mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


സാധാരണക്കാരൻ
- അല്ലയോ മഹാനുഭാവാ... ഞാൻ ഒരു കഥ രചിക്കാൻ പോകുന്നു.

മഹാനുഭാവൻ - വളരെ നല്ലത്. ഞാൻ എന്ത് സഹായമാണ് ചെയ്തു തരേണ്ടത്?

സാധാരണക്കാരൻ - അയ്യോ. ഒന്നും വേണ്ട.

മഹാനുഭാവൻ - അത് പറഞ്ഞാൽ പറ്റില്ല. എന്റെയും നമ്മുടെ നാടിന്റെയും യശ്ശസുയർത്തുന്ന ഒരു രചനയായിരിക്കും എന്ന്

എനിക്കുറപ്പുണ്ട്. പറയു... ഞാൻ എന്ത് സഹായമാണ് ചെയ്യേണ്ടത്?

സാധാരണക്കാരൻ - ഞാൻ എഴുതാൻ പോകുന്ന കഥ കേട്ട് അഭിപ്രായം പറഞ്ഞാൽ മാത്രം മതി.

മഹാനുഭാവൻ - ശെരി... കഥ പറയു സാധാരണക്കാരാ... 

 

സാധാരണക്കാരൻ - നമ്മുടെ നാടിന്റെ നൂറു വര്ഷം മുൻപുള്ള യഥാർത്ഥ ചരിത്രമാണ് എന്റെ വിഷയം.

മഹാനുഭാവൻ - എന്നു പറഞ്ഞാൽ?

സാധാരണക്കാരൻ - എന്നു പറഞ്ഞാൽ... നമ്മുടെ ചരിത്രത്തെ കുറിച്ച് ചില സത്യങ്ങൾ മറനീക്കി പുറത്തു വരാൻ പോകുന്നു...

 

പെട്ടെന്ന് 'ഞങ്ങളുടെ മാനം കെടുത്താൻ നോക്കുന്നോ മഹാപാപീ!' എന്നും പറഞ്ഞു മഹാനുഭാവൻ സാധാരണക്കാരന്റെ

നെറ്റിയിലേക്ക് വെടിവെച്ചു!

മരിക്കും മുൻപ് സാധാരണക്കാരൻ പറഞ്ഞു -

'സത്യങ്ങളാണ് പറയുന്നത്' 

മറുപടി -

'അതുകൊണ്ടാണ് കൊല്ലുന്നത്'

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ