mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മുറ്റത്താകെ കാല്‍പെരുമാറ്റം. അവിടവിടെയായി കൂട്ടം കൂടി നിന്ന് രഹസ്യങ്ങള്‍ പുലമ്പുന്ന കൂട്ടര്‍. ആരും എന്നെ ഗൗനിക്കാതെ മുഖം തിരിക്കുന്നുണ്ടോ. തോന്നിയതായിരിക്കും.

കാര്യമെന്തന്നറിഞ്ഞീടുവാന്‍ ഞാനവരുടെ അടുക്കലേയ്ക്ക് പോയപ്പോള്‍ അവര്‍ എന്നെ അവഗണിക്കുന്നു എന്നൊരു തോന്നല്‍. കൂട്ടം കുടി നില്‍ക്കുന്നവര്‍ക്കിടയിലൂടെ നടന്ന് തളര്‍ന്ന് ഞാന്‍ അകത്തേയ്ക്ക് കയറിയപ്പോള്‍ കണ്ടതോ, എന്നെയൊരു വെള്ളത്തുണിയാല്‍ മൂടി നിലത്ത് കിടത്തിയിരിക്കുന്നു.

ചുറ്റും കൂടി നില്‍ക്കുന്നവരിലാരോ പറയുന്നത് കേട്ടു ..എന്ത് നല്ല മനുഷ്യനായിരുന്നു. ഞാന്‍  തിരിഞ്ഞൊന്ന് നോക്കി. ഞാന്‍ അതിശയിച്ചു പോയി, കഴിഞ്ഞ ദിവസം വരെ എന്നെ കുറ്റം പറഞ്ഞിരുന്ന ആള്‍. 

അപ്പോഴേക്കും പുറത്ത് നിന്ന് പിറുപിറുക്കലുകള്‍ ഉയര്‍ന്നിരുന്നു...ബോഡി എടുക്കാറായോ എന്ന്.

എന്‍റെ പദവിയും, പേരും സ്ഥാനമാനങ്ങളും നഷ്ടമായി. ഞാനിപ്പോള്‍ വെറുമൊരു ഡെഡ് ബോഡി മാത്രമായി..കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ആത്മാവും.

അപ്പോഴും എന്നെ ഈ അവസ്ഥയിലെത്തിച്ച ആ മദ്യക്കുപ്പി മുറിയുടെ മൂലയിലിരുന്ന് എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ