മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(പൈലി.0.F)

പുലരിയിൽ നേർത്ത മഞ്ഞുതുള്ളിയിൽ സൂര്യരശ്മികൾ തഴുകിയപ്പോൾ പ്രഭാതത്തിൻ്റെ സൗര്യഭ്യത്തിന് തിളക്കമേറുന്നു. മലഞ്ചെരുവിലെ കൽപ്പടവുകിളിൽ കഴിഞ്ഞക്കാല ഉരുൾപൊട്ടലിൻ്റെ അവശിഷ്ടങ്ങൾ.
കാലുകൾ നീട്ടിവലിച്ചു നടക്കാനാവാത്ത വിധം കല്ലുകളും മരത്തിൻ്റെ ചില്ലകളും കൂടിക്കിടക്കുന്നു. ചോലകളുടെ നെടുവീർപ്പുകൾ നഷ്ടപ്പെട്ടപ്പോൾ പകലിലും ഭയാനകമായ നിശ്ശബ്ദത തളം കെട്ടിനിൽക്കുന്നു.
മുറിവേറ്റ ഹൃദയങ്ങളുടെ രോദനങ്ങൾ എവിടെയോ അലയടിക്കുന്നു. മുറിവേറ്റ പാദങ്ങൾ നീട്ടി വലിച്ചുവെച്ച് നടത്തത്തിൻ്റെ വേഗത കൂട്ടി. എല്ലാം നഷ്ടപ്പെട്ട ജീവിതത്തിൻ്റെ അളവുകോലിൽ കഷ്ടനഷ്ടങ്ങളുടെ മുൻകൂക്കം. ആർത്തലച്ചു വന്ന പേമാരിയും ഉരുൾപ്പൊട്ടലും ഒരുമിന്നായം പോലെ മനസ്സിൽ തെളിഞ്ഞുവന്നു.

വിവാഹം കഴിഞ്ഞ് 9മാസം മാത്രം നീണ്ട ദാമ്പത്യം. കാലഹരണപ്പെട്ട ജീവിതത്തിൻ്റെ പുറംതോടുകളിൽ ഒളിച്ചുവെക്കാനാവാത്ത യാഥാർത്ഥ്യങ്ങൾ. കൂലിപ്പണിയുമായ് കഴിഞ്ഞ കൊച്ചുകുടുംബം.
സ്വപ്നങ്ങൾ നെയ്തുറങ്ങിയ, മറക്കാനാവാത്ത രാത്രികൾ. സന്തോഷത്തിൻ്റെ ദിനങ്ങളിൽ എന്നോ അറുതിയില്ലാത്ത മഴ.

കൂരയെടുത്തുപോയതും, കൂടെയുള്ളവർ കൂടുവിട്ടൊഴിഞ്ഞതും അറിഞ്ഞത് മൂന്നാംനാൾ. കണ്ണുതുറന്നു നോക്കുമ്പോൾ കൂടെയാരുമില്ല. കഥകളറിഞ്ഞപ്പോൾ കുറെ വിങ്ങിക്കരഞ്ഞു. ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തി, കുറെയേറെ കണ്ണീർ വീഴ്ത്തി അലറിക്കുതിച്ചെത്തിയ ഉരുൾപ്പൊട്ടൽ. ഒട്ടേറെ ഭവനങ്ങൾ അടിവാരം തോണ്ടിയെടുത്തു പോയി.
ഒറ്റപ്പെട്ട മനസ്സുമായ് 'ഏകാന്തതയിൽക്കഴിഞ്ഞ നാളുകൾ.

എന്തിനോർക്കണം? ഓർത്തിരുന്നിട്ടിനിയെന്തിനാണ് പ്രപഞ്ചത്തിൻ്റെ അട്ടഹാസങ്ങൾ അവസാനിക്കുന്നില്ലല്ലോ?. 

തൊഴിലുറപ്പു പണിയുമായി മുന്നോട്ടു നീങ്ങാൻ സഹായഹസ്തവുമായി നാട്ടുകാരെത്തി. കരുതുന്ന ജീവിതത്തിൻ ബാക്കിപത്രങ്ങളിൽ അവിവേകത്തിൻ്റെ ചിതൽപ്പുറ്റുകൾ. ഒരു രാത്രിമഴയുടെ ആരവങ്ങളിൽ ഒരുപാടു ജീവനെടുത്തു പോയി. പ്രപഞ്ചത്തിൻ ശക്തിയൊന്നൊതുങ്ങുവാൻ പലനാളും ഞാൻ ആഗ്രഹിച്ചു. കഴിഞ്ഞ കാല ജീവിതമെന്നിൽ ഒരു നിസ്വനമായി തീർന്നീടുന്നു. അകലെയാണെങ്കിലും അടുത്തിരിക്കാൻ തുടരുന്നു വിന്നും എൻ്റെ ജീവിതം.
 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ