കല്യാണത്തിന് സമ്മതമല്ല ... എന്നാണോ നീ പറയുന്നത്... അച്ഛൻ ആക്രോശിച്ചു ....അതെ മുഖമടച്ച് അയാൾ അവളെ അടിച്ചു. ഒടുവിൽ അവൾ പാതി മുറിഞ്ഞ പഠന സ്വപ്നങ്ങളിൽ മലർന്നടിച്ചു വീണു..
താലിയുടെ പവിത്രതയിൽ വിശ്വസിച്ചു... അവിടെ അയാൾ ലഹരിക്കടിമയായ ഒരു ഭർത്താവായിരുന്നു.. ആദ്യ കുഞ്ഞിനെ അയാൾ വയറിന്
ആഞ്ഞ് ചവിട്ടിയതോടെ നഷ്ടപ്പെട്ടു....
പിന്നീടവൾ ആരുടെയും സമ്മതം
ആരാഞ്ഞില്ല...
പടിയിറങ്ങി ദുരിതങ്ങളിൽ
നിന്നും ഉറച്ച മനസോടെ പൊരുതി.. ജോലി നേടി.. മനസ് പൂർണമായും സമ്മതിച്ച ഒരു വിവാഹം കഴിച്ചു മക്കളായി... മൂത്ത മകളുടെ വിവാഹ പ്രായം ആയി.. മോളേ ഈ കല്യാണ ത്തിന് നിനക്ക് സമ്മതമാണോ അവൾ മകളോട് ചോദിച്ചു ... അല്ലമ്മേ എനിക്ക് പഠിക്കണം. കൂടിയിരുന്നവർഎല്ലാവരും അവളെ തുറിച്ചു നോക്കി. പുഞ്ചിരിയോടെ മകളുടെ കൈ പിടിച്ച് അവൾപറഞ്ഞു.. സമ്മതമല്ലെങ്കിൽ വേണ്ട.....ന്റെ കുട്ടി പറയുമ്പോ മതി ... അത്
ഒരുറച്ച ശബ്ദമായിരുന്നു...വയറ്റിലെവിടെയോ
ചവിട്ടേറ്റകരിനീലിച്ച പാട്
അവൾ അറിയാതെ പരതിപ്പോയി.