മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

"സൈനൂ.."

"ന്തേയ്..?"

"ഞമ്മക്ക് കുട്ട്യള് മാണ്ടേ..?"

"മാണ്ട!"

"തങ്കക്കൊടം പോലെ മോനോ, മൈലാഞ്ചി മൊഞ്ച്ള്ള മോളോ..?"

"മാണ്ട!"

"അന്‍റെ ‘സാ’യും ഇന്‍റെ ‘കാ’യും ബെച്ച് പേരിടണ്ടേ?"

"മാണ്ടന്നെ!"

"ആണാണേ 'കിസാന്‍'. പെണ്ണാണേ 'കിസാ'. ”

"മാണ്ടേ മാണ്ട!"

"ന്തേയ്..‌?"

"മ്മക്ക് പേട്യാ.."

"ന്തിനാ..?"

"പെറാന്‍!"

"പെറാനെന്തിനേ പേടിക്ക്ണ്..?"

"ബേദനേട്ക്കും"

"ആര് പറഞ്ഞ്‌?"

"ഞമ്മക്കറിയാ"

"ആര് പറഞ്ഞ്‌?"

"ഉമ്മച്ചീം പറഞ്ഞിക്ക്ണ്"

"ഇഞ്ചഷന്‍ തെരാമ്പറയാ. അപ്പം ബേദന ബെരൂലാ.."

"ന്നാലും മാറൂല്ലാ"

"ആര് പറഞ്ഞ്‌?"

"ഞമ്മക്കറിയാ"

"ആര് പറഞ്ഞ്‌?"

"ഞമ്മക്കറിയാ"

"ഇഞ്ചഷന്‍ ബെച്ച് മയക്ക്യാ ഉറുമ്പ് കുത്തണ ബേദനേണ്ടാവൂ സൈന്വേ.. ഇഞ്ഞിങ്ങടട്ത്ത് ബാന്ന്"

"കൈഞ്ഞ ആയ്ച്ച ഉസ്ക്കൂള്ന്ന് സൂജി കുത്താമ്പിളിച്ചപ്പോ ടീച്ചറും ഇതന്ന്യാ പറഞ്ഞിക്ക്ണ്. ന്നിറ്റും ഞമ്മക്ക് ബേദനിച്ചിക്കല്ലോ. ങ്ങള് കള്ളം പറയ്യേണ്"

"സൈന്വേയ്.."

"ന്തേയ്..?"

  ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ