mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കഴിഞ്ഞ രാത്രി ഞാൻ കണ്ട സ്വപ്നം എന്തായിരുന്നു? എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടുന്നില്ല.  ഏന്തോ ഒരാപത്ത്  വരാൻ പോകുന്നു. മനസ്സിൽ ഇരുന്ന് ആരോപറയുന്നതായി തോന്നി !

പതിവുപോലെ അത്താഴം കഴിച്ചുവന്നു കിടക്കാൻ നേരം മൊബൈലിൽ വെറുതെ ഫെയ്സ്ബുക്ക് നോക്കികിടന്നു . ഇന്ന് രാവിലെ മുതൽ ആരും വിളിച്ചില്ല.  ഇന്ന് ഫീൽഡ് വർക്ക് ആയതു കാരണം മൊബൈൽ നോക്കാനും മറന്നു. പെട്ടെന്ന് വാട്സ്ആപ്പ് എടുത്തു നോക്കി.

ദൈവമേ……അനിയൻ്റെ മെസ്സേജ് ആണല്ലോ!

"ചേട്ടാ…ഞാൻ പലതവണ മൊബൈലിൽ ട്രൈ ചെയ്തു കിട്ടിയില്ല അതാണ് മെസ്സേജ് അയച്ചത്. 
ചേട്ടൻ ഉടൻതന്നെ വരണം."
"അ മ്മയ്ക്ക് തീരെ സുഖമില്ല" ചേട്ടനെ കാണണം എന്ന് ഇടയ്ക്കിടെ പറയാറുണ്ട്. "ശ്വാസം മുട്ടൽ "വല്ലാതെ കൂടിയിട്ടുണ്ട്! 

ഓരോ നിമിഷവും അവസ്ഥ വളരെ മോശമായി കൊണ്ടിരുന്നു. ദൈവമേ എന്റെ അമ്മയ്ക്ക് ഒന്നും വരുത്തരുതേ?

മനസ്സ് പിടഞ്ഞു!

കഴിഞ്ഞ ദിവസം കണ്ട സ്വപ്നം ഇപ്പോൾ ഓർമ്മയിൽ തെളിഞ്ഞു വന്നു. വെള്ള വസ്ത്രം ധരിച്ച് ഒരു മാലാഖ അകാശ വീഥിയിൽ പറന്നുയരുന്നു.  മാലാഖ ഇടക്കിടെ തിരിഞ്ഞുനോക്കി കരയുന്നുണ്ട്. ഇങ്ങു താഴെ നിലയില്ലാ കയത്തിൽ കൈകാലിട്ടടിച്ച് ഒരു കുഞ്ഞ് തേങ്ങി കരഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് മൊബൈലിൽ സമയം നോക്കി. രാത്രീ പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. ഉടൻതന്നെ അനിയൻ്റെ നമ്പറിൽ വിളിച്ചു. റിംഗ് പോകുന്നുണ്ട്,  എടുക്കുന്നില്ല.

മനസ്സ് അസ്വസ്ഥമായി! വീണ്ടും വിളിച്ചു.

പെട്ടെന്ന് അനിയൻ്റെ പൊട്ടിക്കരച്ചിലാണ് കേട്ടത്.

ഹൃദയം നുറുങ്ങുന്ന വേദനയിൽ തിരക്കി 

മോനേ.,... നീ എന്തിനാ കരയുന്നത് ?

അമ്മയ്ക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്?

കുഴപ്പമൊന്നും ഇല്ലല്ലോ ?

ഇന്നും ഞാൻ പുറത്ത് ഡ്യൂട്ടിക്കു പോയി. അവിടെ മൊബൈലിന് റെയിഞ്ച് ഇല്ലായിരുന്നു. അതാ നീ വിളിച്ചപ്പോൾ കിട്ടാഞ്ഞത്. വീണ്ടും അനിയൻ്റെ നിർത്താതെയുള്ള കരച്ചിൽ തുടർന്നു.

പെട്ടെന്ന് ഹൃദയമിടിപ്പ് കൂടി, ശരീരം തളരുന്നതായി തോന്നി. കട്ടിലിൽ പതിയെ പിടിച്ചിരുന്നു ഒന്നും പറയാനാവാതെ. വീണ്ടും ഫോൺ എടുത്തു ചെവിയിൽ വെച്ചു മറുതലയ്ക്കൽ നിന്നും അനിയൻ്റെ ഇടറിയ സ്വരം.

"ചേട്ടാ…… "

"നമ്മുടെ അമ്മ….  അവൻ്റെ കണ്ഡം ഇടറുന്നു വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതായി തോന്നി! നമ്മുടെ അമ്മ……. നമ്മളെ വിട്ടു പോയി!......."

ആ വാർത്ത അയാളെ സംബന്ധിച്ചിടത്തോളം താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. തലയിലൂടൊരു കൊള്ളിയാൻ പാഞ്ഞു കണ്ണിൽ ഇരുട്ടു കയറി. തൊണ്ട വരണ്ടു. വല്ലാത്തൊരു ശ്വാസം മുട്ടൽ. മേശപ്പുറത്ത് നിന്ന് കുപ്പിവെള്ളം എടുത്ത് ഒറ്റവലിക്ക് കുടിച്ചു തീർത്തു.

പെട്ടന്ന് കൈയ്യിൽ കിട്ടിയ തുണിയെല്ലാം വാരിവലിച്ച് ബാഗിൽ കുത്തിനിറച്ച് വീടും പൂട്ടി അയാൾ ഇറങ്ങി. എട്ടു മണിക്കൂർ യാത്രയുണ്ട്. ടൗണിൽ എത്തിയാൽ കിട്ടുന്ന വണ്ടിക്ക് നാട്ടിലെത്തണം.

ഒരു സൂപ്പർ ഫാസ്റ്റ് വന്നു. നല്ലതിരക്കാണ് തിരക്കിനിടയിൽക്കൂടി ഒരു കണക്കിന് കയറിപ്പറ്റി. യാത്രക്കിടയിൽ തലേന്നാളത്തെ സ്വപ്നത്തിന്റെ അർത്ഥം അയാൾ ഓർത്തെടുത്തു.

പറന്നകന്നകന്ന മാലാഖ അമ്മയുടെ ആത്മാവ് ആയിരുന്നു. നിലയില്ലാ കയത്തിൽ കൈകാലിട്ടടിച്ച് കരഞ്ഞത് എൻ്റെ അനിയൻ തന്നെയാണ്. അയാളുടെ കണ്ണുകൾ പുഴകൾ പോലെ നിറഞ്ഞു കവിഞ്ഞു! 
അപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ