mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Bajish Sidharthan

വീണാ തോമസ്സ് എന്ന സുന്ദരിയുടെ സ്വപ്നങ്ങളിൽ സിനിമയും മോഡലിംഗും മാത്രമായിരുന്നു. അവളുടെ സ്വദേശം ഗുരുവായൂരിനടുത്തുള്ള പാലയൂർ എന്ന ഗ്രാമമായിരുന്നു തോമാശ്ളീഹാ അന്തരീക്ഷത്തിൽ ജലത്തുള്ളികൾ എറിഞ്ഞു നിർത്തിച്ച അത്ഭുതപ്രവർത്തി കണ്ടു ആ പ്രദേശത്തെ നല്ല നമ്പൂതിരികുടുംബങ്ങൾ ക്രിസ്ത്യാനികളായി മാറിയെന്നു കഥയുണ്ട്.

വീണ പഠിച്ചത് മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലാണ്... അവൾ അവിടത്തെ ക്യാമ്പസ്‌ ക്വീൻ ആയിരുന്നു... ഫിലിംഫെയറും, ഫെമിനയും വീണയുടെ favourite മാഗസീനുകളാണ്, അതോടൊപ്പം മലയാളത്തിലെ ലീഡിങ് ഫാഷൻ ആൻഡ് ഫാമിലി ദ്വൈവാരികകളായ ഹൌസ് വൈഫും, ഹോംമേക്കറും ഉള്ളതിൽ വീണ "ഹോം മേക്കർ ".. ആണ് കൂടുതൽ വായിച്ചത്.

പീജീ കഴിഞ്ഞതിനു ശേഷം തൃശൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് ഫേഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ നേടി വീണ പൂർണ്ണമായും ad ഫിലിം, ഫിലിം, ചാനൽ ആങ്കറിങ് എന്നിവയിൽ കോൺസെൻട്രേറ്റ് ചെയ്ത് ലക്ഷ്യം നേടാനുള്ള struggle തുടങ്ങുമ്പോഴാണ് അവളുടെ അച്ഛൻ തോമസ് ഫിലിപ്പ് ഒരു സ്ത്രീയുമായി affair ഉണ്ടാക്കി വീണയെയും അവളുടെ അമ്മ ഡയാനയെയും ഉപേക്ഷിച്ചു കാമുകിയായ അമേരിക്കൻ നേഴ്സ് സിനി കുരുവിളയുമായി ന്യൂയോർക്കിലേക്ക് പോയത്.

ഡയാനയുടെയും വീണയുടെയും ജീവിതം ദുരിതത്തിലായി, electrical എക്വിപ്പ്മെന്റ്‌സിന്റെ ഹോൾസെയിൽ ബിസിനെസ്സിൽ ഫിലിപ്പ് അയാളുടെ കൈവിട്ട കളികൾ കൊണ്ട് വലിയ കടബാധ്യതകൾ വരുത്തി വെച്ചിരുന്നു.. അയാളുടെ ഒളിച്ചോട്ടം കൊണ്ട് ഡയാനയും വീണയും താമസിച്ച പാലയൂർ പഞ്ചാരമുക്കിലുള്ള 34 സെന്റ് തെങ്ങും കവുങ്ങും കുരുമുളകും ജാതിയും നിറഞ്ഞ പറമ്പും 2000 സ്കോയർ ഫീറ്റ് വീടും, നീല പജീറോ സ്പോർട്ട് കാറും അവർക്കു നഷ്ടപ്പെടുകയും.. പാലയൂരിലെ ഒരു വാടകവീട്ടിൽ ശിഷ്ടം ബാങ്കിലുണ്ടായ പണം കൊണ്ട് അരിഷ്ടിച്ചു ജീവിക്കേണ്ട ഗതികേടു സംഭവിക്കുകയും ചെയ്തു. 

 "ഹോം മേക്കർ " ദ്വൈവാരികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ആണ് വേണുഗോപൻ കുന്നത്തുള്ളി എന്ന വേണു. വേണുവിന്റെ മിടുക്കും മാർക്കറ്റിങ് തന്ത്രങ്ങളുമാണ് housewife എന്ന ഇതര ഫാമിലി ദ്വൈവാരികയുമായി കടുത്ത മത്സരത്തിലും ഹോം മേക്കറിന് പിടിച്ചു നിൽക്കാനായത്.സർകുലേഷൻ കാര്യത്തിലും റീഡബിലിറ്റിയിലും രണ്ടു ദ്വൈവാരികകൾ തമ്മിൽ അവരുടെ ചാനൽ, യൂടൂബ് ചാനൽ വഴിയും പോരാട്ടം തുടർന്നു. 

അങ്ങനെയിരിക്കെയാണ് "ഹോം മേക്കർ " "കവർ ക്വീൻ " പംക്തിയിലേക്ക് വന്ന നിരവധി സുന്ദരികളുടെ ചിത്രങ്ങളിൽ നിന്ന് നീളൻ മുടിയും, തിളങ്ങുന്ന കരിംകൂവള മിഴികളും, ചുവന്നു വിടർന്ന ചുണ്ടുകളുമുള്ള വെളുത്തു തുടുത്തു മനോഹരിയായ വീണാതോമസിനെ  അടുത്ത ലക്കത്തിലെ കവർ ക്വീൻ ആയി വേണു സെലെക്റ്റ് ചെയ്യുന്നത്. 

വീണയുടെ ആറ്റിട്യൂഡും വീട്ടിലെ അവസ്ഥയും അറിഞ്ഞപ്പോൾ അവളെ ഹോം മേക്കർ "ദ്വൈവാരികയിൽ വരുന്ന ഹെൽത്ത്‌ ഫീച്ചറുകളുടെ മോഡൽ ആക്കാനും വേണു ശ്രമിച്ചു.

 അമ്പതു കഴിഞ്ഞിട്ടും അവിവാഹിതജീവിതം അടിച്ചു പൊളിച്ചു നടന്ന വേണുവിന് അവളോട് ഒരിഷ്ടവും തോന്നി തുടങ്ങി... കഞ്ചാവ്, മദ്യം, അമിതമായ സംശയരോഗം ഈ മൂന്ന് കാരണങ്ങളുള്ള മൂന്ന് ചെറുപ്പക്കാരിൽ നിന്നും ആയിടെ ബ്രേക്ക്‌ അപ്പ് ആയ വീണയ്ക്ക് വേണുവിനോടും ഒരു ഇഷ്ട്ടം തോന്നി തുടങ്ങി അയാളുടെ സ്ഥാനവും സ്മാർട്നെസ്സും കാപ്പിരിയുടേത് പോലുള്ള ബലിഷ്ടമായ ശരീരവും കരുത്താർന്ന ചലനങ്ങളും വീണയുടെ മനം കവർന്നു. 

 ഇതിനിടെയിലാണ് ഹോം മേക്കർ മാനേജിങ് എഡിറ്റർ അയ്യർ മഠം ഷണ്മുഖത്തിൽ നിന്ന് വേണുവിന്  ഒരു ഡെഡ് ലൈൻ വർക്ക് കിട്ടുന്നത്... ദ്വൈവാരികയുടെ സർക്കുലേഷനും യൂടൂബ് സബ്‌സ്‌ക്രിപ്‌ഷനും കൂട്ടാനുള്ള എന്തെങ്കിലും തന്ത്രങ്ങൾ വേണു കണ്ടെത്തണം, ഇല്ലെങ്കിൽ വേണു ഹോം മേക്കർ എക്സിക്യൂട്ടീവ് എഡിറ്റർ പോസ്റ്റിൽ നിന്ന് പുറത്താകും. 

വേണു ടാർഗെറ്റ് അച്ചീവ് ചെയ്യാൻ തീരുമാനിച്ചു ഇല്ലെങ്കിൽ കൊച്ചി തേവര കായലിനു അഭിമുഖമുള്ള അയാളുടെ ഹണിബീ ഫ്ലാറ്റിന്റെ  പതിമൂന്നാം നിലയിലെ "13 E"..എന്ന കമ്പനി വക ഫ്‌ളാറ്റും, ഹോം മേക്കറിലെ exciting ജോലിയും കമ്പനി വക പിക്ക് ആൻഡ് ഡ്രോപ്പ് കാറായ fortuner യാത്രകളും ഒരു ലക്ഷത്തിൽ പരം രൂപ വരുന്ന മാസശമ്പളവും അയാൾക്ക് നഷ്ടപ്പെടും.

അങ്ങനെ വലിയ ഒരു തുക നൽകി വീണയെ കൊണ്ട് ഹോം മേക്കറിൽ വേണു "ദമ്പതികളും, ദാമ്പത്യവും " എന്ന പംക്തിയിൽ " സ്ത്രീകളുടെ നിതംബങ്ങളിലും തുടകളിലും കൊഴുപ്പ് അടിഞ്ഞു കൂടി വൃത്തികേടാവുന്ന "സ്റ്റേറ്റോ പീജിയ "എന്ന അസുഖത്തെ സംബന്ധിച്ച ക്യാമ്പയിൻ മോഡലിംഗ് ചെയ്യിച്ചു

അവളെ  പൂർണ്ണനഗ്നയാക്കി നിർത്തി അവളുടെ വെളുത്തു കൊഴുത്തുരുണ്ട ഭംഗിയുള്ള നിതംബങ്ങളും... അവളുടെ മനോഹരമായ തുടകളും കാണിക്കുന്ന ഒരു  ബോൾഡ്ഫോട്ടോ ഷൂട്ട് ആയിരുന്നു അത്‌..
ഇങ്ങനെയുള്ള സുന്ദരിയാവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സ്റ്റേറ്റോ പീജിയ "ചികിത്സ നടത്തൂ എന്നതായിരുന്നു വിഷയം

അടുത്ത ലക്കത്തിൽ "ഈ പംക്തിയിൽ തന്നെ " മുലയൂട്ടാൻ ആരെ ഭയക്കണം "..എന്ന രീതിയിൽ ഒരു കുഞ്ഞിനെ കൊണ്ട് വീണയുടെ മനോഹരമായ മുലകൾ കുടിപ്പിക്കുന്ന ഒരു ഫോട്ടോഷൂട്ട് കാമ്പയിനും വേണു നടത്തി... ഇതോടെ യൂടൂബ് ചാനലിൽ വീണയുടെ  ഈ രണ്ടു ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോ viral ആയി ഒപ്പം  വിവാദങ്ങളും.

    Under സെക്ഷൻ 3, 4 പ്രകാരം സ്ത്രീയെ മോശമായി ചിത്രീകരിച്ചു എന്നതിനും ഒരു നവജാതശിശുവിനെ അവിവാഹിതയായ അമ്മയുടെ മുല കുടിപ്പിച്ചു കൊണ്ട് വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചു എന്നതിനും ഹോം മേക്കറിന് എതിരെ ലീഗൽ ആക്ഷൻ ഉണ്ടായി...

 മുഖം രക്ഷിക്കാൻ മാനേജിങ് എഡിറ്റർ അയ്യർ മഠം ഷൺമുഖം വേണുവിന്റെ ആശയമാണ് ഈ കുഴപ്പങ്ങൾ ഉണ്ടാക്കിയത് എന്ന് മീഡിയ പ്രസ്താവന നടത്തി... വേണുവിനെ പുറത്താക്കി. 

  പാലയൂരിലെ പള്ളി ഇടവക വികാരിയും പള്ളിക്കാരും വീണയെയും അമ്മ ഡയാനയെയും സഭയ്ക്കും വിശ്വാസികളുടെ വിശുദ്ധിയും കളങ്കപ്പെട്ട പ്രവർത്തി ചെയ്തതിനാൽ വീണയെയും അമ്മയെയും കൈവെടിയുകയാണ് എന്നറിയിച്ചു...

തകർന്ന മനസ്സോടെ വീണയ്ക്കും ഡയാനയ്ക്കും ആ നാട് വിടേണ്ടി വന്നു. 

വേണു സുഹൃത്തായ കൈമളുടെ കണ്ണൂർ ആലക്കോടുള്ള ഫ്ലാറ്റിൽ താമസം മാറി..
വീണയും അമ്മയും അയാളോടൊപ്പം അവിടെ കൂടി... നാട്ടുകാർ വേണുവിനെയും വീണയെയും ഒരുമിച്ച് കാണുമ്പോഴെല്ലാം അശ്ലീല ആംഗ്യങ്ങൾ കാണിച്ചു കളിയാക്കി.

ഒരു രാത്രി ഒരു സംഘം കാമഭ്രാന്തരായ ആണുങ്ങൾ ഒരു കൊടിയുടെ കീഴിൽ വന്നു വീണയെ ബലാത്സംഗം ചെയ്യുമെന്നും വേണുവിനെ ചാട്ടവാറടിക്കുമെന്നും പറഞ്ഞെത്തി.... അപ്പോൾ തങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്ത് പൂർണ്ണനഗ്നരായി വേണുവും വീണയും അവർക്കു മുൻപിലേക്ക് ഇറങ്ങി വന്നു.....

 ജനകൂട്ടം അടുത്തപ്പോഴേക്കും "ഞങ്ങളെ ഇവർ കൊല്ലാൻ വരുന്നേ... ഇവളെ ഇവർക്ക് റേപ്പ് ചെയ്യണമത്രേ... എന്നെ റേപ്പ് ചെയ്യാൻ വരുന്നേ ഞങ്ങളെ രക്ഷിക്കണേ... ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലേ എന്നൊക്കെ ഉറക്കെ കരഞ്ഞു വേണുവും വീണയും പൂര്ണനഗ്നരായി അക്രമാസക്തരായ ജനക്കൂട്ടത്തിൽ നിന്നും രക്ഷയ്ക്ക് റോഡിലൂടെ ഓടുന്നത് ഫേസ്ബുക്ക് ലൈവിൽ ലോകം മുഴുവൻ കണ്ടു...

മാധ്യമങ്ങളും മനുഷ്യാവകാശകമ്മീഷനും, ഭരണകൂടവും, സോഷ്യൽ ആക്ടിവിസ്റ്റുകളും ഇടപെട്ടു... 

Oduv വേണുവും വീണയും വിവാഹിതരായി.. sexual ലിബേർട്ടിയ്ക്കും റിലേഷൻഷിപ്പിനും പ്രാധാന്യം നൽകുന്ന "ഗേൾ ഫ്രണ്ട് "...എന്ന ഒരു മാഗസിൻ അവർ കൊച്ചിയിൽ ആരംഭിച്ചു.......

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ