മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(RK Ponnani Karappurath)

കുന്തി ദേവിക്ക് സൂര്യ ദേവനിൽ ഉണ്ടായ മകനാണ് കർണൻ. വിവാഹത്തിന് മുൻപ് ഒരിക്കൽ ദുർവാസാവ് മഹർഷി കുന്തി ദേവിയുടെ പരിചരണത്തിൽ സന്തുഷ്ടനായി അവർക്ക് ഉപദേശിച്ചു കൊടുത്ത ഒരു മന്ത്രമാണ് കർണൻ്റെ ജന്മത്തിന് കാരണമായത്.

ഇഷ്ടമുള്ള വ്യക്തിയെ മനസ്സിൽ കണ്ട് ഈ മന്ത്രം ചൊല്ലിയാൽ അയാളുടെ സന്തതിയെ ലഭ്യമാകും എന്നതായിരുന്നു മന്ത്രത്തിൻ്റെ പ്രത്യേകത.

പ്രായത്തിൻ്റെ പക്വത കുറവ് കുന്തിയെ മന്ത്രത്തിൻ്റെ ശക്തി പരിശോധിക്കുന്നതിന് പ്രേരിപ്പിച്ചു. മന്ത്രലബ്ധി കിട്ടിയ ഉടൻ തന്നെ ജ്വലിച്ചു നിൽക്കുന്ന സൂര്യ ദേവനെ മനസ്സിൽ പ്രാർത്ഥിച്ചു മന്ത്രം ഉരുക്കഴിച്ചു.ഉടനെ തന്നെ മന്ത്ര ശക്തിയിൽ സൂര്യ തേജസ്സുളള ഒരു കുഞ്ഞ് പിറന്നു. കുഞ്ഞു ജനിക്കുമ്പോൾ രണ്ടു കാതിലും മനോഹരമായ കുണഡലങ്ങൾ ഉണ്ടായിരുന്നതിനാൽ കർണൻ എന്നാണ് അവന് നാമകരണം ചെയ്തത്.

കന്യകയായതിനാലും മാനഹാനി ഭയന്നും കുഞ്ഞിനെ പുഴയിലോഴുക്കാനാണ് കുന്തി തീരുമാനിച്ചത്. 

കുഞ്ഞു പുഴയിലൂടെ ഒഴുകി അതേ രാജ്യത്തുള്ള ഒരു രാധ എന്ന സ്ത്രീയുടെ കൈയിലെത്തി. മക്കളിലാത്ത അവർ തുടർന്നു കർണ്ണനെ വളർത്തി വലുതാക്കി. വളർത്തച്ചൻ സൂതപുത്രനായതിനാൽ കർണൻ ജീവിതത്തിൽ ഒരുപാട് അവഹേളിക്കപെട്ടിട്ടൂണ്ട്. വളർത്തമ്മയുടെ മകൻ ആയതിനാൽ രാധേയൻ എന്നും കര്ണ്ണന് വിളിപ്പേരുണ്ട്.

ദുര്യോധന പക്ഷത്താണ് കർണൻ മഹാഭാരത യുദ്ധത്തിൽ പങ്കെടുത്തത്.അമ്മ കുന്തി ഒരു ഘട്ടത്തിൽ പാണ്ഡവരെല്ലാം സഹോദരങ്ങളാണ് എന്ന് അറിയിച്ചിട്ടും ഉറ്റ സുഹൃത്തായ ദുര്യോധനനെ കൈവെടിയാൻ അദേഹം തയാറായില്ല. അവസാനം കൃഷ്ണ ഭഗവാൻ്റെ തന്ത്രപരമായ ഇടപെടൽ ആ മഹാരഥൻ്റെ പതനത്തിനു കാരണമായി.

 

അദേഹം മരിച്ചിലായിരുന്നു എങ്കിൽ മഹാഭാരത യുദ്ധത്തിൻ്റെ ഗതി തന്നെ മറ്റൊരു വിധത്തിലാകൂമായിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ