹോസ്പിറ്റലിൽ. സിസ്റ്റർ അടുത്താഴ്ച കാനഡ ക്കു പോകുവാ. എന്റെ കണ്ണിലെവിടെയോ ഒരു നേരിയ നനവ് പടർന്നു സന്തോഷത്തിന്റെയോ, കുറ്റബോധത്തി ന്റെയോ, നഷ്ടബോധത്തിന്റെയോ ഒരു നേരിയ നനവ്...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ