സമയം പുലർച്ചെ 3 കഴിഞ്ഞു..ചാവു പിള്ളയെ പെറ്റ തള്ള യെ പോലെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.. നിദ്രാ ദേവി എന്നെ അനുഗ്രഹിക്കുന്നില്ല.2 ദിവസമായി ഇത് തുടങ്ങിയിട്ട്... കണ്ണുകൾ അടക്കുമ്പോഴേക്കും മറ്റെന്തോ ചിന്തകൾ മനസ്സിലേക്ക് ഓടി വരുന്നു...ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റു. ഇന്നലെ എഴുതി പൂർത്തിയാകാതെ വെച്ച ഒരു കഥയുടെ അവശിഷ്ടം മേശമേൽ പാറി
കളിക്കുന്നു.മനസ്സിൽ ഒരു ആശയം ഉണ്ട്..പക്ഷെ അത് പുറത്തേക്കു ഛർദ്ദിക്കാതെ തൊണ്ടക്കുഴിയിൽ കിടന്നു ചക്രശ്വാസം വലിക്കുകയാണ്..പുറത്തെക്ക് വന്നാൽ ഒരു സുഖം കിട്ടിയേനെ.
സമയം 5 മണി കഴിഞ്ഞു.. ഫോൺ എടുത്തു നോക്കി..മുഖപുസ്തകത്തിൽ കുറെ നോട്ടിഫിക്കേഷനുകൾ വന്നു കിടക്കുന്നു.തുറന്നു നോക്കി ..ഒരു പെണ്കുട്ടിയാണ്..മുഖമില്ല..പേരുണ്ട്..എന്റെ ചില കഥകൾക്ക് താഴെ ലൈക്ക് ഉം കമന്റും ഇട്ടിരിക്കുന്നു..അവളെയും ചിലപ്പോൾ നിദ്രാ ദേവി അനുഗ്രഹിച്ചു കാണില്ല..
ചുമ്മാ ഞാൻ ഒരു ഹായ് അയച്ചു..അവൾ മറുപടി തന്നു..ഹായ്..
ഹൗ ർ യൂ..?
ഫൈൻ.. എന്താ ഉറക്കം വരാത്തത്..?അവൾ ചോദിച്ചു.
അറിയില്ല..ഞാൻ പറഞ്ഞു.
എന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് പോലും അറിയില്ല..പിന്നെ എങ്ങനെ ഇവളോട് പറയാൻ..മനസ്സിൽ വിചാരിച്ചു.
"കഥകളൊക്കെ മനോഹരമാണല്ലോ..'
അവൾ പറഞ്ഞു...
"കഥയില്ലാത്ത ഈ കഥാകാരന്റെ ഭ്രാന്തുകൾ ആണത് കുട്ടീ.. ഞാൻ മറുപടി കൊടുത്തു.
അതിനിടയിൽ അവളുടെ അക്കൗണ്ടിൽ ഒന്നു കേറി നോക്കി..നിറയെ ചിത്രങ്ങൾ..അവൾ വരച്ചതാവും..എനിക്കു പറ്റിയ കൂട്ടു തന്നെ മനസ്സിൽ വിചാരിച്ചു..
"കുട്ടി എന്തു ചെയ്യുന്നു..?
ഞാൻ രവിവർമ്മ കോളേജിൽ പെയിന്റിങ്ഇൽ ബി എ ചെയുന്നു..
" വെരി ഗുഡ്.. ഞാൻ കലയെ പ്രണയിക്കുന്ന ഒരാളാണ്..വീട്ടിൽ ആരൊക്കെ..?
"വീട് കോഴിക്കോട് ആണ് സർ..അമ്മയും അമ്മൂമ്മയും ഞാനും മാത്രമേ ഉള്ളു..അവൾ പറഞ്ഞു.
"എന്നെ സർ എന്നു വിളിക്കേണ്ട കേട്ടോ..എന്റെ പേര് നന്ദകിഷോർ എന്നാണ്..നന്ദൻ എന്നു വിളിച്ചോളൂ..
"Ok സർ.. അല്ല..നന്ദൻ...അവൾ മറുപടി പറഞ്ഞു..
ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാൻ ഒന്ന് വിളിച്ചോട്ടെ..? ഞാൻ ചോദിച്ചു.
കുറച്ചു സമയത്തേക്ക് മറുപടി ഒന്നും കണ്ടില്ല..പിന്നെ ok എന്നൊരു മെസ്സേജ് വന്നു.
എന്റെ ഹൃദയം പെരുമ്പറ കൊട്ടി..ആദ്യമായാണ് ഇങ്ങനെ..ഈ സമയത്ത ഒരു പെണ്കുട്ടിയോട്..എന്റെ ശരീരം ആകെ ഒരു രോമാഞ്ചം പോലെ..ഞാൻ വോയ്സ് കാൾ ചെയ്തു.
"ഹലോ.."അങ്ങേ തലക്കൽ അതിമനോഹരമായ ശബ്ദം.ശബ്ദം കേട്ടാൽ അറിയാം അവൾ ഒരു സുന്ദരി ആണെന്ന്..
ഹെലോ..ഞാൻ മെല്ലെ പറഞ്ഞു..
നല്ല എഴുത്തുകാരൻ ആണല്ലോ...കഥകളും ലേഖനങ്ങളും കവിതകളും ഒക്കെ ഞാൻ വായിച്ചു..അതിമനോഹരം..അവൾ മൃദുവായി പറഞ്ഞു..അവളുടെ ശബ്ദം കേട്ട് എന്റെ സിരകളിലെ രക്തയോട്ടം നിലച്ചപോലെ എനിക്ക് തോന്നി.
ഒരു ഫോട്ടോ പോലും ഇല്ല ല്ലോ..നിന്റെ അക്കൗണ്ടിൽ..?
ഉം...ഒരു മൂളൽ മാത്രമായിരുന്നു മറുപടി
ഒന്നു കാണാൻ എന്തു ചെയ്യും...?ഒരു ഫോട്ടോ അയച്ചു തരാമോ..?ഞാൻ സംശയത്തോടെ ചോദിച്ചു.അങ്ങേ തലക്കൽ പ്രതികരണം ഒന്നുമില്ല.
കണ്ടിട്ടു ഡിലീറ്റ് ചെയ്‌തോ..ചുമ്മാ ഒന്നു കാണാൻ മാത്രം..
അപ്പൊ തന്നെ കാൾ കട്ട് ആയി.കുറച്ചു കഴിഞപ്പോൾ ഒരു മെസ്സേജ് വന്നു.അത് അവളായിരുന്നു.അവൾടെ ഫോട്ടോ..
ആ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല..ഞാൻ വിചാരിച്ചതിനെക്കാൾ സുന്ദരി ആയിരുന്നു അവൾ..വിടർന്ന കണ്ണുകൾ..ഇടതൂർന്ന മുടി..മനോഹരമായ ചുണ്ടുകൾ..തുടുത്ത കവിളുകൾ..ഒരു ചെറുപുഞ്ചിരി ആ ചുണ്ടുകളിൽ..ഒരു ശാലീന സുന്ദരി.(തുടരും)