മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

തായ്ലൻഡിലെ ഒരു സ്റ്റാർ ഹോട്ടൽ. എവിടെയും നിറഞ്ഞ് നിൽക്കുന്ന പച്ചപ്പ്. ചൈനീസ് വാസ്തുശില്പ മാതൃകയിലുള്ള നിരവധി കെട്ടിടങ്ങൾ.       ഗാർഡനിലെ പുഷ്പങ്ങളിലെല്ലാം മൺസൂൺ മഴയുടെ നനവ് പടർന്നിരിക്കുന്നു. ബോർഡെല്ലാം ചൈനീസ് ഭാഷയിലാണ്.

വിശാലവും പ്രൗഢവുമായ ഹോട്ടലിന്റെ കല്ല് പാകിയ മുറ്റത്തൂടെ തണുത്ത കാറ്റും ചാറ്റൽ മഴയും കൊണ്ട്നടക്കുമ്പോഴാണ്  കലശലായ മൂത്രശങ്ക തോന്നിയത്. എവിടെ കാര്യം സാധിക്കുമെന്ന് അന്വോഷിച്ച് കുറെ നടന്നു. എതിരെ വന്നവരോട് ടോയ്ലെറ്റ്....ടോയ്ലെറ്റ് എന്ന് വിളിച്ച് ചോദിച്ചെങ്കിലും അറിയാത്ത ഏതോ ഭാഷയിൽഎന്തെല്ലാമൊക്കയോ പറഞ്ഞ്   അവർ മുന്നോട്ട് നടന്ന് പോയി. കുറേ നേരത്തെ തിരച്ചിലിനൊടുവിൽ ഏതോ ഭാഷയിൽ എഴുതി വെച്ച മൂത്രപ്പുര എന്ന ബോർഡ് കണ്ടു. ഭാഷ കൊണ്ടല്ല ചിഹ്നം കൊണ്ടാണ് മൂത്രപ്പുരയാണെന്ന് മനസിലായത്. 'ആരോ' മാർക്ക് കണ്ട ഭാഗത്തേക്ക് ധൃതിയിൽ നടന്നു...

വലിയ മരത്തിന്റെ പൊക്കത്തിൽ ട്രീ ഹൗസ്  പോലെ ഒരു മൂത്രപ്പുര. ഞാൻ വായിച്ച യാത്രാ വിവരണങ്ങളിലോ,ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയോ ഇങ്ങനെ ഒരുമൂത്രപ്പുരയെ കുറിച്ച് പറഞ്ഞതായി എനിക്കറിവില്ല...!

ബുർജ്ജ് ഖലീഫ കാണുന്ന പോലെ അത്ഭുതംകൂറി നിൽക്കാൻ പറ്റിയ സമയമല്ലിതെന്ന്  അസഹ്യമായമൂത്രശങ്ക എന്നെ ഓർമ്മിപ്പിക്കുന്നുണ്ട്.       ഇതിന്റെ മുകളിലേക്ക് എങ്ങനെയാണ് കയറേണ്ടത്?

ആലോചനക്കിടയിലാണ് ഒരിടത്ത് ചാരി വെച്ച കോണി ശ്രദ്ധയിൽപ്പെട്ടത്.

നല്ല പരിചയമുള്ള ഇരുമ്പ് കോണി...!തൊട്ടടുത്ത വീട്ടിൽ നിന്ന് പലപ്പോഴും പല ആവശ്യങ്ങൾക്കും എടുത്ത്വരാറുള്ള അതേ കോണി. പൊട്ടിയിടത്ത് വെൽഡ് ചെയ്ത അതേ കോണി. ഒരു കോണി പോലെ ഏഴ് കോണി ഉണ്ടാവുമായിരിക്കും. കോണിയെടുത്ത് മൂത്രപ്പുരയുള്ള മരത്തിൽ ചാരി വെച്ചു.       മുകളിലെത്തി കാര്യം സാധിക്കാൻ തുടങ്ങുമ്പോഴാണ് ഒരു ചൈനക്കാരി പെണ്ണ്  'ഒന്നങ്ങട് മാറി നിക്കെടോ' കുട്ടിക്ക് മുള്ളാൻ മുട്ടിയിട്ട് പാടില്ലെന്ന് ചൈനാ ഭാഷയിൽ   ചൂടായി കൊണ്ട് രണ്ട് രണ്ടരവയസുള്ള ഒരു കുട്ടിയേയും എടുത്ത് അങ്ങോട്ട് വന്നത്.

അയ്യേ....!ചൈനക്കാർക്ക് ഒരു നാണവുമില്ലേ എന്നോർത്ത് ഉദ്യമത്തിൽ നിന്ന് പിന്മാറാൻ തുടങ്ങുമ്പോഴാണ് "ഉമ്മച്ചീ... മൂത്രം ചീച്ചിണ്ട്". എന്നും പറഞ്ഞ് മലയാളത്തിലുള്ള ഒരു കരച്ചിൽ കേട്ടത്. ഞെട്ടിയുണർന്നപ്പോൾ തായ്ലൻഡുമില്ല..!സ്റ്റാർ ഹോട്ടലുമില്ല. ഉള്ളത് മൂത്രശങ്ക മാത്രമാണ്.

എന്നെയും ചവിട്ടി തെറിപ്പിച്ച് ചെക്കനെയും തൂക്കിയെടുത്ത് ബാത്ത് റൂമിലേക്ക് ഓടുന്ന ഭാര്യയെ ഉറക്കംതെളിയാത്ത കണ്ണിലൂടെ നോക്കിയപ്പോ സ്വപ്നത്തിൽ കണ്ട ചൈനക്കാരിയെ പോലെ തോന്നി. 

രാത്രി കിടക്കാൻ നേരത്ത് മുത്രമൊഴിക്കാൻ വിളിച്ചിട്ട് വരാതിരുന്ന മകനോട് ഭാര്യ പറഞ്ഞ വാക്കുകൾ ഏതോ ഗുഹാമുഖത്ത് നിന്നെന്ന പോലെ കാതിൽ പ്രതിധ്വനിച്ചു. ബെഡ്ഡിൽ മൂത്രമൊഴിച്ചാൽ നിന്റെ 'സുൻസുഡു മണി' ഞാൻ ചെത്തിക്കളയും.

എന്തായാലും പടച്ചോൻ കാത്ത്  ആ ചൈനക്കാരി വന്നില്ലായിരുന്നെങ്കിൽ.!   

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ