മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

swetha gopal kk

എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. മുഴുവൻ സമയവും ഇല്ലെങ്കിലും അതാവശ്യം അധികമായി കിട്ടുന്ന സമയങ്ങളിലെല്ലാം മൊബൈൽ ഫോണിൽ കുത്തിക്കളിക്കുന്നൊരു പതിവ് അവൾക്കുണ്ടായിരുന്നു. 

   ആ  സമയത്താണ്  മൊബൈലിലൂടെ  നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചുമുള്ള വാർത്തകൾ അവളുടെ കണ്ണിലുടക്കിയത്. കുറച്ചെറേ    സമൂഹമാധ്യമപോസ്റ്റുകളും ശ്രദ്ധയിൽ പെട്ടതോടെ കുറച്ചു വിഷമത്തോടെയാണെങ്കിലും  അവൾ തന്റെ മൊബൈൽ ഫോൺ ഉപയോഗം നിർത്താനുള്ള തീരുമാനത്തിലെത്തി.

പിറ്റേന്ന് ടൗണിലെത്തിയ അവൾ  വീട്ടിലെക്കൊന്ന് വിളിക്കാൻ അടുത്തു നിന്ന സ്ത്രിയുടെ മൊബൈൽ ഫോൺ വാങ്ങി ഉപയോഗിച്ചൂ.   "അമ്മേ ഞാൻ വരാൻ കുറച്ചു  വൈകും.. ഞാൻ എന്റെ ആഭരണങ്ങൾ വച്ച അലമാര പൂട്ടാൻ മറന്നോ എന്നൊരു  സംശയം. ഒന്ന് നോക്കിയേക്കണേ...". വിളിച്ച് കഴിഞ്ഞ അവൾ ആ സ്ത്രിയോട് നന്ദി പറഞ്ഞു. ആ സ്ത്രീ അവളോട് സ്നേഹത്തോടെയുള്ള  കുശാലാന്വേഷണങ്ങളും വീട്ടുകാര്യങ്ങളും ആരാഞ്ഞു. തന്നെ സഹായിച്ച സ്ത്രീയെന്ന നിലയിൽ സ്വഭാവികമായ വാർത്തമാനങ്ങളെല്ലാം അവളും  അവരുമായി പങ്കിട്ടു. "വീണ്ടും കാണാം "എന്ന വാചകത്തിൽ സംസാരമവസാനിപ്പിച്ചു പോകാൻ ശ്രമിക്കവേ ആ സ്ത്രീ  ഫോണിൽ ധൃതിയിൽ കുത്തുന്നത് ശ്രദ്ധയിൽപെട്ടു. ആസ്വഭാവികമായ രീതിയിൽ ഒന്നും തോന്നാത്തതുകൊണ്ട് അവൾ ഒരിക്കൽ കൂടി നന്ദി പറഞ്ഞ്  അവിടെ നിന്നും മറഞ്ഞു.

വൈകുന്നേരം വീട്ടിലെത്തിയ അവൾ വീട്ടുമുറ്റത്ത ആൾക്കൂട്ടവും പോലീസും കണ്ട് അന്ധാളിച്ചു. കൂടി നിന്നവരിൽ ആരോ ഒരാൾ അവളോട് പറഞ്ഞു.  "വണ്ടിയിൽ വന്ന നാലഞ്ചു പേർ  അമ്മയെ തലയ്ക്കടിച്ചു  പരിക്കേൽപ്പിച്ച് അലമാരയിലുണ്ടായിരുന്ന മാലയും ആഭരണങ്ങളും മോഷ്ടിച്ചുകൊണ്ട് പോയി".   അത് കേട്ടതും  ഓർമയുടെ പരിധിക്കപ്പുറത്തേക്ക്  ഒരു കൂറ്റൻ  ഇരമ്പൽ  അവളുടെ മനസ്സിൽ  അലയടിച്ചു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ