മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

 woman in agriculture

Jyothi Kamalam

പലതരം പച്ചക്കറികൾ വെച്ച് പിടിപ്പിക്കുക അതിൻ്റെ കൃഷിഫലങ്ങൾ ഒന്നും തന്നെ സ്വയം ഉപയോഗിക്കാതെ നാട്ടുകാർക്കും അയൽക്കാർക്കും കൊടുക്കുക ഇതൊക്കെയായിരുന്നു സുകുമാരിഅമ്മയുടെ പ്രധാന വിനോദങ്ങളിൽ ഒന്ന്.

മണ്ണും ഗ്രോ ബാഗുകളും വളവും ഒക്കെ പരസഹായമില്ലാതെ പലതവണകളായി ടെറസിൽ എത്തിക്കുക, പിന്നെ അവിടെ നിരവധി ചെടിച്ചട്ടികളിൽ നിറച്ചു, പടവലത്തിനും പാവലിനും മത്തനും ഒക്കെ താങ്ങും കുമ്പിളുകളും തീർക്കുക, രാപ്പകൽ അവയെ പരിചരിച്ചു ആനന്ദം കണ്ടെത്തുക എന്ന പ്രത്യേകമാനസിക അവസ്ഥയ്ക്കുടമയായിരുന്നു അവർ.

സുകുമാരിയമ്മയുടെ ഈ പ്രവൃത്തി ഭാസ്കരൻ കൈമളിനെ ആദ്യമൊക്കെ ദേഷ്യം പിടിപ്പിച്ചു. പകല് മുഴുവൻ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു രാത്രി മുഴുവൻ ഉറക്കം ഒഴിഞ്ഞിരുന്നു പിണ്ഡതൈലം ചൂടാക്കി ഉഴിച്ചിൽ നടത്തുക ഭാസ്കരൻ മാഷിന്റെ സ്ഥിരം  ജോലിയും കടമയും ആയിരുന്നു. 

തൻ്റെ പച്ചക്കറികളുടെ വളർച്ച അയൽവാസിയായ ശാരദാമണിയിൽ നന്നേ കുശുമ്പ് വീഴ്ത്തി തുടങ്ങിയിരുന്നു. മതിലിനു ചേർന്ന് പന്തലിച്ചു നിൽക്കുന്ന പടവലവും പാവലും ഒക്കെ മതിലിലേക്കു കയറുന്നതായി അവർ പലതവണ മുഷിപ്പ് പ്രകടിപ്പിച്ചു പോന്നു. തൻ്റെ പച്ചക്കറി വിപ്ലവം കാരണമുള്ള കണ്ണുകടിയായി സുകുമാരിയമ്മ വിലയിരുത്തി.

കർഷകമിത്രത്തിനുള്ള ഈ തവണത്തെ കേരളസർക്കാരിന്റെ അവാർഡ് ഈ വീട്ടിൽത്തന്നെ എന്ന് മക്കളും ഭർത്താവും പലകുറി കളിയാക്കി. ഇലചുരുട്ടിപ്പുഴുവിനെയും ചുരുളൻപുഴുവിനെയും ഒക്കെ പുകയില കഷായവും വെള്ളുള്ളി കഷായവും ഒക്കെ വെച്ച് ആട്ടിപ്പായിച്ചു. ശരീരം പോലും നോക്കാതെയുടെ ഈ കൃഷിപ്രേമത്തെച്ചൊല്ലി വൈകുന്നേരങ്ങളിൽ ആ വീട്ടിൽ ഒരു വിചാരണക്കൂടുതന്നെ ഒരുങ്ങി. ഈ കൊല്ലത്തെ വിളവെടുപ്പുകൊണ്ട് ഈ കലാപരിപാടി നിർത്താനും വീട്ടുകാർ നിർബന്ധം പിടിച്ചു. എല്ലാം സമ്മതിച്ചു ഇരിക്കെയാണ് മഞ്ജു വാരിയരുടെ ഹൌ ഓൾഡ് ആർ യു റിലീസ് ആയതു. പിന്നെ പറയാനോ പുകില് കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ  ചങ്കൊറപ്പുകൊണ്ട് താൻ മഞ്ജു വാരിയർ തന്നെ എന്ന് സുകുമാരിയമ്മ തീർത്തും വിശ്വസിച്ചു. 

ഋതു മാറി വന്നു തുടങ്ങി, വഴുതനവും മത്തനും പൂത്തു തുടങ്ങി മഞ്ഞ സ്വർണ്ണ പൂക്കൾ വെള്ള പൂക്കൾ എന്നിവ പന്തലിൽ നിന്ന് തല പൊക്കി തുടങ്ങി. വഴുതന പൂക്കുട്ടികൾ ആയിരുന്നു ഏറ്റവും ഭംഗിയായി മുറ്റം നിറച്ചത്. പന്ത്രട്ടു വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികൾ പോലെ മനോഹരം. 

പിറ്റേന്ന് രാവിലെ പത്രവും പാലും എടുക്കാൻ ഇറങ്ങിയ സുകുമാരിയമ്മ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച ആയിരുന്നു. തന്റെ വഴുതന പൂക്കൾ എല്ലാം ഞെട്ടറ്റു നിലത്തു കിടക്കുന്നു. അവിയലും സാമ്പാറും ഉപ്പേരിയും ആയിത്തീരേണ്ട ജന്മങ്ങൾ ഞെട്ടറ്റു താഴെ... അയലത്തെ ശാരദ ഒപ്പിച്ച പണിയാകാനാണ് സാധ്യതയെന്ന് സുകുമാരിയമ്മ ഉറപ്പിച്ചു.

അന്ന് മുതൽ ഒരു ശീതയുദ്ധം തുടങ്ങുകയായി. വീട്ടിലെ മെയിൻ ഡോർ അടയുമ്പോഴും ശാരദയുടെ വീട്ടിലെക്കു തുറക്കുന്ന ജന്നൽ വാതിലുകൾ അടക്കുമ്പോഴും ഒക്കെ ഒരു അധിക ഡിജിറ്റൽ ഡോൾബി ഇഫക്ട് കൂടി വന്നു. കഥയറിയാതെയുള്ള ആട്ടത്തിൻറെ ഭൂതല പ്രക്ഷേപണമായി അത് മാറി... ദിവസങ്ങൾ അങ്ങനെ കടന്നു പോയി. പിന്നെയും വഴുതന പൂത്തു തളിർത്തു ഇക്കുറി ആയമ്മ കാത്തിരുന്നു ഇമ വെട്ടാതെ തന്നെ. ത്രിസന്ധ്യ സീരിയൽകാർ അടക്കി വാഴുന്ന നേരം ഉമ്മറത്ത് ചെടിക്കിടയിൽ അനക്കം കേട്ട് ശബ്ദമുണ്ടാക്കാതെ ചെന്ന 'അമ്മ കള്ളിയെ കയ്യോടെ പിടിച്ചു; മറ്റാരുമല്ല വീട്ടിലെ കുറിഞ്ഞി പൂച്ച … ചില്ലകളിലെ ഓരോ പൂക്കളും അടിച്ചു കൊഴിച്ചു ഉല്ലസിക്കുന്ന അവളെക്കണ്ട് വീട്ടുകാരിൽ ചിരിപൊട്ടി...

ഓർമ്മനാൾ കഴിഞ് പാവലിന്റെയും പടവലത്തിന്റെയും നാട്ടിയ ദ്രവിച്ച കുറ്റികൾ പിഴുതു കളയുമ്പോൾ ശാരദ ഏടത്തിയും കൂടെ കൂടി. അമ്മയുടെ ഓരോ കഥകൾ പങ്കിടാൻ....പക്ഷെ ഇക്കുറി കണ്ണീർ ഇറ്റിയ പടവലകുമ്പിളുകൾ ബാക്കിയായി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ