മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Abbas Edamaruku )

ഒരു മുറിക്കുള്ളിൽ ചടഞ്ഞുകൂടിയ ഏതാനും ദിവസങ്ങൾ. ജീവിതംതന്നെ നിരർത്ഥകമാണെന്നു തോന്നിയ നിമിഷങ്ങൾ. ആത്മഹത്യമാത്രമാണ് മോചനമാർഗമെന്നു മനസ്സിൽകരുതി അതിനായുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് അവനെത്തേടി ആ മെസേജുകൾ എത്തിയത്.

ആദ്യം ഒന്നുരണ്ടുതവണ ആ മെസേജുകൾ കണ്ടെങ്കിലും അത് അറ്റൻഡ് ചെയ്യാനോ ...അത് ആരാണ് അയച്ചെന്ന് അറിയാനോ അവൻ  ശ്രമിച്ചില്ല .സൗഹൃദങ്ങളുടെ എല്ലാ കണ്ണികളും അറ്റുപോയി ,ജീവിതത്തിലെ എല്ലാവിധ സന്തോഷങ്ങളും അവസാനിച്ചു ഭൂമിയോടും അതിലെ സർവ്വചരാചരങ്ങളോടുമുള്ള വെറുപ്പിന്റെ പ്രതികരണമെന്നോണം ഒരു ആത്മഹത്യ മനസ്സിലുറപ്പിച് അതിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയിൽ ചാറ്റിങ്ങിനോ ,ഫോൺകോളിനോ വിലകൽപ്പിക്കുന്നത് എന്തിന് .?

ആവർത്തനവിരസതനിറഞ്ഞ ഓരോ രാപകലുകലുകളിലും ഏതുവിധത്തിൽ ജീവിതം അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചു അയാൾ ചിന്തിച്ചുകൊണ്ടിരുന്നു .ചൂഴ്ന്നിറങ്ങുന്ന കണ്ണുകളും പരിഹാസംനിറഞ്ഞ മുഖവുമായി വീടിനുചുറ്റും കറങ്ങിനടക്കുന്ന നാട്ടുകാരുടേയും താനെന്തെങ്കിലും അബദ്ധം ചെയ്തുകളയുമോ എന്നഭയത്താൽ സദാ ജാഗരൂഗരായിരിക്കുന്ന വീട്ടുകാരുടേയും കണ്ണുവെട്ടിച്ചുകൊണ്ട് ഒരു ആത്മഹത്യാക്കുവേണ്ടുന്ന സ്വകാര്യത കണ്ടെത്താൻ അവനുകഴിഞ്ഞിട്ടില്ല.

ഏതാനുംദിവസങ്ങൾക്ക് മുൻപ് ഒരു പകൽസമയം ആളൊഴിഞ്ഞസമയംനോക്കി തൊട്ടടുത്തുള്ള പുഴയുടെ പാലത്തിൽനിന്നും താഴേക്ക് ചാടി ആത്മഹത്യചെയ്യാനൊരു ശ്രമം അവൻ  നടത്തിയെങ്കിലും വിഫലമായി. അതുവഴിവന്ന ആരോ പുഴയിലേക്ക് എടുത്തുചാടി അവനെ നീന്തി കരക്കടുപ്പിച്ചു. അന്ന് കാൽവഴുതി പുഴയിൽ വീണതാണെന്ന് നാട്ടുകാരോടും വീട്ടുകാരോടും അവൻ കള്ളം പറഞ്ഞെങ്കിലും അവരുടെയെല്ലാം മുഖഭാവത്തിൽനിന്നും താൻ പറഞ്ഞത് അവർക്കൊന്നും വിശ്വാസമായിട്ടില്ലെന്ന് അവന് മനസ്സിലായി. അതോടെ പുറത്തുവെച്ചുള്ള ആത്മഹത്യാ ശ്രമം അവൻ  ഉപേക്ഷിച്ചു .

ഒരിക്കൽ വൈകുന്നേരം വീട്ടിൽ ആരുമില്ലാത്ത സമയംനോക്കി വീടിനുപിന്നിലെ ടെറസിന്റെ ഇരുമ്പുഹുക്കിൽ തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള ഒരുമാർഗം അവൻ കണ്ടെത്തി. അതിനായി കോവണിവച്ചുകയറി തന്റെ ഉടുമുണ്ടുകൊണ്ട്  ഇരുമ്പുഹുക്കിൽ ഒരു കുടുക്കുണ്ടാക്കി അവൻ .ഒരു തുണിത്തുമ്പിൽ തന്റെ ജീവനറ്റ ശരീരം ആടിയുലയുന്നതു മനസ്സിൽകണ്ടുകൊണ്ട് ഒരിക്കൽക്കൂടി കോവണിവെച്ചു മുകളിൽകയറി അവൻ . എന്നിട്ട് തുണികുടുക്കു കഴുത്തിൽ ഇട്ടുകൊണ്ട് താഴേക്ക് ചാടാനൊരുങ്ങി .ആ സമയത്താണ് അയൽവക്കത്തുപോയ അവന്റെ അമ്മ എന്തോ ആവശ്യത്തിനായി വീടിന്റെ പിൻഭാഗത്തേക്ക് വന്നത് .ഈ കാഴ്ചകണ്ട് അമ്മ ഭയന്നു ബഹളംകൂട്ടി .അതുകേട്ട് നാട്ടുകാർ ഓടിക്കൂടി .അതോടെ തൂങ്ങിച്ചാകാനുള്ള അവന്റെ ശ്രമവും പരാജയപ്പെട്ടു .ഒരിക്കൽകൂടി വീട്ടുകാരുടേയും , നാട്ടുകാരുടേയും മുന്നിൽ അപഹാസ്യനായതുമാത്രം മിച്ചം.

ഈ അവസ്ഥയിലേക്ക്  അവനെക്കൊണ്ടെത്തിച്ചത് പ്രണയമാണ്. നിലമറന്നുള്ള പ്രണയം. ഏതാനും നാളുകൾക്ക് മുൻപാണ് അവൻ ആ പ്രണയബന്ധത്തിൽ ചെന്നുചാടിയത് .സുന്ദരിയും വിദ്യാസമ്പന്നയുമായ ഓഫീസ് സ്റ്റാഫുമായി പ്രണയത്തിലായതോടെ അവൻ ആളാകെമാറി .ഊണിലും ഉറക്കത്തിലുമെല്ലാം കാമുകിയെകുറിച്ചായി അവന്റെ ചിന്ത .അവൻ ജോലിചെയ്തു സമ്പാദിച്ച പണമത്രയും കാമുകിയുടെ സന്തോഷത്തിനായി അവൻ ചിലവഴിച്ചു .അവളുമൊത്ത്‌  അവൻ പലയിടങ്ങളിലും ചുറ്റിസഞ്ചരിച്ചു .വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം അവൻ അവൾക്ക് വാങ്ങിക്കൊടുത്തു .

അവന്റെ ഈ മതിമറന്നുള്ള പോക്കുകണ്ട്‌ ...നിലമറന്നുള്ള അന്തമായ പ്രണയംകണ്ട് ഭയന്ന കൂട്ടുകാരും ,വീട്ടുകാരും പലതവണ അവനെ ഉപദേശിച്ചു . "നിന്റെ ഈ പോക്ക് ആപത്തിലേക്കാണ്".പക്ഷേ , അതൊന്നുംതന്നെ അവൻ ചെവിക്കൊണ്ടില്ല .അത്രമേൽ വിശ്വാസമായിരുന്നു അവന് തന്റെ പ്രണയിനിയെ .

എന്തും അമിതമായാൽ ആപത്താണ് എന്നാണല്ലോ .?അവന്റെ പ്രണയത്തിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു .ഒരുനാൾ രാത്രി അവന്റെ കാമുകി അവൻവാങ്ങിക്കൊടുത്ത ആഭരണങ്ങളും ,വസ്ത്രങ്ങളുമായി നാട്ടിലുള്ള മറ്റൊരാൾക്കൊപ്പം ഒളിച്ചോടി .അതോടെ വീട്ടുകാർക്കും ,നാട്ടുകാർക്കുമിടയിൽ അപഹാസ്യനായി തീർന്ന അവൻ ഭ്രാന്തന് തുല്യനായി മാറി .പുറത്തേക്കൊന്നും അധികം ഇറങ്ങാതെ വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടി .പൂത്തിറങ്ങിയാൽ ആളുകൾ എന്തുപറയുമെനന്നായിരുന്നു അവന്റെ ചിന്ത .അപമാനഭാരത്താൽ ഭ്രാന്തുപിടിച്ച മനസ്സുമായി അവൻ അടച്ചിട്ട മുറിക്കുള്ളിൽ കഴിച്ചുകൂട്ടി .അപഹസ്യനായി ജീവിക്കുന്നതിലും ഭേതം മരണമാണ് നല്ലതെന്ന് അവനുതോന്നി .അങ്ങനാണ് അവൻ ആത്മഹത്യക്ക് ശ്രമിച്ചതും ... പരാജയപ്പെട്ടതും .

രണ്ടാമത്തെ ആത്മഹത്യാശ്രമവും പരാജയപ്പെട്ട അവന്റെ മനസ്സ് ചിന്തയാൽ നീറിപ്പുകഞ്ഞു .ഇനി എന്താണ് ഒരുമാർഗം .?ഒരിക്കൽകൂടി ഇനിപരാജയപ്പെട്ടുകൂടാ .ഇനിയും പരാജിതനായ മുഖത്തോടെ ആളുകളെ നേരിടുന്നത് ഓർക്കാൻകൂടി വയ്യ .വിഷം കുടിച്ചുമരിച്ചാലോ .?അതാകുമ്പോൾ എളുപ്പമാണ് .രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം വിഷംകുടിക്കുക്ക .മരിച്ചുകഴിഞ്ഞേ ആളുകൾ അറിയാവൂ .അവൻ മനസ്സിൽ തീരുമാനിച്ചു .

അന്നുരാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല .ഇടക്കൊന്നു കണ്ണുകളടച്ചെങ്കിലും മരണത്തെ സൊപ്നംകണ്ടുകൊണ്ട് അവൻ ഞെട്ടിയുണർന്നു .അവൻ മെല്ലെ എഴുന്നേറ്റ് മുറിയിലൂടെ അങ്ങോട്ടും ,ഇങ്ങോട്ടും ഉലാത്താൻതുടങ്ങി .ഇന്നിനി എത്രശ്രമിച്ചാലും ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല .വിഷം വാങ്ങിയിരുന്നെങ്കിൽ ഇന്നുതന്നെ കഴിച്ച് ആത്മഹത്യ ചെയ്യാമായിരുന്നു അവൻ മനസ്സിൽ ചിന്തിച്ചു സമയം തള്ളിനീക്കാൻ ഇനി എന്തുചെയ്യും .ആ സമയത്താണ് ടേബിളിനുമുകളിൽ താൻ അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ട ഫോൺ അവന്റെ കണ്ണിൽപെട്ടത് .

അവൻ അതുകയ്യിലെടുത്തു .എന്നിട്ട് ലോക്കുതുറന്നശേഷം ഡാറ്റ ഓൺചെയ്തു .അപ്പോഴാണ് അതുകണ്ടത് .മെസഞ്ചറിൽ ഒരു മിസ്കോളും ,ഏതാനും മെസേജുകളും .

അയച്ചയാളെ പ്രൊഫൈലിൽനിന്നും ഒറ്റനോട്ടത്തിൽത്തന്നെ അവന് മനസ്സിലായി .അയൽക്കാരിയും ,ഫ്‌ബി ഫ്രണ്ടുമായ 'രാധിക'അവൻ മെല്ലെ മെസേജുകളിലൂടെ കണ്ണോടിച്ചു .

"ഐ ലവ് യൂ ...ഞാൻ ജയമോഹനെ സ്നേഹിക്കുന്നു ...ഒരുപാട്" ഇതായിരുന്നു ആദ്യത്തെ മെസേജ് .

മെസേജ് വായിച്ച അവന് അത്ഭുതവും ജിജ്ഞാസയുമെല്ലാം ഒരുമിച്ചുണ്ടായി .എന്താണ് രാധിക ഇപ്പോൾ ഇങ്ങനൊരു മെസേജ് അയച്ചത് . അയൽവാസിയായ അവളുടെ നോട്ടത്തിലും പെരുമാറ്റത്തിലുമെല്ലാം തന്നോട് ഒരു പ്രത്യേക ഇഷ്ടമുള്ളതായി പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട് .അല്ലാതെ ഇന്നുവരെ വാക്കുകൊണ്ടോ ,പ്രവൃത്തികൊണ്ടോ ... ഇഷ്ടമാണെന്ന ഒരു സൂചനയും അവൾ തനിക്ക് തന്നിട്ടില്ല .എന്നിട്ടും എന്താണിപ്പോൾ ഇങ്ങനൊരു മെസേജ് .അവൻ ആകാംക്ഷയോടെ ബാക്കി മെസേജുകളിലേക്ക് മിഴികൾപായിച്ചു .

ഓരോ മെസേജുകളും വായിക്കുമ്പോൾ അവന്റെ ഹൃദയം അറിയാതെയെന്നവണ്ണം തുടിച്ചുകൊണ്ടിരുന്നു .നിഷ്കളങ്കയായ ഒരുപെൺകുട്ടിയുടെ നീണ്ടകാലത്തെ അഗാധവും നിശബ്ദവുമായ ഒരുപ്രണയത്തിന്റെ വെളിപ്പെടുത്തലുകളായിരുന്നു ആ മെസേജുകളുടെ ഉള്ളടക്കം .               

"ഒരുപാട് കാലമായി ഈ ഇഷ്ടം ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. പക്ഷേ ,ഇതുവരേയും തുറന്നുപറയാനുള്ള ധൈര്യം ഉണ്ടായില്ല .പോരാത്തതിന് ആ സമയത്ത് ജയമോഹൻ  മറ്റൊരുപ്രണയബന്ധത്തിൽ ചെന്നുചാടുകയും ചെയ്തിരുന്നു .ഇനിയും ഇതു തുറന്നുപറയാൻ വൈകിയാൽ അത് നിരാശക്ക് ഇടവരുത്തുമെന്ന് എനിക്കുതോന്നി .അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറയേണ്ടിവന്നത് .ഇഷ്ടമാണ് ഒരുപാട്. "രാധികയുടെ അവസാന മെസേജും വായിച്ചുതീർത്തശേഷം അവൻ ഫോൺ താഴെവെച്ചു .

രാധിക സൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞ  പെൺകുട്ടി .നിർധനരായ മാതാപിതാക്കളുടെ മൂന്നുപെൺകുട്ടികളിൽ മൂത്തവൾ .ജോലിചെയ്തു കുടുംബം പോറ്റുന്നവൾ .അവൾക്ക് തന്നെ ഇഷ്ടമാണത്രെ .അവന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു .ഇത്രയും നല്ലൊരു പെൺകുട്ടി അടുത്തുണ്ടായിട്ടും താനെന്തേ അവളുടെ ഇഷ്ടം മനസ്സിലാക്കാതെ മറ്റുപെൺകുട്ടികളെത്തേടിപ്പോയി .?തൊട്ടരികിൽ സ്വർണമിരുന്നിട്ടും അതുകണ്ടെത്താതെ കരിക്കട്ടയുടെ പിന്നാലെപോയ താനെത്ര മണ്ടൻ .

ആ നിമിഷം അവനൊരു തീരുമാനമെടുത്തു. താനിനി ആത്മഹത്യ ചെയ്യില്ല .അതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ല .ഇഷ്ടമുള്ളൊരാൾ കാത്തിരിക്കുമ്പോൾ അവനെങ്ങനാണ് ആത്മഹത്യ ചെയ്യുക .? എത്രയുംവേഗം നേരം പുലരാനായി അവൻ കാത്തിരുന്നു .രാധികയെ കാണാനായി അവന്റെ ഉള്ളം തുടികൊട്ടി .

"ഒന്നിനോടുള്ള ഭ്രമത്തിന്റെപേരിൽ വിലപ്പെട്ട മറ്റൊന്നിനെ നാം മറക്കുന്നു .അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു .ഒടുവിൽ വളരെവൈകി നാം മനസ്സിലാക്കുന്നു ...ഒരിക്കൽ നാം വേണ്ടെന്നുവെച്ച... മനപ്പൂർവം കണ്ടില്ലെന്നുനടിച്ച ആ ഒന്നിനാവാം നമ്മുടെ ജീവിതത്തിൽ ഏറ്റവും മൂല്യമുണ്ടാകുന്നത്." 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ