ഹലോ സ്ഥിതപ്രജ്ഞനല്ലേ?
അതെ..
താങ്കൾ താന്ത്രിക് ഹീലിംഗ് സ്പെഷ്യലിസ്റ്റ് അല്ലെ?
അതെ.. നിങ്ങൾ ആരാണ്?
ഞാൻ സുരമ്യ
ശരി
ഞാൻ അങ്ങോട്ട് വരുന്നു, ഇടപ്പള്ളിയല്ലേ ഈ സ്ഥാപനം, ഞാൻ ഇൻസ്റ്റായിൽ കണ്ടിരുന്നു
അതെ, വന്നോളു ഞാൻ ഇപ്പോൾ അവൈലബിൾ ആണ്
സുരമ്യ മുന്നിൽ ഇരുന്നു. അഴകുള്ള നാൽപ്പതുകാരിയായ ഒരു വീട്ടമ്മ.
എന്നെ നോക്കി അവർ പറയാൻ തുടങ്ങി
"സ്വാമി എന്റെ ദാമ്പത്യം വളരെ പരിതാപകരമാണ് . മടുത്തു "
ഞാൻ ഒരു വയലിൻ എടുത്തു സുരമ്യക്കു മുന്നിലിരുന്നു നീലാംബരിയിൽ ഒരു കീർത്തനം വായിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ തടഞ്ഞു
"വേണ്ട സ്വാമി എന്റെ വീട് നിറച്ചും സംഗീതമാണ്,എന്റെ ഭർത്താവ് ഒരു മ്യൂസിക് കമ്പോസറും, സംഗീതഭ്രാന്തനുമാണ് "
"അപ്പോൾ നിങ്ങൾ സന്തോഷവതിയാകേണ്ടതാണല്ലോ "
"അല്ല... അയാൾക്ക് ഞാനുമായുള്ള രതി പോലും ഒരു സംഗീതം പോലെയാണ് സ്വാമി.. ഈ വയലിന്റെ തന്ത്രികൾ മീട്ടും പോലെയാണ് അയാളുടെ വിരലുകൾ എന്നെ തഴുകുക, ഞാൻ ഒരു സംഗീതമാണെന്നാണ് അയാൾ പറയുന്നത് "
സുരമ്യ സംഗീതവിദ്വേഷിയാണോ?
"എനിക്ക് റോക്ക് സംഗീതമാണിഷ്ടം "
"രതിയിലും അങ്ങനെ വേണം അല്ലേ?
"സുരമ്യ അതെ എന്ന് അമർത്തി മൂളി
"സുരമ്യ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണോ?
"അല്ലെന്നു പറയാൻ പറ്റില്ല വേറെ എവിടെ സന്തോഷം കണ്ടെത്താനാ ഞങ്ങൾ മിഡിൽ എജ് ക്രൈസിസിലൂടെ കടന്നു പോവുന്ന അപ്പർ ക്ലാസ്സ് വീട്ടമ്മമാർ "
വന്യവും മൃഗീയവുമായ വേഴ്ചയാണ് സുരമ്യ ആഗ്രഹിക്കുന്നത് അല്ലേ?
സുരമ്യ അല്ലെന്നു പറഞ്ഞില്ല
"സുരമ്യക്ക് കൗമാരത്തിൽ ഏതെങ്കിലും രതിയനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
"ഒരിക്കൽ.... പത്തൊമ്പത് വയസുള്ളപ്പോൾ അയല്പക്കത്തെ പണി തീരാത്ത വീട്ടിൽ വീട്ടിലെ പൂച്ചയെ തേടി പോയതാണ്.. പെട്ടെന്ന് മൂന്നു പണിക്കാരായ തമിഴ് ചെക്കന്മാർ എന്നെ ഇരുട്ടിൽ കൂട്ടിയിട്ട പുഴമണൽ തണുപ്പിലേക്ക് എന്നെ കിടത്തി,അവർ മൂന്നു പേരും ചേർന്ന് ഒരേ സമയം പല വിധത്തിൽ എന്നിൽ രതിമൂർച്ച നേടി... ഞാനും ഒരേ സമയം ഒരുപാട് രതിമൂർച്ചകളിലൂടെ കടന്നു പോയി... പിന്നീട് ആ ചെക്കന്മാരെ ഞാൻ അവിടെ ഒരിക്കലും കണ്ടില്ല.. പുറത്തു ചെറിയ മുറിവുകൾ പറ്റിയെങ്കിലും ഉള്ളിൽ എനിക്ക് ആ മൂന്നു പേരോടും ഒരു തരം സ്നേഹവും ആസക്തിയുമായിരുന്നു സ്വാമി... "
'എല്ലാം മനസ്സിലായി.. സുരമ്യ.,. താന്ത്രിക്ക് ഹീലിംഗ് ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ആരാണ് പറഞ്ഞത്?
"അല്ല താന്ത്രിക്ക് സെക്സ് സ്ത്രീകൾക്ക് ഏറെ രതിമൂർച്ച നൽകുമെന്ന് കേട്ടിട്ടുണ്ട്... സ്വാമിയിൽ നിന്ന് ഞാൻ....
"സുരമ്യാ കോഴികളുടെ വേഴ്ച്ച ശ്രദ്ധിച്ചിട്ടുണ്ടോ...ഓടിച്ചിട്ട് പിടിച്ച പിടക്കോഴിയിൽ ചാത്തൻ കോഴി എത്ര വേഗത്തിലാണ് കാമം തീർത്തു ചിറകു കുടഞ്ഞു പോകുന്നത് "
സുരമ്യ എന്നെ കോഴി നോക്കും പോലെ നോക്കുന്നു
പൂച്ചകൾ പരസ്പരം ആക്രമിച്ചാണ് ഇണ ചേരുന്നത്, പക്ഷേ അവയുടെയും മൈഥുനം നിമിഷങ്ങൾ മാത്രം, ഹിംസാത്മകമായ വേഴ്ച്ചകളിൽ എല്ലാം സംഭവിക്കുന്നത് ഇതാണ് എത്രയും പെട്ടെന്ന് കാമോർജ്ജം സ്ഖലിപ്പിച്ചു ആസക്തിയിൽ നിന്ന് മുക്തനാവുക. ഇങ്ങനെയുള്ള രതിയിൽ ആനന്ദത്തിന്റെ എന്ത് സാധ്യതയാണുണ്ടാവുക
സുരമ്യ നെടുവീർപ്പിടുന്നു, അവൾക്ക് ഉള്ളിൽ എന്തൊക്കെയോ തെളിയുന്നു
"സുരമ്യ... സ്നേഹം, പ്രണയം, കാമം, ആനന്ദം, സൗന്ദര്യം, പൂർണ്ണത, ഉദാത്തത, കലാവിഷ്കാരപരത എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾ ചേർന്ന് വരുന്ന രതിയുടെ ആഘോഷമാണ് താന്ത്രിക്ക് രതി... ജീവിതം ഉത്സവമാക്കുന്ന ഒന്ന്.. താന്ത്രിക് രീതി പ്രകാരം യോഗവും ഭോഗവും ചേർന്നതാണ് നിർവാണത്തിലേയ്ക്കുള്ള പ്രയാണം.. അത് ഒരു പ്രാർത്ഥന പോലെയാണ്, ധ്യാനം തന്നെയാണത് "
"സ്വാമി എങ്ങനെയാണ് ഇത്രയും നേരം രതിയെ ദീർഘമായി ആഘോഷിക്കുക "
"സുരമ്യ നമ്മൾ ക്ലൈമാക്സ് മനസ്സിൽ ഫിക്സ് ചെയ്താണ് സാധാരണ ഗതിയിൽ രതിയിലേർപ്പെടുന്നത്, ഒരു സ്ഖലനത്തിൽ എല്ലാം തീർക്കുന്നു, തന്ത്ര സ്ഖലനത്തെ മുന്നിൽ കണ്ടുള്ള രതിരീതിയല്ല മറിച്ചു സ്ഖലനത്തിൽ നിന്നും ശരീരത്തെയും മനസ്സിനെയും ആത്മാവിനെ തന്നെയും കബളിപ്പിച്ചുകൊണ്ട് പ്രണയത്തിന്റെ, ആത്മീയതയുടെ, സ്നേഹത്തിന്റെ, പരസ്പരം അറിയുന്നതിന്റെ ഒരു ആഘോഷമാക്കാനാണ് പരിശീലിപ്പിക്കുന്നത്, അത് കൊണ്ട് തന്നെ തന്ത്ര അറിയുന്നവന് ഒരു ജാരനോ, റേപ്പിസ്റ്റോ ആവാൻ കഴിയില്ല
സുരമ്യ നിരാശയോടെ എന്നെ നോക്കുന്നത് കണ്ടു
"ഹിംസാത്മകമായ രതി വേഴ്ച്ചകൾ തന്ത്രയുടെ രീതിയല്ല... തീർച്ചയായും താങ്കളുടെ ഭർത്താവ് തുടരുന്ന സംഗീതം പോലെ ഒന്നാകണം രതി... അകത്തും പുറത്തും ഒരു മുറിവും അവശേഷിക്കാത്ത, ഒരു പൂവിന്റെ ഒരിതളിന് പോലും ഒരു പോറലേൽക്കാതെ അതിന്റെ തേൻ നുകരുന്ന ശലഭത്തിന്റെ കരുതലും സ്നേഹവും വേണ്ട ഒന്നാണത്. മധുരം കൈമാറി, നൃത്തം ചെയ്തു കൊണ്ട്, രാവിൽ തുടങ്ങി പുലർക്കാലം വരെ രതിയെ ഉത്സവമാക്കുന്ന രീതിയാണ് തന്ത്രയുടേത്
സുരമ്യ നെടുവീർപ്പിടുന്നത് കണ്ടു
"സുരമ്യ.. ഹിംസാത്മകമായ രതിയെ തേടുന്ന നിങ്ങളുടെ മനസ്സ് നിങ്ങളെ അപകടത്തിൽ എത്തിക്കാൻ സാധ്യതയുണ്ട്.. ".
സുരമ്യ തുറിച്ചു നോക്കുന്നു..
" നിങ്ങൾ ഒരു ഗ്രൂപ്പ് റേപ്പിന് വിധേയയാകാൻ ആഗ്രഹിക്കുന്നു.. അത് സംഭവിച്ചേക്കാം പക്ഷേ ശരിക്കുമുള്ള റേപ്പിസ്റ്റുകളിൽ സൈക്കോപ്പാത്തുകളാണ് കൂടുതൽ.. റിപ്പോർട്ടുകൾ പ്രകാരം ഇത്തരം രതിക്കു ശേഷം ഈ സ്ത്രീജനനേന്ദ്രിയം മാറ്റാരും ഇനി ഉപയോഗിക്കരുത് എന്ന മനോഭാവത്തോടെ കുത്തികീറി വികൃതമാക്കുകയും ചെയ്യും, പിന്നെ ഇരയെ കൊന്നു കുഴിച്ചിടുക "
സുരമ്യ പകച്ചിരിക്കുമ്പോൾ അത്തരം ചില കേസുകളുടെ വീഡിയോകൾ ഞാൻ അവളെ കാണിച്ചു.
സുരമ്യ നിർത്താതെ മൂന്ന് വട്ടം ഛർദിച്ചു... ചുമച്ചു.. പിന്നെ കരഞ്ഞു..
"ശരീരത്തിന്റെ തൃഷ്ണകളെ അത്രയൊന്നും പരിഗണിക്കേണ്ടന്നെ.. അത്യന്തികമായി ശരീര നിബന്ധമല്ലാത്ത പ്രണയത്തിലും, സ്നേഹത്തിലും ജീവിതമർപ്പിച്ചു മുന്നോട്ട് പോകൂ.. സുരമ്യയുടെ മുന്നിൽ എന്നും നിലയ്ക്കാത്ത വസന്തം വിരിഞ്ഞു നിൽക്കും "
സുരമ്യ എന്റെ കാലിൽ വീണു നമസ്കരിച്ചു.
ഞാൻ അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകി കൊണ്ടു പറഞ്ഞു
"മനുഷ്യന്റെ രതിചോദനയുടെ കേന്ദ്രം ഇവിടെയാണ്, ഈ മസ്തിഷ്കപദ്മത്തിനുള്ളിൽ... പ്രണയത്തിൽ നിന്നും സ്നേഹത്തിൽ നിന്നും കാരുണ്യത്തിൽ നിന്നും പ്രാർഥനയിൽ നിന്നുമാണ് തന്ത്ര പഠിപ്പിക്കുന്ന ഉദാത്തമായ രതിവേഴ്ചകൾ ഉണ്ടാകേണ്ടത്, അവിടെ പ്രാണനും പ്രാണനും തമ്മിലുള്ള ഹാർമണി മാത്രം അവശേഷിക്കുന്നു.
അവൾ ധൃതിയിൽ വന്ന കാറോടിച്ചു പോയി
എനിക്കറിയാമായിരുന്നു, ചെന്നപ്പാടെ അവൾ വയലിനുമായി വാതിൽ തുറക്കുന്ന തെളിഞ്ഞ ചിരിയുള്ള ഭർത്താവിന്റെ ചുണ്ടിൽ അമർത്തി ചുംബിക്കുമെന്ന്....