ലോകം മുഴുവൻ K19 എന്ന രോഗം മൂലം പ്രതിസന്ധിയിൽ ആയിട്ട് ഇപ്പൊ ഒരു കൊല്ലത്തോളം ആവുന്നു. എല്ലാരും സാഹചര്യവുമായി പൊറുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോക്ക് ടൗൺകൾ ഏകദേശം പൂർണമായും എടുത്തു മാറ്റി.
അവിടെ ഇവിടെ രോഗികൾ കൂടുതൽ ഉള്ള വാർഡുകൾ മാത്രം ആണ് ഇന്ന് ലോക്ക് ആയിട്ടുള്ളത്. സാമൂഹിക അകലവും മാസ്കും എല്ലാം പൂർണമായും എല്ലാരുടെയും ഡെയിലി ലൈഫിന്റെ ഭാഗം ആയിരുന്നു.
നഗരത്തിൽ നിന്ന് മാറി, റിമോട്ട് ഏരിയയിലെ ഒരു ലാബ്. അവിടെ K19 ന് എതിരെ പ്രധിരോധ മരുന്ന് കണ്ട് പിടിക്കാൻ നോക്കുകയാണ് ഒരു കൂട്ടം ബയോസയന്റിസ്റ്സ്. പെട്ടന്നാണ് അവിടെത്തെ ടെലഫോൺ ശബ്‌ദിച്ചത്. അവരുടെ ലീഡർ ഫോൺ എടുത്തു. ഫോണിന്റെ മറുതലയിൽ നിന്ന് കേട്ട വാർത്ത കേട്ട് അയാൾ ഞെട്ടി.
"എന്താ ചീഫ് എന്ത് പറ്റി?" അയാളുടെ മുഖഭാവം കണ്ട് ബാക്കി ഉള്ളവർ ചോദിച്ചു.
"നമ്മുടെ ഊഹം ശരിയാണ്, ഒരു ടെസ്റ്റ്‌സബ്ജറ്റ് രെക്ഷപെട്ടിരിക്കുന്നു" അയാൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ കർചീഫ് എടുത്തു തുടച്ചു കൊണ്ട് പറഞ്ഞു..
"അപ്പൊ.... അപ്പൊ....." ബാക്കി ഉള്ളവർ അത് കേട്ട് വിക്കി.
"Ya, it's about time. Sooner or later Z virus gonna spread." അയാൾ ആ പറഞ്ഞത് ഒരു ഇടിത്തീ പോലെ ആണ് ബാക്കി ഉള്ളവർ കേട്ടത്.
Z virus അവരുടെ ഒരു ഫെയിൽഡ് experiment ആണ്. K19 വയറസിനെ കൊല്ലാൻ സാധിക്കുന്ന മറ്റൊരു വൈറസിനെ അവർ കണ്ട് പിടിച്ചു. അത് അവർ എലികളിൽ പരീക്ഷിച്ചു. പരീക്ഷിച്ച പത്ത് എലികളും അതികം വൈകാതെ മരിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആണ് അവർ ഒരു ഞെട്ടിക്കുന്ന കാര്യം കണ്ടത്. ഈ പുതിയ virus ന് മാറ്റം സംഭവിച്ചിരിക്കുന്നു. അവ എലികളുടെ ബ്രെയിൻ സെൽസിനെ ആക്രമിക്കുകയാണ്. തലച്ചോറിൽ sensory part നെ ആണ് അവർ അറ്റാക്ക് ചെയ്യുന്നത്. അറ്റാക്ക് പൂർണമാവുന്നതോടെ, ഹോസ്റ്റ്, അതായത് virus അറ്റാക്ക് ചെയ്ത ബോഡി പൂർണമായും ഒരു പപ്പെറ്റുപോലെ ആവുന്നു. അവർക്ക് വേദനയോ മറ്റ് ഇമോഷൻസോ അറിയില്ല. ആകെ അവർക്ക് വിശപ്പ് എന്ന ഫീലിംഗ്സ് മാത്രമേ ഉണ്ടാവു. കണ്ണിൽ കാണുന്ന ജീവൻ ഉള്ള എന്തും തിന്നാൻ അവർ ശ്രമിക്കും. വേദന അറിയാത്ത കൊണ്ട് ശരീരം രണ്ടാക്കിയാൽ പോലും ചലിക്കാൻ പറ്റുന്ന വരെ അത് തന്റെ ഇരയെ തിന്നാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും. ഏകദേശം ഒരു Zombie യെ പോലെ. അത് കൊണ്ട് തന്നെ ആണ് അവർ പുതിയ virus ന് z virus എന്ന് പേരിട്ടത്. പുറം ലോകം അറിയാതെ ആ 10 എലികളെയും ഡിസ്പോസ് ചെയ്യാൻ ആണ് അവർ ശ്രമിച്ചത്. പക്ഷെ ഇപ്പൊ അതിൽ ഒരെണ്ണം രെക്ഷപെട്ടിരിക്കുന്നു..........
(അടുത്ത ദിവസം നഗരത്തിhലെ one of the best IT companies)
"ലോക്ക് ടൗൺ ആയത് കൊണ്ട് ഇത്രേം നാൾ വീട്ടിൽ ഇരുന്നു പണി എടുത്താൽ മതിയായിരുന്നു. ഇനി ഇപ്പൊ വീണ്ടും രാവിലെ വന്ന് ഇവിടെ കുത്തി ഇരിക്കണമല്ലേ ??" ഞാൻ കിരണിനോട് ചോദിച്ചു.
"ഇങ്ങനെ ഒരു മടിയൻ " അതും പറഞ്ഞ് അവൻ എന്നെ തല്ലാൻ വന്നു.
"ഏയ് സാമൂഹിക അകലം " ഞാൻ അവന്റെ അടുത്ത് നിന്ന് മാറി അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു. അത് കേട്ട് അവൻ ചിരിച്ചു. ഒപ്പം ഞാനും. ഞാൻ വരുൺ, ഒരു സോഫ്റ്റ്‌വെയർ എൻജിനിയർ ആണ്. ടിപ്പിക്കൽ 26 വയസുകാരൻ ബാച്ചിലർ. കിരൺ എന്റെ ചങ്ക് ആണ്, കോളജിൽ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു, ഇപ്പൊ ഇവിടെ വർക്ക് ചെയ്യുന്നതും ഒരുമിച്ച് ആണ്. K19 കാരണം 8 മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ കമ്പനി വീണ്ടും പ്രോപ്പർ വർക്ക് തുടങ്ങുകയാണ് ഇന്ന്. എല്ലാ മുൻകരുതലുകളും എടുത്താണ് ഞങ്ങളുടെ ബോസ് വീണ്ടും വർക്ക് തുടങ്ങിയിരിക്കുന്നത്. ഞങ്ങൾ ഞങ്ങളുടെ ക്യാബിനിലേക്ക് ചെന്നു. എല്ലാം റീഅറേഞ്ച് ചെയ്തിട്ടുണ്ട്. ഓരോ കാബിനും തമ്മിൽ നല്ല ഗ്യാപ്പ് ഒക്കെ ഉണ്ട്. ഞങ്ങൾ രണ്ടുപേരും വർക്ക് ആരംഭിച്ചു.
"വരുൺ, നമ്മൾ ലാസ്റ്റ് ചെയ്ത പ്രൊജക്റ്റ് ഇല്ലേ, അത് താൻ സ്റ്റോറൂമിൽ പോയി കോപ്പി ചെയ്തിട്ട് വാ " ശബ്ദം കേട്ട് ഞാൻ നോക്കി, ഞങ്ങളുടെ ടീം ലീഡർ ആണ്. അവൻ ആൾ ഒരു ചൊറിയൻ ആണ്. അതോണ്ട് തന്നെ എനിക്ക് അവനെ കാണുന്നതെ കലി ആണ്. പക്ഷെ ടീം ലീഡർ ആയി പോയില്ലേ. സഹിക്കുക ഞാൻ ഒന്ന് മൂളിയിട്ട് സ്റ്റോറൂമിലേക്ക് നടന്നു. ഞാൻ എന്റെ id സ്വൈപ് ചെയ്തു സ്റ്റോർ റൂമിന്റെ ഉള്ളിൽ കയറി. ഞാൻ കയറിയതും ഡോർ അടഞ്ഞു. കമ്പനിയുടെ ഇമ്പോര്ടന്റ്റ് ഡാറ്റാ ഒക്കെ സ്റ്റോർ ചെയ്തു വെച്ചിട്ടുള്ള സ്ഥലം ആണ്. അത് കൊണ്ട് തന്നെ ഹൈ സെക്യൂരിറ്റി ആണ്. ഫോൺ ഒന്നും ഇതിന്റെ ഉള്ളിൽ അലൗഡ് അല്ല. ഒരു 20 മിനിറ്റ് എടുത്തു ഞാൻ പ്രൊജക്റ്റ് കോപ്പി ചെയ്തു. അവിടെ നിന്ന് ഇറങ്ങാൻ വേണ്ടി id സ്വൈപ് ചെയ്തു. ലോക്ക് അഴിയുന്ന ശബ്ദം കേട്ടു, ഡോർ ചെറുതായി തുറന്നു. പെട്ടന്ന് കറന്റ് പോയി. ഡോർ സ്റ്റക്ക് ആയി. മൊത്തത്തിൽ ഇരുട്ട് ആയി. ഡോർ വിടവിലൂടെ വരുന്ന ചെറിയ വെളിച്ചം മാത്രമേ ഉള്ളു. ഇതെന്തു പറ്റി കറണ്ട് പോയാൽ സാദാരണ ജനറേറ്റർ ഓൺ ആവണ്ടത് ആണ്
"ഹലോ ... ആരെങ്കിലും ഉണ്ടോ ???" ഞാൻ ആ വിടവിൽ കൂടെ വിളിച്ചു ചോദിച്ചു. ഞാൻ ആ വിടവിൽ കൂടെ നോക്കി. സ്റ്റോർറൂം ഒരു കോർണറിൽ ആയത് കൊണ്ട് ഒന്നും കാണാൻ പറ്റുന്നില്ല.
"ഹലോ ... ആർകെങ്കിലും കേൽക്കാവോ ??ശ്യാമേട്ടാ ഹലോ ....." ഡോറിന് സൈഡിൽ ഒരു ബട്ടൺ ഉണ്ട്, അത് ഞെക്കിയാൾ മെയിന്റനൻസ് റൂമുമായി ബന്ധപ്പെടാം. ശ്യാമേട്ടൻ മെയ്ന്റനസിൽ ഉള്ള ആൾ ആണ്.
"ഹാ.... കേൾക്കാം " അവിടെ നിന്ന് മറുപടി വന്നു, ശബ്ദം കേട്ടപ്പോഴേ ശ്യാമേട്ടൻ ആണെന്ന് മനസ്സിലായി.
"ശ്യാമേട്ടാ, ഞാൻ വരുണാ. ഞാൻ സ്റ്റോറൂമിൽ പെട്ട് പോയി. ഈ ഡോർ തുറയുന്നില്ല , ജനറേറ്ററിന് എന്നാ പറ്റി. " ഞാൻ ചോദിച്ചു.
"ഡാ സിറ്റി മൊത്തം പവർഡൌൺ ആണ്. ജനറേറ്ററിനു എന്ത് പറ്റിയെന്നു നോക്കട്ടെ ഒരുമിനിറ്റ്." ശ്യാമേട്ടൻ പറഞ്ഞു.
"ഏയ് .... താൻ ആരാ .... ഇവിടെ നോൺസ്റ്റാഫ് ന് കയറാൻ പാടില്ലന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ ??" ശ്യാമേട്ടൻ ആരോടോ ചോദിക്കുകയാണ്.
"താൻ എന്താ ചെയ്യുന്നേ .....ആാാാ .....വിട് ....കടിക്കല്ലേ ...
ആാാാ ...." പെട്ടന്ന് ശ്യാമേട്ടന്റെ അലർച്ച കേട്ടൂ.
"ശ്യാമേട്ടാ .... എന്നാ പറ്റി ..... ശ്യാമേട്ടാ " ഞാൻ വിളിച്ചു. പക്ഷെ അപ്പുറത്ത് നിന്ന് മറുപടി ഒന്നുമില്ല. ഞാൻ അഞ്ചാറു തവണ വിളിച്ചു നോക്കി. റിപ്ലൈ ഒന്നുമില്ല. ഞാൻ ടെൻഷൻ ആയി. കുറച്ചു നേരം കഴിഞ്ഞു പുറത്ത് നിന്ന് എന്തക്കെയോ ശബ്ദം ഒക്കെ കേട്ടു. ആരൊക്കയോ ഓടുന്ന പോലെ. പിന്നെ ആരുടെ ഒക്കെ അലർച്ച കേൾക്കുന്നുണ്ട്. എന്താണ് നടക്കുന്നെ എന്ന് മനസ്സിലാവാതെ ഞാൻ അകത്തു നിന്നു. ഞാൻ ഡോറിന്റ ഇടയിലൂടെ നോക്കി. പക്ഷെ ഒന്നും കാണാൻ ഇല്ല. അന്നേരം ആണ് ഞാൻ അവിടെ ഒരു കമ്പി കിടക്കുന്ന കണ്ടത്. ഞാൻ അത് എടുത്തു ആ വിടവിൽ കയറ്റി അങ്ങോട്ടും ഇങ്ങോട്ടും ആക്കി. അന്നേരം ഒരു കയ്യ് കടത്താൻ പാകത്തിന് ആ വിടവ് വലുതായി. പെട്ടന്ന് ആണ് ആരോ ആ ഡോറിൽ ചാരി ഇരുന്നത്. ഒരു പെണ്ണ് ആണ്. ഞാൻ കയ്യ് ഇട്ട് അവളെ തോണ്ടി. അവൾ ഒരു അലർച്ചയോടെ ഞെട്ടി ചാടി എഴുന്നേറ്റു. നീന ഞങ്ങളുടെ ടീമിൽ ഉള്ളത് ആണ്.
"നീന, ഇത് ഞാനാ " ഞാൻ പറഞ്ഞപ്പോൾ അവളുടെ ശ്വാസം നേരെ വീണു.
"എന്താ ഇവിടെ നടക്കുന്നെ ??" ഞാൻ അവളോട് ചോദിച്ചു
"എനിക്ക് ഒന്നും അറിയില്ല, എന്തോ ജീവി...." അവൾ പറഞ്ഞു തീർത്തില്ല ആരോ അവളെ പുറകിൽ നിന്ന് പിടിച്ചു.
"നീന " ഞാൻ വിളിച്ചു. പക്ഷെ അയാൾ അവളെ വലിച്ചു ഡോറിന്റ സൈഡിലേക്ക് മാറ്റി, എന്താണ് നടക്കുന്നത് എന്ന് എനിക്ക് കാണാൻ പറ്റുന്നില്ല. ഞാൻ അവളുടെ പേര് വിളിച്ചു, അവളുടെ അലർച്ച അവിടെ മുഴങ്ങി. പിന്നെ അത് പതിയെ നിലച്ചു. ചോര ആ വിടവിലൂടെ അകത്തേക്ക് ഒഴുകി. ഞാൻ പുറകിലേക്ക് മാറി. അന്നേരം അവളുടെ ചേതന അറ്റ ശരീരം ഡോറിന്റെ മുന്നിൽ വന്നു വീണു. ഞാൻ ഞെട്ടി പുറകിലേക്ക് ഇരുന്നുപോയി .
"ഹേയ് ... ഗായ്സ് ... ഇത് വല്ല പ്രാങ്കോ മറ്റോ ആണോ ?? ആണേൽ നിർത്തിക്കോ പ്ലീസ് " ഞാൻ വിളിച്ചു പറഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും അവിടെ നിന്ന് മറുപടി ഒന്നും വന്നില്ല. പെട്ടന്ന് നീതുവിന്റെ തല ഒന് അനങ്ങി.
"നീന are you okey ??" ഞാൻ അവളോട് ചോദിച്ചു. പെട്ടന്ന് അവൾ കണ്ണ് തുറന്നു, പട്ടിണി കിടന്ന ചെന്നായ ഇര കണ്ട ഭാവത്തിൽ അവൾ എന്റെ നേരെ ചീറി. എന്നെ കടിക്കാൻ നോക്കി. ഞാൻ ശരിക്കും പേടിച്ചു. അന്നേരം ആണ് ആ വിടവിൽ കൂടി ഞാൻ അവളെ നോക്കിയത്. ഞാൻ കണ്ട കാഴ്ച, അവളുടെ വയർ പകുതി ഇല്ല, ആരോ കടിച്ചു എടുത്തത് പോലെ, കുടൽ ഒക്കെ പുറത്തു വന്നിട്ടുണ്ട്. ഞാൻ അത് കണ്ട് വല്ലാത്ത ഒരു അവസ്ഥയിൽ ആയി. അന്നേരം ആണ് അവൾ ആ ഗ്യാപ്പിൽ കൂടി കൈ കടത്തി എന്റെ കാലിൽ പിടിച്ചത്. ഞാൻ ശരിക്കും പേടിച്ചു. ഞാൻ കയ്യിൽ ഇരുന്ന കമ്പി കൊണ്ട് അവളുടെ തലയിൽ അടിച്ചു. പലതവണ, അടിച്ചു അവളുടെ തല തകർന്നപ്പോൾ ആണ് അവൾ എന്റെ കാലിലെ പിടി വിട്ടത്. ഞാൻ പേടിച്ചു താഴെ ഇരുന്നു പോയി. ഞാൻ ഒരാളെ കൊന്നിരിക്കുന്നു. കുറച്ചു നേരം എടുത്തു ഞാൻ എന്റെ മനോ ധൈര്യം വീണ്ടെടുത്തു.
ഒരുപാട് zombie സിനിമകൾ കണ്ട് പരിചയം ഉള്ളത് കൊണ്ട് ഞാൻ എന്റെ കാലിൽ നോക്കി. ഭാഗ്യം മുറിവ് ഒന്നുമില്ല. ഞാൻ രണ്ടും കല്പ്പിച്ചു രണ്ടു കൈ കൊണ്ടും ആ ഡോർ വലിച്ചു തുറക്കാൻ നോക്കി. ഒരുപാട് നേരത്തെ ശ്രമ ഫലമായി, ഞാൻ ആ ഡോർ ഒരാൾക്ക് പുറത്ത് ഇറങ്ങാൻ പാകത്തിന് തുറന്നു. ഒരുവിധം പുറത്ത് ഇറങ്ങി. പെട്ടന്ന് ആണ് ഒരു ശബ്ദം കേട്ടത് ഞാൻ നോക്കുമ്പോൾ സെക്യൂരിറ്റി ചേട്ടൻ ആണ്. പുള്ളി എന്നെ വല്ലാത്ത ഭാവത്തിൽ നോക്കി. പിന്നെ എന്റെ നേരെ ഓടി വന്നു. ഞാനും തിരിഞ്ഞോടി. വാഷ് ഏരിയയുടെ ഭാഗത്ത് സ്റ്റക്ക് ആയി. പെട്ടന്ന് ആണ് ആ സൈഡിൽ fire extinguisher കണ്ടത്. ഞാൻ അത് എടുത്തു കുലുക്കി പുള്ളിയുടെ മുഖത്ത് അടിച്ചു. കണ്ണ് കാണാതെ നിന്ന ആയാളുടെ തലയിൽ അത് കൊണ്ട് അടിച്ചു. അയാൾ വീണു. ഞാൻ വേഗം അവിടെ നിന്ന് പോയി. ഞാൻ നേരെ ചെന്നത് emergency എസ്‌കേപ്പ് നായി വെച്ചിരിക്കുന്ന ആ axe എടുക്കാൻ ആണ്. ഭാഗ്യതിന് അത് ആരും എടുത്തിരുന്നില്ല ഞാൻ ചില്ല് കൂട് പൊട്ടിച്ചു അത് എടുത്തു. പിന്നെ എന്ട്രന്സ് ന്റെ ഭാഗത്തേക്ക് നടന്നു.
ക്യാബിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഒരു അനക്കം കേട്ടത്. ഞാൻ അവിടേക്ക് നോക്കി. HR ഉം മാനേജറും കൂടെ കുനിഞ്ഞിരുന്ന് എന്തോ തിന്നുകയാണ്. ഞാൻ ഒന്നൂടെ നോക്കി, ഒരാൾ ആണ് അത്. അവൾ എന്നെ കണ്ടു എന്നെ ദയനീയ മായി നോക്കി. അവളുടെ ശരീരത്തിൽ ഭൂരിഭാഗവും അവർ തിന്നു. മായ, പുതുതായി വന്ന ഒരു ട്രെയിനി പെൺകൊച് ആണ്. എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഒച്ച ഉണ്ടാക്കാതെ എൻട്രൻസിന്റെ അടുത്തേക്ക് ചെന്നു. സ്റ്റെപ് ന്റ അവിടെ കണ്ട കാഴ്ച. അവിടെ മുഴുവൻ zombie ആണ്. പുറത്ത് ഇറങ്ങാൻ ഒരു വഴിയും ഇല്ല. ഞാൻ വേഗം സ്റ്റെപ്പ് കയറി ടെറസിലേക്ക് നടന്നു. അവിടെ എത്തിയതും ആരോ എന്റെ നേരെ ഒരു വടി വീശി. ഞാനും പേടിച്ചു എന്റെ കയ്യിൽ ഇരുന്ന കോടാലി വീശി. അന്നേരം ആണ് ഞാൻ ആ ആളെ തിരിച്ചറിഞ്ഞത്. കിരൺ.
"നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ " ഞാൻ അവനെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു. ഇല്ലാ എന്നാ മട്ടിൽ അവൻ തല ആട്ടി.
"വേറെ ആരെയും ഉണ്ടോ ??" ഞാൻ അവനോടു ചോദിച്ചു. അവന്റെ മൗനത്തിൽ നിന്ന് ഞാൻ ഉത്തരം ഊഹിച്ചു. ഞാൻ അവന്റെ തോളിൽ തട്ടി. ഞങ്ങൾ അവിടെ ഇരുന്നു.
"ഡാ നിന്റെ കയ്യിൽ കഴിക്കാൻ വല്ലതും ഉണ്ടോ ?? വല്ലാതെ വിശക്കുന്നു " കിരൺ ചോദിച്ചപ്പോൾ ഞാൻ നേരത്തെ vending machine ൽ നിന്ന് എടുത്ത സ്നാക്സ് അവന് കൊടുത്തു. അവന്റെ കഴിക്കുന്ന രീതി കണ്ട് എനിക്ക് സംശയം ആയി.
"ഡാ നിനക്ക് അവരുടെ കയ്യിൽ നിന്ന് മുറിവ് വല്ലോം പറ്റിയോ ?'" ഞാൻ അവനോടു ചോദിച്ചു. അവന് എന്നെ ഒന്നും നോക്കി. പിന്നെ അവന്റെ ദേഹത്ത് ഒക്കെ നോക്കി, അന്നേരം ആണ് അവന്റ കാലിൽ ഉള്ള പല്ലിന്റെ പാട് ഞങ്ങൾ ശ്രദ്ധിചത്.
"ഡാ, ഞാൻ ചത്തു പോകുവോഡാ?" അവൻ എന്നോട് അത് ചോദിച്ചപോൾ. ഞാൻ കരഞ്ഞില്ലന്നേ ഉള്ളു.
"വാ എഴുന്നേൽക്കു " ഞാൻ അവനെ വിളിച്ചു.
"എങ്ങോട്ടാ , നീ വേഗം പൊക്കോ ഞാൻ ഉടനെ രൂപം മാറും. നിന്ന ഉപദ്രവിക്കും. നീ പൊക്കോ." അവൻ.
"നിനക്ക് ഒന്നും പറ്റില്ല, നമുക്ക് എങ്ങനെ എങ്കിലും ഇവിടെ നിന്ന് പുറത്ത് കടക്കാം " ഞാൻ അവന്റെ മറുപടി ക്ക് കാക്കാതെ പുറത്ത്അവനെ താങ്ങി. സ്റ്റെപ്പ് ഇറങ്ങി. അവസാനതെ നിലയിൽ നിന്നു. താഴെ മുഴുവൻ അവർ ആണ്.
"നീ ഇവിടെ ഇരി, ഞാൻ എന്തേലും വഴി നോക്കട്ടെ " എന്നും പറഞ്ഞു ഞാൻ അവനെ ആ സ്റ്റെപ്പിൽ ഇരുത്തി. പിന്നെ സൈഡിൽ ഒക്കെ ഒന്ന് നോക്കി.
"ഡാ, എനിക്ക് അധികം സമയം ഇല്ല, ഉടനെ ഞാൻ രൂപം മാറും എനിക്ക് അത് അറിയാം. നീ എങ്കിലും രെക്ഷപെടു " അവന്റെ ശബ്ദം കേട്ട് ഞാൻ നോക്കി. അന്നേരം അവൻ സ്റ്റേറിന്റെ അവിടെ നിൽക്കുകയാണ്. എനിക്ക് എന്തേലും ചെയ്യാൻ പറ്റുന്നതിന് മുന്നേ അവൻ താഴേക്ക് ചാടി. അന്നേരം ആ ശബ്ദം കേട്ട് എൻട്രൻസിന്റെ അവിടെ നിന്ന zombie കൾ എല്ലാം അവന്റെ അടുത്തേക്ക് വന്നു. ആ ഗ്യാപ്പിൽ നിറ കണ്ണുകളോടെ ഞാൻ പുറത്തേക്ക് നടന്നു.
പുറത്ത് കണ്ട കാഴ്ച എന്റെ നട്ടെല്ലിൽ കൂടി ഒരു തരിപ്പ് കടത്തിവിട്ടു. റോഡ് മുഴുവൻ ചോരയും ശരീരഭാഗങ്ങളും ചിതറി കിടക്കുന്നു. വണ്ടികൾ ഒക്കെ അവിടെ ഇവിടെ ഇടിച്ചു തകർന്നിരിക്കുന്നു. എങ്ങും തീയും പുകയും. ഞാൻ എന്റെ കയ്യിൽ ഉള്ള axe ൽ പിടുത്തം മുറുക്കി അവക്ക് ഇടയിലൂടെ നടന്നു. ഒരു വളവ് തിരിഞ്ഞപ്പോ കണ്ട കാഴ്ച എന്റെ ശ്വാസം പോലും ഒരു നിമിഷത്തേക്ക് പിടിച്ചു നിർത്തി. എണ്ണാൻ പോലും പറ്റാത്ത അത്ര എണ്ണം zombie കൾ കൂട്ടം കൂടി നിൽക്കുന്നു. ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ തിരിഞ്ഞു. അന്നേരം ഒരു zombie എന്നെ കണ്ടു, അത് എന്റെ നേരെ പാഞ്ഞു വന്നു, അതോടെ ബാക്കി ഉള്ളവരും എന്റെ നേരെ വന്നു. ഞാൻ തിരിഞ് ഓടി. ഓടി ഓടി ഞാൻ എത്തിയത് ഒരു ഡെഡ് എൻഡ് ൽ ആണ്. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. കാത് അടപ്പിക്കുന്ന ഒരു ശബ്ദം കേട്ട് ആണ് ഞാൻ കണ്ണ് തുറന്നത്. മുന്നിൽ zombie കൾ എല്ലാം നിന്ന് കത്തുകയാണ്. ഒന്നും രണ്ടെണ്ണം തീയിൽ നിന്ന് രെക്ഷപെട്ട് പുറത്തു വന്നു. അന്നേരം വെടിഒച്ച മുഴങ്ങി. ആ zombie കളുടെ ഒക്കെ തല തകർന്നു.
"Are you alright?" പട്ടാള യൂണിഫോം ഇട്ട ഒരാൾ ആണ്. ഞാൻ അതേ എന്ന ഭാവത്തിൽ തല ആട്ടി.
"നിന്റെ ഡ്രസ്സ് ഒക്കെ അഴിക്ക് " അവർ എന്നോട് പറഞ്ഞു. ഞാൻ അഴിച്ചു. തിരിഞ്ഞും മറിഞ്ഞും നിന്ന് മുറിവ് ഒന്നുമില്ല എന്ന് അവരെ കാണിച്ചു.
"സോറി for that , ഇൻഫെക്ഷൻ ഇല്ലന്ന് ഉറപ്പ് വരുത്താൻ ആണ്. താൻ വാ " അവർ എനിക്ക് ഡ്രസ്സ് തന്നിട്ട് വിളിച്ചു. ഞാൻ അവരുടെ കൂടെ അവിടെ ഉണ്ടായിരുന്ന വണ്ടിയിൽ കയറി. വണ്ടി നഗരത്തിന്റെ പുറത്തേക്ക് പാഞ്ഞു. സേഫ് സോണിലേക്ക്, അതേ അവസാനം ഞാൻ രെക്ഷ പെട്ടിരിക്കുന്നു. കിരൺ നീ തന്ന ദാനം ആണ് എന്റെ ഈ ജീവിതം. ഞാൻ അത് വെസ്റ്റ് ആക്കില്ല. ഇവിടെ നിന്ന് തുടങ്ങുകയാണ് മാറിയ ലോകത്തിലെ എന്റെ പുതിയ ജീവിതം. ഞാൻ ആ ജീപ്പിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു.