മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ജനുവരിയിലെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങുകയായിരുന്ന മോഹൻ തോമസിൻ്റെ ഫോണിലേക്ക് മെസ്സേജുകൾ വന്നു കൊണ്ടേയിരുന്നു. പിന്നെയും 'പിന്നെയും മെസ്സേജുകളുടെ ശബ്ദം കേട്ട് മോഹൻ ഞെട്ടിയുണർന്നു.

ഫോണെടുത്തു നോക്കിയപ്പോൾ പതിനാലു മെസ്സേജുകൾ അതിൽ പത്തും തൻ്റെ ആത്മസുഹൃത്ത് സനു രാജ് അയച്ചതാണ്. ഇതാണ് മെസ്സേജ് .

"രണ്ടു പെണ്ണ് കെട്ടിയില്ലെങ്കിൽ ജയിൽ ശിക്ഷ. ,ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലാണ് രണ്ടു വിവാഹം കഴിച്ചില്ലെങ്കിൽ ജയിലിൽ അടയക്കുന്ന നിയമം കൊണ്ടു വന്നിരിക്കുന്നത്. രാജ്യത്തെ എല്ലാ പുരുഷന്മാർക്കും കുറഞ്ഞത് രണ്ടു ഭാര്യമാർ വേണമെന്നാണ് നിയമം. അയൽ രാജ്യമായ എത്യോപ്യയുമായുണ്ടായ യുദ്ധത്തെ തുടർന്ന് ഇവിടുത്തെ പുരുഷന്മാരുടെ എണ്ണത്തിൽ വൻകുറവ് വന്നിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവന്നത്. വിദേശികൾക്കും അപേക്ഷിക്കാം വിസ ലഭ്യമാണ്." 

അവസാന മെസ്സേജിൽ ഇങ്ങനെ എഴുതിയിരിക്കുന്നു ''ഉടൻ തയ്യാറാകുക. ബാക്കിയെല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം. കൂട്ടുകാരിൽ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ അവരെയും കൂട്ടുക." 

മെസ്സേജു വായിച്ച മോഹൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എണീറ്റു. മോഹൻ്റെ പരാക്രമം കണ്ട് ഭാര്യ ചോദിച്ചു "എന്താ ഇത്ര സന്തോഷം?"

"എടീ, എനിക്കു ആഫ്രിക്കയിൽ ജോലി ശരിയായിരിക്കുന്നു. തെക്കേമലയിലെ സനു രാജാണ് എല്ലാം ശരിയാക്കിയത്." മോഹൻ ഇതു പറഞ്ഞു വീണ്ടും കിടക്കയിലേക്ക് വീണു.

പാതിമയക്കത്തിൽ തന്നെ മോഹൻ, തൻ്റെ കൂട്ടുകാരെ വിവരമറിയിച്ചു. ചുളുവിൽ വിവാഹം കഴിക്കാമല്ലോ, എന്നു കരുതി. എല്ലാവരും സമ്മതിച്ചു. നാട്ടിൽ ജോലി ഉണ്ടായിരുന്നവരിൽ ചിലർ ദീർഘകാല അവധിയെടുത്തു. അല്ലാത്തവർ അവരുടെ പണികൾ ഉപേക്ഷിച്ചു. അങ്ങനെ എട്ടു പേർ പോകുവാൻ തയ്യാറായി.

സൗജന്യം എന്ന വാക്കി നോളം ആകർഷണശേഷിയുള്ള മറ്റൊരു പദം അപൂർവമായിരിക്കും. സൗജന്യമായി നൽകപ്പെടുന്നവയുടെയെല്ലാം പിറകെ  ആൾക്കൂട്ടമുണ്ടാകും. സൗജന്യങ്ങൾ തേടി അലയുന്ന ഒരാൾക്കും സ്വന്തമായ നിലപാടുകളോ, നിരീക്ഷണങ്ങളോ ഉണ്ടാകില്ല.

എന്തായാലും മോഹനും, കൂട്ടുകാരും പോകാനുള്ള ദിവസം രാവിലെ തന്നെ എയർപോർട്ടിലെത്തി. സനു രാജിനെ കാത്തു നിന്നു. സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. ആളുകൾ വന്നും' പോയിയും ഇരുന്നു. സനു രാജ് മാത്രം വന്നില്ല.

ദേഷ്യപ്പെട്ട് മോഹൻ ഇരിപ്പിടത്തിൽ നിന്നും ചാടിയെണീറ്റു. ചുറ്റും നോക്കിയപ്പോൾ കൂരാക്കൂരിരുട്ട്.  തപ്പിത്തടഞ്ഞ് ഫോണെടുത്തു സമയം നോക്കി. നേരം വെളുക്കുന്ന തേയുള്ളു. താൻ കണ്ടത് വെറും പാഴ്ക്കിനാവായിരുന്നു എന്ന് അപ്പോഴാണ്  മോഹനു മനസ്സിലായത്. വെറും പാഴ്ക്കിനാവ്

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ