(Jamsheer Kodur)
ഓർമ്മകൾ വിരിഞ്ഞിരിക്കുന്ന ഈ സായന്തന സന്ധ്യയിൽ സമീർ തന്റെ അലമാറയിൽ അടുക്കി ചിട്ടപ്പെടുത്തി വെച്ച പുസ്തകങ്ങളിലൂടെ വിരലുകൾ ഓടിച്ച് കളിക്കുമ്പോഴാണ് ചിതലരിക്കാത്ത ഓട്ടോഗ്രാഫ് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. സന്തോഷത്തോടെ കയ്യിലെടുത്ത് ഓരോ പേജും പ്രതീക്ഷയോടെ മറിച്ച് നോക്കി ഒപ്പം കുളിർ നൽകുന്ന ഓർമ്മകളിലേക്ക് അയാൾ വഴുതി വീണു. കണ്ടാൽ മിണ്ടാതിരിക്കരുത് !
ഓർമ്മയിൽ എന്നുമുണ്ടാവുമോ ഈ മുഖം! എത്ര കഴിഞ്ഞാലും മറക്കില്ലൊരിക്കലും!
അങ്ങനെ ഓരോ വാക്കുകളുമയാൾ വായിച്ച് നോക്കി. കലാലയ ജീവിതം കളിചിരി തമാശകൾ മാത്രം നിറഞ്ഞ സുന്ദര സുരഭിലയാമങ്ങൾ ഒരിക്കലും തിരിച്ച് നടക്കാൻ കഴിയാത്ത മോഹനനിമിഷങ്ങൾ ചിന്തയിൽ വിരിയുമ്പോൾ അയാൾക്കെന്തൊ വ്രഥാ സങ്കടം തോന്നി ഇനി ഒരിക്കലും തിരിച്ച് കിട്ടുകയില്ല എന്ന വേദനയായിരിക്കാം. ആ ഓർമ്മകൾ കെന്തൊരു മധുരമാണ്.
ജീവിതം കുറെ ജീവിച്ച് കഴിയുമ്പോൾ ഇടക്കൊന്ന് ഗതകാല സ്മരണകളിലേക്ക് തിരിഞ്ഞു നോക്കുന്നത് നല്ലതാണ് അതെ അയാളും കൊഴിഞ്ഞ് പോയ നല്ലതും ചീത്തയുമായ നിമിഷങ്ങളെ മാലയിൽ കോർത്തെടുക്കുകയാണ്. അയാളിന്ന് ഒരു കാര്യത്തിൽ സന്തോഷവാനാണ് ഭാര്യയും ഒരു വയസ്സ് പൂർത്തിയായ മകളും ഉമ്മയും ഉപയും അടങ്ങുന്ന സന്തുഷ്ട കുടുംബം കൂടുമ്പോൾ ഇമ്പമുള്ള ചെറിയ കുടുംബത്തിലെ ചെറിയ സന്തോഷങ്ങൾ ആനന്ദകരമാക്കാൻ ശ്രമിക്കുന്നു. കൊഴിഞ്ഞ് പോയ നഷ്ട സ്വപ്നങ്ങൾ തിരികെ കിട്ടില്ലെങ്കിലും അവ ഓർത്ത് ജീവിതം നശിപ്പിക്കാതെ മുന്നോട്ടേക്കു കുതിക്കാനുള്ള ഊർജ്ജവും വാശിയും ഉന്മേഷവും അതിൽ നിന്നും ലഭിക്കണം അല്ലെങ്കിൽ ജീവിതം അനർത്ഥമായിതീരും തന്നെ ആശ്രയിച്ച് ജീവിക്കുന്നവരെ ശിക്ഷിപ്പിക്കുന്നതിന്നു തുല്യമായിരിക്കും. അയാൾ തന്റെ ചിന്തയിൽ നിന്നുമുണർന്നു. കണ്ണുകൾ അടക്കാതെ മായിക ലോകത്തിൽ പഴയ തന്റെ സ്വപ്നത്തിന്റെ ആലസ്യത്തിലേക്കു വഴുതി വീണു.
കലാലയത്തിന്റെ വാക മരച്ചുവട്ടിൽ പെന്നും പേപ്പറുമായി പ്രണയ ലേഖനമെഴുതുന്ന കാലം. പാവാട ഉടുത്ത് മുടി രണ്ടു വശങ്ങളിലേക്കുമായി നീട്ടി വെച്ച് മുല്ല പൂ ചൂടി കയ്യിൽ റോസാ പൂവുമായ് മന്ദം ഇളം പുഞ്ചിരിയുമായി അരികത്തേക്കു അവൾ വരുമ്പോൾ തന്നെ അവിടം ആകമാനം സുഗന്ധ പൂരിതമായിരിക്കും. പരസ്പരം പ്രണയസന്ധ്യകളും പ്രണയ കത്തുകളും കൈമാറും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയതറിഞ്ഞതേയില്ല ആർ വർഷങ്ങൾ കമിതാക്കളായി തുടർന്നപ്പോൾ ഒരിക്കലും പിരിയില്ലെന്നും ആരെ കൊണ്ടും വേർപ്പെടുത്താനാവില്ലെന്നും വിശ്വസിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ ഞങ്ങളുടെ ജീവിത ചുറ്റുപാടുകൾ മാറി കഴിഞ്ഞിരുന്നു. അവൾ പഠനം കഴിഞ്ഞ് ഉപയുടെ കൂടെ ഗൾഫിലേക്കു ചേക്കേറി. അയാൾ നാട്ടിൽ തന്നെ ചുറ്റി തിരിഞ്ഞ് പല ജോലികൾക്കും ശ്രമിച്ചെങ്കിലും അയാളുടെ സ്വപ്നത്തിനൊത്ത ജോലി ഒന്നും ലഭിക്കാത്തത് കൊണ്ട് ചെറിയൊരു കമ്പനിയിൽ കണക്ക് പിള്ളയായി ജോലി നോകി. കണ്ണ് അകന്നാൽ ഹൃദയം അകലും കണ്ട് മുട്ടാനും സ്നേഹം കൈമാറാനും അയാൾ ആശിച്ചെങ്കിലും ഒരിക്കലും അത് ഉണ്ടായില്ല.
പിന്നീട് എപ്പോഴോ ആ വാർത്ത അയാളെ തേടിയെത്തി. 'അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു. അവൾ ഗൾഫിൽ ഒരു കമ്പനിയിൽ ജോലി ചെയുന്നു.'
അന്നത്തെ രാത്രി ആരും കാണാതെ അയാൾ കുറെ കരഞ്ഞു. പ്രതീക്ഷയുടെ അവസാന നിമിഷങ്ങളും കൈവിട്ട് പോയി ഇനി ഒരിക്കലും അവൾ തിരിച്ചു വരില്ല മനസിനെ പറഞ്ഞ് പഠിപ്പിക്കാൻ കഴിയാതെ അയാൾ തളർന്നു ഒരു തരം മരവിപ്പ് അനുഭവപ്പെടുകയും ഒന്നും ചെയ്യാനൊ നേരാവണ്ണം ഭക്ഷണം കഴിക്കാൻ പോലുമാവാതെ മാർമേഘങ്ങൾ മറ നീങ്ങാതെ സന്തോഷ സമാധാനമില്ലാത്ത കുറെ ദിവസങ്ങൾ അതിനിടയിൽ കൂടെ ജോലി ചെയ്യുന്നവരും സഹപാഠികളും 'എന്ത് പറ്റി , ചോദിച്ച് തുടങ്ങി ആരോടും പ്രത്യേകിച്ചൊന്നും പറയാതെ അയാൾ സകല സന്തോഷങ്ങളേയും വെറുത്ത് അയാളുടെ അടഞ്ഞ് കിടക്കുന്ന റൂമിലേക്ക് ഒതുങ്ങി കൂടി.
അത്യാവശ്യത്തിന് മാത്രം സംസാരം ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കുകയും അവസരങ്ങളെ തടഞ്ഞ് നിർത്തുകയും ചെയ്തപ്പോൾ വീട്ടിലും നാട്ടിലും അയാൾ പരിഹാസ കഥാപാത്രമായ് മാറി. ഏകാന്തതയെ സ്നേഹിച്ച് കുറ്റബോധത്താൽ കണ്ണുകൾ ഈറനണിഞ്ഞ് ജീവിതം സ്വയം ഹോമിക്കപ്പെടുമ്പോൾ അയാൾ അടിമുടി മാറി കഴിഞ്ഞിരുന്നു. അയാളുടെ കാര്യത്തിൽ ഉമ്മയും ഉപയും അസ്വസ്ഥരായി
"അവനിതെന്ത് പറ്റി ? ഇനി എന്ത് ചെയ്യും"? അവരുടെ ആധിയും വേവലാധിയും അയാളെ കുറിച്ച് മാത്രമായി.
സത്യത്തിൽ അയാളിപ്പോഴും കലാലയത്തിൽ വിരിഞ്ഞ പ്രണയ പൂക്കാലത്തെ അയവിറക്കി ജീവിക്കുകയാണോ?
ഒരിക്കലും തിരിച്ച് വരാത്ത പ്രണയത്തെ കാത്തിരിക്കുകയാണോ ?
അയാളുടെ കളി കൂട്ടുകാരനും ആത്മാർത്ഥ സുഹൃത്തുമായ സിറാജിന്റെ സംശയമായിരുന്നു
അയാളെ ജീവിതത്തിലേക്ക് പഴയ ഉൻമേശത്തോടെ കൊണ്ടുവരാനുള്ള പരിശ്രമത്തിന്റെ ആദ്യ പടിയായിരുന്നു ആ ചിന്ത.
അയാളെയും കൂട്ടി യാത്ര പോകാൻ തീരുമാനിക്കുന്നത് നഷ്ടപ്പെട്ടു പോയ അയാളെ തന്നെ തിരിച്ച് പിടിക്കാനായിരുന്നു.
അവരുടെ യാത്ര ആനന്ദകരമായി അയാൾക്കു തോന്നി തന്നെ പ്രാണനെ പോലെ കരുതി തഴുകി തലോടി ആനന്ദ നൃത്തമാടുന്ന മന്ദാകുലൻ തന്നെ പ്രണയിക്കുന്നത് പോലെ അയാൾക്കു തോന്നി ഒപ്പം നാൾ ഇതുവരെ നിനച്ചിരുന്നത് 'ഇനി എന്തിനു ജീവിക്കണം എല്ലാ പ്രതീക്ഷയും സ്വപ്നവും അവളായിരുന്നു ഇനി ഒരിക്കലും ജീവിതത്തിൽ സന്തോഷമോ സമാധാനമോ കിട്ടില്ല ,
ഈ യാത്ര അയാളെ അടിമുടി മാറ്റിമറിച്ചിരിക്കുന്നു.
ജീവിതത്തിൽ പുതിയ സ്വപ്നങ്ങൾ നാമ്പെടുക്കാൻ തുടങ്ങിയിരിക്കുന്നു ചിരികാനും സന്തോഷിക്കാനും സാധ്യമാകും വിധം ജീവിതം വിശാലമായി തോന്നുന്നു
യാത്രയിലെ കാഴ്ചകൾ പലതും ആനന്ദിപ്പിക്കുന്നു ചിന്തിപ്പിക്കുന്നു ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
യാത്രാ മദ്ധ്യെ സിറാജ് അയാളെ കൊണ്ട് പോയത് വൃദ്ധസദനത്തിലേക്കായിരുന്നു പൂക്കളാൽ നിറഞ്ഞ് നിൽക്കുന്ന വൃന്ദാവനത്തിൽ കുറെ ജീവിച്ചിരിക്കുന്ന മരിച്ച ആത്മാക്കളെ കണ്ടു .
അയാൾ നിർവികാരത്തോടെ ചിന്തിച്ചു ഇവർക്ക് എങ്ങനെ ചിരിക്കാനും സന്തോഷിക്കാനും സാധിക്കുന്നത്.?
ജീവിതം അവസാനിപ്പിചേടത്തിന്ന് പുതിയ സ്വപ്നങ്ങൾ നൈതടുത്തവർ .
അയാക്ക് തോന്നി ഇതൊരു പ്രതികാരം തീർക്ക ലാണ് കാരണം അവിടെ ഉപേക്ഷിക്കപ്പെട്ടവരുടെ മക്കൾ നിസാരകാരല്ല ഉന്നത വിദ്യാഭാസമുള്ളവർ , സബത്തിന്റെ തിളക്കത്തിൽ അർമാതിക്കുന്നവരാണ്.
അവസാനം അവരുടെ യാത്ര ചെന്നെത്തിയത്
കടൽ തീരത്തായിരുന്നു അറ്റമില്ലാത്ത സ്വപ്നങ്ങൾ പോലെ നീണ്ട് പരന്ന് കിടക്കുന്നു
അശാന്തമായ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്ന പോലെ വെള്ളത്തെ തിരമാലകൾ ഇടമുറിയാതെ ശുദ്ധീകരിക്കുന്നു.
സിറാജ് അയാളുടെ അരികിൽ വന്നിരുന്ന് തോളിൽ കൈയിട്ട് പറഞ്ഞു
"സമീറെ ജീവിതത്തെ കുറിച്ച് ഇപ്പോൾ എന്ത് തോന്നുന്നു ദൈവം ഇതെല്ലാം സവ്വിധാനിച്ചത് അനുഭവിക്കാനും ആസ്വദിക്കാനും ജീവിക്കാനുമാണ് നീ പ്രണയമാകുന്ന കുപ്പിയിൽ നിന്റെ സകല സ്വപ്നങ്ങളും ജീവിതവും അടച്ച് വെച്ചപ്പോൾ നിന്റെ ജീവിതം അവളിൽ മാത്രമായ് ഒതുങ്ങി നിന്റെ ലോകവും ചിന്തയും വളരെ ചെറുതായിപ്പോയി സൗഹൃദങ്ങൾ അങ്ങെനെയെല്ല ലോകങ്ങളെ സ്വപ്നങ്ങളെ വിശാലമാക്കുന്നു ഇനി നീ നിനക്ക് വേണ്ടി ജീവിക്കണം നിനക്ക് വേണ്ടി സ്വപ്നങ്ങൾ കണ്ട് തുടങ്ങണം നിന്റെ ഉണർവും സന്തോഷങ്ങളും വിജയങ്ങളും കണ്ട് ആനന്ദ നൃത്തമാടാൻ ഞാനടക്കം കുറെ പേർ നിന്റെ അരികിലുണ്ട് നിനക്ക് സങ്കടങ്ങൾ നൽകുന്നതൊന്നും ചിന്തിക്കാതിരിക്കുക ലക്ഷ്യത്തെ മാത്രം ഓർക്കുക."
അവർ അന്ന് പിരിഞ്ഞത് പുതിയ തീരുമാനങ്ങളോടെയായിരുന്നു ആ തീരുമാനങ്ങളുടെ പരിണത ഫലമാണ് ഇന്ന് സമീറും കുടുംബവും സന്തോഷത്തോടെ ജീവിക്കുന്നത്.