mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി അവൾ ശ്രദ്ധിക്കുകയാണ്. മരുമകൻ വല്ലാത്ത ഒരുതരം ശ്വാസം മുട്ടലിൽ ആണ്. ഡ്യുട്ടി കഴിഞ്ഞ് റൂമിൽ എത്തിയാൽ ഉടൻ മകൾ വിദേശത്തുനിന്ന് വീഡിയോ കോളിലൂടെ വിളിക്കും.

 അത്യാവശ്യ കാര്യങ്ങൾ താനുമായി സംസാരിക്കും. പിന്നെ കുഞ്ഞുങ്ങളോട് കൊഞ്ചി പറഞ്ഞു കുറച്ചു നേരം. ശേഷം, മരുമകൻ ഫോണുമായി മുറിയിലേക്ക് കയറി കതകു ചാരും. ഒന്നര വർഷത്തോളമായി ഈ വീട്ടിലെ പതിവ് കാഴ്ച്ച.

കഴിഞ്ഞ ദിവസം മുറി അടിച്ചു വാരുന്നതിനിടയിൽ അൽപനേരം, പുറത്ത്, ഒളിച്ചു നിന്ന് ആ സംഭാഷണം ഒന്ന് ശ്രദ്ധിച്ചു.  
"എനിക്ക് വയ്യ... ഞാൻ മടുത്തു.. ഇങ്ങു വാ..." അവന് മറുപടിയായി അവൾ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്.

സംഭാഷണവിഷയം എന്താണെന്ന് മനസിലായതിനാൽ കൂടുതൽ കേൾക്കാൻ നിൽക്കാതെ അവൾ അടുക്കളയിലേക്ക് നടന്നു. ക്ലോക്കിൽ ആറു മണിയടിച്ചു നിന്നു.

വിളക്ക് വയ്ക്കാൻ നേരമായി. ഇളയവൾക്ക് കുറുക്ക് കാച്ചണം. മുത്താറി പൊടിച്ച് അല്പം മധുരം ചേർത്ത് പാലിൽ കുറുക്കി എടുക്കണം. അതാണ് അവളുടെ ഭക്ഷണം. 

ചോറും കറിയും ഒന്നും അവൾക്കു വേണ്ട. ഒരു വയസ് കഴിഞ്ഞതേയുള്ളു. മൂത്തവൾക്ക് വയസ് മൂന്നാകുന്നു. അത് ചോറും കറിയും കഴിച്ചോളും. രണ്ടാളും കളിപ്പാട്ടങ്ങളുമായി പോർച്ചിലുണ്ട്.

ധരിച്ചിരുന്ന തുണികളെല്ലാം അഴിച്ചു വാഷിങ് മെഷീണിലേക്ക് ഇട്ട് മെഷീൻ ഓണാക്കി.

ബാത്ത് റൂമിലേക്ക് കയറി.ബാത്റൂമിന്റെ ഭിത്തിയിൽ ഒട്ടിച്ചു ചേർത്തിരിക്കുന്ന വലിയ കണ്ണാടിയിൽ, നാൽപതുകളുടെ മദ്ധ്യം കടന്ന തന്റെ രൂപം പൂർണ്ണ നഗ്നമായി അവൾ കണ്ടു. 

കുളികഴിഞ്ഞു ഈറനോടെ അല്പ വസ്ത്ര ധാരിയായി ബെഡ്റൂമിലേക്ക് നടക്കുമ്പോൾ അവൾ ഒന്ന് പാളി നോക്കി. ഡൈനിങ് റൂമിൽ ഇളയവളെ മടിയിൽ ഇരുത്തികൊണ്ട് ചായ കുടിക്കുന്നതിനിടയിൽ അവൻ, ഒളികണ്ണുകൊണ്ട് തന്റെ മേലാകെ ഉഴിയുന്നത് അറിയാത്ത മട്ടിൽ വളരെ സാവധാനം അവൾ ബെഡ് റൂമിലേക്ക് നടന്നു.

ആകാശത്തിൽ നിറയെ നക്ഷത്രങ്ങൾക്ക് നടുവിൽ പൂർണ്ണേന്ദു തിളങ്ങി നിന്ന ഒരു രാവായിരുന്നു അത്. അങ്ങേ മുറിയിലെ തൊട്ടിലിൽ കിടന്ന് ഇളയവൾ ഒന്ന് ചിണുങ്ങി.

അവൾ, തന്നെ ചുറ്റി പിടിച്ചിരുന്ന അവന്റെ കൈകൾ പതിയെ എടുത്തു മാറ്റി. അവന്റെ കവിളിൽ അമർത്തി ഒരു ഉമ്മ നൽകി. പതിയെ എഴുന്നേറ്റ് അടക്കം പറഞ്ഞു. ഞാനിപ്പോൾ വരാം. അവൾ മൂത്രം ഒഴിച്ചു കാണും. നനഞ്ഞതൊന്നു മാറ്റി പുതപ്പിച്ചാൽ ഉറങ്ങിക്കോളും.

അവൾ എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് നടന്നു. 

പുലർകാലേ... കോഴി കൂകുമ്പോഴും അന്നവൾ ഉറങ്ങിയിരുന്നില്ല. അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു ദുർദിനത്തിൽ ഒരു ബൈക്ക് അപകടത്തിലൂടെ ഈശ്വരൻ തനിക്ക് വൈധവ്യം സമ്മാനിച്ചു. അന്നുമുതൽ.... കഴിഞ്ഞ ഒരു രാത്രി മാത്രം അവൾ ഈശ്വരനെ പഴിച്ചില്ല.... പകരം അന്നവൾ ഈശ്വരനോട് നന്ദിയുള്ളവൾ ആയി. അവന്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട് അവന്റെ മാറിലേക്ക് ഒന്നുകൂടി പറ്റി ചേർന്ന് കിടന്നു. കോഴി കൂകിയതല്ലേയുള്ളു. വെളുക്കാൻ ഇനിയും നേരമുണ്ട്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ