മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

couple
mohan das
ഗ്രേസി അതാണ് അവളുടെ പേര്. അവളെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും മോഹൻ അമേരിക്കയിലേക്ക് പറക്കുന്നതിനിടയിലാണ്.
അവനാലോചിക്കാറുണ്ട് ദീർഘദൂര യാത്രയിൽ ബുദ്ധിപരവും വിവേകപൂർണ്ണവുമായ ചിന്തകൾ അന്യോന്യം കൈമാറ്റം ചെയ്യാൻ സഹകരിക്കാനുതകുന്ന യാത്രികനേയോ യാത്രികയേയോ അടുത്ത സീറ്റിൽ കിട്ടിയാൽ വളരെ ഉപകാരപ്രദമായമായിരിക്കുമെന്ന്. സാധാരണയായി മോഹന്റെ  ഓഫീഷ്യൽ യാത്രകൾ എപ്പോഴും ഉപഭൂഖണ്ഡങ്ങളി ലേക്കായിരുന്നു. മോഹൻ ഭാരതസർക്കാറിന്റെ  നയതന്ത്ര മന്ത്രാലയത്തിലെ സെക്രട്ടറി ആയിരുന്നു. ജനാധിപത്യ രാഷ്ട്രത്തിന്റെ മാറി മാറിവരുന്ന സർക്കാറുകൾ വിദേശ നയതന്ത്രം നിയന്ത്രച്ചിരുന്നത് ഈ ഉദ്യോഗസ്ഥന്റെ  ആത്മാർത്ഥമായ സഹകരണത്തോടെ ആയിരുന്നു. ഈ യാത്രയും അമേരിക്കയിൽ നടക്കാനിരിക്കുന്ന ഒരു അന്തർദ്ദേശീയ സെമിനാറിന്റെ  ഭാഗമായിട്ടായിരുന്നു. ലോകത്തിലെ എല്ലാ ഭരണകൂടങ്ങൾക്കും ഭീഷണിയായി മാറി കൊണ്ടിരിക്കുന്ന
 
"തീവ്രവാദികളുടെ മാനസ്സിക പരിവർത്തനം രക്ത ചൊരിച്ചലിലൂടെയല്ലാതെ എങ്ങനെ പരിഹരിക്കാം" എന്നതായിരുന്നു വിഷയം. 
 
ഡൽഹി ഫ്ളൈയ്റ്റിൽ തനിക്ക് അർഹതപ്പെട്ട വിൻഡോ സീറ്റിൽ ഇരുന്ന് തന്റെ പ്രൊജക്റ്റിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു മോഹൻ. അപ്പോൾ ഒരു കിളിനാദം ആംഗലേയ ഭാഷയിൽ
 
"വിൻഡോ സീറ്റ് ഒഴിഞ്ഞു തരുമോ?"
 
മോഹൻ പെട്ടെന്ന് ശബ്ദത്തിൻറെ ഉറവിടം കണ്ടെത്തി. അഞ്ചടി ഉയരത്തിൽ വെളുത്ത്തുടുത്ത് പഞ്ചാബി ഡ്രസ്സിൽ ഒരു നാൽപ്പത് വയസ്സ് തോന്നിക്കുന്ന ഒരു പ്രൗഡോജ്ജ്വലമായ സ്ത്രീ രുപം. മോഹൻ തന്റെ ടിക്കറ്റ് എടുത്ത് നോക്കുന്നതിനിടയിൽ വീണ്ടും കളമൊഴി 
 
"ക്ഷമിക്കണം ആ സീറ്റ് സാറിന്റെതു തന്നെ, ഞാൻ വിൻഡോ സീറ്റിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നു " .
 
മോഹൻ സ്വതസിദ്ധമായ പുഞ്ചിരിയിൽ അവരോട് അവരുടെ സീറ്റിൽ ഇരിക്കാൻ ആംഗ്യഭാഷയിലൂടെ അഭ്യർത്ഥിച്ചു. അവർ ഇരുന്ന ശേഷം മോഹൻ പറഞ്ഞു 
 
"ക്ഷമിക്കണം, ഞാൻ എപ്പോഴും അലോട്ട് ചെയ്ത സീറ്റിൽ മാത്രമെ ഇരിക്കാറുള്ളു. കാരണം എന്റെ  യാത്ര ഡീറ്റേൽസ് സർക്കാറും കുടുംബവും സൂക്ഷിക്കുന്നു. ഈ വെഹിക്കിൾ തകർന്ന് നിലം പതിച്ചാൽ സർക്കാരിനും വീട്ടുകാർക്കും വ്യക്തമായ വിവരം ലഭിക്കണമല്ലോ അതായത് രക്ഷപ്പെടലോ മരണമോ ഏതാണ് നടന്നത് എന്ന്" 
 
അവർ അത്ഭുതത്തോടെ അയാളെ തന്നെ നോക്കിയിരുന്നു. മോഹൻ ആ സ്ത്രീരത്നത്തിനോട് ചോദിച്ചു.
 
"എന്താ ഞാൻ പറഞ്ഞത് സത്യമല്ലെ? താങ്കളുടെ യാത്ര വിവരങ്ങളും കുടുംബക്കരേയും കൂട്ടുകാരേയും അറിയിച്ചിട്ടുണ്ടാകുമല്ലൊ? അവർക്കിടയിൽ ഒരു കൺഫ്യുഷൻ ഉണ്ടാക്കണമോ? 
 
ആ സ്ത്രീരത്നത്തിന്റെ  വീതിയുള്ള നെറ്റിയിൽ ചുളിവുകൾ വിടർന്നു. ഒരു വിസ്മയ പുഞ്ചിരിയോടെ അവർ മോഹനനെന്ന അത്ഭുത പ്രതിഭാസത്തെ നോക്കിയിരുന്നു. പെട്ടെന്ന് മൈക്കീലുടെ എയർഹോസ്റ്റസിന്റെ  കളമൊഴി കേട്ടു.
 
"എല്ലാവരും അവരവരുടെ സീറ്റ് ബെൽറ്റ് മുറുക്കി കെട്ടുക. വിമാനം യാത്ര ആരംഭിക്കുന്നു " 
മോഹൻ വിമാനത്തിലും കാറിലും കയറിയാൽ പതിവായി ചെയ്യുന്ന ആദ്യ പണി ഈ സീറ്റ് ബെൽറ്റ് കെട്ടുക എന്നതാണ്. അവൻ അടുത്തിരുന്ന സ്ത്രയെ ശ്രദ്ധിച്ചു അവർ തന്റെ ബെൽറ്റ് മുറുക്കി കെട്ടുക ആയിരുന്നു. വിമാനം പതുക്കെ മുന്നോട്ട് ഗമിച്ച് ഉയർന്ന് പറക്കാൻ തുടങ്ങി. വാഹനം അന്തരീക്ഷത്തിൽ സമനില നേടിയപ്പോൾ മോഹൻ സീറ്റ് ബെൽറ്റ് അഴിച്ചു. തൊട്ടടുത്ത സീറ്റിലെ സ്ത്രീയും അത് ആവർത്തിച്ചു. മോഹൻ ആ മഹിളാ രത്നത്തിനോട് തന്റെ പേര് പറഞ്ഞു കൊടുത്ത് വിരോധമില്ലെങ്കിൽ അവരുടെ പേര് പറയാൻ അഭ്യർത്ഥിച്ചു. അവർ പറഞ്ഞു.
 
"ഗ്രേസി ജോർജ് ഫ്രം കോട്ടയം, കേരള" എന്ന് 
 
"ഓ ഇനി മാതൃഭാഷയിൽ ആവാം ചർച്ചകൾ അല്ലെ " മോഹൻ ചോദിച്ചു. 
 
ഗേസി ഒരു പുഞ്ചിരിയോടെ മൊഴിഞ്ഞു" ആവാം".
 
മോഹൻ തന്റെ    യാത്ര ഉദ്ദേശവും തൊഴിലും തന്റെ കുടുംബ ചരിത്രവും അവരെ ധരിപ്പിച്ചു. താനും കേരളത്തിലെ മലബാർ പ്രവിശ്യയിലെ വള്ളുവനാട് ഒറ്റപ്പാലം എന്ന പ്രവിശ്യയിൽ ജന്മം കൊണ്ടതാണ് എന്നും അച്ഛനമ്മമാർ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നും അറിയിച്ചു. താനും പത്നിയും ഒരു കുട്ടിയും സെൻട്രൽ ഡൽഹിയിൽ സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കുന്നു വെന്നും കുട്ടി കേന്ദ്രീയ വിദ്യാലയത്തിൽ എട്ടാംക്ളാസിലും പത്നി ഡൽഹി യൂനിവേർസിറ്റിയിൽ ചീഫ് ലൈബ്രേറിയനാണെന്നുമുള്ള വിവരങ്ങൾ ഒറ്റ വാക്കിൽ പറഞ്ഞു കൊടുത്തു. 
 
പിന്നീട്  മോഹൻ ആവശ്യപ്പെട്ടു
 
"വിരോധമില്ലെങ്കിൽ ഗ്രേസിയുടെ ജീവിത ഉയർച്ചയ്ക്കിടയിലെ ഇതളുകൾ ഒന്ന് വായിക്കാമോ?" 
 
അപ്പോഴേക്കും എയർഹോസ്റ്റസ് പ്രഭാത ഭക്ഷണവും ആയി അരികിലെത്തി. മോഹനനും ഗ്രേസിയും അവർക്ക് ആവശ്യമായ ഭക്ഷണം എടുത്ത് ടേയിൽ വെച്ച് കഴിച്ചു തുടങ്ങി. ഭക്ഷണസമയത്ത് അതിൽ ശ്രദ്ധ വേണം എന്ന നിർബന്ധം അവനുണ്ടായതിനാൽ അവർ രണ്ടു പേരും നിശബ്ദ മായി ആ കർമ്മം നിർവ്വഹിച്ചു. 
 
പ്രഭാതഭക്ഷണത്തിനുശേഷം എയർഹോസ്റ്റസ് പലതരത്തിലുള്ള പാനീയങ്ങളുമായി എത്തി. ഗ്രേസി കോഫി സെറ്റ് എടുത്തു വച്ചു മോഹനൻ ഒരു കുപ്പി വെള്ളം മാത്രം എടുത്തു. 
 
"ചായ അല്ലങ്കിൽ കോഫി" ഗേസി ആരാഞ്ഞു 
 
"ചായ, കാപ്പി, പാൽ, പഞ്ചസാര ഇവയെല്ലാം കുട്ടികാലം മുതലെ വർജ്ജിച്ചതാണ് " മോഹൻ പറഞ്ഞു. 
 
ഗ്രേസിയുടെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു. അവളുടെ കണ്ണുകൾ മോഹനന്റെ  മുഖത്ത് തറച്ച് നിന്നു. 
 
"ഈസിറ്റ് ട്രൂ" ഗേസിയുടെ ചോദ്യം.
 
തണുത്ത വെള്ളം സിപ്പ് ചെയ്തു ആസ്വദിക്കുന്നത് നിർത്തി മോഹൻ പറഞ്ഞു 
 
"യെസ്സ് ".
 
രണ്ടു പേരുടെയും പ്രഭാത ഭക്ഷണം കഴിഞ്ഞശേഷം ഗേസി അവളുടെ ജീവിത കഥയുടെ ചുരുളകളഴിച്ചു. ഗ്രേസിക്ക് എന്തുകൊണ്ടോ മോഹന്റെ  സുതാര്യമായ ഇടപെടൽ ഇഷ്ടപ്പെട്ടിരുന്നു.
 
ഗ്രേസി പറഞ്ഞു തുടങ്ങി
 
"ഞങ്ങളുടെ കുടുംബം  കൃസ്ത്യൻ മാർത്തോമ്മാ വിഭാഗത്തിൽ ഉള്ളവരായിരുന്നു. ഞങ്ങൾ പശു, ആട്, എരുമ, എന്നിവയുടെ പാൽ വില്പന നടത്തുന്ന കുടുംബം ആണ്. ഞങ്ങൾക്ക് രണ്ടു പശുക്കളും മൂന്ന് എരുമകളും അഞ്ചു ആട്ടിൻ പറ്റങ്ങളും ഉണ്ടായിരുന്നു. എനിക്ക് രണ്ടു ഇളയ സഹോദരിമാർ കൂടി ഉണ്ട് ലിസിയും സൂസിയും. എന്റെ  അമ്മ , അന്നമ്മ ജോസഫ് അച്ഛനെ സഹായിച്ചും കുടുംബം ശ്രദ്ധിച്ചും കഴിഞ്ഞു പോന്നു. നല്ലൊരു ക്ഷീര കർഷകനായിരുന്നു അച്ഛൻ ജോസഫ് അമ്മയേയും കുട്ടികളേയും ഈ സംരംഭത്തിൽ നിർബന്ധമായി പങ്കെടുപ്പിച്ചിരുന്നു. അടുത്തുള്ള ക്ഷീര കർഷക സഹകരണ സംഘത്തിൽ മൂന്ന് തരത്തിലുള്ള പാലും മുടങ്ങാതെ എത്തിച്ചിരുന്നു. ആ സംഘത്തിന്റെ ധന സഹായത്താൽ ആണ് ഞങ്ങൾ ഈ കൃഷി മുന്നോട്ട് കൊണ്ട് പോയിരുന്നത്. സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് ഈ സസ്തന ജീവീകളെ ഞങ്ങൾ പരിപാലിച്ച് പോന്നിരുന്നത്. "
 
ഗ്രേസി ഒന്ന് നിർത്തി മോഹനനെ ഒന്ന് നോക്കി. മോഹനൻ വളരെ ആകാംക്ഷയോടെയും ശ്രദ്ധയോടെയും ഗ്രേസിയുടെ പൂർവ്വിചരിതൃം ശ്രവിച്ചു കെണ്ടിരിക്കുകയായിരുന്നു.
 
"സർ ബോറടിക്കുന്നിലല്ലോ " ഗ്രേസി മോഹനനെ നോക്കി ചോദിച്ചു.
 
"ഇല്ല ഇല്ല ഗ്രേസി തുടർന്നുകൊള്ളു പിന്നെ ഈ സർ വിളി വേണ്ട പേരു വിളിച്ചു കൊള്ളു " മോഹൻ പറഞ്ഞു. 
 
ഗ്രേസി കഥ തുടർന്നു 
 
"മോഹൻ, എനിക്കും അനുജത്തിമാർക്കും അച്ഛൻ നല്ല വിദ്യാഭ്യാസം നൽകി. കുട്ടികാലം മുതൽ ഈ വളർത്തു മൃഗങ്ങളുമായി സല്ലപിച്ചു വളരെ സന്തോഷകരമായ കുടുംബ ജീവിതം അനുഭവിച്ച എന്റെ  അഭിലാഷം ഒരു വെറ്റിനറി സർജനാകണ മെന്നായിരുന്നു. എന്റെ  ഈ ആഗ്രഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നൽകാൻ അച്ഛൻ തീർച്ച പെടുത്തി. ഇതിനിടയിൽ സസ്തന ജീവികളുടെ എണ്ണം ഞങ്ങളുടെ വീട്ടിൽ കൂടി കൊണ്ടിരുന്നു. ഞങ്ങൾ എല്ലാവരും പെൺകുട്ടികളും ഈ ക്ഷീര കൃഷിയിൽ വിശൃമമില്ലാതെ അദ്ധ്വാനിച്ചു.
 
ദിവസവും പുലർച്ചെ അഞ്ചു മണിക്ക് ഏണിറ്റ് പാൽ കറന്ന് സംഘത്തിന്റെ ഓഫീസിൽ ഏഴുമണിക്കുള്ളിൽ എത്തിക്കുക എന്നത് വളരെയധികം അദ്ധ്വാനമുള്ള പ്രവർത്തിയായിരുന്നു. പാൽ വില്പനയുടെ ആവശ്യങ്ങൾക്കായി എന്റെ  അച്ഛൻ ഒരു വാഹനം വാങ്ങി. ചെറിയ സംരംഭത്തിൽ അച്ഛന് കയ്യിൽ തൂക്കുന്ന പാൽ പാത്രം മതിയായിരുന്നു. പക്ഷെ ഇപ്പോൾ ക്ഷീര കുടുംബം വർദ്ധിച്ചതിന നുസരിച്ച് ക്ഷീരത്തിന്റെ  അളവും വർദ്ധിച്ചു. അഞ്ചു പേരുടെ കായികക്ഷമത ഈ വളർച്ചക്ക് പുറകിൽ ഉണ്ടായിരുന്നു. 
 
കുട്ടികളുടെ വിദ്യാഭ്യാസ ചിലവും ഇതിനിടയിൽ വർദ്ധിച്ചു കൊണ്ടിരുന്നു. പക്ഷെ ഞങ്ങളുടെ ആത്മവിശ്വാസത്തിൻറ മുതൽകൂട്ട് ഞങ്ങളെ സംരക്ഷിക്കാൻ ഉണ്ടായിരുന്നു. ഞങ്ങളുടെ എഴുപത് സെൻറ് പുരയിടത്തിൽ വീടും കന്നുകാലികൾക്കുള്ള കെട്ടിടവും കഴിഞ്ഞു ബാക്കിയുള്ള പറമ്പ് നൂറിലധികം തെങ്ങുകൾ നിറഞ്ഞു നിൽക്കുന്നു. അതിലെ ആദായവും ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടികൾക്ക് കൈതാങ്ങായിരുന്നു. ഞാൻ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നതിനോടൊപ്പം മെഡിക്കൽ എൻട്രൻസിനുള്ള കോച്ചിംഗിനും ചേർന്നു. എന്റെ  അഭിലാഷം പൂർത്തീകരിക്കാൻ മാതാപിതാക്കളും വളരെ സഹകരിച്ചു. എന്റെ  അനുജത്തിമാരിൽ ലിസി എട്ടാം ക്ലാസ്സിലും സൂസി നാലാം ക്ലാസ്സിലും പഠിക്കുന്നുണ്ടായിരുന്നു. വർഷം പെട്ടെന്ന് കടന്നു പോയി കൊണ്ടിരുന്നു. അങ്ങിനെ പ്ളസ് ടു സയൻസ് സബ്ജക്റ്റിൽ തൊണ്ണൂറ്റഞ്ച് മാർക്ക് വാങ്ങി ഞാൻ പാസായി. ഇനിയുള്ള കടമ്പ എൻട്രൻസ് എഴുതി വെറ്റ്നറി മെഡിക്കൽ കോളേജിൽ പ്രവേശിക്കുക എന്നതായിരുന്നു. അച്ഛനും അമ്മയും എന്നെ മറ്റു പണികളിൽ നിന്നും വിമുക്തയാക്കി പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ട അവസരം ഉണ്ടാക്കി തന്നു. അങ്ങിനെ ഞാൻ എന്റെ  ചിരകാല സ്വപ്നം നേടിയെടുത്തു."
 
ഗ്രേസി കുറച്ചു നേരം നിശബ്ദയായി. മോഹൻ അവളെ ശ്രദ്ധിച്ചു. അവൾ ഗാഢ ചിന്തയിലായിരുന്നു. ആ സമയത്ത് എയർഹോസ്റ്റസ് ഇടനേര സ്നേക്കുകളുമായി വന്നു. ഞങ്ങൾ കുറച്ചു ഡ്രൈഫ്റൂട്ട് മാത്രം എടുത്ത് കൊറിച്ചു കൊണ്ടിരുന്നു. രണ്ടു പേരും കുറച്ചു വെള്ളവും കുടിച്ചു. ഗ്രേസി അവളുടെ ജീവിതത്തിലെ അടുത്ത ടേണിഗിനെ കുറിച്ച് പറയാൻ തുടങ്ങി. 
 
"മോഹൻ , വെറ്റിനറി മെഡിക്കൽ കോളേജ് പഠനത്തിന്റെ അവസാന ഘട്ടത്തിലാണ് എന്റെ  ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം ഏൽക്കേണ്ടി വന്നത് . പെട്ടെന്നുണ്ടായ  ഹൃദയാഘാതത്താൽ ഞങ്ങളുടെ അച്ഛൻ ഇഹലോകവാസം വെടിഞ്ഞു." 
 
അവളൊരു ദീർഘശാസം വലിച്ച് നിശബ്ദ യായി. മോഹൻ അവളുടെ മുഖത്തേക്ക് നോക്കി. ഗ്രേസിയുടെ കൺകോണുകളിൽ അശ്രുക്കൾ നിറയുന്നത് അവൻ കണ്ടു. 
 
"ദൈവഹിതം മറിച്ചൊന്നാവുകയില്ലല്ലൊ അല്ലെ?" മോഹന്റെ  വാക്കുകൾ ശരിവെച്ചമാതിരി ഗ്രേസി തലകുലുക്കി. പെട്ടെന്ന് ടവൽ എടുത്ത് മുഖം തുടച്ച് അവൾ വീണ്ടും മുഖ്യധാരയിലെത്തി.
 
"അച്ഛന്റെ വിയോഗം എന്റെ  കുടുംബത്തെ തളർത്തിയ അവസരമായിരുന്നു. കാരണം അച്ഛൻ ഞങ്ങൾക്കെല്ലാം നല്ലൊരു സുഹൃത്ത് കൂടി ആയിരുന്നു. അച്ഛന്റെ അനുഭവങ്ങൾ ഞങ്ങൾക്ക് പലകുറി കൈമാറിയിരുന്നു. ഒരു സന്ദർഭത്തിലും ആത്മവിശ്വാസം കൈവിടരുതെന്ന് എപ്പോഴും ഉപദേശിച്ചിരുന്നു. മാനസ്സികമായി ഒരിക്കലും തളരുതെന്ന പ്രചോദനം എന്നിൽ അലയടിച്ചു കൊണ്ടിരുന്നു. എന്റെ  അനുജത്തി ലിസി അപ്പോഴേക്കും ബീ എഡ് അവസാന വർഷ പരീക്ഷ കഴിഞ്ഞു റിസൽറ്റ് കാത്തിരിക്കുകയായിരുന്നു. അതിന് ഇളയവൾ പന്ത്രണ്ടാം ക്ളാസ്സിൽ പരിക്ഷയുടെ റിസൽട്ടും കാത്തിരുന്നു. ഞാൻ എല്ലാ ഉത്തരവാദിത്വങ്ങളും എറ്റെടുക്കാൻ മനസ്സിനെ സജ്ജമാക്കി. എനിക്ക് ചെയ്തു തീർക്കാൻ ബാക്കിയുള്ളത് ഒരു ഹെർക്യലിയൻ ടാസ്ക് ആയിരുന്നു. എന്റെ  പഠനം, ഇളയവളുടെ പഠനം , ബി.എഡ് കഴിഞ്ഞ അനുജത്തിക്ക് ഒരു അദ്ധ്യാപക ജോലി പിന്നെ ക്ഷീരകർഷക സംരഭം മുന്നോട്ട് കൊണ്ട് പോകൽ. കടമ്പകളെല്ലാം മറികടന്ന് മൂന്നോട്ട് ഗമിക്കാൻ കർത്താവിന്റെ   കടാക്ഷവും അമ്മയുടെയും അനുജത്തി മാരുടെയും നിശ്ചയ ദാർഢ്യവും എന്റെ  ആത്മവിശ്വാസവും തുണയായി."
 
അവൾ പറഞ്ഞു നിർത്തി. പെട്ടെന്ന് എയർഹോസ്റ്റസ് വീണ്ടും ഉച്ചയ്ക്കുള്ള ഭക്ഷണവുമായി എത്തി. മോഹൻ ഗ്രേസിയോട് പറഞ്ഞു 
 
"ഗ്രേസിയുടെ ജീവചരിത്രം വളരെ ഇഷ്ടപ്പെട്ടു ഇനി ഉച്ച ഭക്ഷണം കഴിഞ്ഞു ആവാം അടുത്ത പകുതി. എന്താ , ശരിയല്ലെ?" 
 
"ഓ കെ , ശരി, മോഹൻ ബോറടിക്കുന്നുണ്ടോ?" ഗ്രേസി വിനയത്തോടെ ആരാഞ്ഞു.
 
"ഇല്ല. വളരെ ആകാംക്ഷയോടെ ഞാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്" മോഹൻ അവളോട് പറഞ്ഞു. 
 
അപ്പോഴേക്കും ഭക്ഷണം എത്തി രണ്ടു പേരും അവർക്കാവശ്യമായവ തിരഞ്ഞെടുത്തു. ഗ്രേസി ഒരു നോൺ വെജിറ്റേറിയനും മോഹൻ പക്കാ വെജിറ്റേറിയനും തിരഞ്ഞെടുത്തു. 
 
ഗ്രേസി "മോഹൻ താങ്കൾ ടോട്ടലി സസ്യഭുക്ക് ആണല്ലോ, ?
 
മോഹൻ "അതെ എന്റെ  കുടുംബം  സസ്യഭുക്കുകളാണ്"
 
മോഹനൻ ഭക്ഷണം കഴിക്കാൻ വളരെ സമയം എടുക്കുന്ന ആള് ആയിരുന്നു. വെള്ളം പോലും ചവച്ചരച്ച് കഴിക്കുന്ന ആൾ. പിന്നെ ഭക്ഷണ സമയത്ത് സംസാരം കുറച്ചു മാത്രം. ഗ്രേസി പെട്ടെന്ന് ഭക്ഷണം കഴിക്കുന്ന പ്രകൃതകാരി ആയിരുന്നു. അവളുടേത് പെട്ടെന്ന് തീർന്നു. മോഹൻ അര മണിക്കൂറിലധികം സമയമെടുത്തു. 
 
ഗ്രേസി അപ്പോഴേക്കും ശുചമുറിയിൽ പോയി തന്റെ  സീറ്റിലെത്തി മോഹൻ ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവൾക്ക് ഇതും ഒരത്ഭുതമായിരുന്നു. അവൾ ചിന്തിച്ചു പല വ്യക്തികളെയും പരിചയപ്പട്ടിട്ടുണ്ടെങ്കിലും ഇതൊരു അസാധാരണ വ്യക്തിത്വം തന്നെ. മോഹന്റെ  ശ്രദ്ധ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ആയിരുന്നു. ഒന്നും ബാക്കി വെക്കാതെ എടുത്ത ഭക്ഷണം മുഴുവൻ കഴിച്ചു മോഹൻ ശുചിമുറിയിലേക്ക് പോയി തിരിച്ചു വന്നു. 
 
"ഗ്രേസി വളരെ സ്പീഡിൽ ആണല്ലോ ഭക്ഷണം കഴിച്ചത് ഞാൻ ധാരാളം സമയം എടുക്കും "
 
മോഹൻ പറഞ്ഞു. 
 
"ങ്ഹാ" ഗ്രേസി ചെറു പുഞ്ചിരിയോടെ മോഹൻനെ നോക്കി. 
 
എയർഹോസ്റ്റസ് വീണ്ടും ഡെസർട്ടുകളുമായി എത്തി. മോഹൻ ഒന്നും എടുത്തില്ല. ഗ്രേസി ഫ്റൂട്ട്സാലഡ് വാങ്ങി കഴിച്ച് എന്തേ ഒന്നും വേണ്ടെ എന്ന ചോദ്യ ഭാവത്തിൽ മോഹനനെ നോക്കി. 
 
"ഒരു ഭക്ഷണത്തിന് ശേഷവും പഴങ്ങൾ കഴിക്കാറില്ല . ആദ്യത്തെ ഭക്ഷണം ദഹിക്കാൻ എടുക്കുന്ന സമയം പഴങ്ങൾ വയറ്റിൽ ഇരുന്ന് അസിഡിറ്റി രുപപ്പെട്ട് ദഹനക്കേടിന് വഴി തെളിയിക്കും" മോഹൻ പറഞ്ഞു. 
 
"താങ്കളിൽ നിന്നും പലർക്കും പലതും പഠിക്കാനുണ്ട്" 
 
ഗ്രേസി ഫ്റൂട്ട് സാലഡ് രുചിക്കുന്നതിനിടെ പറഞ്ഞു. ഉച്ച ഭക്ഷണം കഴിഞ്ഞ് അരമണിക്കൂർ നേരം രണ്ടു പേരും നിശബ്ദ മായി പുറം കാഴ്ചകൾ കണ്ടിരുന്നു. 
 
പിന്നീട് മോഹൻ "എന്താ ഗ്രേസി തുടങ്ങാം" എന്ന് ചോദിച്ചു. 
 
ഗ്രേസി ഉത്സാഹപൂർവ്വം തുടർന്നു. 
 
"പല മത്സര പരീക്ഷകളും കഴിഞ്ഞ് അനുജത്തിക്ക് അടുത്തുള്ള, ഞങ്ങളുടെ കൂട്ടർ നടത്തുന്ന സ്കൂളിൽ ജോലി ലഭിച്ചു. ഒടുവിലത്തെ അനുജത്തിക്ക് ചാർട്ടേഡ് അക്കൗൺണ്ടൻസിയിൽ തുടർന്നു പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ അതിന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. അവളുടെ അഞ്ചു കൊല്ലത്തെ പഠന ചിലവ് ടീച്ചറെ ഏൽപ്പിച്ചു. ഞാൻ ഡിസ്റ്റിഗ്ഷനോട് കൂടി വെറ്റ്നറി വിദ്യാഭ്യാസം പൂർത്തിയാക്കി. വീട്ടിലെ ക്ഷീര വ്യവസായം വിപുലീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വെറ്റ്നറി വിദ്യാഭ്യാസത്തിൽ നിന്നും കിട്ടിയ അറിവ് ഞങ്ങളുടെ ക്ഷീര വ്യവസായത്തെ പുരോഗമിക്കുന്നതിന് വളരെ സഹായിച്ചു. ഇതിനിടയിൽ ഞാൻ ഗൂജറാത്തിലെ ആനന്ദിലെ അമൂൽ പദ്ധതിയെ കുറിച്ചറിയാൻ കൂര്യൻ സാറിനെ കാണാൻ പോയി. ഉദ്ദശം അതേ പോലെ ഞങ്ങളുടെ സരംഭത്തിനേയും വളർത്തിയെടുക്കാനുള്ള സാദ്ധ്യതകൾ ആരായാൻ വേണ്ടി ആയിരുന്നു. കുര്യൻ സർ ഈ പദ്ധതി തുടങ്ങിയതിന് പിന്നിൽ അന്നത്തെ പ്രധാനമന്ത്രി ദിവംഗതാനായ ശ്രി ലാൽബഹുദൂർ ശാസ്ത്രിയുടെ ആത്മാർത്ഥമായ സഹകരണം ഉണ്ടായിരുന്നെന്ന് ഞാൻ വായിച്ചു കേട്ടിരുന്നു. ആനന്ദിലെ ക്ഷീര കർഷകരുടെ കഠിനമായ അദ്ധ്വാനശേഷിയും മികവുറ്റ ഉത്തരവാദിത്വവും നേരിൽ കണ്ട് ബോധിച്ചു. കുര്യൻ സർ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ പ്രതിഫലനം മനസ്സിലാക്കി തന്നു. വളരെ കഠിനമായ മാനസിക ശക്തി നിലനിർത്തിയാൽ മാത്രമെ ഇങ്ങനെയുള്ള സംരംഭങ്ങൾക്ക് ഇറങ്ങി തിരിക്കാവു എന്ന് ഉപദേശിച്ചു. ആനന്ദിലെ  ടെക്നോളജി വികസനം ശ്രദ്ധയോടെ പഠിച്ചു. 
 
തിരിച്ചു  കേരളത്തിലെത്തിയപ്പോൾ എനിക്ക് എന്തോ ഒരു പുതിയ ഉണർവ് ഉണ്ടായി. ഞങ്ങൾക്ക് ഒരു കൺസൾട്ടൻസിയുടെ ആവശ്യം കൂര്യൻസർ നിറവേറ്റി തന്നു. ആദ്യമായി ഞങ്ങൾ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ' സസ്തന ക്ഷീരോൽപാദക സംഘം ' എന്ന പേരിൽ റജിസ്ട്രർ ചെയ്തു. ഞങ്ങളുടെ കൺസൽട്ടൻറ് അതിന് വേണ്ടി വന്ന എല്ലാ ഓഫീഷ്യൽ നടപടികളും ശരിയാക്കാൻ സഹായിച്ചു. അരയേക്കർ ഭൂമി ഇതിനായി ഞങ്ങൾ മാറ്റിവെച്ചു. അന്നത്തെ ഞങ്ങളുടെ പശു ആട് എരുമ എന്നിവയുടെ അംഗസംഖ്യ ഇരുനൂറ്റമ്പതിലേറെയായി ഉയർന്നിരുന്നു. ഇവയുടെ സംരക്ഷണത്തിനും നടത്തിപ്പിനും ഞങ്ങളെ കൃടാതെ ആവശ്യത്തിന് പരിശീലനം കിട്ടിയ ജീവനക്കാർ ഉണ്ടായിരുന്നു. ഈ കമ്പനിയുടെ ചെയർമാനായി അമ്മയും എം ഡി ആയി ഞാനും മറ്റു രണ്ട് പേർ ഡയറക്ടർമാരും ആയി സംരംഭം തുടങ്ങി. " ഗ്രേസി പറഞ്ഞുനിർത്തി. 
 
പെട്ടെന്ന് എയർഹോസ്റ്റസ് സായാഹ്ന ഭക്ഷണവുമായെത്തി. മോഹൻ ഒരു കപ്പ് ഹോർലിക്സും ഗ്രേസി ചായയും കുറച്ചു സ്ന്ക്സും എടുത്തു. ഇൻഡ്യൻ സമയം നാല് മണിയായിരുന്നു പക്ഷെ അമേരിക്കൻ ഉപ ഭൂഖണ്ഡങ്ങളിൽ പുലർച്ചെ നാലുമണി ക്കടുത്തായിരുന്നു. ഭക്ഷണം കഴിഞ്ഞു മോഹൻ ഗ്രേസിയോട്
 
"രണ്ടു പകലുകളിലൂടെയുള്ള ഈ യൂ എസ് യാത്രയിൽ കിട്ടുന്ന അനുഭൂതി വേറൊരു യാത്രയിലും കിട്ടില്ല. പോരാത്തതിന് ഇൻഡ്യയിലെ ഒരു ദിവസം പുറകിലായി നാം യൂ എസിൽ പ്രവേശിക്കുന്നു. പ്രപഞ്ച ശക്തിയുടെ ഓരോ വിനോദങ്ങളാണ് ഇവയെല്ലാം അല്ലെ" 
 
ഗ്രേസി "വളരെ സത്യം തന്നെ. ഇതിനള്ള ഭാഗ്യവും കൂടെയുണ്ടാകണം അല്ലെ " ഒരു മറു ചോദ്യം ഉന്നയിച്ചു. 
 
മോഹൻ " ഗ്രേസി തൂടരു, ഇനി നമുക്ക് മണി ക്കുറുകളെ ബാക്കിയുള്ളു. തന്റെ ഉയർച്ചയിലേക്കുള്ള പടവുകൾ വളരെ രസകരമായി തോന്നുന്നു. " 
 
ഗ്രേസി തുടർന്നു "ആനന്ദിലെ കൺസൾട്ടൻസിയുടെ നിർദ്ദേശ പ്രകാരം മെഷിനറികൾ ഈ കമ്പനിക്ക് വേണ്ടി വാങ്ങി. ഈ കമ്പനിയുടെ ക്ഷീര ഉത്പന്നങ്ങളുടെ വിപണനം അന്തർദ്ദേശീയ തലത്തിലേക്ക് എത്തിക്കതക്ക നിലവാരത്തിലുള്ളതാക്കാൻ ഞങ്ങളുടെ കഠിനമായ പ്രയത്നത്തിലൂടെ സാധിച്ചു. ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങളുടെ വിപണിയിൽ " സസ്തന ക്ഷീര ഉത്പന്നം " പ്രചരിപ്പിക്കുന്നതിനും വിപണി പിടിക്കുന്നതിനും എന്റെ  ഇതേ പോലുള്ള യാത്രകൾ ധാരളം വേണ്ടി വന്നു. അതിൽ സ്വദേശത്ത് ശുദ്ധമായ ജല നിഷിധമായ പാലും , വിദേശത്തേക്ക് പാൽ പൊടി ഉത്പന്നങ്ങളം അതിന് പുറമെ കുട്ടി ഉപഭോക്തക്കൾക്ക് വേണ്ടി മിൽക്ക് ചോക്ലേറ്റ് നിർമ്മാണ വിഭാഗവും തുടങ്ങി. ഇതിനിടയിൽ ഞങ്ങൾ മൂന്ന് പേരും വിവാഹിതിരായി. ആ അംഗങ്ങളും ഡയറക്ടർ മാരാവുകയും ചെയ്തു. അക്കൗണ്ട് ഡിവിഷനും ഓഡിറ്റ് ഡിവിഷനും കൈകാര്യം ചെയ്യുന്നത് സൂസിയും ഭർത്താവും ആയിരുന്നു. രണ്ടു പേരും ചാർട്ടേഡ് അക്കൗണ്ടസ് ഡിഗ്രി ഉള്ളവരായതു കൊണ്ട് ആ വിഭാഗം അവർക്ക് കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് വരുന്നില്ല. ടീച്ചറായ ലിസിയുടെ ഭർത്താവ് അഡ്വക്കേറ്റ് ആയതിനാൽ കമ്പനിയുടെ ലീഗൽ കൺസൾട്ടൻൻറ് ജോലി അദ്ദേഹം കൈകാര്യം ചെയ്യുന്നു. അമ്മയും ലിസിയും കമ്പനി ഭരണ കാര്യങ്ങൾ ജീവനക്കാരുടെ കാര്യങ്ങൾ എന്നിവ എന്നോട് ചേർന്നു നിർവ്വഹിക്കുന്നു. ഞങ്ങളുടെ ഉത്പന്നങ്ങളൾക്ക് ഐ എസ് ഐ ഗുണനിലവാര മുദ്രയും നേടി. പുറമേ ഞങ്ങളുടെ കമ്പനിക്ക് അന്തർദ്ദേശീയ ഗുണനിലവാര ഗിന്നസ് അവാർഡും കഴിഞ്ഞ വർഷം ലഭിച്ചു.
 
ഞാനും എന്റെ  ഭർത്താവും മാർക്കറ്റിംഗ് വിഭാഗത്തിന്റെ ഡയറക്ടർമാരായി പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ എം ബി യെ ഡിഗ്രി ഈ പ്രവർത്തന രംഗത്ത് വളരെ ഉപകരിക്കുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ കൂടെയുള്ള ഈ യാത്ര കനഡ , മെക്സിക്കൊ , അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നീ രാജ്യങ്ങളിൽ നടത്തിനിരിക്കുന്ന ക്ഷീര ഉത്പന്നങ്ങളുടെ വിപണന സെമിനാറിൽ പങ്കെടുക്കാനും വിപണിയിൽ ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും കൂടിയാണ്. ഇൻഡ്യയിലെ വിപണിയിൽ ഉത്പന്നങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ എന്റെ  ഭർത്താവ് കൈകാര്യം ചെയ്യുന്നു. "
 
ഒരു ദീർഘനിശ്വാസത്തോടെ ഗ്രേസി അവളുടെ ജീവിത കഥ ഉപസംഹാരിച്ചു. 
 
മോഹൻ ഗ്രേസിയുടെ ഈ വളർച്ചയിൽ വളരെ സന്തുഷ്ടനായി പറഞ്ഞു 
 
"എന്റെ  എല്ലാ ഭാവുകങ്ങളും താങ്കളുടെ ഈ അക്ഷീണ പ്രവർത്തനത്തിന് നേരുന്നു. സ്ത്രീ ശക്തിയുടെ മകുടോദാഹരണമാണ് താങ്കൾ . ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഗേസിയുടെ കമ്പനി വിസിറ്റിംഗ് കാർഡ് തരാമോ? ഇതാ എന്റെ  ഓഫീഷ്യൽ കാർഡ് ഇത് ഗ്രേസിക്ക് ഡൽഹിയിൽ വരുമ്പോഴും വിദേശത്തും സഹായിക്കുമെങ്കിൽ ഉപകരിക്കട്ടെ ." 
 
ഗ്രേസി സ്വന്തം കാർഡ് മോഹന് കൊടുത്തു. അദ്ദേഹം ഗ്രേസിയുടെ കുടുംബാംഗങ്ങൾക്കും നന്മ നേർന്നു. 
 
മോഹൻ പറഞ്ഞു " ഗ്രേസി, അടുത്ത കേരളത്തിലെ വരവിൽ തീർച്ചയായും ഞാനും കുടബവും താങ്കളുടെ കമ്പനിയിൽ വരും. എന്ത് ആവശ്യങ്ങൾക്കും ഭർത്താവിനോട് എന്നെ സമീപിക്കാൻ പറയുക. താങ്കളും ഡൽഹിയിൽ വരുമ്പോൾ എൻറെ വീട്ടിൽ വരുക." 
 
ഗ്രേസി " തീർച്ചയായും. ഈ യാത്ര എനിക്കൊരു മുതൽ കൂട്ടായി. യൂ ആർ ആൾവേയ്സ് വെൽക്കം ടു മൈ ഹോം" 
 
എയർഹോസ്റ്റസ് വീണ്ടും സീറ്റ് ബെൽറ്റ് കെട്ടാൻ അഭ്യർത്ഥിച്ചു. വിമാനം നുയോർക്കിലേക്ക് ലാൻറ് ചെയ്യുകയാണ് എന്ന് പറഞ്ഞു. എല്ലാ യാത്രക്കാരും ഒര പകൽ യാത്രയിൽ തലേ ദിവസ പകലിൽ മറ്റൊരു ഭൂഖണ്ഡത്തിൽ കാലു കുത്താൻ തയ്യാറെടുത്തു. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ